വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ അധികാരം പ്രയോഗിക്കുക

നിങ്ങളുടെ അധികാരം പ്രയോഗിക്കുക

3

നിങ്ങളുടെ അധികാരം പ്രയോഗിക്കുക

ഇതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? “സ്‌നേഹവും ഉത്തരവാദിത്വവുമുള്ള, അതായത്‌, കുട്ടികളെ പിന്തുണയ്‌ക്കുകയും ഒപ്പം ദൃഢമായ പരിധികൾ വെക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾ പഠനത്തിൽ മികവു പുലർത്തുന്നു, നല്ല സാമൂഹ്യശീലങ്ങൾ വളർത്തിയെടുക്കുന്നു, ആത്മവിശ്വാസം നേടിയെടുക്കുന്നു. അവർ സന്തുഷ്ടരുമാണ്‌. എന്നാൽ കടുംപിടുത്തക്കാരോ മക്കളെ കയറൂരി വിട്ടിരിക്കുന്നവരോ ആയവരുടെ കുട്ടികൾ മേൽപ്പറഞ്ഞ സംഗതികളിൽ ഒരുപടി പിന്നിലാണ്‌” എന്നു പഠനങ്ങൾ കാണിക്കുന്നതായി മാതാപിതാക്കൾ (ഇംഗ്ലീഷ്‌) എന്ന മാസിക പറയുന്നു.

വെല്ലുവിളി: കുട്ടിക്കാലംമുതൽ കൗമാരത്തിലുടനീളം അധികാരം പ്രയോഗിക്കാനുള്ള നിങ്ങളുടെ അവകാശത്തെ മക്കൾ ചോദ്യം ചെയ്‌തേക്കാം. “മാതാപിതാക്കൾ അധികാരം പ്രയോഗിക്കാൻ ഭയക്കുകയും തങ്ങളുടെ ഇഷ്ടത്തിന്‌ വഴങ്ങുകയും ചെയ്യുന്നത്‌ എപ്പോഴാണെന്നു മനസ്സിലാക്കിയെടുക്കുന്നതിൽ മിടുക്കരാണ്‌ കുട്ടികൾ” എന്ന്‌ മാതാപിതാക്കളുടെ അധികാരം! (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ജോൺ റോസ്‌മോണ്ട്‌ എഴുതുന്നു. “‘നിയന്ത്രണം ആരുടെ കൈയിലായിരിക്കണം?’ എന്ന ചോദ്യത്തിനു മുന്നിൽ മാതാപിതാക്കൾ പതറിപ്പോയാൽ കുട്ടികൾ അതു മുതലെടുക്കും” എന്ന്‌ അദ്ദേഹം പറയുന്നു.

പോംവഴി: അധികാരം പ്രയോഗിക്കുന്നത്‌ കുട്ടികളെ വേദനിപ്പിക്കുമെന്നോ അവരെ നിങ്ങളിൽനിന്ന്‌ അകറ്റുമെന്നോ പേടിക്കേണ്ടതില്ല. കുടുംബത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവം കുടുംബകാര്യങ്ങളിൽ മാതാപിതാക്കളുടേതിനു തുല്യമായ അവകാശം കുട്ടികൾക്കു നൽകുന്നില്ല. എന്നാൽ മാതാപിതാക്കളെ അധികാരസ്ഥാനത്ത്‌ ആക്കിവെച്ചിട്ട്‌ അവൻ കുട്ടികളോടായി പറയുന്നു: “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.”​—⁠എഫെസ്യർ 3:14, 15; 6:1-4.

കർക്കശമോ മർദകമോ അല്ലാത്ത രീതിയിൽ നിങ്ങളുടെ അധികാരം പ്രയോഗിക്കുക. എങ്ങനെ? യഹോവയുടെ ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട്‌. നിർബന്ധിച്ച്‌ മനുഷ്യരെക്കൊണ്ട്‌ തന്റെ ഇഷ്ടം ചെയ്യിക്കാൻ ദൈവത്തിനു കഴിയും. എങ്കിലും നമ്മുടെ നല്ല ഗുണങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ അവൻ തന്റെ വചനത്തിലൂടെ ഇപ്രകാരം അഭ്യർഥിക്കുന്നു: “നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:18) നാം അവനെ അനുസരിക്കാൻ യഹോവ ആഗ്രഹിക്കുന്നു; ഭയത്തോടെയല്ല, സ്‌നേഹത്തോടെ. (1 യോഹന്നാൻ 5:3) ന്യായമായതേ അവൻ ആവശ്യപ്പെടുന്നുള്ളൂ, മാത്രമല്ല അവന്റെ ധാർമിക നിലവാരങ്ങൾ പിൻപറ്റിയാൽ അതു നമ്മുടെ പ്രയോജനത്തിൽ കലാശിക്കുമെന്നും അവനറിയാം.​—⁠സങ്കീർത്തനം 19:7-11.

മാതാപിതാക്കളെന്ന നിലയിൽ സമനിലയോടെ അധികാരം പ്രയോഗിക്കുന്നതിൽ ആത്മവിശ്വാസം നേടിയെടുക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും? ഒന്നാമതായി, ഇതു ദൈവം നിങ്ങളിൽനിന്ന്‌ ആവശ്യപ്പെടുന്നുവെന്ന ബോധ്യം ഉണ്ടായിരിക്കണം. രണ്ടാമതായി, ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ നിങ്ങളുടെയും കുട്ടികളുടെയും നന്മയ്‌ക്കാണെന്ന ഉറപ്പും വേണം.​—⁠റോമർ 12:⁠2.

അധികാരം പ്രയോഗിക്കുന്നതിനു വിശേഷാൽ നിങ്ങൾ എന്തു ചെയ്യണം?

[5-ാം പേജിലെ ആകർഷക വാക്യം]

“നിന്റെ പുത്രന്‌ ശിക്‌ഷണം നല്‌കൂ, . . . അയാൾ നിന്റെ ഹൃദയത്തെ ആമോദിപ്പിക്കും.”​—⁠സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 29:17, ഓശാന ബൈബിൾ