വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠിച്ച കാര്യങ്ങളെ അങ്ങേയറ്റം വിലമതിച്ച സൂസൻ

പഠിച്ച കാര്യങ്ങളെ അങ്ങേയറ്റം വിലമതിച്ച സൂസൻ

പഠിച്ച കാര്യ​ങ്ങളെ അങ്ങേയറ്റം വിലമ​തിച്ച സൂസൻ

ഒരു സ്‌ത്രീ 2004 മേയിൽ മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ എഴുതിയ ഒരു കത്ത്‌ അടുത്ത​യി​ടെ കണ്ടെത്തു​ക​യു​ണ്ടാ​യി; കാൻസർ ആയിരു​ന്നു മരണകാ​രണം. അസുഖം പെട്ടെന്നു മൂർച്ഛി​ച്ച​തു​കൊ​ണ്ടാ​കാം, അവൾ ആ കത്ത്‌ മുഴു​മി​പ്പി​ച്ചി​രു​ന്നില്ല. അതു വായി​ച്ച​വർക്കാർക്കും പക്ഷേ കരയാ​തി​രി​ക്കാൻ കഴിഞ്ഞില്ല; മാത്രമല്ല അത്‌ അവരുടെ ദൈവ​വി​ശ്വാ​സം ബലിഷ്‌ഠ​മാ​ക്കു​ക​യും ചെയ്‌തു.

ആ കത്തെഴു​തിയ സൂസൻ താൻ ആദ്യമാ​യി യു.എസ്‌.എ.-യിലെ കണെറ്റി​ക്ക​ട്ടി​ലുള്ള, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ക്രിസ്‌തീയ മൂപ്പ​നോ​ടു ഫോണിൽ സംസാ​രി​ച്ച​പ്പോൾ താൻ കൗമാ​ര​ത്തി​ലാ​യി​രു​ന്നു​വെന്ന്‌ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. തുടർന്ന്‌ കൗമാ​ര​വർഷ​ങ്ങ​ളിൽ അവൾ അഭിമു​ഖീ​ക​രിച്ച സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ അവൾ വിശദീ​ക​രി​ച്ചി​രു​ന്നു. 2005 നവംബ​റി​ലാണ്‌ ഹൃദയ​സ്‌പർശി​യായ ആ കത്ത്‌ സൂസന്റെ മമ്മിക്കു കിട്ടി​യത്‌. അവർ അതിന്റെ കോപ്പി ന്യൂ​യോർക്കി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലേക്ക്‌ അയച്ചു.

1973-ൽ ടെലി​ഫോൺ ബുക്കിൽനിന്ന്‌ കണെറ്റി​ക്ക​ട്ടി​ലുള്ള മൂപ്പന്റെ ഫോൺനമ്പർ കണ്ടുപി​ടി​ച്ചെന്ന്‌ സൂസൻ എഴുതി​യി​രു​ന്നു. “എനിക്കന്ന്‌ 14 വയസ്സ്‌,” അവൾ വിശദീ​ക​രി​ക്കു​ന്നു, “വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും വായി​ച്ച​തിൽനിന്ന്‌ ഒരു കാര്യം ഞാൻ ഉറപ്പിച്ചു, ഇതു തന്നെയാണ്‌ സത്യം. ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ആരെയും നേരിൽ കണ്ടിട്ടി​ല്ലാ​യി​രു​ന്നു, അതു​കൊണ്ട്‌ അവരുടെ നമ്പരു​കൾക്കാ​യി ഞാൻ ഫോൺ ബുക്കിൽ പരതി. യഹോ​വ​യു​ടെ സാക്ഷികൾ എന്നതി​നു​കീ​ഴിൽ, ആദ്യത്തെ മൂന്നു ഡിജി​റ്റു​കൾ എന്റേതി​നോ​ടു സമാന​മാ​യി​രി​ക്കുന്ന ഒരു നമ്പറിൽ വിളി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. ജെൻറിക്‌ സഹോ​ദ​ര​നാ​ണു ഫോ​ണെ​ടു​ത്തത്‌, ഞാൻ ഒരിക്ക​ലും ഒരു സാക്ഷിയെ നേരിൽ കണ്ടിട്ടി​ല്ലെന്നു പറഞ്ഞ​പ്പോൾ അദ്ദേഹ​ത്തിന്‌ അതിശ​യ​മാ​യി.” a

