വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവന്‌ ഇത്രയധികം പ്രാധാന്യമുള്ളത്‌ എന്തുകൊണ്ട്‌?

അവന്‌ ഇത്രയധികം പ്രാധാന്യമുള്ളത്‌ എന്തുകൊണ്ട്‌?

അവന്‌ ഇത്രയ​ധി​കം പ്രാധാ​ന്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

കഴിഞ്ഞ രണ്ടായി​രം വർഷമാ​യി, യേശു​വി​ന്റെ ജനനം വളരെ​യ​ധി​കം ശ്രദ്ധ ആകർഷി​ച്ചി​ട്ടുണ്ട്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു വൈദ്യ​നായ ലൂക്കൊസ്‌ എഴുതു​ന്ന​ത​നു​സ​രിച്ച്‌, ഒരു സ്വർഗീ​യ​ദൂ​തൻ, കന്യക​യായ മറിയ​യോട്‌ ഇപ്രകാ​രം പറഞ്ഞു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവി​ക്കും; അവന്നു യേശു എന്നു പേർ വിളി​ക്കേണം.” ആ ദൂതൻ യേശു​വി​നെ​ക്കു​റി​ച്ചു തുടർന്നെ​ന്താ​ണു പറഞ്ഞത്‌? “അവൻ വലിയവൻ ആകും; അത്യു​ന്ന​തന്റെ പുത്രൻ എന്നു വിളി​ക്ക​പ്പെ​ടും; . . . അവൻ . . . രാജാ​വാ​യി​രി​ക്കും; അവന്റെ രാജ്യ​ത്തി​ന്നു അവസാനം ഉണ്ടാക​യില്ല.”—ലൂക്കൊസ്‌ 1:31-33.

അതേ, അതാണ്‌ മനുഷ്യ​നു വേണ്ടത്‌—ഭൂമി​യി​ലെ കാര്യങ്ങൾ സ്‌നേ​ഹ​പൂർവം നോക്കി​ന​ട​ത്താൻ കഴിയുന്ന നീതി​മാ​നായ ഒരു ലോക​ഭ​ര​ണാ​ധി​കാ​രി! വാസ്‌ത​വ​ത്തിൽ, യേശു​വി​ന്റെ ജനനത്തി​നു വളരെ​മു​മ്പു​തന്നെ ബൈബിൾ പറഞ്ഞു: “നമുക്കു ഒരു ശിശു ജനിച്ചി​രി​ക്കു​ന്നു; നമുക്കു ഒരു മകൻ നല്‌ക​പ്പെ​ട്ടി​രി​ക്കു​ന്നു; ആധിപ​ത്യം [“ഗവൺമെന്റ്‌,” ന്യൂ ഇന്റർനാ​ഷണൽ വേർഷൻ] അവന്റെ തോളിൽ ഇരിക്കും; അവന്നു . . . നിത്യ​പി​താ​വു, സമാധാ​ന​പ്രഭു [“സമാധാ​ന​ത്തി​ന്റെ രാജകു​മാ​രൻ,” പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ] എന്നു പേർ വിളി​ക്ക​പ്പെ​ടും. അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർധ​നെ​യ്‌ക്കും സമാധാ​ന​ത്തി​ന്നും അവസാനം ഉണ്ടാക​യില്ല.”—യെശയ്യാ​വു 9:6, 7.

എത്ര മഹത്തായ പ്രത്യാശ—ഒരു നീതി​യുള്ള ഗവൺമെ​ന്റും അതോ​ടൊ​പ്പം സമാധാ​ന​വും! എന്നാൽ ശ്രദ്ധിക്കൂ! ഈ ഗവൺമെന്റ്‌ ഒരു രാജകു​മാ​രന്റെ—“സമാധാ​ന​ത്തി​ന്റെ രാജകു​മാര”ന്റെ—തോളി​ലാ​യി​രി​ക്കും എന്നാണു പ്രവചനം പറഞ്ഞത്‌. ഇതു കാണി​ക്കു​ന്നത്‌, സകലത്തി​ന്റെ​യും രാജാ​വായ സർവശ​ക്ത​നായ ദൈവം, ഈ ഭരണം തന്റെ പുത്രനെ ഭരമേൽപ്പി​ക്കു​ന്നു എന്നാണ്‌. അതു​കൊണ്ട്‌, താൻ ഭരണാ​ധി​പ​നാ​കു​മാ​യി​രുന്ന ഈ ഗവൺമെ​ന്റി​നെ യേശു കൂടെ​ക്കൂ​ടെ “ദൈവ​രാ​ജ്യം” എന്നു വിളിച്ചു.—ലൂക്കൊസ്‌ 9:27, 60, 62.

യേശു, തന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭ​കാ​ലത്ത്‌ “ഞാൻ . . . ദൈവ​രാ​ജ്യം സുവി​ശേ​ഷി​ക്കേ​ണ്ട​താ​കു​ന്നു, ഇതിനാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നതു” എന്നു പറഞ്ഞു. (ലൂക്കൊസ്‌ 4:43) എന്തിന്‌, ദൈവ​ത്തി​ന്റെ രാജ്യം വരുന്ന​തി​നു​വേണ്ടി പ്രാർഥി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ക്കു​ക​പോ​ലും ചെയ്‌തു. (മത്തായി 6:9, 10) “[യേശു​വി​ന്റെ] പഠിപ്പി​ക്ക​ലി​ന്റെ മുഖ്യ വിഷയം [ദൈവ]രാജ്യ​മാ​യി​രു​ന്നു. വേറൊ​രു വിഷയ​വും ഇത്രയ​ധി​ക​മാ​യി അവന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നില്ല, മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ അവന്റെ സന്ദേശ​ത്തി​ന്റെ കാതലാ​യി​രു​ന്നു അത്‌. നൂറി​ല​ധി​കം പ്രാവ​ശ്യം അത്‌ സുവി​ശേ​ഷ​ങ്ങ​ളിൽ പരാമർശി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌” എന്ന്‌ ക്രിസ്റ്റ്യാ​നി​റ്റി ആൻഡ്‌ ക്രൈ​സിസ എന്ന ജേർണൽ പറയുന്നു.

പരിചി​ന്തി​ക്കേണ്ട ചോദ്യ​ങ്ങൾ

യേശു ഇന്ന്‌ ആരാ​ണെ​ന്നാണ്‌ നിങ്ങൾ കരുതു​ന്നത്‌? പുൽത്തൊ​ട്ടി​യിൽ കിടക്കുന്ന ഒരു ശിശു​വാ​യി​ട്ടാണ്‌ ഡിസംബർ മാസങ്ങ​ളിൽ പൊതു​വേ അവൻ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌. കുറച്ചു​നാൾ അവൻ നിസ്സഹാ​യ​നായ ഒരു കുഞ്ഞാ​യി​രു​ന്നു എന്നതു ശരിയാണ്‌. (ലൂക്കൊസ്‌ 2:15-20) എന്നാൽ അങ്ങനെ​യാ​ണോ അവൻ മുഖ്യ​മാ​യും ഓർമി​ക്ക​പ്പെ​ടേ​ണ്ടത്‌? ഇതൊന്നു ചിന്തിക്കൂ, എന്തിനാണ്‌ യേശു ഒരു മനുഷ്യ​നാ​യി ജനിച്ചത്‌? അവൻ യഥാർഥ​ത്തിൽ ആരായി​രു​ന്നു?

