വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം

സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം

ഈ വർണന ഏതു പുസ്‌തകത്തിനു യോജിക്കുമെന്നാണു നിങ്ങൾ കരുതുന്നത്‌? യു.എസ്‌.എ.-യിലെ കൊളറാഡോയിലുള്ള ഒരു സ്‌ത്രീക്ക്‌ സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക ലഭിച്ചു. ബൈബിളിൽ എന്താണ്‌ അടങ്ങിയിരിക്കുന്നതെന്നും അതു സകലരും വായിച്ചിരിക്കേണ്ട ഒരു സുപ്രധാന ഗ്രന്ഥമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നും ഈ ലഘുപത്രിക വിശദീകരിക്കുന്നു. നന്ദിയറിയിച്ചുകൊണ്ടുള്ള ഹ്രസ്വമായ ഒരു കുറിപ്പിൽ അവർ എഴുതി:

“ശരിക്കും ആസ്വദിച്ചു. ഒരക്ഷരംപോലും വിടാതെ വായിച്ചു. താഴെവെക്കാനേ തോന്നിയില്ല. ദൈവവചനത്തിലെ പ്രസക്തമായ ആശയങ്ങളെല്ലാം അവതരിപ്പിക്കുന്ന ഈ ലഘുപത്രിക, ബൈബിളും ശാസ്‌ത്രവും പരസ്‌പരം യോജിപ്പിലായിരിക്കുന്നത്‌ എങ്ങനെയെന്നു മനോഹരമായി വിശദീകരിക്കുന്നു. ബൈബിൾ ഇക്കാലമത്രയും അതിജീവിച്ചതും എല്ലാവർക്കും വായിക്കാൻ കഴിയേണ്ടതിന്‌ വിവിധ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടതും എങ്ങനെയെന്ന്‌ അതു പറയുന്നു.”

എഴുതപ്പെട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ ഗ്രന്ഥമാണു ബൈബിൾ, ചരിത്രത്തിൽ ഏറ്റവുമധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ളതും അതുതന്നെ. സുമാർ 2,000 വർഷംമുമ്പ്‌ എഴുത്തു പൂർത്തിയായതാണെങ്കിലും ശാസ്‌ത്രീയ കൃത്യതയുടെ കാര്യത്തിൽ മികച്ചുനിൽക്കുന്ന ഈ ഗ്രന്ഥം ആധുനിക ജീവിതത്തിന്‌ ഒരു പ്രായോഗിക വഴികാട്ടിയുമാണ്‌.

32 പേജുള്ള ഈ ലഘുപത്രികയെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

❑ ഇവിടെ കാണിച്ചിരിക്കുന്ന ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

❑ സൗജന്യ ബൈബിൾപഠനത്തിനു താത്‌പര്യമുണ്ട്‌.