വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമ്പദ്‌സമൃദ്ധി ആർക്ക്‌?

സമ്പദ്‌സമൃദ്ധി ആർക്ക്‌?

സമ്പദ്‌സമൃദ്ധി ആർക്ക്‌?

സമ്പദ്‌സമൃദ്ധമായ ലോകത്താണ്‌ നാമിന്നു ജീവിക്കുന്നത്‌. എന്നാൽ ലോകമെങ്ങും കാണുന്ന ദാരിദ്ര്യത്തിന്റെയും മറ്റും വെളിച്ചത്തിൽ നിങ്ങൾക്കതു വിശ്വസിക്കാനാകുന്നുണ്ടോ? വാസ്‌തവത്തിൽ ചില രാജ്യങ്ങളുടെ കൈവശം ആവശ്യത്തിലേറെ പണമുണ്ട്‌. 2005-ലെ മൊത്തം ആഗോള ഉത്‌പാദനം, അതായത്‌ ആ വർഷം ഉത്‌പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യം 2,700 ലക്ഷം കോടി രൂപയിലധികമാണെന്നു കണക്കാക്കിയിരിക്കുന്നു. ഇത്‌ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കുമായി വിഭജിച്ചാൽ ആളോഹരി 4,05,000-ത്തോളം രൂപ വരും, ഇതാകട്ടെ വർഷംതോറും വർധിക്കുകയുമാണ്‌.

എന്നാൽ ഇവിടെയൊരു വിരോധാഭാസമുണ്ട്‌. അടുത്തകാലത്തെ ഒരു യുഎൻ പ്രസിദ്ധീകരണം പറയുന്നതനുസരിച്ച്‌ ലോകത്തിലെ ഏറ്റവും ധനികരായ മൂന്നു വ്യക്തികളുടെ ആകെ സമ്പത്ത്‌ ഏറ്റവും ദരിദ്രരായ 48 രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോത്‌പാദനത്തെക്കാൾ കൂടുതലാണ്‌. 250 കോടിയോളം പേർ ജീവിക്കുന്നത്‌ 90 രൂപയിൽ താഴെ ദിവസവരുമാനംകൊണ്ടാണെന്ന്‌ യുണെറ്റഡ്‌ നേഷൻസ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാം വെളിപ്പെടുത്തുന്നു. കോടിക്കണക്കിനാളുകൾക്ക്‌ പോഷകാഹാരവും ശുദ്ധജലവും ഇന്നും അന്യമാണ്‌.

ഐക്യനാടുകളിലെ സാമൂഹ്യശാസ്‌ത്രജ്ഞർ “ദാരിദ്ര്യത്തിന്റെ വക്കിൽ നിൽക്കുന്നവർ” എന്ന്‌ അവർ വിളിക്കുന്ന ഒരു ഗണത്തെക്കുറിച്ച്‌ പഠനം നടത്തിവരുന്നു. ഈ ഗണത്തിൽപ്പെട്ടവർ ദാരിദ്ര്യത്തിലേക്കു വഴുതിവീഴാൻ സാധ്യത ഏറെയാണ്‌. ഇത്തരത്തിലുള്ള അഞ്ചു കോടിയിലധികം ആളുകൾ ആ രാജ്യത്തുണ്ട്‌, വളരെ സമ്പന്നമായ ഒരു രാജ്യമായിട്ടുപോലും.

ലോകമെമ്പാടുമുള്ള ബാങ്കുകളിലേക്കും ഖജനാവുകളിലേക്കും പണം പ്രവഹിക്കുമ്പോൾപ്പോലും എന്തുകൊണ്ടാണ്‌ കോടിക്കണക്കിന്‌ ആളുകൾ പട്ടിണിയിലും പരിവട്ടത്തിലും ആയിരിക്കുന്നത്‌? വളർന്നുകൊണ്ടിരിക്കുന്ന ലോകസമ്പത്തിൽനിന്ന്‌ വളരെക്കുറച്ചു പേർക്കുമാത്രം പ്രയോജനം ലഭിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

[3-ാം പേജിലെ ആകർഷക വാക്യം]

ലോകത്തിലെ ഏറ്റവും ധനികരായ മൂന്നു വ്യക്തികളുടെ ആകെ സമ്പത്ത്‌ ഏറ്റവും ദരിദ്രരായ 48 രാജ്യങ്ങളുടെ മൊത്തം സമ്പത്തിനെക്കാൾ കൂടുതലാണ്‌

[2, 3 പേജുകളിലെ ചിത്രം]

ഏതാണ്ട്‌ 22 രൂപ ദിവസക്കൂലിക്കാണ്‌ ഈ ഇഷ്ടിക ഫാക്ടറിയിൽ കുട്ടികൾ പണിയെടുക്കുന്നത്‌

[കടപ്പാട്‌]

© Fernando Moleres/ Panos Pictures

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Giacomo Pirozzi/Panos Pictures