വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യം കുടിക്കുന്നതു തെറ്റാണോ?

മദ്യം കുടിക്കുന്നതു തെറ്റാണോ?

ബൈബി​ളി​ന്റെ വീക്ഷണം

മദ്യം കുടി​ക്കു​ന്നതു തെറ്റാ​ണോ?

തെറ്റാ​ണെന്നു ചിലർ കരുതു​ന്നു. “വീഞ്ഞു പരിഹാ​സി​യും മദ്യം കലഹക്കാ​ര​നും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനി​യാ​ക​യില്ല” എന്ന ബൈബിൾ വാക്യം അവർ അതിനു തെളി​വാ​യി ചൂണ്ടി​ക്കാ​ട്ടു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 20:1) മദ്യത്തി​ന്റെ ദുരു​പ​യോ​ഗം മോശ​മായ പ്രവൃ​ത്തി​കൾക്കു വഴി​വെ​ച്ച​താ​യി പറയുന്ന ബൈബിൾ വിവര​ണ​ങ്ങ​ളും തെളി​വാ​യി അവർ നിരത്തു​ന്നു.—ഉല്‌പത്തി 9:20-25.

അമിത മദ്യപാ​ന​ത്തി​നു വിനാ​ശ​ക​മായ മറ്റു ഫലങ്ങളു​മുണ്ട്‌—കരൾവീ​ക്കം​പോ​ലുള്ള രോഗങ്ങൾ, ദാരു​ണ​മായ അപകടങ്ങൾ, സാമ്പത്തി​ക​ത്ത​കർച്ച, കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ദ്രോഹം, അജാത​ശി​ശു​ക്കൾക്കു​ണ്ടാ​കുന്ന ഹാനി എന്നിവ​യെ​ല്ലാം അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. അതു​കൊ​ണ്ടെ​ല്ലാ​മാ​യി​രി​ക്കാം “മദ്യം കഴിക്കു​ന്നതു ധർമവി​രു​ദ്ധ​മാ​ണെന്നു പല മതവി​ഭാ​ഗ​ങ്ങ​ളും പഠിപ്പി​ച്ചി​ട്ടു​ള്ളത്‌” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു. മദ്യം കഴിക്കു​ന്നത്‌ അധർമ​മാ​ണോ? ഒരു മദ്യവും, അത്‌ അൽപ്പം​പോ​ലു​മാ​യാ​ലും, കഴിക്കു​ന്നതു ബൈബി​ളി​നു വിരു​ദ്ധ​മാ​ണോ?

ബൈബിൾ എന്താണു പറയു​ന്നത്‌?

അമിത മദ്യപാ​ന​ത്തി​ന്റെ ദുഷ്‌ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ബൈബിൾ മുന്നറി​യി​പ്പു നൽകു​ക​തന്നെ ചെയ്യുന്നു. “വീഞ്ഞു കുടിച്ചു മത്തരാ​ക​രു​തു; അതിനാൽ ദുർന്ന​ടപ്പു ഉണ്ടാകു​മ​ല്ലോ” എന്ന്‌ എഫെസ്യർ 5:18 പറയുന്നു. “നീ വീഞ്ഞു കുടി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തി​ലും മാംസ​ഭോ​ജ​ന​പ്രി​യ​രു​ടെ ഇടയി​ലും ഇരിക്ക​രു​തു. കുടി​യ​നും അതിഭ​ക്ഷ​ക​നും ദരി​ദ്ര​രാ​യ്‌തീ​രും,” സദൃശ​വാ​ക്യ​ങ്ങൾ 23:20, 21 ഓർമി​പ്പി​ക്കു​ന്നു. “അതികാ​ലത്തു എഴു​ന്നേറ്റു മദ്യം തേടി ഓടു​ക​യും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാ​സ​മ​യത്തു വൈകി ഇരിക്ക​യും ചെയ്യു​ന്ന​വർക്കും അയ്യോ കഷ്ടം!” എന്ന്‌ യെശയ്യാ​വു 5:11-ഉം പറയുന്നു.

എന്നാൽ മിതമാ​യി മദ്യം കഴിക്കു​ന്ന​തി​ന്റെ സന്തോ​ഷ​ത്തെ​യും പ്രയോ​ജ​ന​ങ്ങ​ളെ​യും കുറി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ വീഞ്ഞ്‌ ദൈവ​ത്തി​ന്റെ ഒരു ദാനമാ​ണെ​ന്നും അതു “മനുഷ്യ​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു”ന്നുവെ​ന്നും സങ്കീർത്തനം 104:15 പറയുന്നു. സഭാ​പ്ര​സം​ഗി 9:7 അനുസ​രിച്ച്‌ “സന്തോ​ഷ​ത്തോ​ടു​കൂ​ടെ അപ്പം തിന്നു”ന്നതും “ആനന്ദഹൃ​ദ​യ​ത്തോ​ടെ വീഞ്ഞു കുടി”ക്കുന്നതും സത്‌പ്ര​വൃ​ത്തി​ക്കുള്ള പ്രതി​ഫ​ല​മാണ്‌. വീഞ്ഞിന്റെ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ പ്രയോ​ജനം അറിയാ​മാ​യി​രുന്ന പൗലൊസ്‌, “മേലാൽ വെള്ളം മാത്രം കുടി​ക്കാ​തെ നിന്റെ അജീർണ്ണ​ത​യും കൂടെ​ക്കൂ​ടെ​യുള്ള ക്ഷീണത​യും നിമിത്തം അല്‌പം വീഞ്ഞും സേവി​ച്ചു​കൊൾക” എന്ന്‌ തിമൊ​ഥെ​യൊ​സി​നെ ഉപദേ​ശി​ച്ചു. (1 തിമൊ​ഥെ​യൊസ്‌ 5:23) മനോ​വ്യ​സനം മറക്കാൻ മദ്യത്തിന്‌ ഒരു വ്യക്തിയെ സഹായി​ക്കാൻ കഴിയു​മെന്ന കാര്യ​വും ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 31:6, 7.

വ്യക്തമാ​യും, മദ്യം കഴിക്കു​ന്നതു തെറ്റാ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നില്ല. എന്നാൽ അമിത​മാ​യി മദ്യപി​ക്കു​ന്ന​തി​നെ​യും മദ്യപാ​ന​ശീ​ല​ത്തെ​യും അതു കുറ്റം​വി​ധി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ പൗലൊസ്‌, ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും പ്രായ​മേ​റിയ സ്‌ത്രീ​ക​ളും “വീഞ്ഞിന്നു അടിമ​പ്പെ​ടാത്ത”വർ ആയിരി​ക്ക​ണ​മെന്ന്‌ ഉദ്‌ബോ​ധി​പ്പി​ച്ച​തും “അല്‌പം വീഞ്ഞു” കുടി​ച്ചു​കൊ​ള്ളാൻ തിമൊ​ഥെ​യൊ​സി​നെ ഉപദേ​ശി​ച്ച​തും. (1 തിമൊ​ഥെ​യൊസ്‌ 3:2, 3, 8; തീത്തൊസ്‌ 2:2, 3) “മദ്യപ​ന്മാർ . . . ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല” എന്ന്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളെ​യും ബൈബിൾ ഓർമി​പ്പി​ക്കു​ന്നു.—1 കൊരി​ന്ത്യർ 6:9, 10.

അമിത മദ്യപാ​നത്തെ അമിത​മാ​യി ഭക്ഷണം കഴിക്കു​ന്ന​തി​നോ​ടൊ​പ്പം പരാമർശി​ച്ചു​കൊണ്ട്‌ അവ രണ്ടും നാം ഒഴിവാ​ക്ക​ണ​മെന്ന്‌ ബൈബിൾ ഉപദേ​ശി​ക്കു​ന്നു​വെ​ന്നതു ശ്രദ്ധേ​യ​മാണ്‌. (ആവർത്ത​ന​പു​സ്‌തകം 21:20) അൽപ്പം​പോ​ലും മദ്യം കഴിക്ക​രു​തെ​ന്നാണ്‌ അതിന്റെ അർഥ​മെ​ങ്കിൽ നാം അൽപ്പ​മെ​ങ്കി​ലും ഭക്ഷണം കഴിക്കു​ന്ന​തും തെറ്റാ​ണെന്നു വരുക​യി​ല്ലേ? മത്തുപി​ടി​ക്കു​വോ​ളം കുടി​ക്കു​ന്ന​തി​നെ​യും അതിഭ​ക്ഷ​ണ​ത്തെ​യു​മാ​ണു യഥാർഥ​ത്തിൽ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നത്‌, മിതമായ അളവിൽ തിന്നു​ക​യോ കുടി​ക്കു​ക​യോ ചെയ്യു​ന്ന​തി​നെയല്ല.

യേശു എന്താണു ചെയ്‌തത്‌?

ക്രിസ്‌തു തന്റെ “കാൽച്ചു​വടു പിന്തു​ട​രു​വാൻ ഒരു മാതൃക വെച്ചേച്ചു പോയി​രി​ക്കു​ന്നു” എന്നും “അവൻ പാപം ചെയ്‌തി​ട്ടില്ല” എന്നും പത്രൊസ്‌ അപ്പൊ​സ്‌തലൻ പറയുന്നു. (1 പത്രൊസ്‌ 2:21, 22) അങ്ങനെ​യെ​ങ്കിൽ മദ്യത്തി​ന്റെ കാര്യ​ത്തിൽ യേശു​വി​ന്റെ വീക്ഷണം എന്തായി​രു​ന്നു? അവൻ ചെയ്‌ത ആദ്യത്തെ അത്ഭുതം​തന്നെ, ഒരു വിവാഹ വിരു​ന്നിൽ വെള്ളം വീഞ്ഞാ​ക്കി​യ​താ​യി​രു​ന്നു. ആ വീഞ്ഞ്‌ എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? അത്ഭുത​ക​ര​മാ​യി ഉണ്ടാക്കിയ അതിന്റെ ഗുണ​മേ​ന്മ​യെ​പ്രതി “വിരു​ന്നു​വാ​ഴി” മണവാ​ളനെ പ്രശം​സി​ക്കു​ക​യു​ണ്ടാ​യി. “എല്ലാവ​രും ആദ്യം നല്ല വീഞ്ഞും ലഹരി പിടി​ച്ച​ശേഷം ഇളപ്പമാ​യ​തും കൊടു​ക്കു​മാ​റു​ണ്ടു; നീ നല്ല വീഞ്ഞു ഇതുവ​രെ​യും സൂക്ഷി​ച്ചു​വെ​ച്ചു​വ​ല്ലോ,” അവൻ പറഞ്ഞു.—യോഹ​ന്നാൻ 2:9, 10.

വീഞ്ഞു കുടി​ക്കു​ന്നത്‌ പെസഹാ ആചരണ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു, കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തി​യ​പ്പോൾ യേശു അത്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. വീഞ്ഞു നിറച്ച പാനപാ​ത്രം നീട്ടി​ക്കൊണ്ട്‌ അവൻ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “എല്ലാവ​രും ഇതിൽ നിന്നു കുടി​പ്പിൻ.” തന്റെ മരണം സമീപ​മാ​ണെന്ന്‌ അറിഞ്ഞി​രുന്ന അവൻ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “എന്റെ പിതാ​വി​ന്റെ രാജ്യ​ത്തിൽ നിങ്ങ​ളോ​ടു​കൂ​ടെ പുതു​താ​യി കുടി​ക്കും​നാൾവരെ ഞാൻ മുന്തി​രി​വ​ള്ളി​യു​ടെ ഈ അനുഭ​വ​ത്തിൽനി​ന്നു ഇനി കുടി​ക്ക​യില്ല.” (മത്തായി 26:27, 29) യേശു വീഞ്ഞു കുടി​ച്ചി​രു​ന്നു​വെ​ന്നതു സുവ്യ​ക്ത​മാണ്‌.—ലൂക്കൊസ്‌ 7:34.

നാം എന്തു ചെയ്യണം?

മദ്യം കഴിക്കു​ന്ന​തി​നെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും നാം മദ്യപി​ക്ക​ണ​മെന്ന്‌ അതിന്‌

അർഥമില്ല. മദ്യം ഒഴിവാ​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രി​ക്കുന്ന പല സ്ഥിതി​വി​ശേ​ഷ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഒരു പെഗ്‌ പോലും കഴിക്കു​ന്നത്‌ എത്ര അപകട​ക​ര​മാ​ണെന്ന്‌ മുമ്പു മദ്യപാ​നി​യാ​യി​രുന്ന ഒരു വ്യക്തിക്ക്‌ അറിയാം. വയറ്റിൽ വളരുന്ന കുഞ്ഞിന്‌ അപകട​മൊ​ന്നും സംഭവി​ക്കാ​തി​രി​ക്കാൻ ഗർഭി​ണി​യായ ഒരു സ്‌ത്രീ മദ്യം തൊടാ​തി​രു​ന്നേ​ക്കാം. തീരു​മാ​ന​ശേ​ഷി​ക്കു മങ്ങലേൽപ്പി​ക്കാ​നും സാഹച​ര്യ​ങ്ങ​ളോ​ടു സത്വരം പ്രതി​ക​രി​ക്കാ​നുള്ള പ്രാപ്‌തി മന്ദീഭ​വി​പ്പി​ക്കാ​നും മദ്യത്തി​നു കഴിയു​മെ​ന്ന​തി​നാൽ തന്റെയും മറ്റുള്ള​വ​രു​ടെ​യും ജീവൻ അപകട​ത്തി​ലാ​ക്കുന്ന യാതൊ​ന്നും ചെയ്യാ​തി​രി​ക്കാൻ ഒരു ഡ്രൈവർ തീരു​മാ​നി​ച്ചേ​ക്കാം.

മദ്യം കഴിക്കു​ന്നതു തെറ്റാ​ണെന്ന്‌ മനസ്സാക്ഷി കുറ്റ​പ്പെ​ടു​ത്തു​ന്ന​വ​രാ​യി​ട്ടുള്ള ആർക്കും ഇടർച്ച​യു​ണ്ടാ​ക്കാൻ ഒരു ക്രിസ്‌ത്യാ​നി ആഗ്രഹി​ക്കു​ക​യില്ല. (റോമർ 14:21) പരസ്യ​ശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ ആ വ്യക്തി ജ്ഞാനപൂർവം മദ്യം ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്നു. ദൈവം ഇസ്രാ​യേ​ലി​നു നൽകിയ ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴിൽ, ശുശ്രൂഷ നിർവ​ഹി​ക്കു​മ്പോൾ പുരോ​ഹി​ത​ന്മാർ “വീഞ്ഞും മദ്യവും കുടി”ക്കുന്നതു നിഷി​ദ്ധ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 10:9) കൂടാതെ, മദ്യം കഴിക്കു​ന്ന​തി​നു നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തോ അതു നിരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തോ ആയ ദേശങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ ആ നിയമം അനുസ​രി​ക്കു​ന്നു.—റോമർ 13:1.

മദ്യം കഴിക്ക​ണോ വേണ്ടയോ അല്ലെങ്കിൽ എത്രമാ​ത്രം കഴിക്കണം എന്നൊക്കെ തീരു​മാ​നി​ക്കേ​ണ്ടത്‌ ഓരോ​രു​ത്ത​രു​മാ​ണെ​ങ്കി​ലും മിതത്വം പാലി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. “നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും എന്തു​ചെ​യ്‌താ​ലും എല്ലാം ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി ചെയ്‌വിൻ.”—1 കൊരി​ന്ത്യർ 10:31.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

◼ മദ്യത്തി​ന്റെ ഉപയോ​ഗം സംബന്ധിച്ച്‌ തിരു​വെ​ഴു​ത്തു​കൾ എന്തു മുന്നറി​യി​പ്പു നൽകുന്നു?—1 കൊരി​ന്ത്യർ 6:9, 10.

◼ ഭൂമി​യി​ലാ​യി​രി​ക്കേ യേശു​ക്രി​സ്‌തു മദ്യം കഴിച്ചി​ട്ടു​ണ്ടോ?—ലൂക്കൊസ്‌ 7:34.

◼ തീറ്റയു​ടെ​യും കുടി​യു​ടെ​യും കാര്യ​ത്തിൽ ഏതു തത്ത്വം സത്യ​ക്രി​സ്‌ത്യാ​നി​കളെ വഴിന​യി​ക്കു​ന്നു?—1 കൊരി​ന്ത്യർ 10:31.