വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിക്ക്‌ അന്യോന്യം ക്ഷമിക്കുക

കുടുംബസന്തുഷ്ടിക്ക്‌ അന്യോന്യം ക്ഷമിക്കുക

കുടുംബസന്തുഷ്ടിക്ക്‌ അന്യോന്യം ക്ഷമിക്കുക

“അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ.”—കൊലോസ്യർ 3:13.

എന്താണ്‌ അതിനർഥം? കഴിഞ്ഞകാലങ്ങളിൽനിന്ന്‌ പാഠം ഉൾക്കൊള്ളുന്നത്‌ തീർച്ചയായും ഗുണംചെയ്യും. എന്നാൽ കഴിഞ്ഞകാലത്ത്‌ ഇണയുടെ ഭാഗത്തുനിന്നു വന്നുപോയ പിഴവുകളുടെ കണക്കുസൂക്ഷിക്കുന്നതും അതു മനസ്സിൽവെച്ചുകൊണ്ട്‌ “ഞാൻ പറയുന്നത്‌ നിങ്ങൾ ഒരിക്കലും കേൾക്കാറില്ല,” “നീ ഒന്നും സമയത്തിനു ചെയ്യില്ല” എന്നൊക്കെയുള്ള പ്രസ്‌താവനകൾ നടത്തുന്നതും നിങ്ങളുടെ ദാമ്പത്യത്തിന്‌ ഗുണംചെയ്യില്ല. “ലംഘനം ക്ഷമിക്കുന്നതു . . . ഭൂഷണം” എന്ന വസ്‌തുത ഭാര്യയും ഭർത്താവും ഒരുപോലെ മനസ്സിൽപ്പിടിക്കണം.—സദൃശവാക്യങ്ങൾ 19:11.

അതിന്റെ പ്രാധാന്യം: ദൈവം “ക്ഷമിക്കുന്ന”വനാണ്‌. പക്ഷേ മനുഷ്യർക്ക്‌ പലപ്പോഴും അതിനു കഴിയാതെവരുന്നു. (സങ്കീർത്തനം 86:5) പ്രശ്‌നങ്ങൾ അപ്പപ്പോൾ പരിഹരിക്കുന്നില്ലെങ്കിൽ മനസ്സിൽ നീരസം കുന്നുകൂടും. ഒടുവിൽ ക്ഷമിക്കാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങൾ ചെന്നെത്തും. അങ്ങനെവരുമ്പോൾ പരസ്‌പരം ഒന്നും മിണ്ടാതെയും പറയാതെയും ദമ്പതികൾ തങ്ങളുടേതായ ലോകത്തിലേക്ക്‌ ഒതുങ്ങാൻ ശ്രമിക്കും. ഇണയുടെ വികാരങ്ങൾ മനസ്സിലാക്കാനാവാത്ത മരവിച്ചൊരു മനസ്സുമായി സ്‌നേഹശൂന്യമായ ദാമ്പത്യത്തിന്റെ ബന്ധനത്തിൽ അവർ നെടുവീർപ്പിട്ടു കഴിയും.

പരീക്ഷിച്ചുനോക്കുക: പ്രണയകാലത്ത്‌ അല്ലെങ്കിൽ വിവാഹത്തിന്റെ ആദ്യനാളുകളിൽ നിങ്ങൾ ഒരുമിച്ചെടുത്ത ഫോട്ടോകൾ എടുത്തുനോക്കുക. പ്രശ്‌നങ്ങൾ ദാമ്പത്യത്തിൽ കരിനിഴൽ വീഴ്‌ത്തുന്നതിനുമുമ്പ്‌ നിങ്ങളുടെ ജീവിതസഖിയോട്‌ നിങ്ങൾക്കുണ്ടായിരുന്ന സ്‌നേഹം വീണ്ടും ജ്വലിപ്പിക്കുക. നിങ്ങളെ ആ വ്യക്തിയിലേക്ക്‌ ആകർഷിച്ച ഗുണങ്ങൾ എന്തായിരുന്നുവെന്നു ചിന്തിക്കുക.

ഇണയുടെ ഏതു ഗുണങ്ങളാണ്‌ നിങ്ങളിപ്പോൾ ഏറ്റവും ഇഷ്ടപ്പെടുന്നത്‌?

ക്ഷമിക്കുന്ന കാര്യത്തിൽ നിങ്ങൾ ഇനിയും മെച്ചപ്പെടുകയാണെങ്കിൽ അതു നിങ്ങളുടെ മക്കളെ ക്രിയാത്മകമായി ഏതെല്ലാം വിധങ്ങളിൽ സ്വാധീനിക്കും?

ഒരു ഉറച്ച തീരുമാനം എടുക്കുക. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ഇണയുടെ ഭാഗത്തുനിന്ന്‌ മുമ്പുണ്ടായിട്ടുള്ള പിഴവുകൾ എടുത്തിടാതിരിക്കാൻ എന്തെല്ലാം ചെയ്യാനാകുമെന്നു ചിന്തിക്കുക.

ഇണയുടെ നല്ല ഗുണങ്ങളെ പ്രശംസിക്കാൻ നിങ്ങൾക്കാകുമോ?—സദൃശവാക്യങ്ങൾ 31:28, 29.

കുട്ടികളോടു ക്ഷമിക്കാവുന്ന ചില സന്ദർഭങ്ങൾ ഏതൊക്കെയാണെന്നു ചിന്തിക്കുക.

ക്ഷമിക്കുന്നതിനെക്കുറിച്ചും അത്‌ കുടുംബത്തിലുള്ള ഓരോരുത്തർക്കും ഗുണംചെയ്യുന്നത്‌ എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികളുമൊത്ത്‌ ചർച്ചചെയ്യാൻ കഴിയുമോ?

[8-ാം പേജിലെ ചിത്രം]

ക്ഷമിക്കുന്നത്‌ കടം എഴുതിത്തള്ളുന്നതുപോലെയാണ്‌. റദ്ദാക്കിയ കടം ഈടാക്കാൻ നാം ശ്രമിക്കില്ല