വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കളിപ്പാട്ടങ്ങളെക്കാൾ പ്രിയങ്കരം!

കളിപ്പാട്ടങ്ങളെക്കാൾ പ്രിയങ്കരം!

കളിപ്പാട്ടങ്ങളെക്കാൾ പ്രിയങ്കരം!

കുഞ്ഞുങ്ങൾ കളിപ്പാട്ടങ്ങളെക്കാൾ ഒരു പുസ്‌തകം ഇഷ്ടപ്പെടുമെന്നോ! തീർച്ചയായും; ശൈശവത്തിൽത്തന്നെ മാതാപിതാക്കൾ അതിനു മുൻകയ്യെടുക്കുന്നെങ്കിൽ. യു.എസ്‌.എ.-യിലെ കാലിഫോർണിയയിലുള്ള മെബ്രാട്ടു-ആഞ്ചല ദമ്പതികൾ, ആശുപത്രിയിൽനിന്നു നവജാതശിശുവുമായി വീട്ടിൽ വന്ന അന്നുമുതൽ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്‌തകം അവളെ വായിച്ചുകേൾപ്പിക്കാൻ തുടങ്ങി.

അവർ പറയുന്നു: “അധ്യാപകൻ പുസ്‌തകം അവൾക്കു ജീവനാണ്‌. ‘ജീസസ്‌ ബുക്ക്‌’ (അങ്ങനെയാണ്‌ അവൾ അതിനെ വിളിക്കുന്നത്‌) വായിച്ചുകേൾപ്പിക്കാൻ 12 മാസമായപ്പോൾത്തന്നെ അവൾ ഞങ്ങളോട്‌ ആവശ്യപ്പെടുമായിരുന്നു. ജൂലിയാനയ്‌ക്ക്‌ ഇപ്പോൾ മൂന്നു വയസ്സായി. ഡാഡിയും മമ്മിയും തന്നോടൊപ്പമിരുന്നു കഥകൾ വായിച്ചുകേൾപ്പിക്കുന്ന പ്രിയങ്കരങ്ങളായ ആ നിമിഷങ്ങൾക്കായി ദിവസവും അവൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഞങ്ങളുടെ മകൾ ഏതൊരു കളിപ്പാട്ടത്തെക്കാളും ഈ പുസ്‌തകം പ്രിയപ്പെടുന്നുവെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയമില്ല. അതിലെ ചിത്രങ്ങളും ദൃഷ്ടാന്തങ്ങളും ഒന്നാന്തരം പഠിപ്പിക്കൽ സഹായികളാണ്‌. മാതാപിതാക്കളായ ഞങ്ങൾക്കും ധാരാളം കാര്യങ്ങൾ പഠിക്കാനാകുന്നു.”

ഈ മാസികയുടെ വലുപ്പമുള്ളതും മനോഹരമായ ചിത്രങ്ങളോടു കൂടിയതുമായ 256 പേജുള്ള ഈ പുസ്‌തകത്തെക്കുറിച്ച്‌ (മലയാളത്തിൽ ലഭ്യമല്ല) കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

❑ ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

❑ സൗജന്യ ബൈബിൾ പഠനത്തിനു താത്‌പര്യമുണ്ട്‌.