വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ക്രൈസ്‌തവ’ സഭകൾ അവയുടെ പോക്ക്‌ എങ്ങോട്ട്‌?

‘ക്രൈസ്‌തവ’ സഭകൾ അവയുടെ പോക്ക്‌ എങ്ങോട്ട്‌?

‘ക്രൈസ്‌തവ’ സഭകൾ അവയുടെ പോക്ക്‌ എങ്ങോട്ട്‌  ?

നിങ്ങളുടെ പ്രദേശത്തുള്ള ‘ക്രൈസ്‌തവ’ സഭകൾക്ക്‌ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു? അവ തളരുകയാണോ വളരുകയാണോ? ആളുകൾക്കു മതപരമായ പുത്തൻ ഉണർവ്‌ ഉണ്ടാകുന്നതിനെക്കുറിച്ചും സഭകൾ വളരുന്നതിനെക്കുറിച്ചുമുള്ള അവകാശവാദങ്ങളുടെ വാർത്തകൾ അമേരിക്കൻ ഐക്യനാടുകൾ, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്‌ എന്നിവിടങ്ങളിൽനിന്ന്‌ ഇടയ്‌ക്കിടെ കേട്ടേക്കാം. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന്‌ വിശേഷിച്ച്‌ പശ്ചിമ യൂറോപ്പിൽനിന്ന്‌ ഉള്ള വാർത്തകൾക്കു പറയാനുള്ളത്‌ മറ്റൊരു കഥയാണ്‌. ആളുകൾ പൊതുവെ മതത്തോടു നിസ്സംഗതയുള്ളവരാണെന്നും പള്ളികൾ അടച്ചുപൂട്ടുന്നുവെന്നും സഭകൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്നും ഒക്കെയാണ്‌ അവിടെനിന്നുള്ള റിപ്പോർട്ടുകൾ.

ആളുകൾ സഭ വിട്ടുപോകുന്നതു കാരണം പല സഭകളും അവയുടെ പ്രവർത്തന ശൈലിക്കു മാറ്റംവരുത്തിയിരിക്കുന്നു. ഏതു തരത്തിലുള്ള ജീവിതരീതിയും ദൈവത്തിനു സ്വീകാര്യമാണ്‌ എന്ന ധാരണ നൽകിക്കൊണ്ട്‌ ചില സഭകൾ തങ്ങൾ മേലാൽ ആരെയും കുറ്റംവിധിക്കുകയോ വിമർശിക്കുകയോ ചെയ്യില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ബൈബിൾ പഠിപ്പിക്കുന്നതിനെക്കാൾ വിനോദങ്ങൾക്കും ഹരംപിടിപ്പിക്കുന്ന പരിപാടികൾക്കും മറ്റുമാണ്‌ സഭകൾ ഇന്ന്‌ ശ്രദ്ധ നൽകുന്നത്‌. വർധിച്ചുവരുന്ന ഈ പ്രവണതയെ ആധുനിക ലോകത്തിന്റെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ മാറ്റങ്ങളായേ ചിലർ വീക്ഷിക്കുന്നുള്ളൂ. എന്നാൽ യേശു ഭരമേൽപ്പിച്ച ദൗത്യത്തിൽനിന്നു സഭകൾ വ്യതിചലിക്കുകയാണോയെന്ന്‌ ആത്മാർഥഹൃദയരായ അനേകരും അത്ഭുതപ്പെടുന്നു. അടുത്ത ദശകങ്ങളിലായി സഭകളിൽ കണ്ടുവരുന്ന പ്രവണതകൾ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.