വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടെൻഷൻ! ടെൻഷൻ! ടെൻഷൻ!

ടെൻഷൻ! ടെൻഷൻ! ടെൻഷൻ!

ടെൻഷൻ! ടെൻഷൻ! ടെൻഷൻ!

ജെന്നിഫർ (17) പഠിക്കാൻ മിടുക്കിയായിരുന്നു. പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ സമർഥ. ടീച്ചർമാർക്കും കൗൺസിലർമാർക്കും അവളെ വലിയ കാര്യമായിരുന്നു. എന്നാൽ അവസാനവർഷം ആയപ്പോഴേക്കും ചില ശാരീരിക പ്രശ്‌നങ്ങൾ അവളെ അലട്ടാൻതുടങ്ങി—കടുത്ത തലവേദനയും കൂടെക്കൂടെയുള്ള മനംപിരട്ടലും. മണിക്കൂറുകളോളം ഒരേയിരിപ്പിരുന്നുള്ള പഠനവും ഉറക്കിളപ്പുമാണ്‌ തന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്ന്‌ ജെന്നിഫർ.

ഇതൊരു ഒറ്റപ്പെട്ട കേസല്ല. സ്‌കൂൾജീവിതത്തിൽ കടുത്ത സമ്മർദം നേരിടുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്‌; ചിലർക്ക്‌ മനശ്ശാസ്‌ത്രജ്ഞരെ സമീപിക്കേണ്ടതായിപ്പോലുംവരുന്നു. വിദ്യാർഥികളുടെ മനോസംഘർഷത്തിന്‌ അയവുവരുത്തുക എന്ന ലക്ഷ്യത്തിൽ അമേരിക്കയിലെ ഒരുസംഘം അധ്യാപകർ “ചലഞ്ച്‌ സക്‌സസ്‌” എന്ന ഒരു പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്‌.

ജെന്നിഫറിനെപ്പോലെ സമ്മർദം അനുഭവിക്കുന്ന ഒരു വിദ്യാർഥിയാണോ നിങ്ങൾ? അതല്ലെങ്കിൽ, സ്‌കൂളിൽ നല്ല മാർക്കു വാങ്ങാനായി മകനോ മകളോ കഷ്ടപ്പെടുന്നത്‌ കാണേണ്ടിവരുന്ന ഒരു മാതാവോ പിതാവോ ആണോ നിങ്ങൾ? വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ സഹായകമായ മാർഗനിർദേശം എവിടെനിന്നു ലഭിക്കും?