1996-ലെ എൻകാർട്ടാ ഇയർബുക്ക ഇപ്രകാ​രം ചോദി​ച്ചു: “യേശു ദൈവ​പു​ത്ര​നും, എബ്രായ ബൈബി​ളി​ലെ വാഗ്‌ദത്ത മിശി​ഹാ​യും ആയിരു​ന്നോ? അതോ വെറു​മൊ​രു മനുഷ്യൻ, ഒരുപക്ഷേ അസാധാ​രണ പ്രാപ്‌തി​ക​ളൊ​ക്കെ​യുള്ള ഒരാൾ മാത്ര​മാ​യി​രു​ന്നോ?” ഇതു​പോ​ലുള്ള ചോദ്യ​ങ്ങൾ ഗൗരവ​മായ പരിഗണന അർഹി​ക്കു​ന്നു. എന്തു​കൊണ്ട്‌? കാരണം, നമ്മുടെ ജീവി​ത​വും സന്തോ​ഷ​വു​മെ​ല്ലാം, നാം യേശു​വി​നെ എങ്ങനെ വീക്ഷി​ക്കു​ന്നു, അവനിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ എന്നീ കാര്യ​ങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ബൈബിൾ പറയുന്നു: “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വന്നു നിത്യ​ജീ​വൻ ഉണ്ടു, പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണു​ക​യില്ല.”—യോഹ​ന്നാൻ 3:36.

ഒരു സാധാരണ മനുഷ്യ​ന​ല്ലാ​യി​രു​ന്നു

12 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ യേശു യെരൂ​ശ​ലേ​മി​ലെ ആലയത്തിൽ ചെയ്‌ത കാര്യങ്ങൾ വിവരി​ച്ച​ശേഷം, അവൻ മറിയ​യു​ടെ​യും അവളുടെ ഭർത്താ​വായ യോ​സേ​ഫി​ന്റെ​യും കൂടെ വീട്ടി​ലേക്കു മടങ്ങി, “അവർക്കു കീഴട​ങ്ങി​യി​രു​ന്നു”വെന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (ലൂക്കൊസ്‌ 2:51, 52) എന്നാൽ അവൻ ഒരു സാധാരണ മനുഷ്യ​ന​ല്ലാ​യി​രു​ന്നു​വെന്ന്‌ അവൻ വളർന്ന​തി​നു​ശേഷം വ്യക്തമാ​യി​ത്തീർന്നു.

കൊടു​ങ്കാ​റ്റിൽ ഉലഞ്ഞ കടലിനെ യേശു ശാന്തമാ​ക്കി​യ​പ്പോൾ, പേടി​ച്ചരണ്ട ഒരു സുഹൃത്ത്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഇവൻ ആർ?” (മർക്കൊസ്‌ 4:41) ഒടുവിൽ, യേശു​വി​നെ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ കൈയിൽ ഏൽപ്പിച്ചു. ക്രൂര​മായ അനീതിക്ക്‌ ഇരയാ​യി​ട്ടും യേശു​വി​ന്റെ അന്തസ്സുറ്റ പെരു​മാ​റ്റ​ത്തിൽ മതിപ്പു​തോ​ന്നി, അവന്റെ നിരപ​രാ​ധി​ത്വം ബോധ്യ​മു​ണ്ടാ​യി​രുന്ന പീലാ​ത്തൊസ്‌, യേശു​വി​നെ കാണി​ച്ചു​കൊണ്ട്‌ ജനക്കൂ​ട്ട​ത്തോട്‌ ഉദ്‌ഘോ​ഷി​ച്ചു: “ഇതാ മനുഷ്യൻ.” (പി.ഒ.സി. ബൈബിൾ) എന്നാൽ യെഹൂ​ദ​ന്മാ​രു​ടെ പ്രതി​ക​രണം ഇതായി​രു​ന്നു: “ഞങ്ങൾക്കു ഒരു ന്യായ​പ്ര​മാ​ണം ഉണ്ടു: അവൻ തന്നെത്താൻ ദൈവ​പു​ത്രൻ ആക്കിയ​തു​കൊ​ണ്ടു ആ ന്യായ​പ്ര​മാ​ണ​പ്ര​കാ​രം അവൻ മരി​ക്കേ​ണ്ട​താ​കു​ന്നു.”—യോഹ​ന്നാൻ 19:4-7.

യേശു​വി​നെ “ദൈവ​പു​ത്രൻ” എന്നു പരാമർശി​ക്കു​ന്നതു കേട്ട​പ്പോൾ പീലാ​ത്തൊസ്‌ ഭയപര​വ​ശ​നാ​യി. യേശു​വി​നെ​ക്കു​റിച്ച്‌ ഒരു സ്വപ്‌നം കണ്ടതി​നെ​പ്പറ്റി പീലാ​ത്തൊ​സി​ന്റെ ഭാര്യ നേരത്തേ അവനെ അറിയി​ച്ചി​രു​ന്നു, അപ്പോൾ അവൾ യേശു​വി​നെ ‘നീതി​മാൻ’ എന്നാണു വിളി​ച്ചത്‌. (മത്തായി 27:19) അതു​കൊണ്ട്‌ യേശു യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ പീലാ​ത്തൊസ്‌ അത്ഭുത​പ്പെട്ടു. അവൻ ഗലീല​യിൽ നിന്നു​ള്ള​വ​നാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും പീലാ​ത്തൊസ്‌ ചോദി​ച്ചു: “നീ എവിടെ നിന്നു ആകുന്നു?” യേശു മറുപടി പറയാൻ വിസമ്മ​തി​ച്ച​പ്പോൾ, ആ സംഭാ​ഷണം പെട്ടെ​ന്നു​തന്നെ അവസാ​നി​ച്ചു.—യോഹ​ന്നാൻ 19:9, 10

വ്യക്തമാ​യും, യേശു ഒരു മനുഷ്യൻ ആയിരു​ന്നു. എന്നാൽ മറ്റു മനുഷ്യ​രിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി മുമ്പ്‌ അവൻ സ്വർഗ​ത്തിൽ, വചനം എന്നറി​യ​പ്പെ​ട്ടി​രുന്ന ആത്മവ്യക്തി ആയിരു​ന്നു. പിന്നീട്‌ ദൈവം അവന്റെ ജീവൻ അത്ഭുത​ക​ര​മാ​യി മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്കു മാറ്റി. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു: “വചനം ജഡമായി തീർന്നു . . . നമ്മുടെ ഇടയിൽ പാർത്തു.”—യോഹ​ന്നാൻ 1:1, 2, 14, 18; വെളി​പ്പാ​ടു 3:14.

ദിവ്യ ഉറവിൽനി​ന്നുള്ള ഒരുവൻ ആവശ്യ​മാ​യി വന്നതെ​ന്തു​കൊണ്ട്‌

മക്കൾ ജനിക്കു​ന്ന​തി​നു മുമ്പു​തന്നെ ആദ്യമ​നു​ഷ്യ​നായ ആദാം പാപത്തി​നു കീഴടങ്ങി. പിശാ​ചായ സാത്താ​നാ​യി​ത്തീർന്ന മത്സരി​യായ ഒരു ദൂതന്റെ പക്ഷം​ചേർന്നു​കൊണ്ട്‌ ആദാം ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. അതിന്റെ ഫലമായി, അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ നഷ്ടപ്പെ​ടു​മെന്നു ദൈവം പറഞ്ഞി​രുന്ന, ദൈവ​ത്തി​ന്റെ മകൻ എന്ന നിലയിൽ അവൻ ആസ്വദി​ച്ചി​രുന്ന ബന്ധം ഇല്ലാതാ​യി. അങ്ങനെ അവൻ അനുസ​ര​ണ​ക്കേ​ടി​ന്റെ തിക്താ​നു​ഭ​വങ്ങൾ ഏറ്റുവാ​ങ്ങി. അവൻ അപൂർണ​നാ​യി, വൃദ്ധനാ​യി, ഒടുവിൽ മരിക്കു​ക​യും ചെയ്‌തു.—ഉല്‌പത്തി 2:15-17; 3:17-19; വെളി​പ്പാ​ടു 12:9.

ആദാമി​ന്റെ അനുസ​ര​ണ​ക്കേട്‌ അവന്റെ പിന്തു​ടർച്ച​ക്കാ​രായ നമ്മെ എങ്ങനെ ബാധി​ച്ചു​വെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു: “ഏകമനു​ഷ്യ​നാൽ [ആദാമി​നാൽ] പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.” (റോമർ 5:12) ദുഃഖ​ക​ര​മെന്നു പറയട്ടെ, നമ്മുടെ പൂർവ​പി​താ​വായ ആദാമിൽനി​ന്നു നാമെ​ല്ലാം പാപവും, അതിന്റെ ദാരു​ണ​ഫ​ല​ങ്ങ​ളായ വാർധ​ക്യ​വും മരണവും കൈവ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.—ഇയ്യോബ്‌ 14:4; റോമർ 3:23.

