കുടുംബ അവലോകനത്തിന്
കുടുംബ അവലോകനത്തിന്
കണ്ടുപിടിക്കാമോ?
സദൃശവാക്യങ്ങൾ 18:10-ഉം 26:17-ഉം വായിക്കുക. എന്നിട്ട് ഈ ചിത്രങ്ങൾ നോക്കൂ. എന്താണ് വിട്ടുപോയിരിക്കുന്നത്? ഉത്തരങ്ങൾ ചുവടെ എഴുതുക. കുത്തുകൾ യോജിപ്പിച്ച് ചിത്രങ്ങൾ പൂർത്തിയാക്കി അവയ്‌ക്ക് നിറം കൊടുക്കാം.
1. ․․․․․
2. ․․․․․
[രേഖാചിത്രം]
(പ്രസിദ്ധീകരണം കാണുക)
ചർച്ചയ്‌ക്ക്: ഈ വാക്യങ്ങളിൽനിന്ന് എന്തു മനസ്സിലാക്കാം? ദൈവത്തിന്റെ പ്രീതി ലഭിക്കാൻ അവന്റെ പേര് അറിഞ്ഞാൽ മാത്രം മതിയോ?
സൂചന: സങ്കീർത്തനം 91:2; സദൃശവാക്യങ്ങൾ 3:5, 6 എന്നിവ വായിക്കുക.
മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
സൂചന: ഗലാത്യർ 6:5-7; 1 തെസ്സലോനിക്യർ 4:11; 1 പത്രോസ് 4:15 എന്നിവ വായിക്കുക. അതിനുശേഷം, സദൃശവാക്യങ്ങൾ 26:18, 19 വായിക്കുക. മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നതരം തമാശകളെ വെറുമൊരു നേരമ്പോക്കായി കരുതാമോ?
സൂചന: സദൃശവാക്യങ്ങൾ 14:13; 15:21; മത്തായി 7:12 എന്നിവ വായിക്കുക.
ഒരുമിച്ചു ചെയ്യാൻ:
സദൃശവാക്യങ്ങൾ 31:10-31 ഒന്നിച്ചു വായിക്കുക. കുടുംബത്തിലെ ഒരംഗം, സമർഥയായ ഭാര്യ ചെയ്യുന്ന ചില കാര്യങ്ങൾ അഭിനയിച്ചു കാണിക്കട്ടെ; മറ്റുള്ളവർ അത് ഊഹിച്ച് കണ്ടുപിടിക്കാൻ ശ്രമിക്കുക. കാര്യപ്രാപ്‌തിയുള്ളവരായിത്തീരാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ചർച്ചചെയ്യുക.
സൂക്ഷിച്ചുവെക്കാൻ
ഇവിടെ മുറിച്ച് രണ്ടായി മടക്കുക
ബൈബിൾ കാർഡ് 1 ശലോമോൻ
[31-ാം പേജിലെ ചിത്രം]
ശലോമോൻ
ചോദ്യങ്ങൾ
എ. ശലോമോൻ സമ്പത്തിനോ ആയുസ്സിനോ വേണ്ടി പ്രാർഥിച്ചില്ല; പിന്നെ എന്തിനുവേണ്ടിയാണ് പ്രാർഥിച്ചത്?
ബി. പൂരിപ്പിക്കുക. ശലോമോൻ _____ സദൃശവാക്യങ്ങൾ പറഞ്ഞു; ______ ഗീതങ്ങൾ രചിച്ചു.
സി. ശലോമോന്റെ മറ്റൊരു പേര് എന്തായിരുന്നു?
[ചാർട്ട്]
4026 ബി.സി. ആദാമിനെ സൃഷ്ടിച്ചു
ബി.സി. 1000-ത്തിനോടടുത്ത് ജീവിച്ചിരുന്നു
എ.ഡി. 1
എ.ഡി. 98 ബൈബിളിലെ അവസാനപുസ്‌തകം എഴുതപ്പെട്ടു
[മാപ്പ്]
ശലോമോന്റെ ജ്ഞാനം കേൾക്കാൻ ശെബാരാജ്ഞി ഏകദേശം 2,400 കി.മീ. യാത്രചെയ്‌തു
ശെബാ
യെരുശലേം
ശലോമോൻ
ലഘുവിവരണം
ദാവീദിന്റെയും ബത്ത്-ശേബയുടെയും രണ്ടാമത്തെ പുത്രൻ. 40 വർഷക്കാലം ഇസ്രായേലിൽ രാജാവായി വാണു. യഹോവയുടെ ആരാധനയ്‌ക്കായി വലിയൊരു ആലയം പണിതു. (1 രാജാക്കന്മാർ 5:2-5) സദൃശവാക്യങ്ങളും സഭാപ്രസംഗിയും ഉത്തമഗീതവും എഴുതാൻ യഹോവ ഉപയോഗിച്ചത് ശലോമോനെയാണ്. എന്നാൽ അന്യജാതിക്കാരായ ഭാര്യമാർ അവനെ യഹോവയിൽനിന്ന് അകറ്റി.—1 രാജാക്കന്മാർ 11:1-6.
ഉത്തരങ്ങൾ
എ. അനുസരണമുള്ള ഒരു ഹൃദയം.—1 രാജാക്കന്മാർ 3:5-14.
ബി. 3,000; 1,005.—1 രാജാക്കന്മാർ 4:29, 32.
സി. യെദീദ്യാവ്, “യഹോവയുടെ പ്രിയൻ” എന്ന് അർഥം.—2 ശമൂവേൽ 12:24, 25.
ആളുകളും ദേശങ്ങളും
3. എന്റെ പേര് ചോലി. എനിക്ക് ഒൻപതു വയസ്സാണ്, കാനഡയിലാണ് എന്റെ വീട്. കാനഡയിൽ എത്ര യഹോവയുടെ സാക്ഷികൾ ഉണ്ടെന്ന് അറിയാമോ? 55,000 ആണോ 88,000 ആണോ അതോ 1,10,000 ആണോ?
4. ഈ ഭൂപടത്തിൽ കൊടുത്തിരിക്കുന്ന നാലു കുത്തുകളിൽ ഏതാണ് എന്റെ രാജ്യത്തെ സൂചിപ്പിക്കുന്നത്? ആ കുത്തിനു ചുറ്റും ഒരു വട്ടമിടുക. നിങ്ങൾ എവിടെയാണ് താമസിക്കുന്നത്? അവിടെ ഒരു കുത്തിടുക. നിങ്ങൾ കാനഡയിൽനിന്ന് എത്ര അകലെയാണെന്ന് അപ്പോൾ മനസ്സിലാകും. (g11-E 10)
എ
ബി
സി
ഡി
ചിത്രാന്വേഷണം
കുട്ടികളേ, ഈ ചിത്രങ്ങൾ മാസികയിൽ എവിടെയാണ് ഉള്ളതെന്നു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
ഈ ലേഖനത്തിന്റെ കൂടുതൽ കോപ്പികൾക്ക് www.pr418.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
● ഉത്തരങ്ങൾ 24-ാം പേജിൽ
30, 31 പേജുകളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം
1. ബലമുള്ള ഗോപുരം.
2. നായ.
3. 1,10,000.
4. എ.