നാടകീ​യ​മായ ഒരു പ്രശ്‌നം

പത്തു വയസ്സു​ള്ള​പ്പോൾ കണെറ്റി​ക്ക​ട്ടി​ലുള്ള തന്റെ ചെറി​യ​മ്മ​യു​ടെ വീട്ടി​ലേക്കു പോയ കാര്യം സൂസൻ കത്തിൽ എഴുതി​യി​രു​ന്നു. അൽപ്പകാ​ലം​മാ​ത്രം അവിടെ താമസി​ക്കാ​നാ​യി​രു​ന്നു പരിപാ​ടി. എന്നാൽ കുറച്ചു നാളു​കൾക്കു​ശേഷം സൂസൻ, താൻ ചെറി​യ​മ്മ​യോ​ടൊ​പ്പം താമസം തുടരാൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ ഫ്‌ളോ​റി​ഡ​യിൽ ഒറ്റയ്‌ക്കു താമസി​ച്ചി​രുന്ന മമ്മിയെ അറിയി​ച്ചു. “ഒരു വ്യക്തി, തന്നെ പീഡി​പ്പി​ക്കു​ന്ന​വ​രു​മാ​യി ബന്ധം സ്ഥാപി​ച്ചെ​ടു​ക്കുന്ന ‘സ്റ്റോക്ക്‌ഹോം സിൻ​ഡ്രോം’ എന്നറി​യ​പ്പെ​ടുന്ന”തിനോ​ടു സമാന​മായ ഒരു സ്ഥിതി​വി​ശേ​ഷ​ത്തിൽ ആയിരു​ന്നു താനെന്ന്‌ സൂസൻ കത്തിൽ എഴുതി​യി​രു​ന്നു. b അവൾക്ക്‌ അങ്ങേയ​റ്റത്തെ ദ്രോഹം സഹി​ക്കേ​ണ്ടി​വന്നു.

“ചെറി​യ​മ്മ​യും അവരുടെ കൂട്ടു​കാ​ര​നും എന്നോടു ചെയ്‌ത ദ്രോ​ഹ​ത്തി​നു കയ്യും കണക്കു​മില്ല” എന്ന്‌ സൂസൻ എഴുതി. “മാത്രമല്ല, പുറത്തു​നി​ന്നാ​രും ആ വീട്ടിൽ കാലു​കു​ത്തി​യി​രു​ന്നില്ല എന്നുതന്നെ പറയാം. എന്റെ ആവശ്യ​ങ്ങൾക്കാ​യി മമ്മി ധാരാളം പണം അയയ്‌ക്കു​മാ​യി​രു​ന്നു; എന്നിട്ടും സ്‌കൂ​ളിൽ പോകാൻ നല്ലൊരു ഡ്രസ്സ്‌ പോലു​മി​ല്ലാ​യി​രു​ന്നു എനിക്ക്‌; ഉച്ചഭക്ഷ​ണ​വും തരില്ലാ​യി​രു​ന്നു. എനിക്ക്‌ ഒരു സെറ്റ്‌ അടിവ​സ്‌ത്രങ്ങൾ മാത്ര​മാണ്‌ ഉണ്ടായി​രു​ന്നത്‌. എന്നാൽ എന്നെക്കാൾ ഏതാനും വയസ്സ്‌ ഇളയതാ​യി​രുന്ന, ചെറി​യ​മ്മ​യു​ടെ മക്കൾക്ക്‌ ഒന്നിനും ഒരു കുറവു​മി​ല്ലാ​യി​രു​ന്നു.” ബൈബി​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാ​നുള്ള തന്റെ താത്‌പ​ര്യം ചെറിയമ്മ അറിഞ്ഞാ​ലുള്ള പ്രത്യാ​ഘാ​തം എന്തായി​രി​ക്കു​മാ​യി​രു​ന്നു എന്നു വ്യക്തമാ​ക്കാൻ വേണ്ടി​യാണ്‌ അവളി​തൊ​ക്കെ പറഞ്ഞത്‌.

