അത് അവരുടെ ദാമ്പത്യത്തെ തകർച്ചയിൽനിന്നു രക്ഷിച്ചു
അത് അവരുടെ ദാമ്പത്യത്തെ തകർച്ചയിൽനിന്നു രക്ഷിച്ചു
തന്റെ കീഴിൽ ജോലിചെയ്യുന്ന ബെല്ലയ്‌ക്ക് ദാമ്പത്യ പ്രശ്‌നങ്ങളുണ്ടെന്ന കാര്യം ദക്ഷിണാഫ്രിക്കയിലെ ഒരു തൊഴിലുടമയുടെ ശ്രദ്ധയിൽപ്പെട്ടു. ബെല്ലയുമായി അതിനെക്കുറിച്ച് സംസാരിക്കാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട റ്റാൻഡിയോട് അവർ ആവശ്യപ്പെട്ടു. ബെല്ല വിവാഹമോചനം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് റ്റാൻഡിക്കു മനസ്സിലായി.
കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിന്റെ രണ്ടു കോപ്പികൾ റ്റാൻഡി ബെല്ലയ്‌ക്കു കൊടുത്തു; അതിലൊന്ന് ഭർത്താവിനു കൊടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ബെല്ല അതനുസരിച്ചു. ബെല്ലയുടെ ഭർത്താവ് പുസ്‌തകം വായിക്കുന്നുണ്ടെന്നും അവരുടെ കുടുംബജീവിതം മെച്ചപ്പെട്ടെന്നും ഒരാഴ്‌ചയ്‌ക്കു ശേഷം റ്റാൻഡി അറിഞ്ഞു. ദൈവം തങ്ങളുടെ ദാമ്പത്യത്തെ തകർച്ചയിൽനിന്നു രക്ഷിച്ചെന്നും പ്രാർഥനയും കുടുംബ സന്തുഷ്ടി പുസ്‌തകവുമാണ് അതിനു സഹായിച്ചതെന്നും മൂന്നു മാസത്തിനുശേഷം ബെല്ല റ്റാൻഡിയോടു പറഞ്ഞു. എന്നാൽ കഥ അവിടംകൊണ്ട് അവസാനിച്ചില്ല.
ഇക്കാര്യം അറിഞ്ഞ തൊഴിലുടമ സ്റ്റാഫിനെല്ലാം ഈ പുസ്‌തകം ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ 192 പേജുള്ള ഈ പുസ്‌തകത്തിന്റെ 100-ലധികം കോപ്പികൾ ആ കമ്പനിയിലെ ജീവനക്കാർക്ക് വിതരണം ചെയ്‌തു. “വിവാഹം തകർച്ചയുടെ വക്കിലെങ്കിൽ,” “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക,” “നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ” എന്നിവ ഈ പുസ്‌തകത്തിലെ വിജ്ഞാനപ്രദമായ അധ്യായങ്ങളിൽ ചിലതു മാത്രം.
കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: