വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവൻ അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?

ജീവൻ അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?

ജീവൻ അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?

എസ്‌തോണിയയിലെ യഹോവയുടെ സാക്ഷികൾ സ്‌കൂൾ അധികൃതരെ മേൽപ്രസ്‌താവിച്ച തലക്കെട്ടോടുകൂടിയ പുസ്‌തകം കാണിക്കുകയുണ്ടായി. സാക്ഷികളുടെ ഒരു ശുശ്രൂഷകൻ ഇങ്ങനെ പറഞ്ഞു: “നഗരത്തിലെ എല്ലാ റഷ്യൻ-ഭാഷാ സ്‌കൂളുകളും ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. ബയോളജി അധ്യാപകർക്കായി എല്ലാ സ്‌കൂളുകളും ഒരു കോപ്പിയെങ്കിലും കൈപ്പറ്റി; എന്നാൽ മിക്ക സ്‌കൂളുകളും 15-നും 40-നും ഇടയ്‌ക്കു പുസ്‌തകങ്ങൾ വാങ്ങി.”

വിലമതിപ്പ്‌ അറിയിച്ചുകൊണ്ട്‌ ഒരു സ്‌കൂൾ ഡയറക്ടർ ഇങ്ങനെ എഴുതി: “സൃഷ്ടിപ്പിനെ പിന്തുണച്ചുകൊണ്ടുള്ള വാദമുഖങ്ങളുടെ വ്യക്തമായ ശാസ്‌ത്രീയ അടിസ്ഥാനം എന്നെ വല്ലാതെ ആകർഷിച്ചു. പുസ്‌തകത്തിലെ വിവരങ്ങൾ കാര്യമാത്രപ്രസക്തമാണ്‌. മാത്രമല്ല ചിത്രങ്ങളും വളരെ മനോഹരമായിരിക്കുന്നു. ഞങ്ങൾ ഈ പുസ്‌തകം ക്ലാസ്സിൽ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌.”

256 പേജുള്ള ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്‌. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.