വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകല കഷ്ടങ്ങളിൽനിന്നും യഹോവ എന്നെ രക്ഷിച്ചിരിക്കുന്നു

സകല കഷ്ടങ്ങളിൽനിന്നും യഹോവ എന്നെ രക്ഷിച്ചിരിക്കുന്നു

സകല കഷ്ടങ്ങളിൽനി​ന്നും യഹോവ എന്നെ രക്ഷിച്ചി​രി​ക്കു​ന്നു

ഷാൻ-ക്ലോഡ്‌ ഫ്രാൻസ്വാ പറഞ്ഞ​പ്ര​കാ​രം

ബൈബിൾ-പരിശീ​ലിത മനസ്സാക്ഷി അനുസ​രി​ച്ചു പ്രവർത്തി​ച്ച​തി​ന്റെ പേരിൽ ഒരു ഡസനി​ല​ധി​കം ജയിലു​ക​ളി​ലാ​യി ഏഴു വർഷം എനിക്കു തടവിൽ കഴി​യേ​ണ്ടി​വന്നു. ഒത്തിരി കഷ്ടം സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും എന്റെ ജീവിതം അനുഗൃ​ഹീ​ത​മായ ഒന്നായി​രു​ന്നു. ഞാൻ അങ്ങനെ കരുതു​ന്ന​തി​ന്റെ കാരണം നിങ്ങ​ളോ​ടു പറയട്ടെ.

അൾജീ​റി​യ​യി​ലെ അൾജി​യേ​ഴ്‌സിൽ 1937 ജനുവരി 9-നാണ്‌ ഞാൻ ജനിച്ചത്‌. അന്ന്‌ അൾജീ​റിയ ഫ്രാൻസി​ന്റെ കീഴി​ലാ​യി​രു​ന്നു. ഫ്രഞ്ച്‌ സൈന്യ​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു എന്റെ പിതാവ്‌. ജോലി​യു​ടെ ഭാഗമാ​യി അദ്ദേഹ​ത്തിന്‌ മാസങ്ങ​ളോ​ളം ഇറാഖ്‌, ഈജി​പ്‌ത്‌, ലബനോൻ, സിറിയ എന്നിവി​ട​ങ്ങ​ളിൽ താമസി​ക്കേ​ണ്ടി​വന്നു, അതു​കൊ​ണ്ടു​തന്നെ അഞ്ചു മക്കൾക്കാ​യി നീക്കി​വെ​ക്കാൻ അദ്ദേഹ​ത്തി​ന്റെ പക്കൽ സമയമി​ല്ലാ​യി​രു​ന്നു എന്നുതന്നെ പറയാം.

പഠിക്കാൻ ഇഷ്ടമുള്ള കൂട്ടത്തി​ലാ​യി​രു​ന്നു ഞാൻ, നല്ല മാർക്കും കിട്ടി​യി​രു​ന്നു. എന്നാൽ ചില ചോദ്യ​ങ്ങൾ എന്നെ കുഴപ്പി​ച്ചി​രു​ന്നു. നാം എന്തു​കൊ​ണ്ടാ​ണു മരിക്കു​ന്നത്‌, ദൈവം സർവശ​ക്ത​നും നല്ലവനു​മാ​ണെ​ങ്കിൽ പിന്നെ എന്തു​കൊണ്ട്‌ തിന്മ നിലനിൽക്കു​ന്നു തുടങ്ങിയ ചോദ്യ​ങ്ങൾ. പക്ഷേ, തൃപ്‌തി​പ്പെ​ടു​ത്തുന്ന ഉത്തരങ്ങ​ളൊ​ന്നും എനിക്കു ലഭിച്ചില്ല. ജീവൻ എങ്ങനെ ഉണ്ടായി എന്നറി​യാ​നും ഞാൻ അതിയാ​യി ആഗ്രഹി​ച്ചി​രു​ന്നു. ഡാർവി​ന്റെ പരിണാ​മ​സി​ദ്ധാ​ന്തം മാത്ര​മാണ്‌ ന്യായ​മായ ഒരു വിശദീ​ക​രണം എന്നെനി​ക്കു തോന്നി. അങ്ങനെ ക്രമേണ ഞാൻ നിരീ​ശ്വ​ര​വാ​ദി​യാ​യി​ത്തീർന്നു.

ഞാൻ തേടി​നടന്ന ഉത്തരങ്ങൾ!

