വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൗമാരക്കാർക്കിടയിലെ വിഷാദവും പരിഹാരമാർഗവും

കൗമാരക്കാർക്കിടയിലെ വിഷാദവും പരിഹാരമാർഗവും

കൗമാരക്കാർക്കിടയിലെ വിഷാദവും പരിഹാരമാർഗവും

ഇഷ്ടപ്പെട്ട ഒരു വിഷയത്തെക്കുറിച്ചു പ്രസംഗം തയ്യാറാക്കാൻ മെക്‌സിക്കോയിലെ, ഒരു കൂട്ടം ഇംഗ്ലീഷ്‌ ഭാഷാ വിദ്യാർഥികളോട്‌ ആവശ്യപ്പെട്ടു. മാറിറ്റ്‌സാ പറയുന്നു: “2001 സെപ്‌റ്റംബർ 8 ലക്കം ഉണരുക!, ‘വിഷാദമഗ്നരായ കൗമാരക്കാർക്കു സഹായം’ എന്ന ലേഖന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. വിഷാദമഗ്നയായിക്കഴിഞ്ഞ എനിക്കു വളരെ ആശ്വാസം പകർന്ന ഒന്നായിരുന്നു അത്‌. അതുകൊണ്ട്‌ ആ മാസികയിലെ വിവരങ്ങൾ ഞാനുപയോഗിച്ചു. എന്റെ പ്രസംഗത്തിനു മികച്ച മാർക്കും കിട്ടി. പിന്നീട്‌ ആ പരമ്പരയുടെ കോപ്പികൾ ഞാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകി.”

രണ്ടുവർത്തിനുശേഷം ക്രിസ്‌തീയ ശുശ്രൂഷയിലായിരിക്കെ മാറിറ്റ്‌സാ, അതേ ഇംഗ്ലീഷ്‌ കോഴ്‌സിൽ സംബന്ധിക്കുന്ന ഒരു വിദ്യാർഥിനിയെ കണ്ടുമുട്ടി. കൗമാരക്കാർക്കിടയിലെ വിഷാദത്തെക്കുറിച്ചുള്ള ആ ഉണരുക! ലേഖനത്തിന്റെ ഒരു കോപ്പി അവൾ കാണിച്ചപ്പോൾ മാറിറ്റ്‌സാ അതിശയിച്ചുപോയി. അതു വളരെയേറെ വിലമതിച്ച ടീച്ചർ തന്റെ ഓരോ വിദ്യാർഥിക്കും അതിന്റെ ഒരു കോപ്പി നൽകുകയാണത്രെ!

കൗമാരക്കാർക്കിടയിലെ വിഷാദം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകത്തിൽ കാണാവുന്നതാണ്‌. “ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത്‌ എന്തുകൊണ്ട്‌?,” “എനിക്ക്‌ ഇത്ര വിഷാദം അനുഭവപ്പെടുന്നത്‌ എന്തുകൊണ്ട്‌?,” “എനിക്ക്‌ എങ്ങനെ എന്റെ ഏകാന്തതാബോധം അകറ്റാൻ കഴിയും?” എന്നിവ അതിലെ ചില അധ്യായങ്ങളാണ്‌. ഈ പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ബൈബിൾ പഠനത്തിനു താത്‌പര്യമുണ്ട്‌.