വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാപട്യം സർവത്ര!

കാപട്യം സർവത്ര!

കാപട്യം സർവത്ര!

ഹോങ്‌കോങ്ങിലെ വലിയൊരു വ്യാപാരക്കമ്പനിയിലാണ്‌ ഡാനി * ജോലി ചെയ്യുന്നത്‌. തന്റെ കമ്പനിക്ക്‌ ആവശ്യമായ സാധനങ്ങൾ നൽകാൻ കഴിയുന്ന ഒരു ഫാക്‌ടറി സന്ദർശിച്ചപ്പോൾ, അവരുടെ ഉത്‌പന്നങ്ങൾക്ക്‌ വേണ്ടത്ര നിലവാരമില്ലെന്ന്‌ അദ്ദേഹം മനസ്സിലാക്കി; അക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തു. അന്നു വൈകിട്ട്‌ ഡാനിയെ ഭക്ഷണത്തിനു ക്ഷണിച്ച ഫാക്‌ടറിയുടെ മാനേജർ അദ്ദേഹത്തിന്‌ ഒരു കവർ നൽകി. ലക്ഷക്കണക്കിനു രൂപയ്‌ക്ക്‌ തുല്യമായ തുകയായിരുന്നു അതിൽ! ഡാനിയുടെ ഒരു വർഷത്തെ ശമ്പളത്തിനു തുല്യം.

● ഡാനിക്കുണ്ടായ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. തട്ടിപ്പുംവെട്ടിപ്പും കാണിക്കാനുള്ള ധാരാളം അവസരങ്ങൾ ഇന്നുണ്ട്‌; ലോകം വഞ്ചനകൊണ്ട്‌ നിറഞ്ഞിരിക്കുന്നു! ഉദാഹരണത്തിന്‌ 2001-നും 2007-നും ഇടയിൽ വലിയൊരു ജർമൻ വ്യവസായസ്ഥാപനം, കരാറുകൾ സ്വന്തമാക്കുന്നതിനായി ഏകദേശം 7,302 കോടി രൂപ (140 കോടി ഡോളർ) കൈക്കൂലി കൊടുത്തതായി കോടതിരേഖകൾ കാണിക്കുന്നു!

ജനശ്രദ്ധ ആകർഷിച്ചിട്ടുള്ള അടുത്ത കാലത്തെ അപഹാസ്യമായ ഇത്തരം അഴിമതികൾ ചില നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്‌. ലോകമെമ്പാടുമായി “കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ അഴിമതി വളരെയേറെ വർധിച്ചിരിക്കുന്നു” എന്നാണ്‌ അഴിമതിക്കെതിരെ പോരാടുന്ന ഒരു സംഘടനയുടെ 2010-ലെ കണക്ക്‌.

വഞ്ചന എന്തുകൊണ്ടാണ്‌ ഇത്രയധികം? ഇങ്ങനെയൊരു ചുറ്റുപാടിൽ സത്യസന്ധരായിരിക്കുക സാധ്യമാണോ? എങ്കിൽ എങ്ങനെ? ഇക്കാര്യത്തിൽ ബൈബിളിന്‌ സഹായിക്കാനാകുമോ? (g12-E 01)

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.