1954-ൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഷോർഷ്‌ എന്ന ഒരു സുഹൃത്ത്‌, പരിണാ​മ​ത്തി​നെ​തി​രെ പുതി​യ​ലോ​കം (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌തകം എനിക്കു തന്നു. a അതീവ താത്‌പ​ര്യ​ത്തോ​ടെ ഞാനതു മുഴുവൻ വായിച്ചു തീർത്തു. ആ ചെറു​പു​സ്‌തകം, പരിണാ​മ​സി​ദ്ധാ​ന്ത​ത്തി​ലെ പിശകു​കൾ ചൂണ്ടി​ക്കാ​ണി​ച്ച​തി​നു​പു​റമേ, ജീവജാ​ല​ങ്ങളെ എല്ലാം ദൈവം ‘തരമനു​സ​രിച്ച്‌’ സൃഷ്ടി​ച്ചു​വെന്ന ഉല്‌പത്തി വിവര​ണത്തെ ഫോസിൽരേഖ ശരി​വെ​ക്കു​ന്നു​വെന്ന വസ്‌തുത തുറന്നു​കാ​ണി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 1:12, 25) എന്നാൽ തിന്മ നിലനിൽക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന ചോദ്യം എന്റെ മനസ്സിൽ തങ്ങിനി​ന്നു.

ഒരു പയനിയർ അഥവാ മുഴു​സമയ ശുശ്രൂ​ഷ​ക​നാ​യി​രു​ന്നു ഷോർഷ്‌. ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നാ​യി അദ്ദേഹം വളരെ​യ​ധി​കം സമയം ചെലവ​ഴി​ച്ചി​രു​ന്നു, ഞാനാ​ണെ​ങ്കിൽ ബൈബിൾ വായി​ച്ചി​ട്ടു പോലു​മി​ല്ലാ​യി​രു​ന്നു. മറ്റു പയനി​യർമാർക്കൊ​പ്പം ഒരു ചെറിയ അപ്പാർട്ടു​മെ​ന്റി​ലാണ്‌ അദ്ദേഹം താമസി​ച്ചി​രു​ന്നത്‌. എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ അദ്ദേഹ​ത്തി​നു കഴിയു​മാ​യി​രു​ന്നോ? എന്തായാ​ലും ഞാൻ അവി​ടേക്കു പോയി. എന്റെ പല ചോദ്യ​ങ്ങൾക്കും തിരു​വെ​ഴു​ത്തു​പ​ര​മായ ഉത്തരങ്ങൾ ലഭിച്ചു. അതേത്തു​ടർന്ന്‌ ഞാൻ ക്രമമാ​യി ബൈബിൾ പഠിക്കാൻ തുടങ്ങി, അത്‌ ഞാൻ നന്നായി ആസ്വദി​ക്കു​ക​യും ചെയ്‌തു. അന്നുമു​തൽ ഇന്നോളം, വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന നിധി​കൾക്കാ​യി ഞാൻ ദൈവ​വ​ച​ന​ത്തിൽ തിരഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 2:1-5.

മാത്രമല്ല ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കാ​നും തുടങ്ങി. അൾജി​യേ​ഴ്‌സി​ന്റെ ഹൃദയ​ഭാ​ഗ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ഒരു റെസ്റ്ററ​ന്റി​ന്റെ ബേസ്‌മെ​ന്റി​ലാ​ണു യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. സാക്ഷികൾ എന്നെ ഹാർദ​മാ​യി സ്വാഗ​തം​ചെ​യ്‌തു. ക്രമേണ ഞാൻ എല്ലാ യോഗ​ങ്ങ​ളി​ലും സംബന്ധി​ക്കാൻ തുടങ്ങി. ഒരിക്കൽ, ഒരു തെരു​വിൽ നടക്കാ​നി​രി​ക്കുന്ന ഒരു യോഗ​ത്തെ​ക്കു​റിച്ച്‌ അറിയിപ്പ്‌ ഉണ്ടായ​തി​നെ​ത്തു​ടർന്ന്‌, ഞാൻ അവി​ടേക്കു പോയി. സ്ഥലത്ത്‌ എത്തിയ​പ്പോ​ഴല്ലേ കാര്യം മനസ്സി​ലാ​യത്‌, വീടു​തോ​റു​മുള്ള പ്രസം​ഗ​വേ​ല​യ്‌ക്കാ​യി സാക്ഷികൾ കൂടി​വ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു അവിടെ. (പ്രവൃ​ത്തി​കൾ 20:20) എന്തായാ​ലും, ഞാനും അവരോ​ടൊ​പ്പം കൂടി. അതായി​രു​ന്നു എന്റെ ആദ്യത്തെ പരസ്യ ശുശ്രൂഷ.

