വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

‘സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മുള്ള സകല കുടും​ബ​ത്തി​ന്നും പേർ വരുവാൻ കാരണം’ ദൈവ​മാ​ണെന്ന്‌ എഫെസ്യർ 3:14, 15 പറയുന്നു. സ്വർഗ​ത്തിൽ കുടും​ബ​ങ്ങ​ളു​ണ്ടോ, തന്നെയു​മല്ല ഓരോ മാനവ കുടും​ബ​ത്തി​നും ഏതെങ്കി​ലും വിധത്തിൽ യഹോ​വ​യിൽനി​ന്നു പേർ ലഭിക്കു​ന്നു​ണ്ടോ?

ഭൂമി​യി​ലു​ള്ള​തു​പോ​ലെ പിതാ​വും മാതാ​വും മക്കളു​മ​ട​ങ്ങിയ, ജഡിക​മാ​യി പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കുന്ന കുടും​ബങ്ങൾ സ്വർഗ​ത്തിൽ ഇല്ല. (ലൂക്കൊസ്‌ 24:39; 1 കൊരി​ന്ത്യർ 15:50) ദൂതന്മാർ വിവാഹം കഴിക്കു​ന്നി​ല്ലെന്ന്‌ യേശു വ്യക്തമാ​യി സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി. അവർ സന്തതി​കളെ ജനിപ്പി​ക്കു​ന്ന​താ​യി യാതൊ​ന്നും സൂചി​പ്പി​ക്കു​ന്നു​മില്ല.—മത്തായി 22:30.

എന്നിരു​ന്നാ​ലും, യഹോവ ഒരു പ്രതീ​കാ​ത്മക അർഥത്തിൽ തന്റെ സ്വർഗീയ സ്ഥാപനത്തെ വിവാഹം ചെയ്‌തി​രി​ക്കു​ന്ന​താ​യി ബൈബിൾ പറയു​ന്നുണ്ട്‌. ആത്മീയ അർഥത്തിൽ അവൻ വിവാ​ഹി​ത​നാണ്‌. (യെശയ്യാ​വു 54:5) ആ സ്വർഗീയ സ്ഥാപനം ദൂതന്മാ​രെ​പ്പോ​ലുള്ള സന്തതി​കളെ ജനിപ്പി​ക്കു​ന്നു. (ഇയ്യോബ്‌ 1:6; 2:1; 38:4-7) അപ്പോൾ, ആ അർഥത്തിൽ അത്ഭുത​ക​ര​മായ ഒരു ആത്മീയ കുടും​ബം സ്വർഗ​ത്തിൽ ഉണ്ട്‌.

അതിനു​പു​റ​മേ, യേശു​ക്രി​സ്‌തു​വും അവന്റെ സഭയാ​കുന്ന മണവാ​ട്ടി​യായ 1,44,000 പേരു​മ​ട​ങ്ങിയ ഒരു പുതിയ പ്രതീ​കാ​ത്മക കുടും​ബം സ്വർഗ​ത്തിൽ വളർന്നു​വ​രി​ക​യാണ്‌. (2 കൊരി​ന്ത്യർ 11:2) സ്വർഗീയ ജീവി​ത​ത്തി​ന്റെ കാഴ്‌ച​പ്പാ​ടുള്ള ആ അഭിഷി​ക്ത​രിൽ മിക്കവ​രും നേര​ത്തെ​തന്നെ മരിച്ചു​പോ​യി. ചിലർ ഇപ്പോ​ഴും ഭൂമി​യിൽ ജീവി​ച്ചി​രി​പ്പുണ്ട്‌. സകലരും സ്വർഗീയ “കുഞ്ഞാ​ടി​ന്റെ കല്യാണ”ത്തിനായി ആകാം​ക്ഷ​യോ​ടെ നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌. മഹാബാ​ബി​ലോ​നെ നശിപ്പി​ക്കു​ക​യും സാത്താന്റെ വ്യവസ്ഥി​തി​യു​ടെ ശേഷി​ച്ച​ഭാ​ഗത്തെ തുടച്ചു നീക്കു​ക​യും ചെയ്യുന്ന, സമീപ​മാ​യി​രി​ക്കുന്ന മഹോ​പ​ദ്ര​വ​ത്തി​ന്റെ സമയവു​മാ​യി ബൈബിൾ ആ വിവാ​ഹത്തെ ബന്ധപ്പെ​ടു​ത്തു​ന്നു.—വെളി​പ്പാ​ടു 18:2-5; 19:2, 7, 11-21; മത്തായി 24:21.

എഫെസ്യർ 3:15-ൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഭൗമിക കുടും​ബ​ങ്ങളെ സംബന്ധി​ച്ചു പറയു​മ്പോൾ, ഓരോ കുടുംബ കൂട്ടത്തി​നും യഹോ​വ​യിൽനി​ന്നു നേരിട്ടു പേരു ലഭിക്കു​ന്ന​താ​യി സൂചി​പ്പി​ക്കു​കയല്ല ചെയ്യു​ന്നത്‌. മറിച്ച്‌, പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു കുടും​ബ​പേരു നിലനിർത്തുന്ന നീണ്ട കുടുംബ വംശാ​വ​ലി​യെ​ക്കു​റി​ച്ചാ​ണെ​ന്നതു വ്യക്തമാണ്‌. യോശുവ 7:16-19 അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. അവിടെ യഹോവ ആഖാന്റെ പാപം വെളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആദ്യം കുറ്റം യഹൂദാ ഗോ​ത്ര​ത്തിൽ കേന്ദ്രീ​ക​രി​ച്ചു അഥവാ പരിമി​ത​പ്പെ​ടു​ത്തി. പിന്നീട്‌ അതു സർഹ്യ​കു​ല​ത്തിൽ മാത്ര​മാ​യി ഒതുക്കി. ഒടുവിൽ ആഖാന്റെ കുടും​ബം പിടി​ക്ക​പ്പെട്ടു. ആഖാനും ഭാര്യ​യും മക്കളും ആഖാന്റെ വല്യപ്പ​നാ​യി​രുന്ന സബ്ദിയു​ടെ കുലത്തി​ന്റെ (അഥവാ കുടും​ബ​ത്തി​ന്റെ) ഭാഗമാ​യി വീക്ഷി​ക്ക​പ്പെട്ടു അഥവാ പറയ​പ്പെട്ടു. തങ്ങളുടെ പൂർവ​ജ​നാ​യി​രുന്ന സേരഹി​ന്റെ പേരു നിലനിർത്തിയ വിപുല കുടും​ബ​മാ​യി​രു​ന്നു ആ കുടും​ബം.

എബ്രാ​യ​രു​ടെ ഇടയിൽ അത്തരം കുടുംബ വംശാ​വലി വളരെ പ്രാധാ​ന്യ​മു​ള്ള​താ​യി​രു​ന്നു. അവയിൽ പലതും ബൈബി​ളിൽ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം, അവകാ​ശി​കൾ ദേവര വിവാ​ഹ​ത്തി​ലൂ​ടെ അഥവാ ഭർത്തൃ​സ​ഹോ​ദ​ര​ധർമ​ത്തി​ലൂ​ടെ കുടും​ബ​പേരു നിലനിർത്താൻ കരുതൽ ചെയ്‌തു​കൊ​ണ്ടു വംശാ​വ​ലി​യു​ടെ പരിര​ക്ഷ​ണ​ത്തി​നു ദൈവം പിന്തുണ നൽകി.—ഉല്‌പത്തി 38:8, 9; ആവർത്ത​ന​പു​സ്‌തകം 25:5, 6.

അത്തരം വലിയ കുടും​ബ​ത്തി​ന്റെ അഥവാ വിപുല കുടും​ബ​ത്തി​ന്റെ മറ്റൊരു ദൃഷ്ടാ​ന്ത​മാ​യി, ദാവീ​ദി​ന്റെ പുത്ര​നെന്ന നിലയിൽ യേശു​വി​നെ​പ്പറ്റി പരിചി​ന്തി​ക്കുക. ദാവീദ്‌ മരിച്ചു നൂറ്റാ​ണ്ടു​കൾക്കു ശേഷം പിറന്ന യേശു, ദാവീദ്‌ രാജാ​വി​നു നേരി​ട്ടു​ണ്ടായ സന്തതി​യ​ല്ലാ​യി​രു​ന്നു​വെ​ന്നതു വ്യക്തമാണ്‌. എങ്കിലും, യഹൂദർ പരക്കെ അറിഞ്ഞി​രു​ന്ന​പ്ര​കാ​രം, മിശിഹാ ദാവീ​ദി​ന്റെ കുടും​ബ​ത്തിൽനി​ന്നു വരണം എന്നതാ​യി​രു​ന്നു അവനെ തിരി​ച്ച​റി​യി​ക്കുന്ന ഒരു അടയാളം. (മത്തായി 22:42) യേശു തന്റെ അമ്മയു​ടെ​യും വളർത്തു​പി​താ​വി​ന്റെ​യും വഴിയിൽ ദാവീ​ദി​ന്റെ വംശാ​വ​ലി​യി​ലാ​യി​രു​ന്നു.—മത്തായി 1:1; ലൂക്കൊസ്‌ 2:4.

അത്തരം കുടും​ബ​ങ്ങൾക്ക്‌ അവയുടെ പേര്‌ യഹോ​വ​യിൽനി​ന്നു ലഭിക്കു​ന്ന​തെ​ങ്ങ​നെ​യാണ്‌? ചില അവസര​ങ്ങ​ളിൽ—അബ്രഹാ​മി​ന്റെ​യും ഇസഹാ​ക്കി​ന്റെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ—യഹോവ കുടും​ബ​നാ​ഥന്‌ അക്ഷരാർഥ​ത്തിൽ പേരി​ട്ടു​വെ​ന്നതു വാസ്‌ത​വ​മാണ്‌. (ഉല്‌പത്തി 17:5, 19) അവ പ്രത്യേക സാഹച​ര്യ​ങ്ങ​ളാ​യി​രു​ന്നു. പൊതു​വേ പറഞ്ഞാൽ, ഓരോ കുടും​ബ​ത്തി​നും തങ്ങളുടെ കുട്ടി​ക​ളി​ലേക്കു കൈമാ​റുന്ന പേർ യഹോവ നൽകു​ന്നില്ല.

എങ്കിലും, ‘സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറയു’വാൻ ആദാമി​നോ​ടും ഹവ്വാ​യോ​ടും കൽപ്പി​ച്ച​പ്പോൾ യഹോവ കുടും​ബ​ത്തി​നു തുടക്ക​മി​ടു​ക​തന്നെ ചെയ്‌തു. (ഉല്‌പത്തി 1:28) മക്കളെ ജനിപ്പി​ക്കു​ന്ന​തിന്‌ അപൂർണ​രാ​യി​രുന്ന ആദാമി​നെ​യും ഹവ്വാ​യെ​യും യഹോവ അനുവ​ദി​ച്ചു. അങ്ങനെ സകല മാനവ കുടും​ബ​ങ്ങൾക്കും അടിത്ത​റ​പാ​കി. (ഉല്‌പത്തി 5:3) അതു​കൊണ്ട്‌, ഒന്നില​ധി​കം അർഥത്തിൽ ദൈവത്തെ കുടും​ബ​ങ്ങൾക്കു പേർ വരുവാൻ കാരണ​മാ​യവൻ എന്നു പറയാ​വു​ന്ന​താണ്‌.

ഇന്ന്‌ അനേകം സംസ്‌കാ​ര​ങ്ങ​ളി​ലും തലമു​റ​ക​ളോ​ളം കുടും​ബ​പേ​രു​കൾ നിലനിർത്തേ​ണ്ട​തി​ന്റെ ആവശ്യ​ക​ത​യു​ള്ള​താ​യി തോന്നു​ന്നില്ല. എന്നുവ​രി​കി​ലും, സകല ദേശങ്ങ​ളി​ലു​മുള്ള ക്രിസ്‌ത്യാ​നി​കൾ കുടുംബ ക്രമീ​ക​ര​ണ​ത്തി​നു യഹോ​വ​യ്‌ക്കു നന്ദി നൽകുന്നു. കൂടാതെ, തങ്ങളുടെ ഓരോ കുടും​ബ​ഘ​ട​ക​വും വിജയ​പ്ര​ദ​മാ​ക്കു​ന്ന​തി​നു കഠിനാ​ധ്വാ​നം ചെയ്‌തു​കൊണ്ട്‌ അവർ അവനെ ബഹുമാ​നി​ക്കു​ക​യും ചെയ്യുന്നു.