വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ സമാധാനവും സത്യവും സമൃദ്ധമായി നൽകുന്നു

യഹോവ സമാധാനവും സത്യവും സമൃദ്ധമായി നൽകുന്നു

യഹോവ സമാധാ​ന​വും സത്യവും സമൃദ്ധ​മാ​യി നൽകുന്നു

“ഞാൻ . . . അവരെ സൌഖ്യ​മാ​ക്കു​ക​യും സമാധാ​ന​ത്തി​ന്റെ​യും സത്യത്തി​ന്റെ​യും സമൃദ്ധി അവർക്കു വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യും.”—യിരെ​മ്യാ​വു 33:6.

1, 2. (എ) സമാധാ​ന​ത്തി​ന്റെ കാര്യ​ത്തിൽ ജനതകളെ സംബന്ധിച്ച വസ്‌തു​ത​ക​ളെന്ത്‌? (ബി) പൊ.യു.മു. 607-ൽ സമാധാ​നം സംബന്ധി​ച്ചു യഹോവ ഇസ്രാ​യേ​ല്യ​രെ എന്തു പാഠമാ​ണു പഠിപ്പി​ച്ചത്‌?

 സമാധാ​നം! എത്ര അഭികാ​മ്യ​മാ​ണത്‌, എങ്കിലും മാനവ ചരി​ത്ര​ത്തിൽ അത്‌ എത്രയോ വിരള​മാ​യി​രി​ക്കു​ന്നു! പ്രത്യേ​കി​ച്ചും 20-ാം നൂറ്റാണ്ട്‌, അതു സമാധാ​ന​ത്തി​ന്റെ ശതകമാ​യി​രു​ന്നി​ട്ടേ​യില്ല. മറിച്ച്‌, അതു മാനവ ചരി​ത്ര​ത്തി​ലേ​ക്കും​വച്ച്‌ ഏറ്റവും നാശക​ര​മായ രണ്ടു യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ചി​രി​ക്കു​ന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം ലോക​സ​മാ​ധാ​നം നിലനിർത്തു​ന്ന​തി​നു​വേണ്ടി സർവരാ​ജ്യ​സ​ഖ്യം രൂപീ​കൃ​ത​മാ​യി. ആ സംഘടന ഒരു പരാജ​യ​മാ​യി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം, അതേ ലക്ഷ്യ​ത്തോ​ടെ ഐക്യ​രാ​ഷ്‌ട്ര സംഘടന സ്ഥാപി​ക്ക​പ്പെട്ടു. അതും എത്രകണ്ടു പരാജ​യ​മാ​ണെന്നു കാണാൻ ദിനപ്പ​ത്രങ്ങൾ വായി​ച്ചാൽ മതിയാ​കും.

2 മാനവ സംഘട​ന​കൾക്കു സമാധാ​നം കൈവ​രി​ക്കാ​നാ​വി​ല്ലെ​ന്നതു നമ്മെ അതിശ​യി​പ്പി​ക്ക​ണോ? വേണ്ടേ വേണ്ട. 2,500-ലധികം വർഷം​മുമ്പ്‌, ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനമായ ഇസ്രാ​യേ​ല്യ​രെ ഇക്കാര്യ​ത്തിൽ ഒരു പാഠം പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) ഏഴാം നൂറ്റാ​ണ്ടിൽ പ്രബല ലോക​ശ​ക്തി​യാ​യി​രുന്ന ബാബി​ലോൻ ഇസ്രാ​യേ​ലി​ന്റെ സമാധാ​ന​ത്തി​നു ഭീഷണി​യു​യർത്തി. സമാധാ​ന​ത്തി​നു​വേണ്ടി ഇസ്രാ​യേൽ ഈജി​പ്‌തി​നെ ആശ്രയി​ച്ചു. ഈജി​പ്‌ത്‌ അതിൽ പരാജ​യ​പ്പെട്ടു. (യിരെ​മ്യാ​വു 37:5-8; യെഹെ​സ്‌കേൽ 17:11-15) പൊ.യു.മു. 607-ൽ ബാബി​ലോ​ന്യ സൈന്യം യെരു​ശ​ലേ​മി​ന്റെ മതിലു​കൾ തകർക്കു​ക​യും യഹോ​വ​യു​ടെ ആലയം കത്തിക്കു​ക​യും ചെയ്‌തു. അങ്ങനെ, മനുഷ്യ സംഘട​ന​ക​ളിൽ ആശ്രയി​ക്കു​ന്ന​തി​ലെ നിഷ്‌ഫലത സംബന്ധി​ച്ചു കയ്‌പ്പേ​റിയ വിധത്തിൽ ഇസ്രാ​യേൽ മനസ്സി​ലാ​ക്കി. സമാധാ​നം ആസ്വദി​ക്കു​ന്ന​തി​നു പകരം ആ ജനത ബാബി​ലോ​നിൽ പ്രവാ​സ​ത്തി​ലേക്കു പോകാൻ നിർബ​ന്ധി​ത​രാ​യി.—2 ദിനവൃ​ത്താ​ന്തം 36:17-21.

3. യിരെ​മ്യാവ്‌ മുഖാ​ന്തരം നൽകിയ യഹോ​വ​യു​ടെ വാക്കു​ക​ളു​ടെ നിവൃ​ത്തി​യെ​ന്ന​വണ്ണം ചരി​ത്ര​പ​ര​മായ എന്തു സംഭവ​ങ്ങ​ളാണ്‌ ഇസ്രാ​യേ​ല്യ​രെ സമാധാ​നം സംബന്ധിച്ച മർമ​പ്ര​ധാ​ന​മായ രണ്ടാം പാഠം പഠിപ്പി​ച്ചത്‌?

