വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമൂല്യമായ ഒരു സമ്മാനം

അമൂല്യമായ ഒരു സമ്മാനം

അമൂല്യ​മായ ഒരു സമ്മാനം

ഒരു സമ്മാനം, അത്‌ കിട്ടുന്ന വ്യക്തിക്ക്‌ ഉപകാ​ര​പ്പെ​ടു​ക​യും ആ വ്യക്തി അതിനെ വിലമ​തി​ക്കു​ക​യും ചെയ്യു​മ്പോൾ രണ്ടു കൂട്ടർക്കും അത്‌ സന്തോഷം നൽകുന്നു. കുറെ നാളു​കൾക്കു മുമ്പ്‌ മെക്‌സി​ക്കോ​യി​ലുള്ള ഒരു ഉയർന്ന സിവിൽ-സർവിസ്‌ ഉദ്യോ​ഗസ്ഥ, മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (മലയാ​ള​ത്തിൽ ലഭ്യമല്ല) എന്ന പുസ്‌ത​ക​ത്തെ​പ്രതി നന്ദി അറിയി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ ഒരു കത്ത്‌ അയച്ചു. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു:

“ഈ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ ശരിക്കും മൂല്യ​വ​ത്താണ്‌. ഒരു അതിപു​രാ​തന ഗ്രന്ഥത്തെ ആധാര​മാ​ക്കി​യാണ്‌ ഇതു തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും വിവരങ്ങൾ കാലത്തിന്‌ ഇണങ്ങു​ന്ന​തും നമ്മുടെ അനുദിന ജീവി​ത​ത്തി​നു അനു​യോ​ജ്യ​വും ആണെന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു.

“എങ്ങനെ പെരു​മാ​റ​ണ​മെന്നു തിരി​ച്ച​റി​യാ​നും കഴിവുറ്റ വ്യക്തി​ക​ളാ​യി​ത്തീ​രാ​നും ആദരവും സത്യസ​ന്ധ​ത​യും കൈ​മോ​ശം വന്നിരി​ക്കുന്ന ഇന്നത്തെ ലോകത്ത്‌ ആ ഗുണങ്ങൾ പ്രകട​മാ​ക്കാ​നും കുട്ടി​കളെ സഹായി​ക്കുന്ന മൂല്യങ്ങൾ അവർക്കു പകർന്നു കൊടു​ക്കുക എന്നത്‌ മാതാ​പി​താ​ക്ക​ളു​ടെ ഉത്തരവാ​ദി​ത്വ​മാണ്‌ എന്ന്‌ എനിക്കു ബോധ്യ​മാ​യി​രി​ക്കു​ന്നു. ഏറ്റവും പ്രധാ​ന​മാ​യി, സ്‌നേ​ഹ​വാ​നും ദയാലു​വും അത്യു​ന്ന​ത​നു​മായ ഒരു സ്രഷ്ടാ​വു​ണ്ടെന്ന്‌ തിരി​ച്ച​റി​യാ​നും നാം അവരെ സഹായി​ക്കണം. നിങ്ങൾ നൽകിയ വിവരങ്ങൾ എനിക്ക്‌ രണ്ടു മണ്ഡലങ്ങ​ളിൽ—എന്റെ ഔദ്യോ​ഗിക ജീവി​ത​ത്തി​ലും അയൽക്കാ​രെ സ്‌നേ​ഹി​ക്കുന്ന വ്യക്തി​ക​ളാ​യി വളർന്നു​വ​രാൻ കുഞ്ഞു​ങ്ങളെ സഹായി​ക്കു​ക​യെന്ന, സൃഷ്ടി​കർത്താവ്‌ മാതാ​പി​താ​ക്കളെ ഭരമേൽപ്പി​ച്ചി​രി​ക്കുന്ന ദൗത്യം നിർവ​ഹി​ക്കു​ന്ന​തി​ലും—പ്രയോ​ജനം ചെയ്യു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.”

മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്ന പുസ്‌ത​ക​ത്തിൽ കൊടു​ത്തി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​ന്റെ ഉപദേ​ശ​ങ്ങ​ളിൽനി​ന്നും ജീവി​ത​ത്തിൽനി​ന്നും അടർത്തി​യെ​ടുത്ത പാഠങ്ങ​ളു​ടെ മൂല്യം ഈ ഉദ്യോ​ഗ​സ്ഥ​യ്‌ക്കു മനസ്സി​ലാ​യി. ഈ മാസി​ക​യു​ടെ പേജിന്റെ വലുപ്പ​മു​ള്ള​തും മനോ​ഹ​ര​മായ ചിത്ര​ങ്ങ​ളോ​ടു കൂടി​യ​തു​മായ 256 പേജുള്ള ഈ പുസ്‌തകം നിങ്ങൾക്കും സ്വന്തമാ​ക്കാം. ഈ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, ഇവിടെ കാണി​ച്ചി​രി​ക്കുന്ന പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: