വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എല്ലാവരും ഇതൊന്നു വായിച്ചിരുന്നെങ്കിൽ!”

“എല്ലാവരും ഇതൊന്നു വായിച്ചിരുന്നെങ്കിൽ!”

“എല്ലാവരും ഇതൊന്നു വായിച്ചിരുന്നെങ്കിൽ!”

യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തെക്കുറിച്ച്‌ ഒരു സ്‌ത്രീ എഴുതിയതാണിത്‌. അവർ ഇങ്ങനെ തുടർന്നു: “യഹോവയുടെ സ്‌നേഹം ഏറെ വ്യക്തമായി ഞാനിപ്പോൾ മനസ്സിലാക്കുന്നതിനാൽ മറ്റുള്ളവരോടു കൂടുതൽ സ്‌നേഹത്തോടെ പെരുമാറാൻ ഞാൻ ശ്രമിക്കും.” മറ്റൊരു വായനക്കാരിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ഈ പ്രസിദ്ധീകരണം ഞാൻ എത്രയധികം ആസ്വദിച്ചെന്നും ഇത്‌ എനിക്ക്‌ എത്രമാത്രം പ്രയോജനം ചെയ്‌തിരിക്കുന്നെന്നും വർണിക്കാൻ വാക്കുകൾ പോരാ. . . . വായിക്കുന്തോറും എന്റെ ഉത്സാഹവും ഏറിവന്നു.”

പുസ്‌തകത്തിന്റെ നാല്‌ മുഖ്യ ഭാഗങ്ങളിലായി ദൈവത്തിന്റെ പ്രാഥമിക ഗുണങ്ങളായ ശക്തി, നീതി, ജ്ഞാനം, സ്‌നേഹം എന്നിവയെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു. ഒരു വായനക്കാരി പറയുന്നത്‌ ഇങ്ങനെ: “എന്റെ സ്വർഗീയ പിതാവിന്റെ അതിശ്രേഷ്‌ഠ ഗുണങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ ഈ പുസ്‌തകം എന്നെ സഹായിച്ചിരിക്കുന്നു. ഒപ്പം, എന്റെ ജീവിതത്തെ സ്വാധീനിക്കാൻ ദൈവാത്മാവിനെ അനുവദിക്കുന്നപക്ഷം ദൈവിക ഗുണങ്ങൾ പകർത്താൻ സാധിക്കുമെന്നു തിരിച്ചറിയാനും.”

പ്രസ്‌തുത പുസ്‌തകത്തിന്റെ, “‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം” എന്ന 26-ാം അധ്യായം പഠിച്ചതിനുശേഷം പോളണ്ടിൽനിന്നുള്ള യോവാനാ എന്ന ചെറുപ്പക്കാരി ഇങ്ങനെ പറയാൻ പ്രചോദിതയായി: “ഈ പുസ്‌തകത്തിലെ ആശയങ്ങളെ ഒരു അമൂല്യ നിധിയായിട്ടാണു ഞാൻ കരുതുന്നത്‌. അതെന്റെ ജീവിതത്തെ സമ്പന്നമാക്കിയിരിക്കുന്നു.”

320-പേജുള്ള ഈ പുസ്‌തകം നിങ്ങൾക്കും പ്രയോജനം ചെയ്യുമെന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ കടപ്പാടുകളൊന്നും കൂടാതെ, യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്‌. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.