മൂന്നാ​മ​ത്തെ തവണ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി പോയ​പ്പോൾ, ഞാൻ വീട്ടു​കാ​രോ​ടു സംസാ​രി​ക്കാൻ തുടങ്ങി. ഒരു വീട്ടിൽ, ഞാൻ ഓർമ​യിൽനി​ന്നു പറഞ്ഞ ഒരു തിരു​വെ​ഴുത്ത്‌ ബൈബി​ളിൽനി​ന്നു കാണി​ച്ചു​കൊ​ടു​ക്കാൻ എനിക്കു സാധി​ച്ചില്ല. “എടോ, മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തൊ​ക്കെ അതിനുള്ള പ്രാപ്‌തി നേടി​യി​ട്ടു പോരേ?” എന്നു ചോദി​ച്ചിട്ട്‌ ആ വീട്ടു​കാ​രൻ വാതി​ല​ടച്ചു. എനിക്കു വലിയ വിഷമം തോന്നി. ഒരു ബഞ്ചിലി​രുന്ന്‌ ഞാൻ ആ തിരു​വെ​ഴു​ത്തി​നാ​യി പരതി. ഒടുവിൽ, ഏതാനും മിനി​ട്ടു​കൾക്കു​ശേഷം അതു കണ്ടുപി​ടി​ച്ച​പ്പോൾ ഞാൻ ആ വീട്ടി​ലേക്കു തിരി​ച്ചു​പോ​യി അദ്ദേഹ​ത്തിന്‌ അതു കാണി​ച്ചു​കൊ​ടു​ത്തു.

1956 മാർച്ച്‌ 4-ന്‌ ദൈവ​ത്തി​നുള്ള എന്റെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മെന്ന നിലയിൽ ഞാൻ സ്‌നാ​പ​ന​മേറ്റു. ആറുമാ​സ​ത്തി​നു​ശേഷം എനിക്കു വലി​യൊ​രു തീരു​മാ​നം എടു​ക്കേ​ണ്ട​താ​യി​വന്നു. ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്ക​ണോ അതോ അൾജീ​റി​യ​യു​ടെ ഉൾപ്ര​ദേ​ശത്തെ ഒരു സ്‌കൂ​ളിൽ അധ്യാ​പ​ക​നാ​യി ജോലി ചെയ്‌തു​കൊണ്ട്‌ കുറച്ചു സമയം​മാ​ത്രം ശുശ്രൂ​ഷ​യിൽ പങ്കെടു​ക്ക​ണോ എന്നതാ​യി​രു​ന്നു അത്‌. പയനി​യ​റിങ്‌ ചെയ്യാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു.

ആ തീരു​മാ​നം എന്റെ പിതാ​വി​നെ ക്ഷുഭി​ത​നാ​ക്കി. എന്റെ കഴുത്തി​നു​നേരെ കത്തി ചൂണ്ടി​യിട്ട്‌, ദിവസ​വും വൈകു​ന്നേരം വീട്ടിൽ എത്തി​ക്കൊ​ള്ള​ണ​മെന്ന്‌ അദ്ദേഹം ആജ്ഞാപി​ച്ചു. എന്റെ എല്ലാ ചെലവു​കൾക്കു​മുള്ള പണം നൽകാൻ ഞാൻ തയ്യാറാ​യി​രു​ന്നെ​ങ്കി​ലും വീട്ടിൽനിന്ന്‌ ആഹാരം കിട്ടു​മെന്നു പ്രതീ​ക്ഷി​ക്കേ​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ, ഞാൻ രാവിലെ വെറും​വ​യ​റോ​ടെ വീട്ടിൽനിന്ന്‌ ഇറങ്ങും. ഉച്ചഭക്ഷണം പയനി​യർമാ​രോ​ടൊ​പ്പം, വൈകു​ന്നേരം വീട്ടി​ലേക്കു തിരി​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു സാൻഡ്‌വി​ച്ചും.

ബോം​ബു​കൾക്കും വെടി​യു​ണ്ട​കൾക്കും പിടി​കൊ​ടു​ക്കാ​തെ

ആ സമയത്ത്‌ അൾജീ​റിയ ഫ്രാൻസു​മാ​യി യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സ്വാത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യുള്ള ആ പോരാ​ട്ട​ത്തിൽ അൾജി​യേ​ഴ്‌സ്‌, ബോം​ബു​ക​ളു​ടെ​യും കടുത്ത പ്രത്യാ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പിടി​യി​ല​മർന്നു. ഒരൊറ്റ മാസം​തന്നെ അൾജി​യേ​ഴ്‌സ്‌ നൂറി​ല​ധി​കം സ്‌ഫോ​ട​ന​ങ്ങൾക്കു ദൃക്‌സാ​ക്ഷി​യാ​യി. ബസ്സുക​ളി​ലും ബാറു​ക​ളി​ലും സ്റ്റേഡി​യ​ങ്ങ​ളി​ലു​മെ​ല്ലാം ബോം​ബു​വെച്ചു. പ്രസം​ഗ​വേല ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. വാതിൽ തുറക്കാൻ ആളുകൾക്കു ഭയമാ​യി​രു​ന്നു. കർഫ്യൂ​ക​ളും തിരി​ച്ച​റി​യൽ പരി​ശോ​ധ​ന​ക​ളും സെർച്ചു​ക​ളു​മൊ​ക്കെ നിത്യ​സം​ഭ​വ​ങ്ങ​ളാ​യി.

1956 സെപ്‌റ്റം​ബർ 30 ഞായറാഴ്‌ച. ഞാനും മറ്റു ചില പയനി​യർമാ​രും യോഗ​സ്ഥലം വൃത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ മുകളി​ലത്തെ റസ്റ്ററന്റിൽ ഒരു ബോം​ബു​സ്‌ഫോ​ട​ന​മു​ണ്ടാ​യി. അനേകർക്കു ഗുരു​ത​ര​മാ​യി പരി​ക്കേറ്റു; ചിലർക്കു ജീവൻ നഷ്ടമായി. എന്നാൽ ബേസ്‌മെ​ന്റിൽ ഉണ്ടായി​രുന്ന ഞങ്ങൾക്കാർക്കും ഒന്നും പറ്റിയില്ല. ഡിസം​ബ​റിൽ മറ്റൊരു സംഭവ​മു​ണ്ടാ​യി. ഞാനും ഒരു സഹോ​ദ​രി​യും​കൂ​ടെ തിരക്കുള്ള ഒരു തെരു​വിൽ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ, അതുവഴി ചീറി​പ്പാ​ഞ്ഞു​വന്ന ഒരു കാർ അതിന്റെ വിൻഡോ​യി​ലൂ​ടെ ആൾക്കൂ​ട്ടത്തെ ലക്ഷ്യമാ​ക്കി നിറ​യൊ​ഴി​ച്ചു. ഞങ്ങൾ ഒരു ഗേറ്റി​ന​ക​ത്തേക്ക്‌ ഓടി​ക്ക​യറി. കൂടെ​യു​ണ്ടാ​യി​രുന്ന സഹോ​ദ​രി​യെ നില​ത്തേക്കു തള്ളിയി​ട്ടിട്ട്‌ ഞാനും നില​ത്തോ​ടു ചേർന്നു കമിഴ്‌ന്നു കിടന്നു. വെടി​യു​ണ്ടകൾ ഞങ്ങൾക്കു മുകളി​ലൂ​ടെ ചീറി​പ്പാ​ഞ്ഞു. ഈ സംഭവ​ത്തി​നു​ശേഷം, സാക്ഷീ​ക​ര​ണ​ത്തി​ലാ​യി​രി​ക്കു​മ്പോൾ ഞങ്ങളെ​ല്ലാ​വ​രും അതീവ ജാഗ്രത പുലർത്തി.

ആയുധ​മെ​ടു​ക്കാൻ വിസമ്മ​തി​ക്കു​ന്നു

1957 മാർച്ച്‌ 1-ന്‌ സൈനിക സേവന​ത്തി​നാ​യി എന്നെ വിളി​പ്പി​ച്ചു. എന്നാൽ എന്റെ ക്രിസ്‌തീയ മനസ്സാക്ഷി ആയുധ​മെ​ടു​ക്കാൻ എന്നെ അനുവ​ദി​ച്ചില്ല. അതു​കൊണ്ട്‌ അധികാ​രി​ക​ളു​ടെ മുമ്പിൽ നിൽക്കാ​നുള്ള ശക്തിക്കാ​യി ഞാൻ പ്രാർഥി​ച്ചു. പിതാ​വു​മാ​യി ഒരു ഏറ്റുമു​ട്ട​ലി​നുള്ള സാഹച​ര്യം ഉണ്ടാകാൻ ഇടയാ​ക്ക​രു​തേ​യെ​ന്നും ഞാൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. വീട്ടിൽനിന്ന്‌ വളരെ ദൂരെ, ഫ്രാൻസി​ലെ ലിൽ നഗരത്തിൽ, റിപ്പോർട്ടു ചെയ്യാൻ എന്നോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ എനിക്ക്‌ ആശ്വാ​സ​മാ​യി.