ബൈബി​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കു​ന്നു

“ജെൻറിക്‌ സഹോ​ദരൻ പക്വത​യുള്ള ഒരു ക്രിസ്‌തീയ സഹോ​ദ​രി​യായ ലോറയെ എനിക്കു പരിച​യ​പ്പെ​ടു​ത്തി.” സൂസൻ എഴുതി. “ബൈബി​ളി​നെ​ക്കു​റിച്ച്‌ എനിക്കു ധാരാളം ചോദ്യ​ങ്ങൾ ഉണ്ടായി​രു​ന്നു; അവയ്‌ക്ക്‌ ഉത്തരം നൽകു​ന്ന​തി​നാ​യി അവർ ധാരാളം സമയം ചെലവ​ഴി​ച്ചു. പലപ്പോ​ഴും അലക്കു​ശാ​ല​യിൽ വെച്ചാണ്‌ ഞങ്ങൾ കണ്ടുമു​ട്ടി​യി​രു​ന്നത്‌.” ആ സമയം​വരെ ഒരു കാര്യ​ത്തി​ലും താൻ തനി​ച്ചൊ​രു തീരു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെന്ന്‌ സൂസൻ പറയുന്നു. എന്നാൽ ഇത്തവണ ഈ ചർച്ചകൾക്കും നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം പോലുള്ള ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ച്ച​തി​നും ശേഷം താനൊ​രു തീരു​മാ​ന​മെ​ടു​ത്തു​വെന്ന്‌ അവൾ വിശദീ​ക​രി​ച്ചു.

“ഒരു വെള്ളി​യാഴ്‌ച രാത്രി, ഞാൻ സാക്ഷി​ക​ളോ​ടൊ​ത്തു കാര്യങ്ങൾ ചർച്ച ചെയ്യു​ക​യാ​യി​രു​ന്നു എന്ന കാര്യം ഞാൻ ചെറി​യ​മ്മ​യോ​ടു പറഞ്ഞു. അന്നു രാത്രി മുഴുവൻ അവരെന്നെ ഉറങ്ങാൻ സമ്മതി​ച്ചില്ല. അടുക്ക​ള​യു​ടെ നടുവി​ലാ​യി ഒരേ നിൽപ്പു നിൽക്കേ​ണ്ടി​വന്നു എനിക്ക്‌. എന്നാൽ അതിനു​ശേഷം, സാക്ഷി​യാ​യി​ത്തീ​രാ​നുള്ള എന്റെ നിശ്ചയ​ദാർഢ്യം മുമ്പെ​ന്ന​ത്തെ​ക്കാ​ളും ബലിഷ്‌ഠ​മാ​യി​ത്തീർന്നു.”

അന്നു മുതൽ ബൈബി​ളി​നെ​ക്കു​റിച്ച്‌ അറിയാൻ സൂസനെ സഹായി​ക്കു​ന്ന​തി​നാ​യി ജെൻറിക്‌ സഹോ​ദരൻ അവൾക്ക്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ എത്തിച്ചു​കൊ​ടു​ക്കാൻ തുടങ്ങി. സൂസൻ ഇപ്രകാ​രം തുടർന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷിക പുസ്‌തകം 1974 (ഇംഗ്ലീഷ്‌) എന്റെ മനസ്സിൽ ഇന്നും പച്ചപി​ടി​ച്ചു നിൽക്കു​ന്നു. കാരണം രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്തും അതിനു മുമ്പും നാസി ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ പീഡനം സഹിച്ചു​നി​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അതിൽ പറയു​ന്നുണ്ട്‌. . . . ആ സമയത്താണ്‌ രാജ്യ​ഗീ​തങ്ങൾ ടേപ്പു ചെയ്‌തു​ത​രാൻ ഞാൻ ആ മൂപ്പ​നോ​ടു പറഞ്ഞത്‌. ഒരു വർഷത്തി​നു​ള്ളിൽ ‘പാടു​ക​യും നിങ്ങളു​ടെ ഹൃദയ​ത്തിൽ സംഗീ​ത​ത്തോ​ടെ ചേരു​ക​യും’ എന്ന 1966-ലെ പാട്ടു​പു​സ്‌ത​ക​ത്തി​ലെ 119 ഗീതങ്ങ​ളും ക്രമത്തിൽ പാടാൻ എനിക്കു കഴിഞ്ഞു.