3 എന്നിരു​ന്നാ​ലും, ഇസ്രാ​യേ​ലി​നു സമാധാ​നം കൈവ​രു​ത്തു​ന്നതു താനാണ്‌ അല്ലാതെ ഈജി​പ്‌തല്ല എന്നു യെരു​ശ​ലേ​മി​ന്റെ പതനത്തി​നു​മു​മ്പു​തന്നെ യഹോവ വെളി​പ്പെ​ടു​ത്തി​യി​രു​ന്നു. “ഞാൻ . . . അവരെ സൌഖ്യ​മാ​ക്കു​ക​യും സമാധാ​ന​ത്തി​ന്റെ​യും സത്യത്തി​ന്റെ​യും സമൃദ്ധി അവർക്കു വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യും. ഞാൻ യെഹൂ​ദ​യു​ടെ പ്രവാ​സി​ക​ളെ​യും യിസ്രാ​യേ​ലി​ന്റെ പ്രവാ​സി​ക​ളെ​യും മടക്കി​വ​രു​ത്തി പണ്ടത്തെ​പ്പോ​ലെ അവർക്കു അഭിവൃ​ദ്ധി വരുത്തും” എന്നു യിരെ​മ്യാവ്‌ മുഖാ​ന്തരം അവൻ വാഗ്‌ദാ​നം ചെയ്‌തു. (യിരെ​മ്യാ​വു 33:6, 7) പൊ.യു.മു. 539-ൽ ബാബി​ലോൻ പിടി​ച്ച​ട​ക്ക​പ്പെ​ടു​ക​യും ഇസ്രാ​യേല്യ പ്രവാ​സി​കൾ മോചി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ യഹോ​വ​യു​ടെ വാഗ്‌ദത്തം നിറ​വേ​റാൻ തുടങ്ങി. (2 ദിനവൃ​ത്താ​ന്തം 36:22, 23) പൊ.യു.മു. 537-ന്റെ അവസാന പകുതി​യോ​ടെ ഒരു കൂട്ടം ഇസ്രാ​യേ​ല്യർ 70 വർഷത്തി​നി​ട​യിൽ ആദ്യമാ​യി ഇസ്രാ​യേൽ മണ്ണിൽ കൂടാ​ര​പെ​രു​ന്നാൾ ആഘോ​ഷി​ച്ചു! ആ ഉത്സവത്തി​നു ശേഷം അവർ യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കാൻ ഇറങ്ങി​ത്തി​രി​ച്ചു. അതു സംബന്ധിച്ച്‌ അവരുടെ വികാ​ര​മെ​ന്താ​യി​രു​ന്നു? “അവർ യഹോ​വയെ സ്‌തു​തി​ക്കു​മ്പോൾ യഹോ​വ​യു​ടെ ആലയത്തി​ന്റെ അടിസ്ഥാ​നം ഇട്ടതു​കൊ​ണ്ടു ജനമെ​ല്ലാം അത്യു​ച്ച​ത്തിൽ ആർത്തു​ഘോ​ഷി​ച്ചു” എന്നു വൃത്താന്തം പറയുന്നു.—എസ്രാ 3:11.

4. ആലയനിർമാണ വേലയി​ലേർപ്പെ​ടു​ന്ന​തി​നു യഹോവ എങ്ങനെ​യാണ്‌ ഇസ്രാ​യേ​ല്യ​രെ ഉത്സാഹി​പ്പി​ച്ചത്‌, സമാധാ​നം സംബന്ധിച്ച്‌ എന്തു വാഗ്‌ദാ​ന​മാണ്‌ അവൻ നൽകി​യത്‌?

4 എങ്കിലും, സന്തോ​ഷ​ഭ​രി​ത​മായ ആ തുടക്ക​ത്തി​നു ശേഷം, എതിരാ​ളി​കൾ നിമിത്തം ഇസ്രാ​യേൽ നിരു​ത്സാ​ഹി​ത​രാ​വു​ക​യും ആലയനിർമാ​ണം നിർത്തി​വ​യ്‌ക്കു​ക​യും ചെയ്‌തു. ഏതാനും വർഷങ്ങൾക്കു​ശേഷം, പുനർനിർമാണ വേല പൂർത്തി​യാ​ക്കു​ന്ന​തിന്‌ ഇസ്രാ​യേ​ല്യ​രെ ഉത്സാഹി​പ്പി​ക്കാൻ യഹോവ പ്രവാ​ച​ക​ന്മാ​രായ ഹഗ്ഗായി​യെ​യും സെഖര്യാ​വി​നെ​യും നിയു​ക്ത​രാ​ക്കി. പണിയ​പ്പെ​ടാ​നി​രുന്ന ആലയ​ത്തെ​ക്കു​റിച്ച്‌, ‘ഈ ആലയത്തി​ന്റെ പിന്നത്തെ മഹത്വം മുമ്പി​ല​ത്തേ​തി​ലും വലുതാ​യി​രി​ക്കും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു; ഈ സ്ഥലത്തു ഞാൻ സമാധാ​നം നൽകും’ എന്ന ഹഗ്ഗായി​യു​ടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര രോമാ​ഞ്ച​ജ​ന​ക​മാ​യി​രു​ന്നി​രി​ക്കണം!—ഹഗ്ഗായി 2:9.

യഹോവ തന്റെ വാഗ്‌ദ​ത്തങ്ങൾ നിവർത്തി​ക്കു​ന്നു

5. സെഖര്യാ​വി​ന്റെ എട്ടാം അധ്യാ​യ​ത്തി​ന്റെ സവി​ശേ​ഷ​ത​യെ​ന്താണ്‌?

5 പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ദൈവ​ജ​നത്തെ ബലിഷ്‌ഠ​രാ​ക്കിയ ധാരാളം നിശ്വസ്‌ത ദർശന​ങ്ങ​ളെ​യും പ്രവച​ന​ങ്ങ​ളെ​യും കുറിച്ചു സെഖര്യാ​വു എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ നാം വായി​ക്കു​ന്നു. ഇതേ പ്രവച​നങ്ങൾ ഇന്നു നമുക്കും യഹോ​വ​യു​ടെ പിന്തുണ ഉറപ്പേ​കു​ന്ന​തിൽ തുടരു​ന്നു. നമ്മുടെ നാളി​ലും യഹോവ തന്റെ ജനത്തിനു സമാധാ​ന​മേ​കു​മെന്നു വിശ്വ​സി​ക്കു​ന്ന​തിന്‌ അവ നമുക്കു സകല കാരണ​വും പ്രദാ​നം​ചെ​യ്യു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ സെഖര്യാവ്‌, തന്റെ നാമം വഹിക്കുന്ന പുസ്‌ത​ക​ത്തി​ന്റെ എട്ടാം അധ്യാ​യ​ത്തിൽ, ‘യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു’ എന്ന വാക്കുകൾ പത്തു പ്രാവ​ശ്യം ഉരിയാ​ടു​ന്നു. ഓരോ പ്രാവ​ശ്യ​വും ആ പദപ്ര​യോ​ഗം ദൈവ​ജ​ന​ത്തി​ന്റെ സമാധാ​ന​വു​മാ​യി ബന്ധപ്പെട്ട ഒരു ദിവ്യ അരുള​പ്പാട്‌ അവതരി​പ്പി​ക്കു​ന്നു. ഈ വാഗ്‌ദ​ത്ത​ങ്ങ​ളിൽ ചിലതു പണ്ട്‌ സെഖര്യാ​വി​ന്റെ നാളിൽ നിവൃ​ത്തി​യേ​റു​ക​യു​ണ്ടാ​യി. അവയെ​ല്ലാം നിവൃ​ത്തി​യേ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യോ ഇന്നു നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യോ ആണ്‌.

“ഞാൻ . . . സീയോ​ന്നു​വേണ്ടി എരിയു​ന്നു”

6, 7. ഏതെല്ലാം വിധങ്ങ​ളി​ലാ​ണു യഹോവ ‘മഹാ ക്രോ​ധ​ത്തോ​ടെ സീയോ​ന്നു​വേണ്ടി എരിയുക’യുണ്ടാ​യത്‌?

6 സെഖര്യാ​വു 8:2-ലാണ്‌ ആ പദപ്ര​യോ​ഗം ആദ്യമാ​യി കാണു​ന്നത്‌. അവിടെ നാം ഇങ്ങനെ വായി​ക്കു​ന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഞാൻ മഹാ തീക്ഷ്‌ണ​ത​യോ​ടെ സീയോ​ന്നു​വേണ്ടി എരിയു​ന്നു. ഞാൻ അതിന്നു​വേണ്ടി മഹാ​ക്രോ​ധ​ത്തോ​ടെ എരിയു​ന്നു.” തന്റെ ജനത്തി​നു​വേണ്ടി എരിവു​ള്ള​വ​നാ​യി​രി​ക്കാൻ, വലിയ തീക്ഷ്‌ണ​ത​യു​ള്ള​വ​നാ​യി​രി​ക്കാ​നുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം അർഥമാ​ക്കി​യത്‌ അവൻ അവരുടെ സമാധാ​നം പുനഃ​സ്ഥാ​പി​ക്കുന്ന കാര്യ​ത്തിൽ ജാഗ്ര​ത​യു​ള്ള​വ​നാ​യി​രി​ക്കു​മാ​യി​രു​ന്നു എന്നാണ്‌. സ്വദേ​ശ​ത്തേ​ക്കുള്ള ഇസ്രാ​യേ​ലി​ന്റെ പുനഃ​സ്ഥാ​പ​ന​വും ആലയത്തി​ന്റെ പുനർനിർമാ​ണ​വും ആ തീക്ഷ്‌ണ​ത​യു​ടെ തെളി​വാ​യി​രു​ന്നു.

7 എന്നാൽ, യഹോ​വ​യു​ടെ ജനത്തെ എതിർത്ത​വ​രെ​ക്കു​റി​ച്ചെന്ത്‌? തന്റെ ജനത്തെ​പ്ര​തി​യുള്ള അവന്റെ തീക്ഷ്‌ണ​ത​യ്‌ക്കു തുല്യ​മാ​യി​രി​ക്കും ഈ ശത്രു​ക്ക​ളോ​ടുള്ള അവന്റെ ‘മഹാ​ക്രോ​ധം.’ ശക്തമാ​യി​രുന്ന, എന്നാൽ ഇപ്പോൾ നിലം​പ​രി​ചായ ബാബി​ലോ​ന്റെ ദുർഗ​തി​യെ​ക്കു​റിച്ച്‌, പുനർനിർമിത ആലയത്തിൽ ആരാധന നടത്തി​യ​പ്പോൾ വിശ്വസ്‌ത യഹൂദർക്ക്‌ അയവി​റ​ക്കാൻ കഴിഞ്ഞു. ആലയം പുനർനിർമി​ക്കു​ന്ന​തി​നു തടയി​ടാൻ ശ്രമിച്ച ശത്രു​ക്കൾക്കു ഭവിച്ച കനത്ത പരാജ​യ​ത്തെ​ക്കു​റിച്ച്‌ അനുസ്‌മ​രി​ക്കു​ന്ന​തി​നും അവർക്കു കഴിഞ്ഞു. (എസ്രാ 4:1-6; 6:3) കൂടാതെ, യഹോവ തന്റെ വാഗ്‌ദത്തം നിവർത്തി​ച്ച​തു​കൊണ്ട്‌ അവനു നന്ദിപ​റ​യാ​നും അവർക്കു കഴിഞ്ഞു. അവന്റെ തീക്ഷ്‌ണത അവരെ വിജയ​ശ്രീ​ലാ​ളി​ത​രാ​ക്കി!

“സത്യ നഗരം”

8. മുൻകാ​ല​ങ്ങ​ളിൽനി​ന്നു വിരു​ദ്ധ​മാ​യി, സെഖര്യാ​വി​ന്റെ നാളിൽ യെരു​ശ​ലേം എങ്ങനെ​യാ​യി​രു​ന്നു സത്യന​ഗ​ര​മാ​യി തീരു​മാ​യി​രു​ന്നത്‌?

8 സെഖര്യാവ്‌ രണ്ടാം തവണ ഇങ്ങനെ എഴുതു​ന്നു: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു.” ഈ അവസര​ത്തിൽ യഹോ​വ​യു​ടെ വാക്കുകൾ എന്താണ്‌? “ഞാൻ സീയോ​നി​ലേക്കു മടങ്ങി​വന്നു യെരൂ​ശ​ലേ​മി​ന്റെ മദ്ധ്യേ വസിക്കും; യെരൂ​ശ​ലേ​മി​ന്നു സത്യ നഗരം എന്നും സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ പർവ്വത​ത്തി​ന്നു വിശു​ദ്ധ​പർവ്വതം എന്നും പേർ പറയും.” (സെഖര്യാ​വു 8:3) പൊ.യു.മു. 607-നു മുമ്പുള്ള കാലത്തു യെരു​ശ​ലേം ഒരു വിധത്തി​ലും ഒരു സത്യ നഗരമാ​യി​രു​ന്നില്ല. അവളുടെ പുരോ​ഹി​ത​ന്മാ​രും പ്രവാ​ച​ക​ന്മാ​രും അഴിമ​തി​ക്കാ​രാ​യി​രു​ന്നു, അവളുടെ ജനം അവിശ്വ​സ്‌ത​രും. (യിരെ​മ്യാ​വു 6:13; 7:29-34; 13:23-27) ഇപ്പോൾ ദൈവ​ജനം നിർമ​ലാ​രാ​ധ​ന​യോ​ടുള്ള തങ്ങളുടെ പ്രതി​ബദ്ധത പ്രകട​മാ​ക്കി​ക്കൊണ്ട്‌ ആലയം പുനർനിർമി​ക്കു​ക​യാ​യി​രു​ന്നു. ആത്മീയ അർഥത്തിൽ, യഹോവ വീണ്ടും ഒരിക്കൽക്കൂ​ടി യെരു​ശ​ലേ​മി​ന്റെ​മേൽ ആവസിച്ചു. നിർമ​ലാ​രാ​ധ​ന​യു​ടെ സത്യങ്ങ​ളെ​ക്കു​റി​ച്ചു വീണ്ടും അവളു​ടെ​യി​ട​യിൽ സംസാ​ര​മു​ണ്ടാ​യി. തന്മൂലം, യെരു​ശ​ലേ​മി​നെ “സത്യ നഗരം” എന്നു വിളി​ക്കാൻ കഴിഞ്ഞു. അവളുടെ ഉന്നത സ്ഥാനത്തെ, “യഹോ​വ​യു​ടെ പർവ്വത”മെന്നു പേർവി​ളി​ക്കാൻ കഴിഞ്ഞു.

9. ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ 1919-ൽ തങ്ങളുടെ അവസ്ഥയിൽ എന്തു ഗണ്യമായ മാറ്റമാണ്‌ അനുഭ​വി​ച്ചത്‌?

9 ഈ രണ്ട്‌ അരുള​പ്പാ​ടു​ക​ളും പുരാതന ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ അർഥവ​ത്താ​യി​രു​ന്നെ​ങ്കി​ലും, 20-ാം നൂറ്റാണ്ട്‌ അതിന്റെ സമാപ്‌തി​യി​ലേക്കു കടക്കവേ അവ നമുക്കും വളരെ​യ​ധി​കം അർഥവ​ത്താണ്‌. ഏതാണ്ട്‌ 80 വർഷങ്ങൾക്കു​മുമ്പ്‌, ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു “ദൈവ​ത്തി​ന്റെ യിസ്രാ​യേലി”നെ പ്രതി​നി​ധാ​നം ചെയ്‌ത, ഏതാനും ആയിരങ്ങൾ വരുന്ന അഭിഷി​ക്തർ, പുരാതന ഇസ്രാ​യേൽ ബാബി​ലോ​നിൽ പ്രവാ​സ​ത്തി​ലേക്കു പോയ​തു​പോ​ലെ​തന്നെ, ആത്മീയ പ്രവാ​സ​ത്തി​ലേക്കു പോവു​ക​യു​ണ്ടാ​യി. (ഗലാത്യർ 6:16) പ്രാവ​ച​നിക അർഥത്തിൽ, തെരു​വിൽ കിടക്കുന്ന മൃതശ​രീ​ര​ങ്ങ​ളാ​യി അവർ വർണി​ക്ക​പ്പെട്ടു. എന്നിട്ടും, യഹോ​വയെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കാ​നുള്ള ആത്മാർഥ​മായ ആഗ്രഹം അവർക്കു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 4:24) അതു​കൊണ്ട്‌, 1919-ൽ അവരെ ആത്മീയ​മാ​യി മരിച്ച അവസ്ഥയിൽനിന്ന്‌ ഉയിർപ്പി​ച്ചു​കൊ​ണ്ടു യഹോവ അവരെ പ്രവാ​സ​ത്തിൽനി​ന്നു മോചി​പ്പി​ച്ചു. (വെളി​പ്പാ​ടു 11:7-13) അങ്ങനെ, “ഒരു ദേശം ഒരു ദിവസം​കൊ​ണ്ടു പിറക്കു​മോ? ഒരു ജാതി ഒന്നായി​ട്ടു​തന്നേ ജനിക്കു​മോ?” എന്ന യെശയ്യാ​വി​ന്റെ പ്രാവ​ച​നിക ചോദ്യ​ത്തി​നു യഹോവ ഉറച്ച ശബ്ദത്തിൽ ഉവ്വ്‌ എന്ന്‌ ഉത്തരം നൽകി. (യെശയ്യാ​വു 66:8) 1919-ൽ യഹോ​വ​യു​ടെ ജനം വീണ്ടു​മൊ​രി​ക്കൽക്കൂ​ടി തങ്ങളുടെ സ്വന്തം “ദേശ”ത്ത്‌ അഥവാ ഭൂമി​യി​ലെ ആത്മീയ സ്ഥിതി​യിൽ ഒരു ആത്മീയ ജനതയാ​യി നിലവിൽവന്നു.

10. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ 1919 മുതൽ തങ്ങളുടെ ‘ദേശത്ത്‌’ എന്ത്‌ അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ ആസ്വദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

10 ആ ദേശത്തു സുരക്ഷി​ത​രാ​യി​രു​ന്നു​കൊണ്ട്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ യഹോ​വ​യു​ടെ വലിയ ആത്മീയ ആലയത്തിൽ സേവന​മ​നു​ഷ്‌ഠി​ച്ചു. യേശു​വി​ന്റെ ഭൗമിക സ്വത്തുക്കൾ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വം ഏറ്റെടു​ത്തു​കൊണ്ട്‌ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യായി അവർ നിയോ​ഗി​ക്ക​പ്പെട്ടു. 20-ാം നൂറ്റാണ്ട്‌ അതിന്റെ സമാപ്‌തി​യോട്‌ അടുക്കവേ, ഇപ്പോ​ഴും അവർ ആ പദവി ആസ്വദി​ക്കു​ന്നു. (മത്തായി 24:45-47) “സമാധാ​ന​ത്തി​ന്റെ ദൈവം” യഹോ​വ​യാ​ണെന്ന പാഠം അവർ നന്നായി പഠിച്ചി​രി​ക്കു​ന്നു.—1 തെസ്സ​ലൊ​നീ​ക്യർ 5:23.

11. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതനേ​താ​ക്ക​ന്മാർ തങ്ങൾ ദൈവ​ജ​ന​ത്തി​ന്റെ ശത്രു​ക്ക​ളാ​ണെന്നു സ്വയം തെളി​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

11 എന്നാൽ, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്ക​ളെ​ക്കു​റി​ച്ചെന്ത്‌? എതിരാ​ളി​കൾക്കെ​തി​രെ​യുള്ള യഹോ​വ​യു​ടെ ക്രോ​ധ​ത്തി​നു സമമാണു തന്റെ ജനത്തെ​പ്ര​തി​യുള്ള അവന്റെ തീക്ഷ്‌ണത. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതനേ​താ​ക്ക​ന്മാർ, സത്യം സംസാ​രി​ക്കുന്ന ഈ ചെറിയ കൂട്ടം ക്രിസ്‌ത്യാ​നി​കളെ ഇല്ലായ്‌മ ചെയ്യു​ന്ന​തി​നുള്ള ഉദ്യമ​ത്തിൽ—അവർ അതിൽ പരാജ​യ​പ്പെട്ടു—അതി​ഘോ​ര​മായ സമ്മർദങ്ങൾ അവരു​ടെ​മേൽ ചെലുത്തി. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ശുശ്രൂ​ഷകർ ഒരു കാര്യ​ത്തിൽ മാത്രമേ ഐകമ​ത്യ​മു​ള്ള​വ​രാ​യി​രു​ന്നു​ള്ളൂ: യുദ്ധത്തിൽ ഇരുപ​ക്ഷ​ക്കാ​രും യഹോ​വ​യു​ടെ സാക്ഷി​കളെ അടിച്ച​മർത്തു​ന്ന​തി​നു ഗവണ്മെൻറു​കളെ പ്രേരി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇന്നും, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​വേ​ല​യിൽ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തു​ന്ന​തി​നോ അതു നിരോ​ധി​ക്കു​ന്ന​തി​നോ വേണ്ടി മതനേ​താ​ക്ക​ന്മാർ അനേക ദേശങ്ങ​ളി​ലും ഗവണ്മെൻറു​കളെ ചൂടു​പി​ടി​പ്പി​ക്കു​ക​യാണ്‌.

12, 13. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നെ​തി​രെ യഹോ​വ​യു​ടെ ക്രോധം എങ്ങനെ​യാ​ണു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌?

12 യഹോവ ഇതു ശ്രദ്ധി​ക്കാ​തി​രു​ന്നി​ട്ടില്ല. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ക്രൈ​സ്‌ത​വ​ലോ​ക​വും മഹാബാ​ബി​ലോ​ന്റെ ശേഷിച്ച ഭാഗവും ഒരു പതനം അനുഭ​വി​ച്ച​റി​ഞ്ഞു. (വെളി​പ്പാ​ടു 14:8) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ആത്മീയ​മാ​യി മരിച്ച അവസ്ഥ പരസ്യ​മാ​യി വെളി​പ്പെ​ടു​ത്തു​ക​യും അവളുടെ വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകു​ക​യും ചെയ്‌തു​കൊണ്ട്‌ 1922 മുതൽ പ്രതീ​കാ​ത്മക ബാധക​ളു​ടെ ഒരു പരമ്പര​തന്നെ അവളുടെ മേൽ പകർന്ന​പ്പോൾ അവളുടെ വീഴ്‌ച​യു​ടെ നിജസ്ഥി​തി പരസ്യ​മാ​യി. (വെളി​പ്പാ​ടു 8:7–9:21) ഈ ബാധകൾ തുടർന്നും പകരു​ന്നു​വെ​ന്ന​തി​ന്റെ തെളി​വാ​യി “വ്യാജ​മ​ത​ത്തി​ന്റെ അന്ത്യം അടുത്തി​രി​ക്കു​ന്നു” എന്ന പ്രസംഗം 1995 ഏപ്രിൽ 23-ന്‌ ലോക​വ്യാ​പ​ക​മാ​യി നടത്ത​പ്പെ​ടു​ക​യും അതേത്തു​ടർന്നു രാജ്യ​വാർത്ത​യു​ടെ ഒരു പ്രത്യേക ലക്കത്തിന്റെ കോടി​ക്ക​ണ​ക്കി​നു പ്രതികൾ വിതരണം ചെയ്യ​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

13 ഇന്നു ക്രൈ​സ്‌ത​വ​ലോ​കം ഒരു പരിതാ​പാ​വ​സ്ഥ​യി​ലാണ്‌. 20-ാം നൂറ്റാ​ണ്ടി​ലു​ട​നീ​ളം അവളുടെ പുരോ​ഹി​ത​രാ​ലും ശുശ്രൂ​ഷ​ക​രാ​ലും അനു​ഗ്ര​ഹി​ക്ക​പ്പെട്ട ഘോര യുദ്ധങ്ങ​ളിൽ അവളുടെ അംഗങ്ങൾ പരസ്‌പരം കൊ​ന്നൊ​ടു​ക്കി​യി​ട്ടുണ്ട്‌. ചില ദേശങ്ങ​ളിൽ അവൾക്ക്‌ ഒട്ടും​തന്നെ സ്വാധീ​ന​മില്ല. മഹാബാ​ബി​ലോ​ന്റെ ശേഷി​ച്ച​വ​രോ​ടൊ​പ്പം അവളും നാശത്തി​നാ​യി നിയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌.—വെളി​പ്പാ​ടു 18:21.

യഹോ​വ​യു​ടെ ജനത്തിനു സമാധാ​നം

14. സമാധാ​ന​മുള്ള ഒരു ജനത്തെ​ക്കു​റിച്ച്‌ എന്തു പ്രാവ​ച​നിക വാഗ്‌ചി​ത്ര​മാ​ണു നൽകി​യി​രി​ക്കു​ന്നത്‌?

14 നേരേ​മ​റിച്ച്‌, യഹോ​വ​യു​ടെ ജനം 1996 എന്ന ഈ വർഷം, തങ്ങളുടെ പുനഃ​സ്ഥാ​പിത ദേശത്തു സമൃദ്ധ​മായ സമാധാ​നം ആസ്വദി​ക്കു​ന്നു. അതു യഹോ​വ​യു​ടെ മൂന്നാ​മത്തെ അരുള​പ്പാ​ടിൽ വർണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌: “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഇനിയും യെരൂ​ശ​ലേ​മി​ന്റെ വീഥി​ക​ളിൽ വൃദ്ധന്മാ​രും വൃദ്ധമാ​രും ഇരിക്കും; വാർധ​ക്യം​നി​മി​ത്തം ഓരോ​രു​ത്തൻ കയ്യിൽ വടി പിടി​ക്കും. നഗരത്തി​ന്റെ വീഥികൾ ആൺകു​ട്ടി​ക​ളെ​യും പെൺകു​ട്ടി​ക​ളെ​യും കൊണ്ടു നിറഞ്ഞി​രി​ക്കും; അവർ അതിന്റെ വീഥി​ക​ളിൽ കളിച്ചു​കൊ​ണ്ടി​രി​ക്കും.”—സെഖര്യാ​വു 8:4, 5.

15. ജനതക​ളു​ടെ യുദ്ധങ്ങൾക്കു മധ്യേ​യും യഹോ​വ​യു​ടെ ദാസർ എന്തു സമാധാ​ന​മാണ്‌ ആസ്വദി​ച്ചി​രി​ക്കു​ന്നത്‌?

15 യുദ്ധക​ലു​ഷി​ത​മാ​യി​രി​ക്കുന്ന ഈ ലോകത്തു പ്രധാ​ന​പ്പെട്ട എന്തോ ഒരു സംഗതി​യെ ഇമ്പമേ​കുന്ന ആ വാഗ്‌ചി​ത്രം അവതരി​പ്പി​ക്കു​ന്നു—സമാധാ​ന​മുള്ള ഒരു ജനം. “ദൂരസ്ഥ​ന്നും സമീപ​സ്ഥ​ന്നും സമാധാ​നം, സമാധാ​നം എന്നും ഞാൻ അവനെ സൌഖ്യ​മാ​ക്കും എന്നും യഹോവ അരുളി​ച്ചെ​യ്യു​ന്നു. . . . ദുഷ്ടന്മാർക്കു സമാധാ​ന​മില്ല എന്നു എന്റെ ദൈവം അരുളി​ച്ചെ​യ്യു​ന്നു” എന്ന യെശയ്യാ​വി​ന്റെ പ്രാവ​ച​നിക വാക്കുകൾ 1919 മുതൽ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (യെശയ്യാ​വു 57:19-21) തീർച്ച​യാ​യും, യഹോ​വ​യു​ടെ ജനത്തിനു ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കു​മ്പോ​ഴും ജനതക​ളു​ടെ പ്രക്ഷോ​ഭ​ത്താൽ ബാധി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​വില്ല. (യോഹ​ന്നാൻ 17:15, 16) ചില ദേശങ്ങ​ളിൽ അവർ കഠിന​മായ പ്രയാ​സങ്ങൾ സഹിക്കു​ന്നു, ചിലർ വധിക്ക​പ്പെ​ടു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. എങ്കിലും, യഥാർഥ ക്രിസ്‌ത്യാ​നി​കൾക്കു രണ്ടു പ്രധാന വിധങ്ങ​ളിൽ സമാധാ​ന​മുണ്ട്‌. ഒന്നാമ​താ​യി, തങ്ങളുടെ “കർത്താ​വായ യേശു​ക്രി​സ്‌തു​മൂ​ലം [അവർക്കു] ദൈവ​ത്തോ​ടു സമാധാ​നം ഉണ്ടു.” (റോമർ 5:1) രണ്ടാമ​താ​യി, അവർക്ക്‌ അവരുടെ ഇടയിൽത്തന്നെ സമാധാ​ന​മുണ്ട്‌. അവർ ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം’ നട്ടുവ​ളർത്തു​ന്നു, അത്‌ “ഒന്നാമതു നിർമ്മ​ല​വും പിന്നെ സമാധാ​ന​വും” ആകുന്നു. (യാക്കോബ്‌ 3:17; ഗലാത്യർ 5:22-24) കൂടാതെ, ‘സൌമ്യ​ത​യു​ള്ളവർ ഭൂമിയെ കൈവ​ശ​മാ​ക്കി, സമാധാന സമൃദ്ധി​യിൽ ആനന്ദി​ക്കുന്ന’ സമയത്തു തികഞ്ഞ അർഥത്തിൽ സമാധാ​നം ആസ്വദി​ക്കു​ന്ന​തിന്‌ അവർ നോക്കി​പ്പാർത്തി​രി​ക്കു​ന്നു.—സങ്കീർത്തനം 37:11.

16, 17. (എ) “വൃദ്ധന്മാ​രും വൃദ്ധമാ​രും,” ‘ആൺകു​ട്ടി​ക​ളും പെൺകു​ട്ടി​ക​ളും’ എങ്ങനെ​യാ​ണു യഹോ​വ​യു​ടെ സ്ഥാപനത്തെ ബലപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? (ബി) എന്താണു യഹോ​വ​യു​ടെ ജനത്തിന്റെ സമാധാ​നം പ്രകട​മാ​ക്കു​ന്നത്‌?

16 യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ആദ്യകാല വിജയ​ങ്ങ​ളെ​പ്പറ്റി ഓർമി​ക്കുന്ന അഭിഷി​ക്ത​രായ “വൃദ്ധന്മാ​രും വൃദ്ധമാ​രും” യഹോ​വ​യു​ടെ ജനത്തി​നി​ട​യിൽ ഇപ്പോ​ഴു​മുണ്ട്‌. അവരുടെ വിശ്വ​സ്‌ത​ത​യും സഹിഷ്‌ണു​ത​യും അങ്ങേയറ്റം വിലമ​തി​ക്ക​പ്പെ​ടു​ന്നു. 1930-കളിലെ നീറി​പ്പു​ക​ഞ്ഞി​രുന്ന നാളു​ക​ളി​ലും രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ല​ത്തും അതേത്തു​ടർന്നു​ണ്ടായ പുരോ​ഗ​തി​യു​ടെ ആവേശ​ഭ​രി​ത​മായ നാളു​ക​ളി​ലും യുവ അഭിഷി​ക്ത​രാ​ണു നേതൃ​ത്വം വഹിച്ചത്‌. കൂടാതെ, 1935 മുതൽ പ്രത്യേ​കി​ച്ചും “വേറെ ആടുക”ളുടെ “മഹാപു​രു​ഷാര”വും സ്വയം പ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9; യോഹ​ന്നാൻ 10:16) അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു പ്രായം​ചെ​ല്ലു​ക​യും അവർ എണ്ണത്തിൽ കുറയു​ക​യും ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ വേറെ ആടുകൾ പ്രസം​ഗ​വേല ഏറ്റെടു​ക്കു​ക​യും ഭൂവ്യാ​പ​ക​മാ​യി അതു വ്യാപി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. സമീപ വർഷങ്ങ​ളി​ലാ​യി ദൈവ​ജ​ന​ത്തി​ന്റെ ദേശ​ത്തേക്കു വേറെ ആടുകൾ വളരെ​യ​ധി​ക​മാ​യി എത്തുക​യാണ്‌. എന്തിന്‌, കഴിഞ്ഞ​വർഷം തന്നെ 3,38,491 പേരാണു യഹോ​വ​യ്‌ക്കുള്ള തങ്ങളുടെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​പ​ന​മേ​റ്റത്‌! ആത്മീയ അർഥത്തിൽ, അത്തരം പുതി​യവർ തീർച്ച​യാ​യും വളരെ ചെറു​പ്പം​തന്നെ. ‘സിംഹാ​സ​ന​ത്തി​ലി​രി​ക്കു​ന്ന​വ​നായ നമ്മുടെ ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും’ നന്ദിനി​റഞ്ഞ സ്‌തു​തി​ഗീ​തങ്ങൾ അർപ്പി​ക്കാ​നു​ള്ള​വ​രു​ടെ സംഖ്യ വർധി​പ്പി​ക്കവേ അവരുടെ ഉന്മേഷ​വും ഉത്സാഹ​വും നിറഞ്ഞു​ക​വി​യു​ക​യാണ്‌.—വെളി​പ്പാ​ടു 7:10.

17 ഇന്ന്‌, ‘നഗരവീ​ഥി​കൾ ആൺകു​ട്ടി​ക​ളെ​യും പെൺകു​ട്ടി​ക​ളെ​യും കൊണ്ട്‌,’ യുവസ​ഹ​ജ​മായ ഊർജ​സ്വ​ല​ത​യുള്ള സാക്ഷി​ക​ളെ​ക്കൊണ്ട്‌, ‘നിറഞ്ഞി​രി​ക്കു​ക​യാണ്‌.’ 1995 സേവന​വർഷം 232 രാജ്യ​ങ്ങ​ളി​ലും സമുദ്ര ദ്വീപു​ക​ളി​ലും​നി​ന്നു റിപ്പോർട്ടു​കൾ ലഭിക്കു​ക​യു​ണ്ടാ​യി. എന്നാൽ അഭിഷി​ക്ത​രു​ടെ​യും വേറെ ആടുക​ളു​ടെ​യും ഇടയിൽ ഏതെങ്കി​ലും വിധത്തി​ലുള്ള കിടമ​ത്സ​ര​മോ വർഗാന്തര വിദ്വേ​ഷ​മോ അനുചി​ത​മായ അസൂയ​യോ ഇല്ല. സകലരും സ്‌നേ​ഹ​ത്തിൽ ഏകീകൃ​ത​രാ​യി, ആത്മീയ​മാ​യി ഒരുമി​ച്ചു വളരുന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക സാഹോ​ദ​ര്യം തീർച്ച​യാ​യും ലോക​രം​ഗത്ത്‌ അനുപ​മ​മാണ്‌.—കൊ​ലൊ​സ്സ്യർ 3:14; 1 പത്രൊസ്‌ 2:17.

യഹോ​വ​യ്‌ക്ക്‌ അത്യന്തം പ്രയാ​സ​ക​ര​മോ?

18, 19. മനുഷ്യ​രു​ടെ വീക്ഷണ​ത്തിൽ വളരെ പ്രയാ​സ​ക​ര​മെന്നു തോന്നി​ച്ചേ​ക്കാ​വുന്ന എന്തു കാര്യ​മാണ്‌ യഹോവ 1919 മുതലുള്ള വർഷങ്ങ​ളിൽ സാധി​ച്ചി​രി​ക്കു​ന്നത്‌?

18 മുമ്പ്‌, 1918-ൽ, ആത്മീയ പ്രവാ​സ​ത്തി​ലാ​യി​രുന്ന, നിരു​ത്സാ​ഹി​ത​രാ​യി​രുന്ന ഏതാനും ആയിരങ്ങൾ മാത്രം അഭിഷിക്ത ശേഷി​പ്പി​ന്റെ ഭാഗമാ​യി​രു​ന്ന​പ്പോൾ, ആർക്കും ആ സംഭവങ്ങൾ ഏതു ഗതിയി​ലേക്കു നയിക്കു​മെന്നു മുൻകൂ​ട്ടി കാണാൻ കഴിഞ്ഞില്ല. എന്നുവ​രി​കി​ലും, അതു യഹോ​വ​യ്‌ക്ക​റി​യാ​മാ​യി​രു​ന്നു. അവന്റെ നാലാ​മത്തെ പ്രാവ​ച​നിക അരുള​പ്പാട്‌ അതു സ്ഥിരീ​ക​രി​ക്കു​ന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷി​പ്പു​ള്ള​വർക്കു അതിശ​യ​മാ​യി [“പ്രയാ​സ​ക​ര​മാ​യി,” NW] തോന്നു​ന്നു എങ്കിൽ എനിക്കും അതിശ​യ​മാ​യി [“പ്രയാ​സ​ക​ര​മാ​യി,” NW] തോന്നു​മോ എന്നു സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ അരുള​പ്പാ​ടു.”—സെഖര്യാ​വു 8:6.

19 മുന്നിൽ കിടന്നി​രുന്ന വേലയ്‌ക്കാ​യി 1919-ൽ യഹോ​വ​യു​ടെ ആത്മാവു തന്റെ ജനത്തിന്‌ ഉണർവേകി. എങ്കിലും, യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ചെറിയ സംഘട​ന​യോ​ടു പറ്റിനിൽക്കു​ന്ന​തി​നു വിശ്വാ​സം ആവശ്യ​മാ​യി​രു​ന്നു. അവരുടെ സംഖ്യ തീരെ കുറവാ​യി​രു​ന്നു, സംഗതി​കൾ ഒന്നും വ്യക്തവു​മാ​യി​രു​ന്നില്ല. എന്നിരു​ന്നാ​ലും, അൽപ്പാൽപ്പ​മാ​യി യഹോവ അവരെ സംഘട​നാ​പ​ര​മാ​യി ബലപ്പെ​ടു​ത്തു​ക​യും സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നും ശിഷ്യ​രെ​യു​ള​വാ​ക്കു​ന്ന​തി​നും ഉള്ള ക്രിസ്‌തീയ വേലയ്‌ക്ക്‌ അവരെ സജ്ജരാ​ക്കു​ക​യും ചെയ്‌തു. (യെശയ്യാ​വു 60:17, 19; മത്തായി 24:14; 28:19, 20) ക്രമേണ, നിഷ്‌പക്ഷത, സാർവ​ത്രിക പരമാ​ധി​കാ​രം എന്നിങ്ങ​നെ​യുള്ള മർമ​പ്ര​ധാന വിഷയങ്ങൾ വിവേ​ചി​ച്ച​റി​യു​ന്ന​തിന്‌ അവൻ അവരെ സഹായി​ച്ചു. സാക്ഷി​ക​ളു​ടെ ആ ചെറിയ കൂട്ടം മുഖാ​ന്തരം തന്റെ ഹിതം നടപ്പാ​ക്കു​ന്നതു യഹോ​വ​യ്‌ക്ക്‌ അത്യന്തം പ്രയാ​സ​ക​ര​മാ​യി​രു​ന്നോ? തീർച്ച​യാ​യും അല്ല എന്നുത​ന്നെ​യാണ്‌ ഉത്തരം! ഈ മാസി​ക​യു​ടെ 12 മുതൽ 15 വരെയുള്ള പേജു​ക​ളിൽ കൊടു​ത്തി​രി​ക്കുന്ന 1995 സേവന​വർഷ​ത്തി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ ചാർട്ട്‌ അതിനു സാക്ഷ്യം വഹിക്കു​ന്നു.

