വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ സംബന്ധിക്കേണ്ട ഒരു ആഘോഷം

നിങ്ങൾ സംബന്ധിക്കേണ്ട ഒരു ആഘോഷം

നിങ്ങൾ സംബന്ധിക്കേണ്ട ഒരു ആഘോഷം

“എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ.” തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തു പറഞ്ഞ ആ വാക്കുകൾ ലൂക്കൊസ്‌ 22:​19-ൽ നാം കാണുന്നു. യേശുവിന്റെ മരണമാണ്‌ പറുദീസ അവസ്ഥകളിൽ എന്നും ജീവിക്കാനുള്ള പ്രത്യാശ മാനവരാശിക്ക്‌ തുറന്നുകൊടുത്തത്‌. അതുകൊണ്ട്‌ ആ മരണം നാം അനുസ്‌മരിക്കേണ്ട ഒന്നുതന്നെയാണ്‌.

നിങ്ങൾ ഈ വർഷത്തെ സ്‌മാരകം ആചരിക്കുമോ?

ഈ സുപ്രധാന സംഭവത്തിന്റെ അനുസ്‌മരണാർഥം യഹോവയുടെ സാക്ഷികളോടൊപ്പം കൂടിവരാൻ നിങ്ങളെ ക്ഷണിക്കുകയാണ്‌. ബൈബിൾ ചാന്ദ്രിക കലണ്ടറിലെ നീസാൻ 14-നോട്‌ ഒത്തുവരുന്ന ദിവസത്തെ സൂര്യാസ്‌തമയത്തിനുശേഷമാണ്‌ ഈ ആചരണം നടക്കുന്നത്‌. ഈ വർഷം അത്‌ ഏപ്രിൽ 2 തിങ്കളാഴ്‌ച ആയിരിക്കും. നിങ്ങളുടെ പ്രദേശത്ത്‌ ഇതു നടക്കുന്ന കൃത്യസമയവും സ്ഥലവും അവിടെയുള്ള യഹോവയുടെ സാക്ഷികൾ നിങ്ങളോടു പറയും.