വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്യൽ’

‘സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്യൽ’

‘സത്യത്തി​ന്റെ വചനം ഉചിത​മാ​യി കൈകാ​ര്യം ചെയ്യൽ’

വിജയ​ക​ര​മായ ജീവി​ത​ത്തി​നുള്ള മർമ​പ്ര​ധാ​ന​മായ തത്ത്വങ്ങ​ളു​ടെ കലവറ​യാ​ണു ദൈവ​വ​ചനം. പഠിപ്പി​ക്കാ​നും ശാസി​ക്കാ​നും തെറ്റു​തി​രു​ത്താ​നും ഒരു ശുശ്രൂ​ഷ​കനെ സഹായി​ക്കാൻ അതിനു കഴിയും. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) എന്നാൽ ദൈവി​ക​മാ​യി നൽകപ്പെട്ട ഈ മാർഗ​ദർശ​ക​ഗ്ര​ന്ഥ​ത്തിൽനി​ന്നു പൂർണ​മായ പ്രയോ​ജനം നേടാൻ, തിമോ​ത്തി​ക്കു പൗലോസ്‌ അപ്പോ​സ്‌തലൻ കൊടുത്ത ഈ ബുദ്ധ്യു​പ​ദേശം നാം പിൻപ​റ്റണം: “സത്യത്തി​ന്റെ വചനം ഉചിത​മാ​യി കൈകാ​ര്യം ചെയ്‌തു​കൊണ്ട്‌, അഭിമാ​നി​ക്കാൻ അവകാ​ശ​മുള്ള വേലക്കാ​ര​നാ​യി ദൈവ​തി​രു​മു​മ്പിൽ അർഹത​യോ​ടെ പ്രത്യ​ക്ഷ​പ്പെ​ടാൻ ഉത്സാഹ​പൂർവ്വം പരി​ശ്ര​മി​ക്കുക.”—2 തിമോ​ത്തേ​യോസ്‌ 2:15, പി.ഒ.സി. ബൈബിൾ.

ദൈവ​വ​ച​ന​ത്തെ മറ്റു പല സംഗതി​ക​ളു​മാ​യി സാദൃ​ശ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​ന്റെ കൂട്ടത്തിൽ, പോഷ​ക​പ്ര​ദ​മായ പാൽ, കട്ടിയായ ആഹാരം, നവോ​ന്മേ​ഷ​പ്ര​ദ​വും നിർമ​ലീ​ക​രി​ക്കു​ന്ന​തു​മായ ജലം, കണ്ണാടി, മൂർച്ച​യേ​റിയ വാൾ എന്നിവ​യെ​ല്ലാ​മുണ്ട്‌. ഈ പദങ്ങൾ എന്ത്‌ അർഥമാ​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കു​ന്നത്‌ ഒരു ശുശ്രൂ​ഷ​കനെ ബൈബിൾ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ക്കാൻ സഹായി​ക്കും.

ദൈവ​വ​ച​ന​ത്തി​ലെ പാൽ വിതരണം ചെയ്യൽ

നവജാത ശിശു​ക്കൾക്ക്‌ ആവശ്യ​മായ ഭക്ഷണമാ​ണു പാൽ. ശിശു വളരു​ന്ന​ത​നു​സ​രിച്ച്‌, ക്രമേണ ശിശു​വി​ന്റെ ഭക്ഷണ​ക്ര​മ​ത്തിൽ കട്ടിയായ ആഹാര​വും ഉൾപ്പെ​ടു​ത്തി​ത്തു​ട​ങ്ങു​ന്നു. എന്നാൽ ആരംഭ​ത്തിൽ അതിനു പാൽ മാത്രമേ ദഹിക്കു​ക​യു​ള്ളൂ. ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു കാര്യ​മായ പരിജ്ഞാ​ന​മി​ല്ലാ​ത്തവർ, പല സംഗതി​ക​ളി​ലും, ശിശു​ക്ക​ളെ​പ്പോ​ലെ​യാണ്‌. ഒരു വ്യക്തി ദൈവ​വ​ച​ന​ത്തിൽ പുതു​താ​യി താത്‌പ​ര്യം കാട്ടി​യ​വ​നാ​ണെ​ങ്കി​ലും, അല്ലെങ്കിൽ കുറെ നാളു​ക​ളാ​യി പരിചി​ത​നാ​ണെ​ങ്കി​ലും, ബൈബിൾ പറയു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു പ്രാഥ​മിക ഗ്രാഹ്യം മാത്ര​മേ​യു​ള്ളൂ​വെ​ങ്കിൽ, അയാൾ ഒരു ആത്മീയ ശിശു​വാണ്‌; അതു​കൊ​ണ്ടു​തന്നെ എളുപ്പം ദഹിക്കുന്ന ആഹാര​മായ ആത്മീയ “പാൽ” ആണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌. ദൈവ​വ​ച​ന​ത്തി​ലെ ആഴമേ​റിയ സംഗതി​ക​ളായ “കട്ടിയായ ആഹാരം” ദഹിപ്പി​ക്കാൻ അവന്‌ ഇനിയും പ്രാപ്‌തി വന്നിട്ടില്ല.—എബ്രായർ 5:12.

പൗലോസ്‌ കൊരി​ന്ത്യർക്ക്‌ ഇങ്ങനെ എഴുതി​യ​പ്പോൾ പുതു​താ​യി രൂപീ​ക​രി​ക്ക​പ്പെട്ട അവിടത്തെ സഭയിലെ സ്ഥിതി​വി​ശേഷം അതായി​രു​ന്നു: “ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവി​ല്ലാ​യി​രു​ന്നു.” (1 കൊരി​ന്ത്യർ 3:2) “ദൈവ​ത്തി​ന്റെ വിശുദ്ധ അരുള​പ്പാ​ടു​ക​ളു​ടെ പ്രാഥ​മിക സംഗതിക”ളെക്കു​റിച്ച്‌ കൊരി​ന്ത്യർ ആദ്യം പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. (എബ്രായർ 5:12, NW) വളർച്ച​യു​ടെ ആ ഘട്ടത്തിൽ, അവർക്ക്‌ “ദൈവ​ത്തി​ന്റെ ആഴങ്ങളെ” ദഹിക്കു​മാ​യി​രു​ന്നില്ല.—1 കൊരി​ന്ത്യർ 2:10.

പൗലോ​സി​നെ​പ്പോ​ലെ, ഇന്നു ക്രിസ്‌തീയ ശുശ്രൂ​ഷകർ “പാൽ” നൽകി​ക്കൊണ്ട്‌, അതായത്‌ അടിസ്ഥാന ക്രിസ്‌തീയ തത്ത്വങ്ങ​ളിൽ ഉറച്ച അടിത്ത​റ​യു​ള്ള​വ​രാ​യി​ത്തീ​രാൻ സഹായി​ച്ചു​കൊണ്ട്‌, ആത്മീയ ശിശു​ക്ക​ളോ​ടുള്ള തങ്ങളുടെ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു. അവർ അത്തരം പുതി​യ​വരെ, അല്ലെങ്കിൽ പക്വത​യി​ല്ലാ​ത്ത​വരെ “മായമി​ല്ലാത്ത പാൽ കുടി​പ്പാൻ വാഞ്‌ഛ”യുള്ളവ​രാ​കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 പത്രൊസ്‌ 2:2) “പാൽ കുടി​ക്കു​ന്നവൻ എല്ലാം നീതി​യു​ടെ വചനത്തിൽ പരിച​യ​മി​ല്ലാ​ത്ത​വ​ന​ത്രേ; അവൻ ശിശു​വ​ല്ലോ” എന്നു പൗലോസ്‌ എഴുതി​യ​പ്പോൾ പുതി​യ​വർക്കു സവി​ശേ​ഷ​വി​ധ​മായ ശ്രദ്ധയാ​വ​ശ്യ​മാ​ണെന്നു താൻ വിവേ​ചി​ച്ചു​വെന്നു പ്രകട​മാ​ക്കു​ക​യാ​യി​രു​ന്നു അവൻ. (എബ്രായർ 5:13) പുതി​യ​വർക്കും അനുഭ​വ​പ​രി​ചയം കുറഞ്ഞ​വർക്കും ഭവന​ബൈ​ബി​ള​ധ്യ​യ​ന​ത്തി​ലൂ​ടെ​യും സഭയി​ലൂ​ടെ​യും ദൈവ​വ​ച​ന​ത്തി​ലെ നിർമ​ല​മായ പാൽ പങ്കു​വെ​ക്കു​മ്പോൾ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​കർക്കു ക്ഷമയും പരിഗ​ണ​ന​യും സഹാനു​ഭൂ​തി​യും മാന്യ​ത​യും ആവശ്യ​മാണ്‌.

ദൈവ​വ​ച​ന​ത്തി​ലെ കട്ടിയായ ആഹാരം കൈകാ​ര്യം ചെയ്യൽ

രക്ഷയി​ലേക്കു വളരു​ന്ന​തിന്‌, ഒരു ക്രിസ്‌ത്യാ​നിക്ക്‌ “പാലി”നെക്കാൾ കൂടുതൽ ആവശ്യ​മാണ്‌. ബൈബി​ളി​ലെ പ്രാഥ​മിക സത്യങ്ങൾ വ്യക്തമാ​യി ഗ്രഹി​ക്കു​ക​യും സ്വീക​രി​ക്കു​ക​യും ചെയ്യു​ന്ന​തോ​ടെ ‘പക്വത​യുള്ള മനുഷ്യർക്കുള്ള കട്ടിയായ ഭക്ഷണ’ത്തിലേക്കു തിരി​യാൻ അയാൾ സജ്ജനാ​യി​ത്തീ​രു​ന്നു. (എബ്രായർ 5:14, NW) അയാൾക്കിത്‌ എങ്ങനെ ചെയ്യാൻ കഴിയും? അടിസ്ഥാ​ന​പ​ര​മാ​യി, വ്യക്തി​പ​ര​മായ പഠനവും ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലെ സഹവാ​സ​വും ഉൾപ്പെട്ട ക്രമമുള്ള ഒരു പട്ടിക​യി​ലൂ​ടെ അതു ചെയ്യാ​നാ​വും. അത്തരം നല്ല സ്വഭാ​വങ്ങൾ ഒരു ക്രിസ്‌ത്യാ​നി​യെ ആത്മീയ​മാ​യി ബലിഷ്‌ഠ​നും പക്വത​യു​ള്ള​വ​നും ശുശ്രൂ​ഷ​യിൽ ഫലപ്ര​ദ​നു​മാ​കു​ന്ന​തി​നു സഹായി​ക്കും. (2 പത്രൊസ്‌ 1:8) അറിവി​നു​പു​റമേ, യഹോ​വ​യു​ടെ ഹിതം നിറ​വേ​റ്റു​ന്ന​തും ആത്മീയ ഭക്ഷണത്തി​ന്റെ ഭാഗമാ​ണെന്ന സംഗതി നാം മറക്കരുത്‌.—യോഹ​ന്നാൻ 4:34.

ഇന്ന്‌, ദൈവ​ത്തി​ന്റെ ദാസന്മാർക്കു കൃത്യ​സ​മ​യത്തു ഭക്ഷണം നൽകു​ന്ന​തി​നും “ദൈവ​ത്തി​ന്റെ ബഹുവി​ധ​മായ ജ്ഞാനം” മനസ്സി​ലാ​ക്കാൻ അവരെ സഹായി​ക്കു​ന്ന​തി​നും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ” ഒരു “അടിമ” നിയമി​ത​നാ​യി​രി​ക്കു​ന്നു. യഹോവ തന്റെ ആത്മാവി​നാൽ, “തക്കസമ​യത്തെ” ആത്മീയ “ഭക്ഷണം” വിശ്വ​സ്‌ത​ത​യോ​ടെ പ്രസി​ദ്ധീ​ക​രി​ക്കുന്ന ഈ വിശ്വസ്‌ത അടിമ​യി​ലൂ​ടെ ആഴമായ തിരു​വെ​ഴു​ത്തു സത്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. (മത്തായി 24:45-47, NW; എഫെസ്യർ 3:10, 11; വെളി​പ്പാ​ടു 1:1, 2 താരത​മ്യം ചെയ്യുക.) പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ടുന്ന അത്തരം കരുത​ലു​കൾ പൂർണ​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്താൻ ഓരോ ക്രിസ്‌ത്യാ​നി​ക്കും ഉത്തരവാ​ദി​ത്വ​മുണ്ട്‌.—വെളി​പ്പാ​ടു 1:3.