ഇത്തരം തിക്താ​നു​ഭ​വ​ങ്ങ​ളിൽനി​ന്നുള്ള വിടുതൽ, പാപവും അതിന്റെ ദാരു​ണ​ഫ​ല​ങ്ങ​ളും അവകാ​ശ​മാ​ക്കാത്ത, പൂർണ​നായ ഒരു പിതാ​വി​ലൂ​ടെ മാത്രമേ സാധ്യ​മാ​കു​മാ​യി​രു​ന്നു​ള്ളൂ. പൂർണ​നാ​യി​രുന്ന ആദാമി​നു തുല്യ​നായ, ആ പിതാ​വി​നെ നമുക്കു ലഭിച്ച​തെ​ങ്ങനെ എന്നു പരിചി​ന്തി​ക്കാം.

പൂർണ​നായ പിതാ​വി​നെ പ്രദാനം ചെയ്യുന്നു

‘സമാധാ​ന​ത്തി​ന്റെ രാജകു​മാ​രന്‌’ “നിത്യ​പി​താവ്‌” എന്നും പേരുള്ള കാര്യം നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കു​മ​ല്ലോ. അവൻ മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌, “കന്യക ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും” എന്ന്‌ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യെശയ്യാ​വു 7:14; മത്തായി 1:20-23) ആദ്യമ​നു​ഷ്യ​നായ ആദാമിന്‌ ഒരു മനുഷ്യ​പി​താവ്‌ ഇല്ലായി​രു​ന്ന​തു​പോ​ലെ യേശു​വി​നും ഒരു മനുഷ്യ​പി​താവ്‌ ഇല്ലായി​രു​ന്നു. യേശു മുതൽ മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്കം​വ​രെ​യുള്ള വംശാ​വലി രേഖ​പ്പെ​ടു​ത്തവേ, ബൈബിൾ ചരി​ത്ര​കാ​ര​നായ ലൂക്കൊസ്‌, “ദൈവ​ത്തി​ന്റെ മകൻ” ആയിട്ടാണ്‌ ആദാം അസ്‌തി​ത്വ​ത്തിൽ വന്നതെന്നു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. (ലൂക്കൊസ്‌ 3:38) എന്നാൽ നാം നേരത്തേ കണ്ടതു​പോ​ലെ, ദൈവ​ത്തി​ന്റെ മകൻ എന്ന നിലയി​ലുള്ള ആ ബന്ധം ആദാം നഷ്ടപ്പെ​ടു​ത്തി—തനിക്കും തന്റെ സന്തതി​പ​ര​മ്പ​ര​കൾക്കും. അതു​കൊണ്ട്‌ ആലങ്കാ​രി​ക​മാ​യി, പൂർണ​നായ ഒരു പിതാ​വി​നെ നമു​ക്കെ​ല്ലാം ആവശ്യ​മുണ്ട്‌—ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ അവൻ എങ്ങനെ​യാ​യി​രു​ന്നോ അതു​പോ​ലുള്ള ഒരുവനെ.

ഒന്നാമത്തെ ആദാമി​നു പകരം ആ പുതിയ ആദാം ആകാൻ ദൈവം തന്റെ പുത്രനെ സ്വർഗ​ത്തിൽനിന്ന്‌ അയച്ചു. ബൈബിൾ പറയുന്നു: “ഒന്നാം മനുഷ്യ​നായ ആദാം ജീവനുള്ള ദേഹി​യാ​യി​ത്തീർന്നു. . . . ഒടുക്കത്തെ ആദാം ജീവി​പ്പി​ക്കുന്ന ആത്മാവാ​യി. ഒന്നാം മനുഷ്യൻ ഭൂമി​യിൽനി​ന്നു മണ്ണു​കൊ​ണ്ടു​ള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗ​ത്തിൽനി​ന്നു​ള്ളവൻ.” (1 കൊരി​ന്ത്യർ 15:45, 47) “ഒടുക്കത്തെ ആദാം” ആയ യേശു, ‘ഒന്നാം മനുഷ്യ​നായ ആദാമി​നോ​ടു’ തുല്യ​നാണ്‌. ഏതർഥ​ത്തിൽ? ഭൂമി​യിൽ എന്നേക്കും പൂർണ​ത​യോ​ടെ ജീവി​ക്കാൻ കഴിയുന്ന സന്തതി​കളെ ജനിപ്പി​ക്കാൻ പ്രാപ്‌തി​യു​ണ്ടാ​യി​രുന്ന ഒരു പൂർണ​മ​നു​ഷ്യൻ എന്നനി​ല​യിൽ.—സങ്കീർത്തനം 37:29; വെളി​പ്പാ​ടു 21:3-5.

കുട്ടി​കൾക്ക്‌ ജന്മം കൊടു​ക്കാ​തി​രുന്ന യേശു, സാത്താന്റെ എല്ലാ ആക്രമ​ണ​ങ്ങ​ളും ഉണ്ടായി​ട്ടും മരണ​ത്തോ​ളം ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി തുടർന്നു. യേശു ബലിയർപ്പിച്ച നിർമ​ല​മായ പൂർണ മനുഷ്യ​ജീ​വ​നെ​യാ​ണു മറുവില എന്നു വിളി​ക്കു​ന്നത്‌. ബൈബിൾ വിശദീ​ക​രി​ക്കു​ന്നു: “നമുക്ക്‌ [യേശു​വി​ന്റെ] രക്തം മുഖാ​ന്ത​ര​മുള്ള മറുവി​ല​യി​ലൂ​ടെ, [ആദാമിൽനി​ന്നു കൈവ​ശ​പ്പെ​ടു​ത്തിയ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യിൽനി​ന്നു] വിടുതൽ ഉണ്ട്‌.” കൂടാതെ, “ഏകമനു​ഷ്യ​ന്റെ [ആദാമി​ന്റെ] അനുസ​ര​ണ​ക്കേ​ടി​നാൽ അനേകർ പാപി​ക​ളാ​യി​ത്തീർന്ന​തു​പോ​ലെ ഏകന്റെ [യേശു​വി​ന്റെ] അനുസ​ര​ണ​ത്താൽ അനേകർ നീതി​മാ​ന്മാ​രാ​യി​ത്തീ​രും” എന്നും ബൈബിൾ പറയുന്നു.—എഫെസ്യർ 1:7, NW; റോമർ 5:18, 19; മത്തായി 20:28.

നാം യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്നെ​ങ്കിൽ, അവൻ നമ്മുടെ ‘നിത്യ​പി​താ​വും’ “രക്ഷിതാ​വു”മായി​ത്തീ​രും. തന്റെ പിതാ​വി​ന്റെ രാജ്യ​ത്തിൽ, അതിന്റെ ഭരണനിർവാ​ഹ​ക​നെന്ന നിലയിൽ, അവൻ തന്റെ ആധിപ​ത്യം ഏറ്റവും ഉത്തമമായ രീതി​യിൽ പ്രയോ​ഗി​ക്കും. ആ ഭരണത്തിൻകീ​ഴി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? ആ മഹത്തായ അനു​ഗ്ര​ഹങ്ങൾ എപ്പോൾ യാഥാർഥ്യ​മാ​കു​മെന്ന്‌ നമുക്ക്‌ പ്രതീ​ക്ഷി​ക്കാ​നാ​കും? അടുത്ത​താ​യി നമുക്ക്‌ ഈ ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കാം.—ലൂക്കൊസ്‌ 2:8-11

[5-ാം പേജിലെ ചിത്രങ്ങൾ]

യേശു ഇന്ന്‌ ആരാ​ണെ​ന്നാണ്‌ നിങ്ങൾ കരുതു​ന്നത്‌?

[6-ാം പേജിലെ ചിത്രം]

യേശുവിനെ “ഒടുക്കത്തെ ആദാം” എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?