ആറു ദിവസ​ത്തി​നു​ശേഷം ഞാൻ, 17-ാം നൂറ്റാ​ണ്ടി​ലെ ലൂയി പതിന്നാ​ലാ​മൻ രാജാ​വി​ന്റെ കാലം മുതൽക്കേ നിലനി​ന്നു​പോ​രുന്ന ലിൽ കോട്ട​യി​ലെത്തി. ബൈബിൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഞാനെന്റെ നിഷ്‌പക്ഷ നിലപാ​ടി​നെ​ക്കു​റിച്ച്‌ സൈനി​കോ​ദ്യോ​ഗ​സ്ഥ​ന്മാ​രോ​ടു വിശദീ​ക​രി​ച്ചു. അതി​നെ​ത്തു​ടർന്ന്‌ അവരെന്നെ ജയിലി​ല​ടച്ചു. ഒരു ദിവസം രാവിലെ ഗാർഡു​കൾ സെല്ലിൽനിന്ന്‌ എന്നെ വലിച്ചി​ഴ​ച്ചു​കൊ​ണ്ടു​വന്ന്‌ എന്റെ ശരീര​മാ​സ​കലം പരി​ശോ​ധി​ക്കു​ക​യും ചെറി​യൊ​രു ബൈബിൾ കണ്ടുപി​ടി​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ അവരെന്നെ മഞ്ഞിൽ കമിഴ്‌ത്തി​ക്കി​ട​ത്തി​യിട്ട്‌ എന്റെ ബൈബിൾ എന്റെ അരികി​ലേക്ക്‌ എറിഞ്ഞി​ട്ടു. ഒരു തോക്കി​ന്റെ പാത്തി എന്റെ തലയ്‌ക്കു​പി​ന്നിൽ ചേർത്ത്‌ അമർത്തി​പ്പി​ടി​ച്ചി​രു​ന്നു. ഏതാണ്ട്‌ അര മണിക്കൂർ എനിക്ക്‌ അങ്ങനെ കിട​ക്കേ​ണ്ടി​വന്നു. പിന്നീട്‌ ബൈബിൾ കൈവ​ശം​വെ​ക്കാൻ ഗാർഡു​കൾ എന്നെ അനുവ​ദി​ച്ചു, എനിക്ക്‌ എന്തെന്നി​ല്ലാത്ത സന്തോഷം തോന്നി. അതിന്നും എന്റെ ബുക്‌ഷെൽഫി​ലുണ്ട്‌. എന്നാൽ അന്നു ഞാൻ അനുഭ​വിച്ച ആ ക്രൂരത നിമിത്തം വർഷങ്ങ​ളോ​ളം വയറു​വേദന എന്റെ കൂടെ​പ്പി​റ​പ്പാ​യി​രു​ന്നു.

ഏതാനും ദിവസ​ങ്ങൾക്കു​ശേഷം കമാൻഡർ എന്റെ പിതാവ്‌ അദ്ദേഹ​ത്തിന്‌ അയച്ച ഒരു കത്ത്‌ എന്നെ വായി​ച്ചു​കേൾപ്പി​ച്ചു. “എങ്ങനെ​യും അവനെ മുട്ടു​കു​ത്തി​ക്കണം, അവന്റെ മനോ​വീ​ര്യം തകർത്തി​ട്ടാ​ണെ​ങ്കിൽ അങ്ങനെ” എന്ന്‌ അതിൽ എഴുതി​യി​രു​ന്നു. ഒരു വിട്ടു​വീ​ഴ്‌ച​യ്‌ക്കു ഞാൻ ഒരുക്ക​മ​ല്ലാ​യി​രു​ന്നു; അതു​കൊണ്ട്‌ ആ ഉദ്യോ​ഗസ്ഥൻ എന്നെ ഒരു ഇരുട്ട​റ​യി​ലേക്കു മാറ്റി. അവിടെ ഒരു മരപ്പല​ക​യിൽ ഞാൻ അന്തിയു​റങ്ങി; പുതയ്‌ക്കാൻ ഒരു കൊച്ചു​ക​മ്പി​ളി മാത്ര​മാ​ണു​ണ്ടാ​യി​രു​ന്നത്‌. ടോയ്‌ലെറ്റ്‌ ഇല്ലായി​രു​ന്ന​തി​നാൽ സെല്ലിന്റെ ഒരു മൂലയി​ലാ​ണു ഞാൻ മലമൂത്ര വിസർജനം നടത്തി​യി​രു​ന്നത്‌. ശരീരം ശുചി​യാ​ക്കാ​നോ പല്ലു​തേ​ക്കാ​നോ ആഹാരം കഴിക്കുന്ന പാത്രം വൃത്തി​യാ​ക്കാ​നോ യാതൊ​രു മാർഗ​വും ഇല്ലായി​രു​ന്നു. രണ്ടാഴ്‌ച​യ്‌ക്കു ശേഷം എന്നെ പാരീ​സി​ലെ ഫ്രെൻ ജയിലി​ലേ​ക്ക​യച്ചു.

തുടർന്നു​വന്ന ആറു വർഷങ്ങ​ളിൽ നാലു തവണ എന്നെ ജയിൽശി​ക്ഷ​യ്‌ക്കു വിധിച്ചു, 14 ജയിലു​ക​ളി​ലാ​യി ഞാൻ ശിക്ഷ അനുഭ​വി​ച്ചു. ഒരു ശൈത്യ​കാ​ലത്ത്‌ എന്നെ ലവാർ താഴ്‌വ​ര​യി​ലെ ഫോൻറ്റ​വ്രോ​യിൽ തടവി​ലാ​ക്കി. 12-ാം നൂറ്റാ​ണ്ടി​ലെ ഒരു ആശ്രമം ആയിരുന്ന അത്‌ പിന്നീട്‌ തടവറ​യാ​യി ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഞാൻ എത്തിയ​പ്പോൾ എന്റെ സാധന​ങ്ങ​ളൊ​ക്കെ അവർ കണ്ടു​കെട്ടി. ഞാനെന്റെ ബൈബിൾ വേണ​മെന്നു നിർബന്ധം പിടി​ച്ച​തി​നാൽ ഗാർഡു​കൾ എന്നെ ഒരു മാസ​ത്തേക്ക്‌ ഏകാന്ത തടവി​ലാ​ക്കി. അവി​ടെ​വെച്ച്‌ എന്റെ ശത്രു​വായ തണുപ്പ്‌ കടുത്ത ദ്രോ​ഹ​ബു​ദ്ധി​യോ​ടെ തിരി​ച്ചു​വന്നു, ഞാൻ ചുമച്ച്‌ ചോര തുപ്പാൻ തുടങ്ങി.

അപ്പോൾ എന്നെ സോമ്യൂ​റി​ന​ടു​ത്തുള്ള ഷാറ്റോ ഡെ റ്റ്യൂർക്കാൻ ജയിലി​ലേക്കു മാറ്റി. അവിടെ തടവു​കാർക്ക്‌ അൽപ്പം​കൂ​ടെ മനുഷ്യ​ത്വ​പ​ര​മായ പരിഗണന ലഭിച്ചി​രു​ന്നു. തടവു​കാർ, റിട്ടയർ ചെയ്‌ത മജിസ്‌​ട്രേ​റ്റു​മാർക്കു​വേണ്ടി വീട്ടു​ജോ​ലി​കൾ ചെയ്‌തു​പോ​ന്നു. പിന്നീട്‌ അൾജീ​റി​യൻ റിപ്പബ്ലി​ക്കി​ന്റെ പ്രസി​ഡ​ന്റാ​യി​ത്തീർന്ന ആഖ്‌മെദ്‌ ബെൻ ബെല്ല അന്തേവാ​സി​ക​ളിൽ ഒരാളാ​യി​രു​ന്നു. മാസങ്ങ​ളോ​ളം ഞാൻ അദ്ദേഹ​ത്തോ​ടു സാക്ഷീ​ക​രി​ച്ചു. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു: “നിങ്ങൾ ഒരു അൾജി​യേ​ഴ്‌സു​കാ​രൻ; നിങ്ങളെ തടവി​ലാ​ക്കി​യി​രി​ക്കു​ന്ന​തോ, അൾജീ​റി​യ​ക്കാർക്കെ​തി​രെ ആയുധ​മെ​ടു​ക്കാൻ വിസമ്മ​തി​ച്ച​തി​നും.” ഞാൻ അങ്ങനെ​യൊ​രു നിലപാട്‌ എടുത്ത​തിന്‌ അദ്ദേഹ​ത്തിന്‌ എന്നോട്‌ ആദരവു​ണ്ടാ​യി​രു​ന്നു.

മറ്റു പ്രശ്‌നങ്ങൾ തരണം​ചെ​യ്‌ത്‌

എന്റെ ആരോ​ഗ്യ​സ്ഥി​തി മോശ​മാ​യി. ക്ഷയരോ​ഗ​മു​ണ്ടെന്നു കണ്ടുപി​ടി​ച്ച​തി​നെ​ത്തു​ടർന്ന്‌ എന്നെ ഫ്രാൻസി​ന്റെ തെക്കു​ഭാ​ഗ​ത്തുള്ള ഒരു ആരോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേക്ക്‌ അയച്ചു, അവിടെ മാസങ്ങ​ളോ​ളം ഞാൻ കിടപ്പി​ലാ​യി​രു​ന്നു. രോഗം ബാധിച്ച ശ്വാസ​കോ​ശം ശസ്‌ത്ര​ക്രി​യ​ചെ​യ്‌തു മാറ്റാൻ ഡോക്ടർ നിർദേ​ശി​ച്ചു. രക്തം സ്വീക​രി​ക്കി​ല്ലെന്ന വ്യവസ്ഥ​യിൽ ഞാൻ ഓപ്പ​റേ​ഷനു സമ്മതം മൂളി. (പ്രവൃ​ത്തി​കൾ 15:28, 29) കോപി​ഷ്‌ഠ​നായ ഡോക്ടർ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിസമ്മ​തി​ച്ചു. തടവിൽ എന്റെ ആറാമത്തെ വർഷമാ​യി​രു​ന്നു അത്‌.

ശൈത്യ​കാ​ലം പകുതി​യാ​യ​പ്പോൾ എനിക്ക്‌ ആരോ​ഗ്യ​കേ​ന്ദ്രം വിടേ​ണ്ടി​വന്നു, ഞാൻ ധരിച്ചി​രുന്ന വസ്‌ത്ര​മ​ല്ലാ​തെ മറ്റൊന്ന്‌ എനിക്കി​ല്ലാ​യി​രു​ന്നു. എന്നാൽ അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​നെ സഹായി​ക്കാൻ യഹോവ ഒനേസി​ഫൊ​രൊ​സി​നെ അയച്ചതു​പോ​ലെ ഇപ്പോൾ എന്നെ സഹായി​ക്കാ​നും ഒരാളെ അയച്ചു—അഡോൾഫ്‌ ഗാരാ​റ്റോ​ണി എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പേര്‌. എനിക്ക്‌ അഭയം നൽകിയ ആ സഹോ​ദരൻ വലിയ ഒരു “ആശ്വാസ”മായി​രു​ന്നു. (കൊ​ലൊ​സ്സ്യർ 4:11; 2 തിമൊ​ഥെ​യൊസ്‌ 1:16-18) അദ്ദേഹ​ത്തി​ന്റെ​യും ഫ്രാൻസി​ന്റെ തെക്കു​ഭാ​ഗ​ത്തുള്ള ഒരു ഡോക്ട​റു​ടെ​യും സഹായം​കൊണ്ട്‌ എന്റെ ആരോ​ഗ്യം ക്രമേണ മെച്ച​പ്പെട്ടു.

ഈ സമയത്ത്‌ ചില വലിയ ചെലവു​കൾക്കു​വേണ്ടി എനിക്കു പണം ആവശ്യ​മാ​യി​വന്നു. എന്തു​ചെ​യ്യ​ണ​മെന്ന്‌ എനിക്ക്‌ നിശ്ചയ​മി​ല്ലാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ഒരു സ്‌ത്രീ എന്നെ കാണാൻ വന്നു. “ഞാൻ ഒരു വക്കീലാണ്‌,” അവർ പറഞ്ഞു. “ഇതു നിങ്ങളെ ഏൽപ്പി​ക്ക​ണ​മെന്നു പറഞ്ഞ്‌ അൾജീ​റി​യ​യു​ടെ പ്രസി​ഡന്റ്‌ മിസ്റ്റർ ബെൻ ബെല്ല അയച്ചതാണ്‌ എന്നെ” എന്നു പറഞ്ഞു​കൊണ്ട്‌ അവർ ഒരു കവർ എനിക്കു തന്നു. എനിക്ക്‌ ആവശ്യ​മാ​യി​രു​ന്ന​തി​നെ​ക്കാൾ അധികം പണം അതിലു​ണ്ടാ​യി​രു​ന്നു. “പ്രാർത്ഥന കേൾക്കു​ന്ന​വ​നായ” യഹോ​വ​യ്‌ക്ക്‌ ഞാൻ നിറഞ്ഞ ഹൃദയ​ത്തോ​ടെ നന്ദി പറഞ്ഞു.—സങ്കീർത്തനം 65:2.

മഹത്തായ പദവി​ക​ളും ഉത്തമയായ ഒരു ഭാര്യ​യും

തടവിൽനി​ന്നു സ്വത​ന്ത്ര​നായ ഞാൻ വീണ്ടും മുഴു​സമയ ശുശ്രൂഷ ഏറ്റെടു​ത്തു. പാരീ​സി​ന​ടു​ത്തുള്ള മെല്യൂൻ സഭയിൽവെച്ച്‌ ഞാൻ ആൻഡ്രേ മോറെൽ എന്ന മുപ്പത്ത​ഞ്ചു​കാ​രി​യായ ഒരു വിധവയെ കണ്ടുമു​ട്ടി. സാക്ഷി​യാ​യി​രുന്ന അവരുടെ ആദ്യഭർത്താവ്‌ ഒരു വാഹനാ​പ​ക​ട​ത്തിൽ മരിക്കു​ക​യാ​യി​രു​ന്നു. 1964 സെപ്‌റ്റം​ബർ 26-ന്‌ ഞങ്ങൾ വിവാ​ഹി​ത​രാ​യി. 1965 ആഗസ്റ്റ്‌ 1-ന്‌ പ്രത്യേക പയനിയർ ശുശ്രൂ​ഷ​ക​രാ​യി സേവി​ക്കു​ന്ന​തി​നുള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. ആൻ​ഡ്രേ​യു​ടെ ആരോ​ഗ്യം മോശ​മാ​യി​രു​ന്നെ​ങ്കി​ലും 28 വർഷം അവൾ മുഴു​സമയ സേവനം ആസ്വദി​ച്ചു.