“ഇതിനി​ടെ ജെൻറിക്‌ സഹോ​ദരൻ ബൈബിൾപ്ര​സം​ഗങ്ങൾ, നാടകങ്ങൾ, സമ്മേളന പരിപാ​ടി​കൾ എന്നിവ​യു​ടെ​യും ടേപ്പുകൾ എനിക്കു തന്നു. അദ്ദേഹം റൂട്ട്‌ 10-ലുള്ള ഒരു ടെലി​ഫോൺ പോസ്റ്റി​ന​ടുത്ത്‌ അതു വെക്കും, ഞാനത്‌ അവി​ടെ​നിന്ന്‌ എടുക്കു​മാ​യി​രു​ന്നു. . . . എന്നാൽ എന്റെ അവസ്ഥയിൽ എനിക്ക്‌ എന്തെന്നി​ല്ലാത്ത നിരാശ തോന്നി​ത്തു​ടങ്ങി. ഞാൻ കഴിയു​ന്നത്ര പുരോ​ഗതി വരുത്തി​യി​രു​ന്നെ​ങ്കി​ലും ഒരൊറ്റ യോഗ​ത്തി​നു​പോ​ലും പോയി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ, പിടി​ച്ചു​നിൽക്കാ​നുള്ള കരുത്ത്‌ നഷ്ടപ്പെ​ട്ടെന്ന്‌ എനിക്കു തോന്നി.”

തുടർന്നു​വന്ന രണ്ടു വർഷ​ത്തോ​ളം സാഹച​ര്യം അങ്ങേയറ്റം പ്രയാ​സ​ക​ര​മാ​യി​രു​ന്നു​വെന്ന്‌ സൂസൻ പറഞ്ഞു. അവൾക്ക്‌ ആകെ അറിയാ​മാ​യി​രുന്ന രണ്ടു സാക്ഷി​ക​ളു​മാ​യുള്ള സകല ബന്ധങ്ങളും അവൾ വിച്ഛേ​ദി​ച്ചു. “പാട്ടു പഠിച്ചത്‌ ഒരു ‘ശാപ’മായി​ത്തീർന്നു”വെന്ന്‌ അവൾ പറഞ്ഞു. എന്തു​കൊ​ണ്ടാണ്‌ അവൾക്ക്‌ അങ്ങനെ തോന്നി​യത്‌? “‘യാഹിൻ യോദ്ധാ​ക്കൾ തേടു​ന്നി​ല്ലാ​ല​സ്യം’ എന്നിങ്ങനെ പോകുന്ന ഒരു പാട്ടിന്റെ ഈരടി​കൾ എന്റെ മനസ്സി​ലേക്കു വരുമാ​യി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ജർമൻ തടങ്കൽപ്പാ​ള​യ​ത്തിൽ തടവി​ലാ​യി​രുന്ന ഒരു സാക്ഷി​യാണ്‌ അതു രചിച്ച​തെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു; അതെന്നെ കൂടുതൽ വേദനി​പ്പി​ച്ചു. ഞാനൊ​രു ഭീരു​വാ​ണെന്ന്‌ എനിക്കു തോന്നി. യഹോവ എന്നെ കൈവി​ട്ടെ​ന്നു​തന്നെ ഞാൻ കരുതി.” c

