വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇത്ര പ്രസന്നവതി ആയിരിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയുന്നു?”

“ഇത്ര പ്രസന്നവതി ആയിരിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയുന്നു?”

“ഇത്ര പ്രസന്നവതി ആയിരിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയുന്നു?”

● എട്ടുവയസ്സുള്ള കമീലയ്‌ക്ക്‌ വെറും രണ്ടര അടി ഉയരമേയുള്ളൂ. വളർച്ചാസംബന്ധമായ ഒരു തകരാറാണ്‌ അവൾക്ക്‌. ഈ വൈകല്യത്തിനുപുറമേ കമീലയ്‌ക്ക്‌ വിളർച്ചയും നാഡീസംബന്ധമായ തകരാറുകളുമുണ്ട്‌. കമീലയുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണ്‌. ഈയിടെ, അർജന്റീനയിലെ അവരുടെ താമസസ്ഥലത്തിനടുത്ത്‌ നടന്ന ഒരു മെഡിക്കൽ കോൺഫറൻസിൽ അവർ പങ്കെടുത്തു; കമീലയും അവരോടൊപ്പമുണ്ടായിരുന്നു. രണ്ടാം നിരയിലായിരുന്നു അവരുടെ ഇരിപ്പിടം. മൊത്തം 500 പേർ ഹാജരുണ്ടായിരുന്നു.

കോൺഫറൻസിൽ പ്രഭാഷണം നടത്തിയ ഒരു ഡോക്‌ടർ നല്ല ആരോഗ്യമുള്ള ഒരു കുട്ടിയായി കമീലയെ ചൂണ്ടിക്കാട്ടി. കമീലയുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയില്ലായിരുന്ന അദ്ദേഹം ആ മാതാപിതാക്കളോട്‌ ചോദിച്ചു: “കുഞ്ഞിന്‌ എത്ര വയസ്സായി?”

“എട്ടുവയസ്സ്‌,” കമീലയുടെ അമ്മ മരീസ പറഞ്ഞു.

“എട്ടുമാസം എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്‌?” ഡോക്‌ടർ എടുത്തുചോദിച്ചു.

“അല്ല, എട്ടുവയസ്സ്‌ എന്നുതന്നെയാണ്‌ ഞാൻ പറഞ്ഞത്‌,” മരീസ പറഞ്ഞു.

അത്ഭുതപ്പെട്ടുപോയ ഡോക്‌ടർ അമ്മയെയും കുഞ്ഞിനെയും സ്റ്റേജിലേക്കു ക്ഷണിച്ചു. കമീലയുടെ പ്രശ്‌നങ്ങളെക്കുറിച്ചും ഡോക്‌ടർമാർ നടത്തിയ ചികിത്സകളെക്കുറിച്ചുമൊക്കെ മരീസ പറഞ്ഞു. എല്ലാം കേട്ടതിനുശേഷം ഡോക്‌ടർ പറഞ്ഞു: “കുഞ്ഞിന്‌ ഒരു ജലദോഷപ്പനി വന്നാൽ കരയുന്ന അമ്മമാരെ എനിക്കറിയാം. പക്ഷേ, കഴിഞ്ഞ ഏഴുവർഷമായി നിങ്ങൾ ഈ കുഞ്ഞിന്റെ അവസ്ഥ കാണാൻ തുടങ്ങിയിട്ട്‌. നടത്തിയ ചികിത്സകൾക്കൊന്നും ഫലമുണ്ടായതുമില്ല. ഇനിയൊന്നും ചെയ്യാനില്ലെന്ന്‌ മനസ്സിലായിട്ടും ഇത്ര പ്രസന്നവതി ആയിരിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയുന്നു?”

മറുപടിയായി മരീസ തന്റെ ബൈബിളധിഷ്‌ഠിത പ്രത്യാശയെക്കുറിച്ച്‌ സദസ്സിനോടു പറഞ്ഞു. രോഗങ്ങളോ കഷ്ടപ്പാടുകളോ മരണമോ ഇല്ലാത്ത നീതിയുള്ള ഒരു പുതിയ ലോകത്തെക്കുറിച്ച്‌ അവർ വാചാലയായി. (യെശയ്യാവു 33:24; വെളിപാട്‌ 21:3, 4) യഹോവയുടെ സാക്ഷികളുടെ ആഗോള സാഹോദര്യത്തെയും സ്‌നേഹത്തെയും ജീവിതത്തിലെ പ്രയാസങ്ങളും വിഷമസന്ധികളും തരണംചെയ്യാൻ അവർ അന്യോന്യം നൽകുന്ന സഹായത്തെയും കുറിച്ചു പറഞ്ഞുകൊണ്ടാണ്‌ മരീസ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്‌.—യോഹന്നാൻ 13:35.

പരിപാടിക്കുശേഷം ഒരു സ്‌ത്രീ മരീസയെ സമീപിച്ചു. അവർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ താത്‌പര്യമുണ്ടെന്ന്‌ ആ സ്‌ത്രീ അറിയിച്ചു. ഫീസു കൂടാതെ വീട്ടിലിരുന്നുകൊണ്ടുതന്നെ ബൈബിൾ പഠിക്കുന്ന ക്രമീകരണത്തെക്കുറിച്ച്‌ മരീസ പറഞ്ഞപ്പോൾ ആ സ്‌ത്രീ സന്തോഷത്തോടെ അതു സ്വീകരിച്ചു. ബൈബിളിനെയും മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ച്‌ അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെ യഹോവയുടെ സാക്ഷികൾ ഇത്തരത്തിൽ സഹായിക്കുന്നുണ്ട്‌. (g10-E 11)

[32-ാം പേജിലെ ചിത്രം]

എട്ടുവയസ്സുകാരി കമീല അമ്മയോടൊപ്പം