“ഇതുതന്നെയാണ് ഞങ്ങൾക്കു വേണ്ടിയിരുന്നത്”
“ഇതുതന്നെയാണ് ഞങ്ങൾക്കു വേണ്ടിയിരുന്നത്”
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (മലയാളത്തിൽ ലഭ്യമല്ല) എന്ന പുസ്‌തകം ലഭിച്ചപ്പോൾ ഇറ്റലിയിലുള്ള ഒരു അമ്മ പ്രതികരിച്ചത് അങ്ങനെയാണ്. “എനിക്കെന്റെ കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല.” അവർ പറഞ്ഞു, അവരുടെ മകളെക്കുറിച്ച് അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവൾക്കു വായിക്കാനുള്ള പ്രായമായിട്ടില്ല, എന്നാലും അതിലെ ചിത്രങ്ങൾ മുഖ്യ ആശയങ്ങൾ ഓർത്തിരിക്കാൻ അവളെ സഹായിക്കുന്നു. സംഭാഷണ ശൈലിയിൽ എഴുതിയിരിക്കുന്നതിനാൽ അത് വായിച്ചുകൊടുക്കുമ്പോൾ വളരെ ശ്രദ്ധയോടെ അവൾ കേട്ടിരിക്കും, മിക്കപ്പോഴും അതിൽ പങ്കുചേരുകയും ചെയ്യും. ഇതിലും മെച്ചമായ ഒരു സമ്മാനം ഞങ്ങൾക്കു ലഭിക്കുമായിരുന്നില്ല.”
ഇറ്റലിയിലുള്ള ഒരു പിതാവ് പറയുന്നു: ‘മകനു ലൈംഗിക കാര്യങ്ങളെക്കുറിച്ച് എങ്ങനെയാണൊന്ന് പറഞ്ഞുകൊടുക്കുകയെന്നു ഞാനും ഭാര്യയും പലപ്പോഴും ചർച്ച ചെയ്‌തിരുന്നു.’ “ഈ പുതിയ പുസ്‌തകം പ്രസിദ്ധീകരിച്ചപ്പോൾ, ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടുവെന്ന് ഞങ്ങൾക്കു തോന്നി. അതൊന്നു മറിച്ചുനോക്കിയശേഷം ഞങ്ങൾ അന്യോന്യം പറഞ്ഞു: ‘കാര്യങ്ങൾ ഗൗരവപൂർവം ചിന്തിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും ഇത് അവനെ വളരെയധികം സഹായിക്കും.’”
കുട്ടിക്കാലത്തു ലൈംഗിക പീഡനത്തിനു വിധേയനായ ജപ്പാനിലുള്ള ഒരു യുവതി ഈ പുസ്‌തകത്തെ പ്രകീർത്തിച്ച് എഴുതി: “ഞാൻ കുറെയധികം കരഞ്ഞു, യഹോവയ്‌ക്കു നന്ദി പറയാതിരിക്കാൻ എനിക്കായില്ല. ഈ ദുഷ്ടകാലത്ത് കുട്ടികൾ അഭിമുഖീകരിച്ചേക്കാവുന്ന കാര്യങ്ങൾ തുറന്നും കൃത്യമായും ഈ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്നു. കുട്ടികളുടെ മനസ്സിലുള്ളതു പുറത്തുകൊണ്ടുവരാൻ ഉതകുന്ന രീതിയിലാണ് ഇതിലെ ചോദ്യങ്ങൾ തയ്യാർ ചെയ്‌തിരിക്കുന്നത്. 32-ാമത്തെ അധ്യായം ദുർമാർഗികളായ ആളുകളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിന് എത്ര സഹായകമാണെന്നോ! ഇതുപോലെ വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയുന്നതും വിദ്യാഭ്യാസ മൂല്യമുള്ളതുമായ ഒരു പുസ്‌തകം 20 വർഷംമുമ്പ് എനിക്ക് ലഭ്യമായിരുന്നെങ്കിൽ എന്റെ ജീവിതം തികച്ചും വ്യത്യസ്‌തമാകുമായിരുന്നു.”
ഈ മാസികയുടെ പേജിന്റെ വലുപ്പമുള്ളതും മനോഹരമായ ചിത്രങ്ങളോടുകൂടിയതുമായ 256 പേജുള്ള ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.