ഒടുവിൽ സ്വാത​ന്ത്ര്യം

“എന്റെ 18-ാം പിറന്നാൾ, ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രി​വാ​യി​രു​ന്നു. വർഷങ്ങ​ളോ​ളം സാക്ഷി​ക​ളാ​രും ഞങ്ങളെ സന്ദർശി​ച്ചി​രു​ന്നില്ല. കാരണം ‘സന്ദർശി​ക്കാൻ പാടി​ല്ലാത്ത’ വീടു​ക​ളു​ടെ ഗണത്തി​ലാ​ണു ഞങ്ങളുടെ വീടിനെ ഉൾപ്പെ​ടു​ത്തി​യി​രു​ന്നത്‌. എന്നാൽ അന്ന്‌ മറ്റൊരു സഭയിലെ ഒരു സാക്ഷി വീട്ടിൽ വന്നു. മറ്റാരും വീട്ടിൽ ഇല്ലായി​രു​ന്ന​തി​നാൽ എനിക്ക​വ​രോ​ടു സംസാ​രി​ക്കാൻ കഴിഞ്ഞു. എന്റെ ഓർമ​യിൽ, ഞാൻ വീട്ടിൽ തനിച്ചുള്ള ആദ്യത്തെ ശനിയാ​ഴ്‌ച​യാ​യി​രു​ന്നു അത്‌. യഹോവ എന്നെ കൈവി​ട്ടി​ട്ടില്ല എന്ന്‌ എനിക്ക്‌ ഉറപ്പായി. അങ്ങനെ ഞാൻ ജെൻറിക്‌ സഹോ​ദ​രനെ ഫോണിൽ വിളി​ച്ചിട്ട്‌ വീടു വിട്ടു​പോ​കാൻ ഞാൻ ഒരുക്ക​മാ​ണെന്ന കാര്യം അറിയി​ക്കു​ക​യും എനിക്കാ​യി എന്തെങ്കി​ലും നിർദേ​ശങ്ങൾ ഉണ്ടോ​യെന്നു ചോദി​ക്കു​ക​യും ചെയ്‌തു. ക്രമേണ ആ വീട്ടിൽനി​ന്നു പുറത്തു​ക​ട​ക്കാ​നുള്ള സഹായം എനിക്കു ലഭിച്ചു.”

1977 ഏപ്രിൽ മാസം സൂസൻ മറ്റൊരു സ്ഥലത്തേക്കു മാറി. അവളുടെ കത്ത്‌ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “തുടർന്നു​വന്ന വർഷം എല്ലാ യോഗ​ങ്ങൾക്കും സമ്മേള​ന​ങ്ങൾക്കും ഹാജരാ​കാൻ എനിക്കു കഴിഞ്ഞു. ഞാൻ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കാ​നും തുടങ്ങി. വീണ്ടും ഞാനെന്റെ മമ്മിയു​മാ​യി ബന്ധപ്പെട്ടു. കഴിഞ്ഞു​പോയ വർഷങ്ങ​ളി​ലെ​ല്ലാം എനിക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വന്ന ദ്രോ​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ മമ്മിക്ക്‌ യാതൊ​രു അറിവും ഇല്ലായി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ എല്ലാം അറിഞ്ഞ​പ്പോൾ മമ്മിക്ക്‌ വലിയ വിഷമം തോന്നി. പെട്ടെ​ന്നു​തന്നെ മമ്മി എന്റെ കാര്യ​ങ്ങ​ളെ​ല്ലാം ഏറ്റെടു​ക്കു​ക​യും എന്റെ ആവശ്യ​ങ്ങ​ളെ​ല്ലാം നടക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്‌തു. ഏതാനും വർഷം​മുമ്പ്‌ മമ്മി അലാസ്‌ക​യി​ലേക്കു താമസം മാറ്റി​യി​രു​ന്നു. ബൈബി​ളി​നെ​ക്കു​റിച്ച്‌ അറിയാൻ മമ്മി താത്‌പ​ര്യം കാണി​ച്ച​തി​നാൽ 1978-ൽ ഞാൻ അലാസ്‌ക​യി​ലേക്കു പോയി. പിന്നീട്‌ ഒരു സാക്ഷി​യാ​യി​ത്തീർന്ന മമ്മി ഇന്നോളം വിശ്വ​സ്‌ത​യാ​യി തുടരു​ന്നു.

“ഞാൻ യോഗ​ങ്ങൾക്കു പോകാൻ തുടങ്ങി​യ​തി​നു​ശേഷം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ, ന്യൂ​യോർക്കി​ലുള്ള ഹെഡ്‌ക്വാർട്ടേ​ഴ്‌സ്‌ സന്ദർശി​ക്കാൻ ജെൻറിക്‌ സഹോ​ദരൻ പദ്ധതി​യി​ട്ടു. ആ ഗ്രൂപ്പി​നോ​ടൊ​പ്പം ചേരാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. എനിക്ക്‌ അതുവരെ കിട്ടി​യി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ സമ്മാന​ങ്ങ​ളിൽ ഒന്നായി​രു​ന്നു അത്‌. കാരണം യഹോ​വ​യു​ടെ സംഘട​നയെ എന്നും വിലമ​തി​ക്കാൻ ആ സന്ദർശനം പ്രചോ​ദ​ന​മാ​യി. അത്‌ അവിടെ നിൽക്കട്ടെ. കത്തു പെട്ടെന്നു തീർക്ക​ണ​മെ​ന്നു​ള്ള​തു​കൊണ്ട്‌ ഞാൻ എല്ലാം വിശദ​മാ​യി എഴുതു​ന്നില്ല.”

ആറര പേജുള്ള ആ കത്തിന്റെ ഏതാനും ഭാഗങ്ങൾ മാത്ര​മാണ്‌ ഇവിടെ കൊടു​ത്തി​രി​ക്കു​ന്നത്‌. കത്തിന്റെ അവസാനം സൂസൻ ഇങ്ങനെ എഴുതി​യി​രു​ന്നു: “കഴിഞ്ഞ മാസം, എന്റെ ആരോ​ഗ്യ​സ്ഥി​തി വളരെ മോശ​മാ​യി. മരിച്ചു​പോ​കു​മെ​ന്നു​തന്നെ ഞാൻ കരുതി. . . . ചില കാര്യങ്ങൾ ചെയ്‌തു​തീർക്കു​ന്ന​തി​നാ​യി രണ്ടാഴ്‌ച കൂടി ആരോ​ഗ്യ​ത്തോ​ടി​രി​ക്കാൻ അനുവ​ദി​ക്ക​ണ​മേ​യെന്ന്‌ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. . . . അധിക​കാ​ലം ജീവി​ച്ചി​രി​ക്കാ​നാ​കു​മെന്ന പ്രതീക്ഷ എനിക്കില്ല; പക്ഷേ ഒരു കാര്യം പറയാ​തി​രി​ക്കാൻ വയ്യ: സത്യത്തി​ലാ​യി​രുന്ന ഈ വർഷങ്ങൾ അങ്ങേയറ്റം ആസ്വാ​ദ്യ​മാ​യി​രു​ന്നു, ഒരു വ്യക്തിക്ക്‌ കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല ജീവിതം.”

ഉപസം​ഹാ​ര​ത്തി​ന്റെ ഭാഗമാ​യുള്ള ഉപചാ​ര​വാ​ക്കു​ക​ളോ കയ്യൊ​പ്പോ ഒന്നുമി​ല്ലാ​യി​രു​ന്നു ഈ കത്തിൽ; അതു പോസ്റ്റു ചെയ്‌തി​രു​ന്നു​മില്ല. കത്ത്‌ ആർക്കു​ള്ള​താണ്‌ എന്നതി​നെ​ക്കു​റിച്ച്‌ അതു കണ്ടുപി​ടി​ച്ച​വർക്ക്‌ ഒരു ഊഹവു​മി​ല്ലാ​യി​രു​ന്നു. എന്നാൽ, തുടക്ക​ത്തിൽ പറഞ്ഞതു​പോ​ലെ കത്ത്‌ അവസാനം സൂസന്റെ മമ്മിയു​ടെ കയ്യി​ലെത്തി.

സൂസ​നെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ

1979 ഏപ്രിൽ 14-ന്‌ സൂസന്റെ സ്‌നാ​പ​ന​ത്തി​നു​ശേഷം അവളുടെ മമ്മി ഫ്‌ളോ​റി​ഡ​യി​ലേക്കു തിരി​ച്ചു​പോ​യി. എന്നാൽ അലാസ്‌ക​യി​ലെ നോർത്ത്‌ പോൾ സഭയി​ലു​ള്ള​വ​രു​മാ​യുള്ള അടുപ്പം നിമിത്തം സൂസൻ അലാസ്‌ക​യിൽത്തന്നെ താമസി​ച്ചു. അധികം വൈകാ​തെ അവൾ ഒരു പയനിയർ എന്നനി​ല​യിൽ മുഴു​സമയ ശുശ്രൂഷ ആരംഭി​ച്ചു. ക്രമേണ അവൾ ഫ്‌ളോ​റി​ഡ​യി​ലേക്കു മാറി. 1991-ൽ, കൂടെ പയനി​യ​റിങ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന ഒരു ക്രിസ്‌തീയ മൂപ്പനെ വിവാഹം കഴിച്ചു. സൂസൻ മരിച്ച്‌ അധികം താമസി​യാ​തെ അദ്ദേഹ​വും മരിച്ചു.

എല്ലാവ​രു​ടെ​യും സ്‌നേ​ഹ​ത്തി​നു പാത്ര​മാ​കാൻ കഴിഞ്ഞ ഈ ദമ്പതികൾ, സൂസന്റെ അസുഖം വഷളാ​കു​ന്ന​തു​വരെ മുഴു​സമയ സേവന​ത്തിൽ തുടർന്നു. 20-ലധികം വർഷം അവൾ മുഴു​സമയ ശുശ്രൂഷ ആസ്വദി​ച്ചു. ഫ്‌ളോ​റി​ഡ​യിൽവെച്ചു നടന്ന സൂസന്റെ ശവസം​സ്‌കാര ശുശ്രൂഷ ടെലി​ഫോൺ മുഖേന നോർത്ത്‌ പോൾ സഭയി​ലേക്കു ട്രാൻസ്‌മി​റ്റു ചെയ്‌തി​രു​ന്നു.

യഹോ​വ​യെ സേവി​ക്കു​ക​യും അത്ഭുത​ക​ര​മായ പുനരു​ത്ഥാന പ്രത്യാശ വെച്ചു​പു​ലർത്തു​ക​യും ചെയ്യു​ന്നവർ ആസ്വദി​ക്കുന്ന ആത്മീയ അനു​ഗ്ര​ഹങ്ങൾ വിലമ​തി​ക്കാൻ സൂസന്റെ കത്ത്‌ നമ്മെ സഹായി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 24:15) ദൈവ​ത്തോട്‌ അടുത്തു ചെല്ലുന്ന എല്ലാവർക്കും അവൻ സമീപ​സ്ഥ​നാ​ണെ​ന്നും സൂസന്റെ ജീവിതം വ്യക്തമാ​ക്കു​ന്നു!—യാക്കോബ്‌ 4:7, 8.

[അടിക്കു​റി​പ്പു​കൾ]

a ജെൻറിക്‌ സഹോ​ദ​ര​നും ഭാര്യ​യും 1993-ൽ ഒരു അപകട​ത്തിൽ മരണമ​ടഞ്ഞു.

b 1999 ഡിസംബർ 22 ലക്കം ഉണരുക!-യുടെ 7-ാം പേജ്‌ കാണുക.

c യഹോവയ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക എന്ന പാട്ടു​പു​സ്‌ത​ക​ത്തി​ലെ “സാക്ഷി​കളേ, നിങ്ങൾ മുന്നോട്ട്‌!” എന്ന 29-ാം ഗീതം.

[23-ാം പേജിലെ ആകർഷക വാക്യം]

“സത്യത്തി​ലാ​യി​രുന്ന ഈ വർഷങ്ങൾ അങ്ങേയറ്റം ആസ്വാ​ദ്യ​മാ​യി​രു​ന്നു, ഒരു വ്യക്തിക്ക്‌ കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല ജീവിതം”

[21-ാം പേജിലെ ചിത്രം]

സൂസൻ, പത്തു വയസ്സ്‌ ഉണ്ടായി​രു​ന്ന​പ്പോൾ

[23-ാം പേജിലെ ചിത്രം]

സൂസനും ഭർത്താവ്‌ ജെയിംസ്‌ സെയ്‌മൊ​റും