വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

സ്‌നേ​ഹ​ത്തിന്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു? (2006 മാർച്ച്‌) ലോകം സ്‌നേ​ഹ​ത്തി​ന്റെ അർഥം​തന്നെ വളച്ചൊ​ടി​ക്കു​ക​യാണ്‌; സാത്താ​നാ​ണെ​ങ്കിൽ അത്‌ അപ്പാടെ ഇല്ലായ്‌മ ചെയ്യാ​നാ​ണു ശ്രമി​ക്കു​ന്നത്‌. ഇതു​പോ​ലുള്ള വിവരങ്ങൾ സ്‌നേഹം നിസ്സ്വാർഥ​മാ​യി പ്രകടി​പ്പി​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. ഈ ശക്തമായ ഗുണം നാം എങ്ങനെ പ്രകടി​പ്പി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ ഇത്രയ​ധി​കം വിവരങ്ങൾ പകർന്നു​ത​ന്ന​തിന്‌ നിങ്ങൾക്കു നന്ദി.

വൈ. ബി., യു​ണൈ​റ്റഡ്‌ സ്റ്റേറ്റ്‌സ്‌

എന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളായ രണ്ടുപേർ ഒരു അന്യഭാ​ഷാ സഭയിൽ സേവി​ക്കു​ന്ന​തി​നു​വേണ്ടി അങ്ങോട്ടു മാറി​യ​പ്പോൾ ഞാൻ തനിച്ചാ​യ​തു​പോ​ലെ തോന്നി. അങ്ങേയറ്റം ഏകാന്തത തോന്നിയ സമയത്താണ്‌ ഈ മാസിക കിട്ടി​യത്‌. “സ്‌നേ​ഹി​ക്ക​പ്പെ​ട​ണ​മെ​ങ്കിൽ നാം അങ്ങോട്ടു സ്‌നേ​ഹി​ക്കണം” എന്ന കാര്യം ഓർമി​പ്പി​ച്ച​തി​നു നന്ദി. ഇന്നുമു​തൽ, “വിശാ​ല​ത​യുള്ള” വ്യക്തി​യാ​യി​രു​ന്നു​കൊ​ണ്ടും ആത്മാർഥ സ്‌നേഹം കാണി​ച്ചു​കൊ​ണ്ടും പുതിയ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നാണ്‌ എന്റെ ശ്രമം.—2 കൊരി​ന്ത്യർ 6:12, 13.

എം. ടി., ജപ്പാൻ

വാർധ​ക്യം—വെല്ലു​വി​ളി​യെ നേരിടൽ (2006 ഫെബ്രു​വരി) പ്രായ​മു​ള്ളവർ പലപ്പോ​ഴും അവഗണി​ക്ക​പ്പെ​ടു​ന്ന​താ​യി എനിക്ക്‌ ഇടയ്‌ക്കൊ​ക്കെ തോന്നാ​റുണ്ട്‌. കഴിഞ്ഞ 11 വർഷമാ​യി ഞാൻ സുഖമി​ല്ലാത്ത എന്റെ ഭർത്താ​വി​നെ പരിച​രി​ച്ചു വരിക​യാണ്‌. ചില​പ്പോ​ഴൊ​ക്കെ എനിക്കു വല്ലാത്ത ഏകാന്തത തോന്നു​ന്നു. പലപ്രാ​വ​ശ്യം ഞാൻ ഈ ഉണരുക!യിലെ ലേഖനങ്ങൾ വായി​ക്കു​ക​യും ഓഡി​യോ കാസെറ്റ്‌ കേൾക്കു​ക​യും ചെയ്‌തു. ഇത്തരം വിവര​ങ്ങ​ളാണ്‌ എനിക്കു വേണ്ടി​യി​രു​ന്നത്‌. നിങ്ങൾക്കു നന്ദി.

എസ്‌. ടി., ജപ്പാൻ

കൃത്രിമ കൈകാ​ലു​കൾ (2006 ഫെബ്രു​വരി) കൃത്രിമ കൈകാ​ലു​ക​ളെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ ലേഖന​ത്തി​നു നന്ദി. ഞാൻ നാലു മാസം ഗർഭി​ണി​യാ​യി​രു​ന്ന​പ്പോൾ ഞങ്ങൾക്കു ജനിക്കുന്ന കുഞ്ഞിന്‌ കൈകാ​ലു​കൾ ഉണ്ടായി​രി​ക്കി​ല്ലെ​ന്നും അവന്‌ ഒരു വയസ്സാ​കു​മ്പോൾ കൃത്രി​മ​കാ​ലു​കൾ വെക്കാ​മെ​ന്നും ഞങ്ങളോ​ടു പറഞ്ഞു. ഡാറി​ലിന്‌ ഒരു വയസ്സു തികഞ്ഞ മാസം​ത​ന്നെ​യാണ്‌ ഈ ലേഖനം വന്നത്‌. ഇപ്പോൾ അവൻ നിൽക്കാ​നും പിച്ച​വെ​ക്കാ​നും പഠിക്കു​ക​യാണ്‌. ഡാറിൽ “മാനി​നെ​പ്പോ​ലെ ചാടു”ന്ന കാലത്തി​നാ​യി ഞാനും എന്റെ ഭർത്താ​വും ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.—യെശയ്യാ​വു 35:6.

വൈ. എ., ഫ്രാൻസ്‌

ജീവി​ച്ചി​രി​ക്കു​ന്നത്‌ മൂല്യ​വ​ത്താണ്‌ (2001 നവംബർ  8) ഞാൻ ഈ ഉണരുക! പലതവണ വായിച്ചു, പ്രത്യേ​കിച്ച്‌ എനിക്കു നിരാശ തോന്നി​യ​പ്പോ​ഴൊ​ക്കെ. അത്തരം വിവരങ്ങൾ മരുന്നു​പോ​ലെ​യാണ്‌ എനിക്കു തോന്നു​ന്നത്‌; മരുന്നി​നെ​പ്പോ​ലെ ഇതിന്റെ കാലാ​വധി തീരി​ല്ലെന്നു മാത്രം. അതിലെ ഉപദേ​ശ​ങ്ങ​ളും നമ്മുടെ പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​ര​മാർഗ​ങ്ങ​ളും ശരിക്കും പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ഉണരുക!-യുടെ പ്രസാ​ധ​ക​രായ നിങ്ങൾ എന്നെ​പ്പോ​ലു​ള്ള​വ​രു​ടെ ക്ഷേമത്തിൽ തത്‌പ​ര​രാ​ണെന്ന അറിവ്‌ എനിക്കു പുതു​ചൈ​ത​ന്യം പകരുന്നു. “ജീവി​ച്ചി​രി​ക്കു​ന്നത്‌ മൂല്യ​വ​ത്താണ്‌” എന്ന്‌ ഓർമി​പ്പി​ക്കാൻ നിങ്ങളു​ണ്ട​ല്ലോ എന്നോർക്കു​മ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോ​ഷ​വും കൃതജ്ഞ​ത​യും തോന്നു​ന്നു!

പി. റ്റി., മഡഗാ​സ്‌കർ

തീർഥാ​ട​ക​രും പ്യൂരി​റ്റ​ന്മാ​രും—അവർ ആരായി​രു​ന്നു? (2006 ഫെബ്രു​വരി) ഈ ലേഖന​ത്തിൽ വസ്‌തു​തകൾ വളച്ചൊ​ടി​ച്ചി​രി​ക്കു​ന്ന​തു​കണ്ട്‌ ഞാൻ ഞെട്ടി​പ്പോ​യി. വടക്കേ അമേരി​ക്കൻ ഇന്ത്യക്കാർ കൃതജ്ഞതാ പ്രകടന ദിനം ആഘോ​ഷി​ക്കാ​ത്ത​തി​നു കാരണ​മുണ്ട്‌, പക്ഷേ നിങ്ങൾ അക്കാര്യം ഒന്നു പരാമർശി​ക്കു​ക​പോ​ലും ചെയ്‌തില്ല.

പേരു വെളി​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നില്ല, ഐക്യ​നാ​ടു​കൾ

“ഉണരുക!”യുടെ പ്രതി​ക​രണം: കൃതജ്ഞതാ പ്രകടന ദിനത്തി​ന്റെ ചരിത്രം ചർച്ച ചെയ്യുക എന്നതാ​യി​രു​ന്നില്ല ഈ ലേഖന​ത്തി​ന്റെ ഉദ്ദേശ്യം എന്നതു ദയവായി ശ്രദ്ധി​ക്കുക. 1621-ലെ ശരത്‌കാ​ലത്ത്‌ തീർഥാ​ടകർ തങ്ങളുടെ ഇന്ത്യക്കാ​രായ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മൂന്നു​ദി​വസം നീണ്ടു​നിന്ന ആഘോഷം നടത്തി​യ​താ​യി “എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക” ഉൾപ്പെ​ടെ​യുള്ള പല പരാമർശ കൃതി​ക​ളും റിപ്പോർട്ടു ചെയ്യു​ന്നുണ്ട്‌. 1621 ഡിസംബർ 11-ന്‌ എഡ്വേർഡ്‌ വിൻസ്ലോ എഴുതിയ ഒരു കത്തിൽ ഇതു വിശദ​മാ​ക്കു​ന്നുണ്ട്‌. എന്നാൽ തുടർന്നു​വന്ന വർഷങ്ങ​ളിൽ വിള​വെ​ടു​പ്പി​നോട്‌ അനുബ​ന്ധി​ച്ചു മാത്രമല്ല മറ്റു സംഭവ​ങ്ങ​ളോ​ടുള്ള ബന്ധത്തി​ലും കൃതജ്ഞതാ പ്രകടന ദിനം ആഘോ​ഷി​ച്ചി​രു​ന്നു. 1637-ൽ, നൂറു​ക​ണ​ക്കിന്‌ പിക്ക്വാട്ട്‌ ഇന്ത്യക്കാ​രെ കൂട്ട​ക്കൊല ചെയ്‌ത​തി​നു​ശേഷം മസാച്ചു​സെ​റ്റ്‌സ്‌ ബേ കോള​നി​യി​ലെ ഗവർണ​റാ​യി​രുന്ന ജോൺ വിൻ​ത്രോപ്പ്‌ പ്രഖ്യാ​പിച്ച “കൃതജ്ഞത”യാണ്‌ ഏറ്റവും കുപ്ര​സി​ദ്ധ​മാ​യത്‌. അതു​കൊ​ണ്ടു​തന്നെ, കൃതജ്ഞതാ പ്രകടന ദിനം ചില വായന​ക്കാ​രെ വിഷമി​പ്പി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഞങ്ങൾക്കു മനസ്സി​ലാ​കും.