വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തകരുന്ന ഹൃദയം, ഉലയുന്ന വിശ്വാസം

തകരുന്ന ഹൃദയം, ഉലയുന്ന വിശ്വാസം

തകരുന്ന ഹൃദയം, ഉലയുന്ന വിശ്വാസം

“എവിടെയും ശവശരീരങ്ങളായിരുന്നു. ഞങ്ങളുടെ വീടിരുന്ന സ്ഥലംപോലും തിരിച്ചറിയാൻ ഞങ്ങൾക്കായില്ല,” 2004 ഡിസംബറിലുണ്ടായ സൂനാമി തന്റെ ഗ്രാമത്തിലെങ്ങും നാശംവിതച്ചതിനെത്തുടർന്ന്‌ ശ്രീലങ്കയിലെ ഒരു മനുഷ്യൻ പറഞ്ഞതാണിത്‌. ആ ദുരന്തത്തെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ, “ചിലപ്പോഴൊക്കെ ഞാൻ പല്ലിറുമ്മിക്കൊണ്ട്‌ ദൈവത്തോടു പ്രാർഥിച്ചുപോകുന്നു” എന്ന്‌ ഒരു മതലേഖകൻ പറയുകയുണ്ടായി.

പ്രകൃതിവിപത്തുകൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്ന്‌ അനേകരും കരുതുന്നു. “ദൈവത്തിന്റെ മുഷ്ടിപ്രഹരം” എന്നാണ്‌, വിനാശകമായ ഒരു ചുഴലിക്കൊടുങ്കാറ്റിനെ ഒരു പത്രലേഖകൻ വിശേഷിപ്പിച്ചത്‌. കത്രീന ചുഴലിക്കൊടുങ്കാറ്റുപോലുള്ള ദുരന്തങ്ങളെ “അധർമ നഗരങ്ങൾ” ഏറ്റുവാങ്ങിയ “ദൈവക്രോധം” എന്ന്‌ ഐക്യനാടുകളിലെ ചില മതനേതാക്കൾ വിളിച്ചു. ശ്രീലങ്കയിലെ ബുദ്ധമത പോരാളികൾ സൂനാമിയുടെ പേരിൽ ക്രിസ്‌ത്യാനികളെ കുറ്റപ്പെടുത്തി. അത്‌ അവർക്കിടയിലെ മതഭിന്നിപ്പിന്‌ ആക്കംകൂട്ടുകയും ചെയ്‌തു. ജനം ശരിയായ വിധത്തിൽ ജീവിക്കാത്തതിനാൽ ശിവൻ കോപിച്ചതാണെന്നാണ്‌ ഒരു ഹൈന്ദവക്ഷേത്രത്തിന്റെ ഭാരവാഹി വിശ്വസിക്കുന്നത്‌. പ്രകൃതിവിപത്തുകളെക്കുറിച്ച്‌ ഐക്യനാടുകളിലെ ഒരു ബുദ്ധമതനേതാവ്‌ ഇങ്ങനെ പറഞ്ഞു: “ഇതെല്ലാം സംഭവിക്കുന്നത്‌ എന്തുകൊണ്ടാണെന്നു ഞങ്ങൾക്കറിയില്ല. എന്തിനാണു നാം ഇവിടെ ജീവിക്കുന്നത്‌ എന്നുപോലും ഞങ്ങൾക്കു നിശ്ചയമില്ല.”

തകർന്നടിഞ്ഞ വീടുകളുടെയും മൃതശരീരങ്ങളുടെയും അലമുറയിടുന്ന മനുഷ്യരുടെയും ചിത്രങ്ങൾ കാണുമ്പോൾ ‘ഇത്രയെല്ലാം ദുരിതങ്ങൾ ദൈവം കണ്ടുനിൽക്കുന്നത്‌ എന്തുകൊണ്ടാണ്‌’ എന്ന്‌ ചിലപ്പോഴൊക്കെ നിങ്ങൾ ചിന്തിക്കാറുണ്ടോ? അല്ലെങ്കിൽ ‘തക്കകാരണത്തോടെ ആയിരിക്കണം ഇങ്ങനെയൊക്കെ സംഭവിക്കാൻ ദൈവം അനുവദിക്കുന്നതെന്നും എന്നാൽ ആ കാരണങ്ങൾ അവൻ നമുക്കു വെളിപ്പെടുത്തിത്തന്നിട്ടില്ല’ എന്നും നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഈ വിഷയമാണ്‌ അടുത്ത ലേഖനങ്ങളിൽ ചർച്ചചെയ്യുന്നത്‌. പ്രകൃതിവിപത്തുകൾ ഉണ്ടാകുന്നപക്ഷം അപകടങ്ങളോ ആൾനാശമോ കുറയ്‌ക്കാൻ സഹായകമായ ചില പ്രായോഗിക നടപടികളും അതു വിവരിക്കുന്നു.

[3-ാം പേജിലെ ചിത്രം]

ദൈവം പ്രകൃതിവിപത്തുകൾ അനുവദിക്കുന്നതിന്റെ കാരണം അനേകം മതനേതാക്കൾക്കും അറിയില്ല