തീർച്ച​യാ​യും, പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾക്കു​പോ​ലും “ഗ്രഹി​ക്കാൻ പ്രയാ​സ​മുള്ള” ചില സംഗതി​കൾ ബൈബി​ളി​ലുണ്ട്‌. (2 പത്രൊസ്‌ 3:16) വളരെ​യ​ധി​കം പഠനവും ധ്യാന​വും ആവശ്യ​മാ​യി​വ​രുന്ന, കുഴപ്പി​ക്കുന്ന പ്രസ്‌താ​വ​ങ്ങ​ളും പ്രവച​ന​ങ്ങ​ളും ദൃഷ്ടാ​ന്ത​ങ്ങ​ളു​മുണ്ട്‌ അതിൽ. അതു​കൊണ്ട്‌, വ്യക്തി​പ​ര​മായ പഠനത്തിൽ ദൈവ​വ​ച​ന​ത്തി​ലേക്കു കുഴി​ച്ചി​റ​ങ്ങു​ന്നത്‌ ഉൾപ്പെ​ടു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:5, 6; 2:1-5) സഭയിൽ പഠിപ്പി​ക്കു​മ്പോൾ മൂപ്പന്മാർക്ക്‌ ഈ വശത്തു വിശേ​ഷാൽ ഒരു ഉത്തരവാ​ദി​ത്വ​മുണ്ട്‌. സഭാപു​സ്‌തക അധ്യയ​ന​മോ വീക്ഷാ​ഗോ​പുര അധ്യയ​ന​മോ, പരസ്യ​പ്ര​സം​ഗങ്ങൾ നടത്തലോ വേറെ ഏതെങ്കി​ലും പഠിപ്പി​ക്കൽ സ്ഥാനത്തു സേവി​ക്ക​ലോ ആണെങ്കി​ലും, തങ്ങളുടെ വിവര​ങ്ങ​ളു​മാ​യി പൂർണ​മാ​യും പരിചി​ത​രും അവർ സഭയ്‌ക്കു കട്ടിയായ ആത്മീയ ഭക്ഷണം വിതരണം ചെയ്യു​മ്പോൾ “പഠിപ്പി​ക്കൽ കല”യ്‌ക്കു ശ്രദ്ധ​കൊ​ടു​ക്കാൻ തയ്യാറു​ള്ള​വ​രു​മാ​യി​രി​ക്കണം.—2 തിമോ​ത്തി 4:2, NW.

നവോ​ന്മേ​ഷ​പ്ര​ദ​മാ​ക്കു​ക​യും നിർമ​ലീ​ക​രി​ക്കു​ക​യും ചെയ്യുന്ന ജലം

കുടി​ക്കാ​നാ​യി താൻ കൊടു​ക്കു​ന്നതു ശമര്യ​ക്കാ​രി സ്‌ത്രീ​യിൽ “നിത്യ​ജീ​വ​ങ്ക​ലേക്കു പൊങ്ങി​വ​രുന്ന നീരു​റ​വാ​യി​ത്തീ​രു”മെന്ന്‌ കിണറ്റിൻക​ര​യിൽവെച്ച്‌ യേശു അവളോ​ടു പറഞ്ഞു. (യോഹ​ന്നാൻ 4:13, 14; 17:3) ജീവൻ നേടു​ന്ന​തി​നു ദൈവ​ത്തി​ന്റെ കുഞ്ഞാ​ടി​ലൂ​ടെ ദൈവം ചെയ്‌തി​രി​ക്കുന്ന എല്ലാ കരുത​ലു​ക​ളും ഈ ജീവദാ​യ​ക​ജ​ല​ത്തിൽ ഉൾപ്പെ​ടു​ന്നു. ഈ കരുത​ലു​ക​ളെ​ല്ലാം ബൈബി​ളിൽ വിശദ​മാ​ക്കി​യി​ട്ടുണ്ട്‌. “ജീവജലം സൌജ​ന്യ​മാ​യി വാങ്ങട്ടെ” എന്ന്‌ ആത്മാവും ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യും നൽകുന്ന ക്ഷണം നാം, ആ “ജല”ത്തിനു​വേണ്ടി ദാഹി​ക്കുന്ന വ്യക്തികൾ എന്നനി​ല​യിൽ, സ്വീക​രി​ക്കു​ന്നു. (വെളി​പ്പാ​ടു 22:17) ഈ ജലം കുടി​ക്കു​ന്നതു ജീവനെ അർഥമാ​ക്കാൻ കഴിയും.

കൂടാതെ, ബൈബിൾ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു​വേണ്ടി ധാർമി​ക​വും ആത്മീയ​വു​മായ നിലവാ​രങ്ങൾ വെക്കുന്നു. ദൈവി​ക​മാ​യി പ്രദാനം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന ഈ നിലവാ​രങ്ങൾ നാം പ്രാവർത്തി​ക​മാ​ക്കു​മ്പോൾ, യഹോ​വ​യാം ദൈവം വെറു​ക്കുന്ന എല്ലാ പ്രവൃ​ത്തി​ക​ളിൽനി​ന്നും “പവി​ത്രീ​ക​രിക്ക”പ്പെട്ട്‌ നാം യഹോ​വ​യു​ടെ വചനത്താൽ നിർമ​ലീ​ക​രി​ക്ക​പ്പെ​ടു​ന്നു. (1 കോറി​ന്തോസ്‌ 6:9-11, പി.ഒ.സി. ബൈ.) ഇക്കാര​ണ​ത്താൽ, നിശ്വ​സ്‌ത​വ​ച​ന​ത്തിൽ അടങ്ങി​യി​രി​ക്കുന്ന സത്യത്തെ ഒരു “ജലസ്‌നാന”മായി പറഞ്ഞി​രി​ക്കു​ന്നു. (എഫെസ്യർ 5:26) ഈ വിധത്തിൽ നമ്മെ നിർമ​ലീ​ക​രി​ക്കാൻ നാം ദൈവ​ത്തി​ന്റെ സത്യത്തെ അനുവ​ദി​ക്കു​ന്നി​ല്ലെ​ങ്കിൽ, നമ്മുടെ ആരാധന അവനു സ്വീകാ​ര്യ​മാ​യി​രി​ക്കില്ല.

രസകര​മാ​യി​ത്ത​ന്നെ, ‘സത്യത്തി​ന്റെ വചനം ഉചിത​മാ​യി കൈകാ​ര്യം ചെയ്യുന്ന’ മൂപ്പന്മാ​രെ​യും ജലത്തോ​ടു സാദൃ​ശ്യ​പ്പെ​ടു​ത്തു​ന്നുണ്ട്‌. അവർ “വരണ്ട സ്ഥലത്തു അരുവി​പോ​ലെ”യാണെന്നു യെശയ്യാവ്‌ പറയുന്നു. (ഏശയ്യാ 32:1, 2, പി.ഒ.സി. ബൈ.) കെട്ടു​പ​ണി​ചെ​യ്യുന്ന, ആശ്വാ​സ​ദാ​യ​ക​മായ, ആത്മീയ​മായ വിവരങ്ങൾ—കരു​ത്തേകി ബലിഷ്‌ഠ​മാ​ക്കുന്ന വിവരം—പ്രദാനം ചെയ്യാൻ ദൈവ​ത്തി​ന്റെ നവോ​ന്മേ​ഷ​പ്ര​ദ​മായ വചനം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ആത്മീയ ഇടയന്മാർ എന്നനി​ല​യിൽ സ്‌നേ​ഹ​സ​മ്പ​ന്ന​രായ മൂപ്പന്മാർ സഹോ​ദ​ര​ങ്ങളെ സന്ദർശി​ക്കു​മ്പോൾ, അവർ പ്രവർത്തി​ക്കു​ന്നത്‌ ഈ വർണന​പ്ര​കാ​ര​മാണ്‌.—മത്തായി 11:28, 29 താരത​മ്യം ചെയ്യുക. a

മൂപ്പന്മാ​രു​ടെ സന്ദർശ​ന​ങ്ങൾക്കാ​യി ആകാം​ക്ഷാ​പൂർവം നോക്കി​പ്പാർത്തി​രി​ക്കു​ന്ന​വ​രാ​ണു സഭാം​ഗങ്ങൾ. ബോണി ഇങ്ങനെ പറയുന്നു: “മൂപ്പന്മാർക്ക്‌ എത്രകണ്ട്‌ ആശ്വാസം പകരു​ന്ന​വ​രാ​യി​രി​ക്കാൻ കഴിയു​മെന്ന്‌ എനിക്ക​റി​യാം. യഹോവ ചെയ്‌തി​രി​ക്കുന്ന ഈ കരുത​ലിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ട​യാണ്‌.” ലിൻഡ എന്ന ഒറ്റക്കാ​രി​യായ മാതാവ്‌ ഇങ്ങനെ എഴുതു​ന്നു: “പ്രശ്‌നങ്ങൾ തരണം ചെയ്യാൻ തിരു​വെ​ഴു​ത്തു​പ​ര​മായ പ്രോ​ത്സാ​ഹനം തന്ന്‌ മൂപ്പന്മാർ എന്നെ സഹായി​ച്ചു. അവർ എന്നെ ശ്രദ്ധി​ക്കു​ക​യും എന്നോട്‌ അനുകമ്പ കാട്ടു​ക​യും ചെയ്‌തു.” മൈക്കിൾ ഇപ്രകാ​രം പറയുന്നു: “കരുത​ലുള്ള ഒരു സ്ഥാപന​ത്തി​ന്റെ ഭാഗമാ​ണു ഞാനെന്ന തോന്നൽ അവർ എന്നിലു​ള​വാ​ക്കി.” “കടുത്ത വിഷാദ കാലഘ​ട്ട​ങ്ങളെ തരണം ചെയ്യാൻ മൂപ്പന്മാ​രു​ടെ സന്ദർശ​നങ്ങൾ എന്നെ സഹായി​ച്ചു” എന്ന്‌ മറ്റൊ​രാൾ പറയുന്നു. മൂപ്പന്മാർ നടത്തുന്ന ആത്മീയ​മാ​യി ഉന്മേഷ​ദാ​യ​ക​മായ ഒരു സന്ദർശനം തണുത്ത, നവോ​ന്മേ​ഷ​പ്ര​ദ​മായ ഒരു പാനീ​യം​പോ​ലെ​യാണ്‌. തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ തങ്ങളുടെ സാഹച​ര്യ​ത്തിൽ എപ്രകാ​രം ബാധക​മാ​കു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ ചെമ്മരി​യാ​ടു​തു​ല്യ​രെ സ്‌നേ​ഹ​വാ​ന്മാ​രായ മൂപ്പന്മാർ സഹായി​ക്കു​മ്പോൾ അവർക്ക്‌ അത്‌ ആശ്വാ​സ​മാ​യി​ത്തീ​രു​ന്നു.—റോമർ 1:11, 12; യാക്കോബ്‌ 5:14.

ദൈവ​ത്തി​ന്റെ വചനം ഒരു കണ്ണാടി​യാ​യി ഉപയോ​ഗി​ക്കു​ക

ഒരു വ്യക്തി കട്ടിയായ ആഹാരം കഴിക്കു​മ്പോൾ, കേവലം രുചി ആസ്വദി​ക്കു​കയല്ല ഉദ്ദേശ്യം. മറിച്ച്‌, പ്രവർത്തി​ക്കാൻ തന്നെ പ്രാപ്‌ത​നാ​ക്കുന്ന പോഷണം ലഭിക്കാ​നാണ്‌ അയാൾ പ്രതീ​ക്ഷി​ക്കു​ന്നത്‌. കുട്ടി​യാ​ണെ​ങ്കിൽ, വളർന്നു പ്രായ​പൂർത്തി​യു​ള്ള​വ​നാ​യി​ത്തീ​രാൻ അതു തന്നെ സഹായി​ക്കു​മെന്ന്‌ അവൻ പ്രതീ​ക്ഷി​ക്കു​ന്നു. അതു​പോ​ലെ​ത​ന്നെ​യാണ്‌ ആത്മീയ ആഹാര​ത്തി​ന്റെ കാര്യ​വും. വ്യക്തി​പ​ര​മായ ബൈബിൾപ​ഠനം ആസ്വാ​ദ്യ​മാ​യി​രി​ക്കാ​വു​ന്ന​താണ്‌, എന്നാൽ പഠിക്കു​ന്ന​തി​നുള്ള കാരണം അതു മാത്രമല്ല. ആത്മീയ ആഹാരം നമ്മിൽ പരിവർത്ത​ന​മു​ണ്ടാ​ക്കണം. ആത്മാവി​ന്റെ ഫലം തിരി​ച്ച​റിഞ്ഞ്‌ അവ പുറ​പ്പെ​ടു​വി​ക്കാൻ അതു നമ്മെ സഹായി​ക്കു​ന്നു. കൂടാതെ “തന്നെ സൃഷ്ടി​ച്ച​വന്റെ പ്രതി​മ​പ്ര​കാ​രം പരിജ്ഞാ​ന​ത്തി​ന്നാ​യി പുതുക്കം പ്രാപി​ക്കുന്ന പുതിയ മനുഷ്യ​നെ [“വ്യക്തി​ത്വ​ത്തെ,” NW] ധരിക്കാ”നും അതു നമ്മെ സഹായി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 3:10; ഗലാത്യർ 5:22-24) നമ്മുടെ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​ലും മറ്റുള്ള​വ​രു​ടെ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ അവരെ സഹായി​ക്കു​ന്ന​തി​ലും തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ ബാധക​മാ​ക്കാൻ നമ്മെ കൂടുതൽ മികച്ച രീതി​യിൽ പ്രാപ്‌ത​മാ​ക്കി​ക്കൊ​ണ്ടു പക്വത​യി​ലേക്കു വളരാ​നും ആത്മീയ ഭക്ഷണം സഹായി​ക്കു​ന്നു.

ബൈബിൾ നമ്മു​ടെ​മേൽ ആ ഫലം ഉളവാ​ക്കു​ന്നു​ണ്ടോ എന്നു നമുക്ക്‌ എങ്ങനെ പറയാ​നാ​വും? ഒരു കണ്ണാടി എന്നപോ​ലെ നാം ബൈബിൾ ഉപയോ​ഗി​ക്കു​ന്നു. യാക്കോബ്‌ ഇങ്ങനെ പറഞ്ഞു: “കേൾവി​ക്കാർ മാത്ര​മാ​യി​രി​ക്കാ​തെ, വചനം പ്രവർത്തി​ക്കു​ന്നവർ ആയിത്തീ​രു​വിൻ . . . ഒരുവൻ വചനം കേൾക്കു​ന്ന​വ​നാണ്‌, എന്നാൽ പ്രവർത്തി​ക്കു​ന്ന​വ​ന​ല്ലെ​ങ്കിൽ, ഈ ഒരുവൻ തന്റെ സ്വാഭാ​വിക മുഖം കണ്ണാടി​യിൽ നോക്കുന്ന മനുഷ്യ​നെ​പ്പോ​ലെ​യാണ്‌. അവൻ തന്നെത്തന്നെ നോക്കി​യി​ട്ടു കടന്നു​പോ​കു​ന്നു; താൻ ഏതുതരം മനുഷ്യ​നെന്ന്‌ ഉടൻതന്നെ മറക്കുന്നു. എന്നാൽ സ്വാത​ന്ത്ര്യ​വു​മാ​യി ബന്ധപ്പെട്ട പൂർണ്ണ​ത​യുള്ള നിയമ​ത്തി​ലേക്ക്‌ ഉറ്റു​നോ​ക്കു​ക​യും അതിൽ ഉറച്ചു നില്‌ക്കു​ക​യും ചെയ്യു​ന്നവൻ കേട്ടതു മറക്കു​ന്ന​വനല്ല, പ്രവർത്തി​ക്കു​ന്ന​വ​നാണ്‌, അതു ചെയ്യു​ന്ന​തിൽ ഈ മനുഷ്യൻ സന്തുഷ്ട​നാ​യി​രി​ക്കും.”—യാക്കോബ്‌ 1:22-25, NW.

നാം ദൈവ​വ​ചനം സൂക്ഷ്‌മ​മാ​യി പരി​ശോ​ധിച്ച്‌ നമ്മൾ ആയിരി​ക്കു​ന്ന​വി​ധ​വും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ നാം ആയിരി​ക്കേ​ണ്ട​വി​ധ​വും തമ്മിൽ താരത​മ്യം ചെയ്യു​മ്പോൾ നാം ദൈവ​വ​ച​ന​ത്തി​ലേക്ക്‌ ‘ഉറ്റു​നോ​ക്കു​ക​യാണ്‌.’ ഇതു ചെയ്യു​ക​വഴി നാം “കേൾവി​ക്കാർ മാത്ര​മാ​യി​രി​ക്കാ​തെ, വചനം പ്രവർത്തി​ക്കു​ന്നവർ” ആയിത്തീ​രും. ബൈബി​ളി​നു നമ്മു​ടെ​മേൽ ഒരു ഉത്തമ സ്വാധീ​നം ഉണ്ടാകു​ക​യാ​യി​രി​ക്കും.

വാൾ എന്നനി​ല​യിൽ ദൈവ​വ​ച​നം

അവസാ​ന​മാ​യി, ദൈവ​വ​ച​നത്തെ നമു​ക്കെ​ങ്ങനെ വാൾ എന്നനി​ല​യിൽ ഉപയോ​ഗി​ക്കാ​നാ​വു​മെന്നു കാണാൻ പൗലോസ്‌ നമ്മെ സഹായി​ക്കു​ന്നു. “ആധിപ​ത്യ​ങ്ങൾക്കും ഈ അന്ധകാ​ര​ലോ​ക​ത്തി​ന്റെ അധിപൻമാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തി​ക്കുന്ന തിന്മയു​ടെ ദുരാ​ത്മാ​ക്കൾക്കു”മെതിരെ നമുക്കു മുന്നറി​യി​പ്പു നൽകവേ, “ദൈവ​വ​ച​ന​മാ​കുന്ന ആത്മാവി​ന്റെ വാൾ എടുക്കാ”ൻ അവൻ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (എഫേ​സോസ്‌ 6:12, 17, പി.ഒ.സി. ബൈ.) “ദൈവ​ത്തി​ന്റെ പരിജ്ഞാ​ന​ത്തി​ന്നു വിരോ​ധ​മാ​യി പൊങ്ങുന്ന” ഏതൊ​രാ​ശ​യ​ങ്ങ​ളെ​യും വെട്ടി​വീ​ഴ്‌ത്താൻ നമുക്ക്‌ ഉപയോ​ഗി​ക്കാ​വുന്ന അനു​പേ​ക്ഷ​ണീ​യ​മായ ഒരു ആയുധ​മാ​ണു ദൈവ​വ​ചനം.—2 കൊരി​ന്ത്യർ 10:3-5.

നിസ്സം​ശ​യ​മാ​യും, “ദൈവ​ത്തി​ന്റെ വചനം ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തു​മാണ്‌.” (എബ്രായർ 4:12, NW) തന്റെ നിശ്വസ്‌ത വചനത്തി​ന്റെ പേജു​ക​ളി​ലൂ​ടെ യഹോവ മനുഷ്യ​വർഗ​ത്തോ​ടു സംസാ​രി​ക്കു​ന്നു. മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​ലും വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾ തുറന്നു​കാ​ട്ടു​ന്ന​തി​ലും അതു നന്നായി ഉപയോ​ഗി​ക്കുക. മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കെട്ടു​പ​ണി​ചെ​യ്യാ​നും നവോ​ന്മേ​ഷി​ത​രാ​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും പ്രചോ​ദി​പ്പി​ക്കാ​നും ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​ക്കാ​നും അതു പ്രയോ​ജ​ന​പ്പെ​ടു​ത്തുക. യഹോവ “നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻത​ക്ക​വണ്ണം എല്ലാ നന്മയി​ലും യഥാസ്ഥാ​ന​പ്പെ​ടു​ത്തി” നിങ്ങൾ എല്ലായ്‌പോ​ഴും ‘അവനു പ്രസാ​ദ​മു​ള്ളതു’ ചെയ്യു​മാ​റാ​കട്ടെ.—എബ്രായർ 13:21.

[അടിക്കു​റിപ്പ]

a 1993 സെപ്‌റ്റം​ബർ 15 വീക്ഷാ​ഗോ​പു​രം, 20-3 പേജു​ക​ളി​ലെ “അവർ കുഞ്ഞാ​ടു​കളെ അനുക​മ്പ​യോ​ടെ മേയി​ക്കു​ന്നു” എന്ന ശീർഷ​ക​ത്തി​ലുള്ള ലേഖനം കാണുക.

[31-ാം പേജിലെ ചിത്രം]

“സത്യത്തി​ന്റെ വചനം ഉചിത​മാ​യി കൈകാ​ര്യം ചെയ്‌തു​കൊണ്ട്‌” മൂപ്പന്മാർ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു