വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഒരു ഉത്‌കൃഷ്ട പഠിപ്പിക്കൽ സഹായി!”

“ഒരു ഉത്‌കൃഷ്ട പഠിപ്പിക്കൽ സഹായി!”

“ഒരു ഉത്‌കൃഷ്ട പഠിപ്പിക്കൽ സഹായി!”

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തെക്കുറിച്ച്‌ പാനമയിലുള്ള യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മുഴുസമയ ശുശ്രൂഷകൻ എഴുതിയതാണിത്‌. വർണചിത്രങ്ങളോടുകൂടിയതും 224 പേജുകളുള്ളതുമായ ഈ പുസ്‌തകം ഇപ്പോൾ ബൈബിളധ്യയനങ്ങൾ നടത്താൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നു. “അതിലെ വിവരങ്ങൾ അവിശ്വസനീയമാംവിധം സംക്ഷിപ്‌തവും പൊരുത്തമുള്ളതും ബോധ്യംവരുത്തുന്നവയുമാണ്‌. പരാമർശങ്ങളും അനുബന്ധങ്ങളും പാഠഭാഗവുമായി കോർത്തിണക്കിയിരിക്കുന്ന പുതുമയാർന്ന വിധം, ആഴത്തിൽ കുഴിച്ചിറങ്ങാൻ തത്‌ക്ഷണം വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു,” അദ്ദേഹം വിവരിച്ചു.

യു.എസ്‌.എ.-യിലെ മിസൗറിയിലുള്ള ഒരു ബൈബിളധ്യാപിക ഇങ്ങനെയെഴുതി: “ഇതിന്റെ ലളിതമായ രചനാശൈലി എനിക്കിഷ്ടമായി. ഇതുവരെ കണ്ടിട്ടുള്ളതിലേക്കും യുക്തിസഹമായ ക്രമത്തിലാണ്‌ ഇതിൽ വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌.” ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ലഭ്യമായ ഉടനെ ആ അധ്യാപിക അതുമായി, മുമ്പ്‌ ബൈബിൾ പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിരുത്സാഹിതയായിത്തീർന്നിരുന്ന ഒരു സ്‌ത്രീയുടെ അടുക്കലേക്കു പോയി.

“ആദ്യ അധ്യായം വായിച്ചുതീരുന്നതിനുമുമ്പുതന്നെ ആ പുസ്‌തകം തനിക്ക്‌ എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന്‌ അറിയിച്ചുകൊണ്ട്‌ ആ സ്‌ത്രീ എനിക്കു ഫോൺ ചെയ്‌തു,” അധ്യാപിക പറയുന്നു. അത്‌ തനിക്കുവേണ്ടിത്തന്നെ എഴുതപ്പെട്ട ഒന്നായി തോന്നിയെന്നും ബൈബിളധ്യയനം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആ സ്‌ത്രീ പറഞ്ഞു. ആദ്യത്തെ പത്ത്‌ അധ്യായങ്ങൾ ഒരുമിച്ചു പഠിച്ചുകഴിഞ്ഞപ്പോൾ ആ വിവരങ്ങൾ വിദ്യാർഥിനിയിൽ ഉളവാക്കിയ സന്തോഷം ഒന്നു കാണേണ്ടതുതന്നെയായിരുന്നു എന്ന്‌ അധ്യാപിക അഭിപ്രായപ്പെട്ടു.

ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ലഭ്യമായിട്ട്‌ രണ്ടുവർഷം ആകുന്നതേയുള്ളൂവെങ്കിലും 150-ലധികം ഭാഷകളിലായി 5 കോടിയിലേറെ കോപ്പികൾ അച്ചടിച്ചുകഴിഞ്ഞിരിക്കുന്നു. ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്‌. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: