വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവവചനം പരന്നു”

“ദൈവവചനം പരന്നു”

രാജ്യ​പ്ര​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

“ദൈവ​വ​ചനം പരന്നു”

ക്രിസ്‌തീയ സഭ രൂപം​കൊ​ണ്ട​തി​നു​ശേഷം, 120 അംഗങ്ങ​ളിൽനിന്ന്‌ അതു വളരെ പെട്ടെന്ന്‌ 3,000-ത്തിലധി​ക​മാ​യി വളർന്നു. (പ്രവൃ​ത്തി​കൾ 1:15; 2:41) “ദൈവ​വ​ചനം പരന്നു, യെരു​ശ​ലേ​മിൽ ശിഷ്യ​ന്മാ​രു​ടെ എണ്ണം ഏറ്റവും പെരുകി”യെന്നു ബൈബിൾ വിശദ​മാ​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 6:7) പുതു​താ​യി രൂപം​കൊണ്ട സഭ, ഏതാനും വർഷങ്ങൾക്കു​ശേഷം, ഒരു ഭൂഖണ്ഡാ​ന്തര സ്ഥാപന​മാ​യി മാറി. ആഫ്രി​ക്ക​യി​ലും ഏഷ്യയി​ലും യൂറോ​പ്പി​ലു​മെ​ല്ലാം ക്രിസ്‌ത്യാ​നി​ക​ളു​ണ്ടാ​യി.

അതു​പോ​ലെ ഇന്നും ക്രിസ്‌തീയ സഭയ്‌ക്കു ദ്രുത​ഗ​തി​യിൽ വളർച്ച​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മെക്‌സി​ക്കോ​യിൽ രാജ്യ​പ്ര​ഘോ​ഷ​ക​രു​ടെ എണ്ണം കേവലം അഞ്ചു വർഷം​കൊണ്ട്‌ 1,30,000-ത്തിലധി​കം വർധിച്ച്‌ 4,43,640 ആയിരി​ക്കു​ന്നു! 1995-ൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആഘോ​ഷ​പ്ര​കാ​ര​മുള്ള ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തിൽ മെക്‌സി​ക്കോ​യി​ലെ 59 പേരിൽ ഒരാൾ എന്ന തോതിൽ സംബന്ധി​ച്ചു. ഇനിയും, ആ രാജ്യത്തെ ആത്മീയ കൊയ്‌ത്ത്‌ തീർന്നി​ട്ടില്ല. പിൻവ​രുന്ന അനുഭവം അതാണു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നത്‌.—മത്തായി 9:37, 38.

ചിയാ​പസ്‌ സംസ്ഥാ​ന​ത്തുള്ള ഒരു പട്ടണം. ആ പ്രദേ​ശത്ത്‌ 20 വർഷ​ത്തോ​ളം സുവാർത്ത പ്രസം​ഗി​ച്ചി​ട്ടും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ ആരും തയ്യാറാ​യില്ല. അക്രമി​യെന്നു പേരു​കേ​ട്ടി​രുന്ന ഒരു മനുഷ്യ​നെ പട്ടണവാ​സി​ക​ളിൽ അനേക​രും ഭയപ്പെ​ട്ടി​രു​ന്നു​വെ​ന്നതു വ്യക്തമാണ്‌. തങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നെന്ന്‌ അറിഞ്ഞാ​ലുള്ള അയാളു​ടെ പ്രതി​ക​ര​ണത്തെ അവർ ഭയപ്പെ​ട്ടി​രു​ന്നു.

ആ പ്രദേ​ശ​ത്തേക്കു താമസം​മാ​റ്റിയ ധൈര്യ​ശാ​ലി​ക​ളായ രണ്ടു സാക്ഷികൾ ആ വിവാ​ദ​പു​രു​ഷന്റെ അടുക്കൽത്തന്നെ നേരി​ട്ടു​പോ​യി പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ തീരു​മാ​നി​ച്ചു. അവർ അദ്ദേഹ​ത്തി​ന്റെ വീട്ടി​ലെ​ത്തി​യ​പ്പോൾ, അദ്ദേഹ​ത്തി​ന്റെ ഭാര്യ വാതിൽക്ക​ലെത്തി അവരുടെ സന്ദേശം ശ്രദ്ധ​യോ​ടെ കേട്ടു. ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ബൈബിൾ പറയു​ന്ന​തിൽ അവർക്കു വിശേ​ഷാൽ താത്‌പ​ര്യ​മാ​യി. ബൈബിൾ പഠിക്കാൻ തുനി​ഞ്ഞാൽ ഭർത്താവു പല പ്രശ്‌ന​ങ്ങ​ളു​മു​ണ്ടാ​ക്കു​മെന്ന്‌ അവൾ സമ്മതിച്ചു. ബൈബിൾ പറയു​ന്നതു ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കു​ന്നി​ല്ലെ​ങ്കിൽ ദൈവത്തെ സേവി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ ഒരിക്ക​ലും അറിയു​ക​യി​ല്ലെ​ന്നും ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കാ​നാ​വി​ല്ലെ​ന്നും സാക്ഷികൾ വിശദ​മാ​ക്കി. ആ സ്‌ത്രീ ബൈബിൾ അധ്യയനം സ്വീക​രി​ച്ചു.

പ്രതീ​ക്ഷി​ച്ച​തു​പോ​ലെ, അവരുടെ തീരു​മാ​നം ഭർത്താ​വിന്‌ ഇഷ്ടമാ​യില്ല. ക്രിസ്‌തീയ യോഗ​ങ്ങൾക്കു പോകാൻ ഭാര്യ സ്വന്തം വാഹനം ഉപയോ​ഗി​ക്കു​ന്നത്‌ അയാൾ വിലക്കി. എന്നാൽ വേറെ ഏതു കാര്യ​ത്തി​നും അവ ഉപയോ​ഗി​ക്കാ​മാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ എതിർപ്പു​ണ്ടാ​യി​ട്ടും, അവർ ഏറ്റവും അടുത്തുള്ള, അതായത്‌ പത്തു കിലോ​മീ​റ്റർ അകലെ​യുള്ള, രാജ്യ​ഹാ​ളി​ലേക്കു മുടങ്ങാ​തെ നടന്നു​പോ​യി. പെട്ടെ​ന്നു​തന്നെ പട്ടണത്തി​ലെ മറ്റുള്ളവർ അവരുടെ ധൈര്യ​വും ദൃഢനി​ശ്ച​യ​വും ശ്രദ്ധിച്ചു. സാക്ഷികൾ ഭവനങ്ങൾ സന്ദർശി​ച്ച​പ്പോൾ ആളുകൾ ശ്രദ്ധി​ക്കാൻ തുടങ്ങി. ചിലർ ആ സ്‌ത്രീ​യോ​ടൊ​പ്പം യോഗ​ങ്ങൾക്കു​പോ​കാ​നും തുടങ്ങി. കുറച്ചു​നാ​ളു​കൾ കഴിഞ്ഞ​പ്പോൾ, സാക്ഷികൾ ആ പട്ടണത്തിൽ നടത്തി​ക്കൊ​ണ്ടി​രു​ന്നത്‌ 20 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളാ​യി​രു​ന്നു!

ഈ സ്‌ത്രീ​യു​ടെ ഒരു സ്‌നേ​ഹി​ത​യും ബൈബിൾ പഠിക്കാ​നാ​രം​ഭി​ച്ചു. അവളും ഭർത്താ​വി​ന്റെ എതിർപ്പു കാര്യ​മാ​ക്കി​യില്ല. വിസ്‌മ​യാ​വ​ഹം​തന്നെ, അങ്ങനെ പ്രവർത്തി​ക്കു​ന്ന​തിൽ അവൾക്ക്‌ ആദ്യ സ്‌ത്രീ​യു​ടെ ഭർത്താ​വിൽനി​ന്നു പ്രോ​ത്സാ​ഹ​ന​മാ​ണു കിട്ടി​യത്‌. അയാൾ ഭർത്താ​വു​മാ​യി സംസാ​രി​ച്ച​തോ​ടെ അദ്ദേഹ​ത്തി​ന്റെ എതിർപ്പു കെട്ടടങ്ങി. അങ്ങനെ അവസാനം 20 വർഷങ്ങൾക്കു​ശേഷം ബൈബിൾസ​ത്യ​ത്തി​ന്റെ വിത്ത്‌ പൊട്ടി​മു​ളച്ചു. ഇപ്പോൾ സുവാർത്ത പ്രഘോ​ഷി​ക്കുന്ന ഈ രണ്ടു സ്‌ത്രീ​കൾ ഉൾപ്പെടെ 15-ലധികം പേർ അവിടെ ബൈബിൾ പഠിക്കു​ക​യും ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും ചെയ്യു​ന്നുണ്ട്‌.