പ്രസംഗം നടത്താൻ അതെന്നെ സഹായിച്ചു
പ്രസംഗം നടത്താൻ അതെന്നെ സഹായിച്ചു
ജർമനിയിലെ ഒരു വൊക്കേഷനൽ സ്‌കൂളിൽ വിദേശികളായ ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ത്യ, ജോർജിയ, ദക്ഷിണാഫ്രിക്ക, പോളണ്ട്, ഫ്രാൻസ്, മുൻ യൂഗോസ്ലാവിയ, യൂക്രെയിൻ, ലബനോൻ, വിയറ്റ്‌നാം, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അവർ.
അതിലൊരു പെൺകുട്ടി ഇങ്ങനെ എഴുതി: “സ്‌കൂളിൽ ഒരു പ്രസംഗം നടത്താനുള്ള അവസരം വന്നപ്പോൾ ഞാൻ അതിനായി മുന്നോട്ടുവന്നു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയുള്ള ‘യുവജനങ്ങളുടെ ചോദ്യങ്ങൾക്കുള്ള പ്രായോഗിക ഉത്തരങ്ങൾ’ എന്ന വിഷയമാണു ഞാൻ തിരഞ്ഞെടുത്തത്. ആ പുസ്‌തകത്തിലെ വിഷയങ്ങളും ഒന്നാന്തരം നിർദേശങ്ങളും കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി.
“എന്റെ പ്രസംഗം അവസാനിച്ചതും കരഘോഷം മുഴക്കി അവർ വിലമതിപ്പു പ്രകടിപ്പിച്ചു. . . . യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിന്റെ ഇംഗ്ലീഷിലുള്ള 30 കോപ്പികൾ എനിക്കു സമർപ്പിക്കാനായി. ജർമൻ ഭാഷയിലുള്ള ഒരു കോപ്പി അധ്യാപികയ്‌ക്കും കൊടുത്തു.”
തുടർന്നുള്ള ദിവസങ്ങളിൽ അവൾക്കു സഹപാഠികളിൽ ചിലരുമായി ചർച്ചകൾ തുടരാനായി, അവർ താത്‌പര്യം കാണിക്കുകയും ചെയ്‌തു. അറബി, ജോർജിയൻ, പോളീഷ്, ബംഗാളി, വിയറ്റ്‌നാമീസ്, സ്‌പാനീഷ്, റഷ്യൻ എന്നീ ഭാഷകളിലുള്ള മറ്റു ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും അവൾ അവർക്കു നൽകി.
യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിൽനിന്നു പ്രയോജനമനുഭവിച്ചേക്കാവുന്ന ചെറുപ്പക്കാരിൽ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമായിരിക്കും. “എനിക്ക് യഥാർഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?,” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?,” “അത് യഥാർത്ഥ സ്‌നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?” തുടങ്ങിയ വിഷയങ്ങളാണ് അതിന്റെ 39 അധ്യായങ്ങളിലായി ചർച്ചചെയ്യുന്നത്. ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.