വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ പ്രായക്കാരും അത്‌ അറിഞ്ഞിരിക്കണം

ഈ പ്രായക്കാരും അത്‌ അറിഞ്ഞിരിക്കണം

ഈ പ്രായക്കാരും അത്‌ അറിഞ്ഞിരിക്കണം

മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം! എന്ന പുസ്‌തകത്തിലെ ഒരു വിഷയത്തെക്കുറിച്ച്‌ പരാമർശിക്കവെ ഐക്യനാടുകളിലുള്ള ഒരമ്മ പറഞ്ഞതാണ്‌ അത്‌. അവർ പറയുന്നു: കഴിഞ്ഞയാഴ്‌ച ഞങ്ങൾ മൂന്നുവയസ്സുള്ള മകൻ ജെയ്‌വനെയുംകൊണ്ട്‌ അവന്റെ ഡോക്‌ടറുടെ അടുക്കൽ പോയിരുന്നു. അവന്റെ വിവരങ്ങൾ തിരക്കുന്നതിനിടെ, ലൈംഗികചൂഷണത്തിൽനിന്ന്‌ സ്വയം സംരക്ഷിക്കാൻവേണ്ട വിവരങ്ങൾ കുഞ്ഞിനു പറഞ്ഞുകൊടുത്തിട്ടുണ്ടോ എന്ന്‌ ഡോക്‌ടർ ആരാഞ്ഞു. ഉടനെ ഞാൻ മഹാനായ അധ്യാപകൻ പുസ്‌തകത്തിന്റെ കാര്യം ഡോക്‌ടറോടു പറഞ്ഞു. ലൈംഗികചൂഷണത്തിൽനിന്ന്‌ സ്വയം സംരക്ഷിക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുന്ന വിവരങ്ങൾ ആ പുസ്‌തകത്തിലുണ്ടെന്നും അക്കാര്യങ്ങൾ ഞങ്ങൾ മോനോട്‌ സംസാരിച്ചിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ ഡോക്‌ടർക്ക്‌ വളരെ മതിപ്പുതോന്നി.

ആ അമ്മ തുടരുന്നു: “തികച്ചും പ്രശംസാർഹമായ വിധത്തിലാണ്‌ പുസ്‌തകത്തിൽ ഈ വിഷയം കൈകാര്യം ചെയ്‌തിരിക്കുന്നത്‌.” “യഹോവ യേശുവിനെ സംരക്ഷിച്ച വിധം” എന്ന അധ്യായത്തെക്കുറിച്ചാണ്‌ അവർ പരാമർശിച്ചത്‌. യേശു ഒരു കൊച്ചുകുഞ്ഞായിരിക്കെ അവനെ കൊല്ലാൻ ശ്രമിച്ച ഹെരോദാരാജാവിൽനിന്ന്‌ യേശുവിന്റെ സ്വർഗീയ പിതാവായ യഹോവ അവനെ സംരക്ഷിച്ചതിനെപ്പറ്റി ആ അധ്യായത്തിൽ പറയുന്നുണ്ട്‌. (മത്തായി 2:7-23) അധ്യായത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ, ആരെങ്കിലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ ആത്മസംരക്ഷണാർഥം അവർക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്ന്‌ പുസ്‌തകം വിവരിക്കുന്നു.

മനോഹരമായ ചിത്രങ്ങളോടുകൂടിയ 256 പേജുള്ള ഈ പുസ്‌തകത്തിന്റെ ഒരു കോപ്പി നിങ്ങൾക്കും സ്വന്തമാക്കാം. അതിനായി, ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ ഞങ്ങൾക്ക്‌ എഴുതുക. (g11-E 02)

□മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!

□ ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തിന്റെ ഒരു കോപ്പി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഭാഷ ഏതെന്ന്‌ എഴുതുക.

□ സൗജന്യ ബൈബിൾപഠനത്തിനു താത്‌പര്യമുണ്ട്‌.

പേര്‌

മേൽവിലാസം

നഗരം

സംസ്ഥാനം പിൻകോഡ്‌