‘ഞാൻ അവർക്കു ദൈവ​മാ​യി​രി​ക്കും’

20. ദൈവ​ജ​ന​ത്തി​ന്റെ കൂട്ടി​ച്ചേർക്കൽ എത്ര വ്യാപ​ക​മാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു പ്രവചി​ക്ക​പ്പെ​ട്ടി​രു​ന്നത്‌?

20 അഞ്ചാമത്തെ അരുള​പ്പാട്‌ ഇന്നു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സന്തുഷ്ട​മായ അവസ്ഥയെ കൂടു​ത​ലാ​യി കാണി​ക്കു​ന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഞാൻ എന്റെ ജനത്തെ ഉദയ​ദേ​ശ​ത്തു​നി​ന്നും അസ്‌ത​മ​യ​ദേ​ശ​ത്തു​നി​ന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടു​വ​രും; അവർ യെരൂ​ശ​ലേ​മിൽ പാർക്കും; സത്യത്തി​ലും നീതി​യി​ലും അവർ എനിക്കു ജനമാ​യും ഞാൻ അവർക്കു ദൈവ​മാ​യും ഇരിക്കും.”—സെഖര്യാ​വു 8:7, 8.

21. യഹോ​വ​യു​ടെ ജനത്തിന്റെ സമൃദ്ധ​മായ സമാധാ​നം ഏതു വിധങ്ങ​ളി​ലാ​ണു നിലനിർത്തി​പ്പോ​രു​ക​യും വ്യാപ​ക​മാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നത്‌?

21 ലോക​വ്യാ​പ​ക​മാ​യി, ‘ഉദയ​ദേ​ശ​ത്തും’ ‘അസ്‌ത​മ​യ​ദേ​ശ​ത്തും’ സുവാർത്ത പ്രസം​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു നമുക്ക്‌ 1996-ൽ നിസ​ന്ദേഹം പറയാൻ കഴിയും. സകല ജനതക​ളി​ലും നിന്നു​ള്ളവർ ശിഷ്യ​രാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. “നിന്റെ മക്കൾ എല്ലാവ​രും യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ട്ട​വ​രും നിന്റെ മക്കളുടെ സമാധാ​നം വലിയ​തും ആയിരി​ക്കും” എന്ന യഹോ​വ​യു​ടെ പ്രവച​ന​ത്തി​ന്റെ നിവൃത്തി അവർ കണ്ടിരി​ക്കു​ന്നു. (യെശയ്യാ​വു 54:13) നാം യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ടു നമുക്കു സമാധാ​ന​മുണ്ട്‌. ആ ലക്ഷ്യത്തെ മുൻനിർത്തി, 300-ലധികം ഭാഷക​ളിൽ സാഹി​ത്യ​ങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നുണ്ട്‌. കഴിഞ്ഞ​വർഷം മാത്ര​മാ​യി 21 ഭാഷകൾ ചേർക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ഇപ്പോൾ 111 ഭാഷക​ളിൽ ഏകകാ​ലി​ക​മാ​യി വീക്ഷാ​ഗോ​പു​രം മാസി​ക​യും 54 ഭാഷക​ളിൽ ഉണരുക!യും പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. ദേശീ​യ​വും സാർവ​ദേ​ശീ​യ​വു​മായ കൺ​വെൻ​ഷ​നു​കൾ ദൈവ​ജ​ന​ത്തി​നുള്ള സമാധാ​ന​ത്തി​ന്റെ പരസ്യ പ്രകട​ന​മാണ്‌. വാരം​തോ​റു​മുള്ള യോഗങ്ങൾ നമ്മെ ഏകീകൃ​ത​രാ​ക്കു​ക​യും ഉറച്ചു നില​കൊ​ള്ളു​ന്ന​തിന്‌ ആവശ്യ​മായ പ്രോ​ത്സാ​ഹ​ന​മേ​കു​ക​യും ചെയ്യുന്നു. (എബ്രായർ 10:23-25) അതേ, യഹോവ തന്റെ ജനത്തെ “സത്യത്തി​ലും നീതി​യി​ലും” പഠിപ്പി​ക്കു​ക​യാണ്‌. അവൻ തന്റെ ജനത്തിനു സമാധാ​നം നൽകുന്നു. സമൃദ്ധ​മായ ആ സമാധാ​ന​ത്തിൽ പങ്കുപ​റ്റാൻ കഴിയു​ന്ന​തിൽ നാം എത്ര അനുഗൃ​ഹീ​ത​രാണ്‌!

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​നാ​വു​മോ?

ആധുനി​ക​നാ​ളിൽ യഹോവ എങ്ങനെ​യാ​ണു തന്റെ ജനത്തി​നു​വേണ്ടി ‘മഹാ​ക്രോ​ധ​ത്തോ​ടെ എരിയു’കയുണ്ടാ​യത്‌?

യുദ്ധക​ലു​ഷി​ത​മായ ദേശങ്ങ​ളിൽപ്പോ​ലും യഹോ​വ​യു​ടെ ജനം സമാധാ​നം ആസ്വദി​ക്കു​ന്നത്‌ എങ്ങനെ?

ഏതു വിധത്തി​ലാ​ണു ‘നഗരത്തി​ന്റെ വീഥികൾ ആൺകു​ട്ടി​ക​ളെ​യും പെൺകു​ട്ടി​ക​ളെ​യും കൊണ്ടു നിറഞ്ഞി​രി​ക്കു’ന്നത്‌?

യഹോ​വ​യു​ടെ ജനം അവനാൽ പഠിപ്പി​ക്ക​പ്പെ​ടേ​ണ്ട​തിന്‌ എന്തു കരുത​ലു​ക​ളാ​ണു ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[12-15 പേജു​ക​ളി​ലെ ചാർട്ട്‌]

യഹോവയുടെ സാക്ഷി​ക​ളു​ടെ 1995 സേവന​വർഷ​ത്തി​ലെ ലോക​വ്യാ​പക റിപ്പോർട്ട്‌

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

[8,9 പേജു​ക​ളി​ലെ ചിത്രം]

സമാധാനത്തിന്റെ വിശ്വ​സ​നീ​യ​മായ ഏക ഉറവിടം യഹോ​വ​യാ​ണെന്നു പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ആലയം പുനർനിർമിച്ച വിശ്വസ്‌ത യഹൂദർ മനസ്സി​ലാ​ക്കി