വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അധ്യാപികയുടെ മനോഭാവത്തിനു മാറ്റംവരുന്നു

ഒരു അധ്യാപികയുടെ മനോഭാവത്തിനു മാറ്റംവരുന്നു

ഒരു അധ്യാപികയുടെ മനോഭാവത്തിനു മാറ്റംവരുന്നു

▪ ഏതാനും വർഷങ്ങൾക്കുമുമ്പ്‌, ജോർജിയയിലെ ബാറ്റൂമി നഗരത്തിലുള്ള ഒരു അധ്യാപിക വിദ്യാർഥികളോടു പത്തു കൽപ്പനകൾ ചൊല്ലാൻ ആവശ്യപ്പെട്ടു. അന്ന എന്ന വിദ്യാർഥിനി ഒരു തെറ്റുംകൂടാതെ അത്‌ ചൊല്ലിയത്‌ ടീച്ചറെ അത്ഭുതപ്പെടുത്തി. മറ്റു ബൈബിൾ ചോദ്യങ്ങൾക്കും വളരെ നന്നായി അവൾ ഉത്തരങ്ങൾ നൽകി. ബൈബിളിനെക്കുറിച്ച്‌ ഇത്ര നല്ല അറിവുണ്ടായത്‌ എങ്ങനെയാണെന്ന്‌ ടീച്ചർ ചോദിച്ചു. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചിട്ടുണ്ടെന്ന്‌ അന്ന പറഞ്ഞപ്പോൾ അവർ മതഭ്രാന്തരാണെന്നു പറഞ്ഞ്‌ ടീച്ചർ പെട്ടെന്ന്‌ സംസാരം അവസാനിപ്പിച്ചു.

ജോർജിയയിലെ ജീവിതത്തെക്കുറിച്ചും അവിടെയുള്ള വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും ഒരു ഉപന്യാസം എഴുതാൻ ടീച്ചർ ഒരിക്കൽ കുട്ടികളോടു പറഞ്ഞു. അന്ന ഉപന്യാസം അവസാനിപ്പിച്ചത്‌ ഈ വാക്കുകളോടെയാണ്‌: “സമൂഹത്തിൽ സമൂല മാറ്റംവരുത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ല. കാരണം യിരെമ്യാവു 10:23 പറയുന്നത്‌, ‘മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല’ എന്നാണ്‌. ദൈവരാജ്യത്തിനു മാത്രമേ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയൂ.”

പിറ്റേന്ന്‌ അന്നയെ അനുമോദിച്ചുകൊണ്ട്‌ ടീച്ചർ ക്ലാസ്സിനോടായി പറഞ്ഞു: “അന്നയുടെ ഉപന്യാസം വളരെ നന്നായിരുന്നു. സ്വന്തം വാക്കുകളിലാണ്‌ അവൾ അത്‌ എഴുതിയിരിക്കുന്നത്‌. ലോകാവസ്ഥകൾക്കു മാറ്റംവരാൻ പോകുന്നത്‌ എങ്ങനെയാണെന്ന്‌ അവൾ വിശദീകരിച്ചിരുന്നു.” അന്നയുടെ പെരുമാറ്റവും ടീച്ചറിൽ മതിപ്പുളവാക്കിയിരുന്നു. അവളുടെ നല്ല പെരുമാറ്റത്തെയും വസ്‌ത്രധാരണരീതിയെയും കുറിച്ചും ക്ലാസ്സിന്റെ മുമ്പാകെ അവർ പ്രശംസിച്ചുസംസാരിച്ചു.

പിന്നീട്‌ യഹോവയുടെ സാക്ഷികൾ ടീച്ചറിന്റെ വീട്ടിൽ ചെന്നപ്പോൾ, മുമ്പ്‌ സാക്ഷികളെ താൻ മതഭ്രാന്തരായാണ്‌ വീക്ഷിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ അന്ന എന്ന വിദ്യാർഥിനി കാരണം തന്റെ മനോഭാവത്തിനു മാറ്റംവന്നിരിക്കുന്നെന്നും അവർ പറഞ്ഞു. 2007-ൽ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാനായി ടീച്ചർ യഹോവയുടെ സാക്ഷികളോടൊപ്പം കൂടിവന്നു. പരിപാടികളെല്ലാം വളരെ ശ്രദ്ധയോടെ അവർ കേട്ടിരുന്നു.

സ്‌മാരകത്തിനുശേഷം യഹോവയുടെ സാക്ഷികൾക്കു ബൈബിളിലുള്ള അറിവു തന്നെ വിസ്‌മയിപ്പിച്ചിരിക്കുന്നു എന്ന്‌ അന്നയുടെ അധ്യാപിക സമ്മതിച്ചുപറഞ്ഞു. ഇപ്പോൾ അവർ സാക്ഷികളോടൊത്ത്‌ ക്രമമായി ബൈബിൾ പഠിക്കുന്നു. ആ അധ്യാപികയെപ്പോലെ മറ്റുള്ളവരുടെ വിശ്വാസങ്ങളും അവരുടെ നല്ല പെരുമാറ്റത്തിനു പിന്നിലെ കാരണവും അറിയാനുള്ള തുറന്ന മനസ്സ്‌ നിങ്ങൾക്കും ഉണ്ടായിരിക്കും. ബൈബിൾ പഠിക്കാൻ താത്‌പര്യപ്പെടുന്നെങ്കിൽ സൗജന്യമായി നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.

[9-ാം പേജിലെ ചിത്രം]

അന്ന ഉപന്യാസം എഴുതുന്നു