ദേശങ്ങളും ആളുകളും
ഇന്തൊനീഷ്യയിലേക്ക് ഒരു യാത്ര
ഏകദേശം 17,000 ചെറുദ്വീപുകളുടെ സമൂഹമാണ് ഇന്തൊനീഷ്യ. അവിടുത്തെ ആളുകൾ സ്നേഹമുള്ളവരും ശാന്തശീലരും ആണ്. മാത്രമല്ല അവർ മര്യാദയോടെ പെരുമാറുന്നവരും അതിഥിപ്രിയരും ആണ്.
ഇന്തൊനീഷ്യക്കാരുടെ സാധാരണ ഭക്ഷണം ചോറും മസാല ചേർത്ത കറികളും പഴങ്ങളും ആണ്. പരമ്പരാഗതരീതിയിൽ കുടുംബാംഗങ്ങളെല്ലാവരും നെയ്ത്തുപായിൽ ഇരുന്നാണു ഭക്ഷണം കഴിക്കുന്നത്. അവർ കുറച്ചു ചോറു കൈകൊണ്ടെടുത്തു കറികളിൽ മുക്കി കഴിക്കുന്നു. ഇങ്ങനെ കഴിക്കുന്നതു വളരെ രുചികരമാണെന്നു മിക്ക ഇന്തൊനീഷ്യക്കാരും അവകാശപ്പെടുന്നു.
ഇന്തൊനീഷ്യക്കാർ സംഗീതവും നൃത്തവും മറ്റു കലകളും പ്രിയപ്പെടുന്നു. അവരുടെ തനതായ ഒരു സംഗീതോപകരണമാണ് ആങ്ക്ലങ്ക് (anklong). മുളകൊണ്ടുള്ള പൈപ്പുകൾ ഒരു ചട്ടത്തിന്മേൽ അയഞ്ഞ രീതിയിൽ ഉറപ്പിച്ചുകൊണ്ടാണ് ഇതു നിർമിക്കുന്നത്. കിലുക്കുമ്പോൾ ഒരു പ്രത്യേകതരം സംഗീതം പുറപ്പെടുവിക്കപ്പെടുന്ന രീതിയിൽ ഈ പൈപ്പുകൾ ക്രമീകരിച്ചിരിക്കുന്നു. ആകർഷകമായ ഒരു ഈണം പുറപ്പെടുവിക്കുന്നതിന് അനേകം ആളുകൾ സഹകരിച്ച് അവരവരുടെ ആങ്ക്ലങ്ക് ശരിയായ സമയത്തു കിലുക്കേണ്ടതുണ്ട്.
15-ാം നൂറ്റാണ്ടുവരെ ഹിന്ദുമതവും ബുദ്ധമതവും ഇന്തൊനീഷ്യയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ 16-ാം നൂറ്റാണ്ടോടുകൂടി ഇന്തൊനീഷ്യൻ സംസ്കാരത്തിൽ ഇസ്ലാംമതം ഒരു സ്ഥാനം നേടി. ഇതേ നൂറ്റാണ്ടിൽത്തന്നെ സുഗന്ധദ്രവ്യങ്ങൾ അന്വേഷിച്ചെത്തിയ പാശ്ചാത്യർക്കൊപ്പം ക്രൈസ്തവമതങ്ങളും ഇവിടെ എത്തിച്ചേർന്നു.
തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസവേലയാൽ ലോകവ്യാപകമായി അറിയപ്പെടുന്ന യഹോവയുടെ സാക്ഷികൾ 1931 മുതൽ ഇന്തൊനീഷ്യയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ, ഇന്തൊനീഷ്യയിൽ 22,000-ത്തിലധികം യഹോവയുടെ സാക്ഷികളുണ്ട്. ബധിരരായ ആളുകളെ കണ്ടെത്താനായി അവർ ഒരു പ്രത്യേകശ്രമം നടത്തുന്നു. അടുത്ത കാലത്ത് യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു ആംഗ്യഭാഷായോഗത്തിൽ 500-ലധികം പേർ ഹാജരായി. (g13-E 04)
ഇന്തൊനീഷ്യൻ (ഭാസാ ഇന്തൊനീഷ്യ) ഉൾപ്പെടെ 98 ഭാഷകളിൽ ഉണരുക! പ്രസിദ്ധീകരിക്കുന്നു