വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

പറഞ്ഞതാര്‌?

വ്യക്തിയുടെ പേരും നടത്തിയ പ്രസ്‌താവനയും ഒരു വരകൊണ്ടു ബന്ധിപ്പിക്കുക.

മോശെ

പത്രൊസ്‌

യോഹന്നാൻ

ആദാം

1. “കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.”

2.“ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥി . . . ആകുന്നു.”

3.“നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ . . . ചുറ്റിനടക്കുന്നു.”

4.“നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.”

ചർച്ചയ്‌ക്ക്‌: ഈ ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച്‌ നിങ്ങൾക്കു കൂടുതലായി എന്തറിയാം?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയതാര്‌, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 1450 പൊ.യു.മു. 844 പൊ.യു.മു. 536 പൊ.യു. 56 പൊ.യു. 61

5. ദാനീയേൽ

6. യോനാ

7. എബ്രായർ

ഞാൻ ആരാണ്‌?

8. ഒരു അത്ഭുതം കണ്ട എന്റെ കാൽമുട്ടുകൾ ആടിപ്പോയി.

ഞാൻ ആരാണ്‌?

9. യജമാനനെ ഉപേക്ഷിച്ചുപോയ ഞാൻ, ക്രിസ്‌ത്യാനിയായശേഷം അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിച്ചെന്നു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

5-ാം പേജ്‌ അനുഭവജ്ഞാനം ഇല്ലാത്ത വ്യക്തി (NW) എന്തു ചെയ്യും? (സദൃശ വാക്യങ്ങൾ 14:______)

11-ാം പേജ്‌ എല്ലാറ്റിനെയും സംയോജിപ്പിക്കുന്ന ഗുണം ഏതാണ്‌? (കൊലൊസ്സ്യർ 3:______)

19-ാം പേജ്‌ നാം എല്ലാവരും പലപ്പോഴും എന്തുചെയ്യുന്നു? (യാക്കോബ്‌ 3:______)

28-ാം പേജ്‌ മരണം എല്ലാവരിലേക്കും വ്യാപിച്ചത്‌ എങ്ങനെ? (റോമർ 5:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 14-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. യോഹന്നാൻ.​—⁠1 യോഹന്നാൻ 5:21.

2. ആദാം.​—⁠ഉല്‌പത്തി 2:23.

3. പത്രൊസ്‌.​—⁠1 പത്രൊസ്‌ 5:⁠8.

4. മോശെ.​—⁠സങ്കീർത്തനം 90:⁠2.

5. ദാനീയേൽ, പൊ.യു.മു. 536.

6. യോനാ, പൊ.യു.മു. 844.

7. പൗലൊസ്‌, പൊ.യു. 61.

8. ബേൽശസ്സർ.​—⁠ദാനീയേൽ 5:1, 5, 6.

9. ഒനേസിമൊസ്‌.​—⁠ഫിലേമോൻ 10-16.