1967-ൽ എനിക്ക്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളെ സന്ദർശി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്ന ഒരു സഞ്ചാര ശുശ്രൂ​ഷകൻ—എന്നനി​ല​യിൽ സേവി​ക്കു​ന്ന​തി​നുള്ള നിയമനം ലഭിച്ചു. തെക്കൻഫ്രാൻസിൽ ബോർഡോ മുതൽ മൊണാ​ക്കോ വരെയുള്ള പ്രദേ​ശ​ങ്ങ​ളിൽ ഞങ്ങൾ പ്രവർത്തി​ച്ചു. ഒരു വർഷം പാരീ​സി​ലും സേവിച്ചു. ഞങ്ങളുടെ മോശ​മായ ആരോ​ഗ്യം നിമിത്തം സഞ്ചാര​വേല ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ 20 വർഷം, അതായത്‌ 1986 വരെ സഹോ​ദ​ര​ങ്ങളെ സേവി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ആ വർഷം ഞങ്ങൾ വീണ്ടും പ്രത്യേക പയനി​യർമാ​രാ​യി.

ഇന്നത്തെ എന്റെ ജീവിതം

ഇന്ന്‌ എനിക്ക്‌ 70-നോട​ടുത്ത്‌ പ്രായ​മുണ്ട്‌. പ്രയാസ സാഹച​ര്യ​ങ്ങളെ സഹിച്ചു​നിൽക്കാൻ യഹോവ എല്ലായ്‌പോ​ഴും തന്റെ ദാസന്മാർക്ക്‌ ശക്തി നൽകു​ന്നു​വെന്നു ജീവി​ത​ത്തി​ലു​ട​നീ​ളം ഞാൻ പഠിച്ചി​രി​ക്കു​ന്നു. തീർച്ച​യാ​യും, ദൈവ​വ​ചനം പഠിക്കു​ന്ന​താണ്‌ ആ ശക്തി ആർജി​ക്കു​ന്ന​തി​നുള്ള ഒരു മാർഗം. ഓരോ വർഷവും ആ ദിവ്യ നിശ്വ​സ്‌ത​വ​ചനം മുഴുവൻ വായി​ച്ചു​തീർക്കാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌.—യെശയ്യാ​വു 40:28-31; റോമർ 15:4; 2 തിമൊ​ഥെ​യൊസ്‌ 3:16.

ആളുകൾ സുവാർത്ത ശ്രദ്ധി​ക്കു​ക​യും തങ്ങളുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും ചെയ്യു​ന്നതു കാണു​ന്നത്‌ എനിക്കും ആൻ​ഡ്രേ​ക്കും വലിയ പ്രോ​ത്സാ​ഹ​ന​മാണ്‌. വർഷങ്ങൾ ഒന്നൊ​ന്നാ​യി കൊഴി​ഞ്ഞു​വീ​ഴവേ, ഞങ്ങളുടെ 70 ബൈബിൾ വിദ്യാർഥി​കൾ അതുതന്നെ ചെയ്‌തി​രി​ക്കു​ന്നു. അത്‌ ഞങ്ങൾക്കു സമ്മാനിച്ച സന്തോഷം വർണി​ക്കാൻ വാക്കു​ക​ളില്ല. മധുരി​ക്കുന്ന ഓർമ​ക​ളാ​യി അതൊക്കെ എന്നും ഞങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കും. പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, സങ്കീർത്ത​ന​ക്കാ​രൻ പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞത്‌ ഞങ്ങളി​രു​വ​രെ​യും ഉദ്ദേശി​ച്ചാ​ണെന്നു തോന്നി​പ്പോ​കു​ന്നു: “ഈ എളിയവൻ നിലവി​ളി​ച്ചു; യഹോവ കേട്ടു; അവന്റെ സകലക​ഷ്ട​ങ്ങ​ളിൽനി​ന്നും അവനെ രക്ഷിച്ചു.”—സങ്കീർത്തനം 34:6.

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌; ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.

[21-ാം പേജിലെ ചിത്രം]

സോമ്യൂറിനടുത്തുള്ള ഷാറ്റോ ഡെ റ്റ്യൂർക്കാൻ ജയിലിൽ

[23-ാം പേജിലെ ചിത്രം]

ഞാനും ഭാര്യ​യും, 1967-ലും ഇന്നും