വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം സത്യമായും നമുക്കുവേണ്ടി കരുതുന്നു!

ദൈവം സത്യമായും നമുക്കുവേണ്ടി കരുതുന്നു!

ദൈവം സത്യമാ​യും നമുക്കു​വേണ്ടി കരുതു​ന്നു!

ഏദെനിൽ തുടക്കം​കു​റിച്ച മത്സരം ദൈവം കൈകാ​ര്യം ചെയ്‌ത വിധം, നാം ഓരോ​രു​ത്ത​രോ​ടു​മുള്ള അവന്റെ ആഴമായ സ്‌നേ​ഹ​വും നമ്മുടെ ഭാവി​യി​ലുള്ള അവന്റെ താത്‌പ​ര്യ​വും പ്രകട​മാ​ക്കു​ന്നു. ദൈവം യഥാർഥ​ത്തിൽ നമുക്കാ​യി കരുതു​ന്നു എന്നതി​നുള്ള പിൻവ​രുന്ന തെളി​വു​കൾ ദയവായി പരി​ശോ​ധി​ക്കു​ക​യും പരാമർശി​ച്ചി​ട്ടുള്ള തിരു​വെ​ഴു​ത്തു​കൾ നിങ്ങളു​ടെ സ്വന്തം ബൈബിൾ തുറന്നു വായി​ക്കു​ക​യും ചെയ്യുക.

● മനോ​ജ്ഞ​മായ പ്രകൃ​തി​ഭം​ഗി, വിസ്‌മ​യി​പ്പി​ക്കുന്ന ജന്തു​ലോ​കം, ഫലഭൂ​യി​ഷ്‌ഠ​മായ വിളനി​ലം എന്നിവ​യെ​ല്ലാം നിറഞ്ഞ ഈ ഭൂമി ദൈവം നമുക്കു പ്രദാനം ചെയ്‌തി​രി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 14:17; റോമർ 1:20.

● രുചി​ക​ര​മായ ഭക്ഷണം, സുന്ദര​മായ സൂര്യാ​സ്‌ത​മയം, ഒരു കുഞ്ഞിന്റെ നിറഞ്ഞ പുഞ്ചിരി, പ്രിയ​പ്പെ​ട്ട​വ​രു​ടെ ആർദ്ര​മായ സ്‌പർശം എന്നിങ്ങനെ ആനന്ദക​ര​മായ പല കാര്യ​ങ്ങ​ളും ദൈനം​ദി​നം ആസ്വദി​ക്കാൻ പര്യാ​പ്‌ത​മായ അത്ഭുത​ക​ര​മായ ഒരു ശരീരം അവൻ നമുക്കു നൽകി​യി​രി​ക്കു​ന്നു.—സങ്കീർത്തനം 139:14.

● പ്രശ്‌ന​ങ്ങ​ളും സമ്മർദ​ങ്ങ​ളും തരണം ചെയ്യാൻ നമ്മെ സഹായി​ക്കുന്ന ജ്ഞാനപൂർവ​ക​മായ മാർഗ​നിർദേശം അവൻ പ്രദാനം ചെയ്യുന്നു.—സങ്കീർത്തനം 19:7, 8; 119:105; യെശയ്യാ​വു 48:17, 18.

● ഒരു പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാ​നും മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാ​നു​മുള്ള പ്രത്യാശ ഉൾപ്പെ​ടെ​യുള്ള വിസ്‌മ​യാ​വ​ഹ​മായ ഒരു ഭാവി​പ്ര​തീക്ഷ അവൻ നമുക്കു വെച്ചു​നീ​ട്ടു​ന്നു.—ലൂക്കൊസ്‌ 23:43, NW; യോഹ​ന്നാൻ 5:28, 29.

● ജീവൻ ബലിയർപ്പി​ച്ചു​കൊണ്ട്‌ നമുക്ക്‌ നിത്യ​ജീ​വന്റെ പ്രത്യാശ തുറന്നു​ത​രു​ന്ന​തി​നാ​യി തന്റെ ഏകജാ​ത​പു​ത്രനെ അവൻ ഭൂമി​യി​ലേക്ക്‌ അയച്ചു.—യോഹ​ന്നാൻ 3:16.

● സ്വർഗ​ത്തിൽ അവൻ മിശി​ഹൈക രാജ്യം സ്ഥാപി​ക്കു​ക​യും ആ രാജ്യം പെട്ടെ​ന്നു​തന്നെ മുഴു ഭൂമി​യു​ടെ​യും നിയ​ന്ത്രണം ഏറ്റെടു​ക്കു​മെ​ന്ന​തി​നുള്ള സമൃദ്ധ​മായ തെളി​വു​കൾ നമുക്കു നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—യെശയ്യാ​വു 9:6, 7; മത്തായി 24:3, 4, 7; വെളി​പ്പാ​ടു 11:15; 12:10.

● പ്രാർഥ​ന​യിൽ അവനെ സമീപി​ക്കാ​നും ഹൃദയ​വ്യ​ഥകൾ അവന്റെ മുമ്പാകെ പകരാ​നും അവൻ നമ്മെ ക്ഷണിക്കു​ന്നു, നാം അങ്ങനെ ചെയ്യു​മ്പോൾ അവൻ യഥാർഥ​മാ​യും നമ്മുടെ അപേക്ഷകൾ കേൾക്കു​ന്നു.—സങ്കീർത്തനം 62:8; 1 യോഹ​ന്നാൻ 5:14, 15.

● മനുഷ്യ​രോ​ടുള്ള തന്റെ ആഴമായ സ്‌നേ​ഹ​വും താത്‌പ​ര്യ​വും സംബന്ധിച്ച്‌ അവൻ വീണ്ടും​വീ​ണ്ടും നമുക്ക്‌ ഉറപ്പു​ത​രു​ന്നു.—1 യോഹ​ന്നാൻ 4:9, 10, 19.