വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഔഷധമായി മാറിയ “പഴയപുസ്‌തകം”

ഔഷധമായി മാറിയ “പഴയപുസ്‌തകം”

ഔഷധമായി മാറിയ “പഴയപുസ്‌തകം”

▪ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു ബ്രസീലുകാരി വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒരു വീട്ടിൽ ചെന്നപ്പോൾ, രസകരമായ ഒരു സംഭവമുണ്ടായി. ഒരു പുസ്‌തകം തന്റെ അമ്മാവിയമ്മയെ സുഖപ്പെടുത്തിയെന്ന്‌ ആ വീട്ടിലെ സ്‌ത്രീ സാക്ഷിയോടു പറഞ്ഞു. അത്ഭുതം തോന്നിയ സാക്ഷി ഏതു പുസ്‌തകത്തെക്കുറിച്ചാണ്‌ അവർ പറഞ്ഞത്‌ എന്ന്‌ ചോദിച്ചു. “അതൊരു പഴയ പുസ്‌തകമാണ്‌” എന്നു പറഞ്ഞുകൊണ്ട്‌ അവർ അകത്തേക്കുചെന്ന്‌ തന്റെ മകന്റെ കീറിപ്പറിഞ്ഞ ഒരു ബൈബിൾ കഥാപുസ്‌തകം എടുത്തുകൊണ്ടുവന്നു.

തന്റെ അമ്മാവിയമ്മയ്‌ക്ക്‌ വിഷാദരോഗമായിരുന്നെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. മരണത്തെയും ഇരുട്ടിനെയും ഭയപ്പെട്ടിരുന്ന അവർ കിടക്കവിട്ട്‌ പുറത്തിറങ്ങില്ലായിരുന്നത്രേ. അങ്ങനെയിരിക്കെയാണ്‌ ആ വീട്ടുകാരിയുടെ മകന്‌ ബൈബിൾ കഥാപുസ്‌തകം കിട്ടുന്നത്‌. അവൻ അതിലെ കഥകൾ മുത്തശ്ശിക്ക്‌ വായിച്ചുകൊടുക്കാൻ തുടങ്ങി. കൊച്ചുമകന്റെ കഥകൾ കേട്ട്‌ ഉത്സാഹം വീണ്ടെടുത്ത മുത്തശ്ശിക്ക്‌ ഒടുവിൽ തന്റെ പ്രശ്‌നങ്ങളിൽനിന്ന്‌ പുറത്തുകടക്കാനായി.

സാക്ഷി പറയുന്നതു ശ്രദ്ധിക്കുക: “ആ പുസ്‌തകം യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയതാണെന്നും വേണമെങ്കിൽ പുതിയൊരു കോപ്പി കൊണ്ടുവന്നുതരാമെന്നും ഞാൻ പറഞ്ഞപ്പോൾ രണ്ട്‌ കോപ്പി വേണമെന്നായി അവർ, ഒന്ന്‌ അവർക്കും ഒന്ന്‌ അമ്മാവിയമ്മയ്‌ക്കും. പുസ്‌തകവുമായി ഞാൻ ചെന്നപ്പോൾ അവർ കൂടുതൽ കോപ്പികൾ ആവശ്യപ്പെട്ടു. കുറച്ചുനാളുകൾക്കുള്ളിൽ അവർ 16 കോപ്പികൾ വാങ്ങി, സുഹൃത്തുക്കൾക്കുവേണ്ടിയായിരുന്നു അത്‌.”

ബൈബിളിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ആസ്‌പദമാക്കിയുള്ള 116 കഥകളാണ്‌ എന്റെ ബൈബിൾ കഥാപുസ്‌തകത്തിലുള്ളത്‌. ഈ പുസ്‌തകം നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്‌. 30 വർഷംമുമ്പ്‌ ഈ പുസ്‌തകം പ്രസാധനം ചെയ്‌തതുമുതൽ ഇതിന്റെ 7 കോടി 20 ലക്ഷത്തിലധികം പ്രതികൾ അച്ചടിച്ചിട്ടുണ്ട്‌. ഈ പുസ്‌തകത്തിന്റെ ഒരു കോപ്പി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

❑ ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തിന്റെ ഒരു കോപ്പി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

❑ സൗജന്യ ബൈബിൾപഠനത്തിനു താത്‌പര്യമുണ്ട്‌.