വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിച്ചം ഒരു അന്ധകാരയുഗത്തിന്‌ അന്ത്യം കുറിക്കുന്നു

വെളിച്ചം ഒരു അന്ധകാരയുഗത്തിന്‌ അന്ത്യം കുറിക്കുന്നു

വെളിച്ചം ഒരു അന്ധകാ​ര​യു​ഗ​ത്തിന്‌ അന്ത്യം കുറി​ക്കു​ന്നു

യേശു​ക്രി​സ്‌തു​വി​ന്റെ​യും അവന്റെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും കാലത്തെ ലോകം എബ്രായ തിരു​വെ​ഴു​ത്തു​കൾ എഴുത​പ്പെട്ട കാലങ്ങ​ളിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. സംഭവി​ച്ച​തെ​ന്തെന്ന്‌ അറിയാ​തെ ബൈബിൾ വായന​ക്കാർ, വെറും അസ്‌പ​ഷ്ട​മായ ധാരണ വെച്ചു​പു​ലർത്തി​ക്കൊ​ണ്ടു പ്രവാ​ച​ക​നായ മലാഖി മുതൽ സുവി​ശേഷ എഴുത്തു​കാ​ര​നായ മത്തായി വരെയുള്ള ബൈബിൾ എഴുത​പ്പെ​ടാത്ത 400 വർഷത്തെ കാലഘ​ട്ട​ത്തിൽ സാമു​ദാ​യി​ക​വും മതപര​വു​മായ അവസ്ഥ ഒരേ​പോ​ലെ തുടർന്നു​വ​ന്നി​രു​ന്നു​വെന്നു വിഭാ​വനം ചെയ്‌തേ​ക്കാം.

ബാബി​ലോ​നി​ലെ പ്രവാ​സ​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെട്ട ഇസ്രാ​യേ​ല്യ​രു​ടെ ശേഷിപ്പു തങ്ങളുടെ ജന്മനാ​ട്ടിൽ വീണ്ടും വാസമു​റ​പ്പി​ക്കു​ന്ന​താ​യി സൂചി​പ്പി​ച്ചു​കൊ​ണ്ടാണ്‌ ഇപ്പോ​ഴത്തെ മിക്ക ബൈബി​ളു​ക​ളി​ലും എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ ഒടുവി​ലത്തെ പുസ്‌ത​ക​മായ മലാഖി അവസാ​നി​ക്കു​ന്നത്‌. (യിരെ​മ്യാ​വു 23:3) തിന്മ ലോക​ത്തു​നി​ന്നു നീക്കം​ചെ​യ്യ​പ്പെ​ടു​ന്ന​തി​നും മിശി​ഹൈക യുഗത്തി​ന്റെ ആഗമന​ത്തി​നും വേണ്ടി ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യു​ടെ നാളി​നാ​യി കാത്തി​രി​ക്കാൻ അർപ്പിത യഹൂദർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു. (മലാഖി 4:1, 2) അതിനി​ട​യിൽ പേർഷ്യ ഭരണം നടത്തി. യഹൂദ​യിൽ താമസ​മു​റ​പ്പിച്ച പേർഷ്യൻ സേന സൈന്യ​ബ​ല​ത്താൽ സമാധാ​നം കാത്തു​സൂ​ക്ഷി​ക്കു​ക​യും രാജശാ​സ​ന​ങ്ങളെ ഉയർത്തി​പ്പി​ടി​ക്കു​ക​യും ചെയ്‌തു.—എസ്രാ 4:23 താരത​മ്യം ചെയ്യുക.

എന്നുവ​രി​കി​ലും, തുടർന്നു​വന്ന നാലു നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം ബൈബിൾ ദേശങ്ങൾ സ്ഥായി​യാ​യി നില​കൊ​ണ്ടില്ല. ആത്മീയ അന്ധകാ​ര​വും ആശയക്കു​ഴ​പ്പ​വും നുഴഞ്ഞു​ക​യ​റാൻ തുടങ്ങി. ഏഷ്യയു​ടെ തെക്കു​പ​ടി​ഞ്ഞാ​റൻ പ്രദേശം അക്രമ​ത്തി​ലും ഭീകര​പ്ര​വർത്ത​ന​ത്തി​ലും മർദന​ത്തി​ലും സമൂല മതചി​ന്ത​യി​ലും സാങ്കൽപ്പിക തത്ത്വശാ​സ്‌ത്ര​ത്തി​ലും സംസ്‌കാ​രിക ആഘാത​ത്തി​ലും ഇളകി​മ​റി​ഞ്ഞു.

ഒരു വ്യത്യസ്‌ത യുഗത്തി​ലാ​ണു ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളി​ലെ ആദ്യ പുസ്‌ത​ക​മായ മത്തായി എഴുത​പ്പെ​ട്ടത്‌. റോമൻ സേന പാക്‌സ്‌ റോമാന അഥവാ റോമൻ സമാധാ​നം ബലമായി പ്രാബ​ല്യ​ത്തിൽ വരുത്തു​ക​യു​ണ്ടാ​യി. കഷ്ടപ്പാ​ടും ക്രൂര​ഭ​ര​ണ​വും ദാരി​ദ്ര്യ​വും ഇല്ലായ്‌മ ചെയ്‌തു സമ്പദ്‌സ​മൃ​ദ്ധി​യും പ്രശാ​ന്ത​ത​യും നൽകി ജീവി​ത​ത്തിൽ വെളിച്ചം വിതറു​ന്ന​തി​നു ഭയഭക്തി​യുള്ള ജനങ്ങൾ മിശി​ഹാ​യു​ടെ വരവി​നാ​യി നോക്കി​പ്പാർത്തി​രു​ന്നു. (ലൂക്കൊസ്‌ 1:67-79; 24:21; 2 തിമൊ​ഥെ​യൊസ്‌ 1:10 എന്നിവ താരത​മ്യം ചെയ്യുക.) യേശു​ക്രി​സ്‌തു​വി​ന്റെ ജനനത്തി​നു മുമ്പുള്ള നൂറ്റാ​ണ്ടു​ക​ളിൽ യഹൂദ സമുദാ​യത്തെ ഉടച്ചു​വാർത്ത പ്രബല ശക്തികളെ നമു​ക്കൊന്ന്‌ അടുത്തു വീക്ഷി​ക്കാം.

പേർഷ്യ​ക്കാ​രു​ടെ നാളു​ക​ളിൽ യഹൂദ​രു​ടെ ജീവിതം

പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) 537-ൽ ബാബി​ലോ​ന്യ പ്രവാ​സ​ത്തിൽനി​ന്നു യഹൂദരെ വിടു​വി​ച്ചു​കൊ​ണ്ടുള്ള സൈറ​സി​ന്റെ (കോരശ്‌) പ്രഖ്യാ​പ​ന​ത്തെ​ത്തു​ടർന്ന്‌ ഒരു കൂട്ടം യഹൂദ​രും യഹൂ​ദേതര കൂട്ടാ​ളി​ക​ളും ബാബി​ലോ​നിൽനി​ന്നു പുറ​പ്പെട്ടു. ആത്മീയ​മാ​യി ചുമത​ലാ​ബോ​ധ​മുള്ള ഈ ശേഷിപ്പ്‌, നശിപ്പി​ക്ക​പ്പെട്ട നഗരങ്ങ​ളും ശൂന്യ​മാ​ക്ക​പ്പെട്ട നാടു​മുള്ള ഒരു പ്രദേ​ശത്തു തിരി​ച്ചെത്തി. ഏദോ​മ്യ​രും ഫൊയ്‌നീ​ക്ക്യ​രും ശമര്യ​ക്കാ​രും അറേബ്യൻ ഗോ​ത്ര​ക്കാ​രും മറ്റു ചിലരും ഇസ്രാ​യേ​ലി​ന്റെ ഒരിക്കൽ വിശാ​ല​മാ​യി​രുന്ന പ്രദേ​ശങ്ങൾ കൈയ​ട​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു. യഹൂദ്യ​യു​ടെ​യും ബെന്യാ​മീ​ന്റെ​യും ശേഷിച്ച പ്രദേ​ശങ്ങൾ ആബാർ നാഹാരാ (നദിക്ക​പ്പു​റം) എന്നു വിളി​ക്കുന്ന, പേർഷ്യൻ മണ്ഡലാ​ധി​പ​ത്യ​ത്തി​ലുള്ള യഹൂദ്യ പ്രവി​ശ്യ​യാ​യി​ത്തീർന്നു.—എസ്രാ 1:1-4; 2:64, 65.

പേർഷ്യൻ ഭരണകാ​ലത്തു യഹൂദ നിവാ​സി​കൾ “വികസ​ന​ത്തി​ന്റെ​യും ജനസം​ഖ്യാ വർധന​വി​ന്റെ​യും ഒരു കാലഘട്ടം” അനുഭ​വി​ച്ച​റി​യാൻ തുടങ്ങി എന്ന്‌ ദ കേം​ബ്രി​ഡ്‌ജ്‌ ഹിസ്റ്ററി ഓഫ്‌ ജുഡാ​യി​സം പറയുന്നു. യെരു​ശ​ലേ​മി​നെ​ക്കു​റിച്ച്‌ അതു കൂടു​ത​ലാ​യി ഇങ്ങനെ പറയുന്നു: “കർഷക​രും തീർഥാ​ട​ക​രും കാഴ്‌ചകൾ കൊണ്ടു​വന്നു, ആലയവും നഗരവും സമ്പന്നമാ​യി. അവരുടെ സമ്പത്തു വിദേശ കച്ചവട​ക്കാ​രെ​യും ശിൽപ്പി​ക​ളെ​യും ആകർഷി​ക്കു​ക​യും ചെയ്‌തു.” പ്രാ​ദേ​ശിക ഗവണ്മെൻറി​നോ​ടും മതത്തോ​ടും പേർഷ്യ​ക്കാർ വളരെ​യ​ധി​കം സഹിഷ്‌ണുത പുലർത്തി​യെ​ങ്കി​ലും നികു​തി​ചു​മത്തൽ കർക്കശ​മാ​യി​രു​ന്നു. അതും വില​യേ​റിയ ലോഹങ്ങൾ നൽകി മാത്രമേ അടയ്‌ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.—നെഹെ​മ്യാ​വു 5:1-5, 15; 9:36, 37; 13:15, 16, 20 എന്നിവ താരത​മ്യം ചെയ്യുക.

പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ അവസാന നാളുകൾ വളരെ​യ​ധി​കം കോളി​ളക്കം സൃഷ്ടിച്ച, മണ്ഡലാ​ധി​പ​തി​ക​ളു​ടെ വടംവലി സവി​ശേ​ഷ​ത​യാ​യി​രുന്ന സമയമാ​യി​രു​ന്നു. മെഡി​റ്റ​റേ​നി​യൻ തീരത്തു നടന്ന ഗവണ്മെൻറ്‌ വിരുദ്ധ ലഹളയിൽ ഏർപ്പെട്ട അനേകം യഹൂദർ അങ്ങകലെ വടക്ക്‌, കാസ്‌പി​യൻ കടൽത്തീര പ്രദേ​ശ​ത്തുള്ള ഹൈർകാ​ന​യി​ലേക്കു നാടു​ക​ട​ത്ത​പ്പെട്ടു. എന്നിരു​ന്നാ​ലും യഹൂദ​രി​ല​ധി​ക​വും പേർഷ്യാ​ക്കാർ ഏർപ്പെ​ടു​ത്തിയ ശിക്ഷയ്‌ക്കു പാത്ര​മാ​യ​താ​യി കാണ​പ്പെ​ടു​ന്നില്ല.

ഗ്രീക്കു​കാ​രു​ടെ കാലഘട്ടം

പൊ.യു.മു. 332-ൽ മഹാനായ അലക്‌സാ​ണ്ടർ ഒരു പുള്ളി​പ്പു​ലി​ക്കു സദൃശ​നാ​യി മധ്യപൂർവ ദേശത്തു തലപൊ​ക്കി. എന്നാൽ ഗ്രീക്കി​ന്റെ പ്രാമു​ഖ്യ​ത​യോ​ടുള്ള അഭിരു​ചി അദ്ദേഹ​ത്തി​നു മുമ്പു​തന്നെ നിലവി​ലു​ണ്ടാ​യി​രു​ന്നു. (ദാനീ​യേൽ 7:6) ഗ്രീക്കു സംസ്‌കാ​ര​ത്തി​നു രാഷ്ട്രീയ മൂല്യ​മു​ണ്ടെന്നു തിരി​ച്ച​റിഞ്ഞ്‌ വികസി​ച്ചു​വ​രുന്ന തന്റെ സാമ്രാ​ജ്യ​ത്തെ ഗ്രീക്കു സംസ്‌കാ​ര​ത്തി​ലാ​ക്കാൻ അദ്ദേഹം ഇറങ്ങി​ത്തി​രി​ച്ചു. ഗ്രീക്ക്‌ ഒരു അന്താരാ​ഷ്ട്ര ഭാഷയാ​യി തീർന്നു. അലക്‌സാ​ണ്ട​റു​ടെ ഹ്രസ്വ വാഴ്‌ച വാക്‌തർക്ക​വും സ്‌പോർട്‌സി​ലുള്ള ആവേശ​വും സൗന്ദര്യ​വാ​സ​ന​യും ഊട്ടി​വ​ളർത്തി. ഒടുവിൽ യഹൂദ പൈതൃ​കം​പോ​ലും യവന സംസ്‌കാ​ര​ത്തി​നു വഴി​പ്പെട്ടു.

പൊ.യു.മു. 323-ൽ അലക്‌സാ​ണ്ട​റി​ന്റെ മരണ​ത്തെ​ത്തു​ടർന്ന്‌, സിറി​യ​യി​ലും ഈജി​പ്‌തി​ലു​മുള്ള അദ്ദേഹ​ത്തി​ന്റെ പിൻഗാ​മി​ക​ളാ​യി​രു​ന്നു ‘വടക്കെ​ദേ​ശ​ത്തി​ലെ രാജാവ്‌’ എന്നും ‘തെക്കെ​ദേ​ശ​ത്തി​ലെ രാജാവ്‌’ എന്നും പ്രവാ​ച​ക​നായ ദാനി​യേൽ വിളിച്ച സ്ഥാനങ്ങൾ ആദ്യമാ​യി അലങ്കരി​ച്ചത്‌. (ദാനീ​യേൽ 11:1-19) ‘തെക്കെ​ദേ​ശ​ത്തി​ലെ രാജാവ്‌’ റ്റോളമി II ഫിലഡൽഫ​സി​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌ (പൊ.യു.മു. 285-246), എബ്രായ തിരു​വെ​ഴു​ത്തു​കൾ സാധാരണ ഗ്രീക്കു ഭാഷയായ കൊയ്‌നി​യി​ലേക്കു തർജമ ചെയ്യ​പ്പെ​ടാൻ തുടങ്ങി. ഈ ഭാഷാ​ന്തരം സെപ്‌റ്റു​വ​ജിൻറ്‌ എന്നു വിളി​ക്ക​പ്പെ​ടാൻ ഇടയായി. ഇതിലെ പല വാക്യ​ങ്ങ​ളും ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ ഉദ്ധരി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ആത്മീയ​മാ​യി തപ്പിത്ത​ട​യുന്ന, അന്ധകാ​ര​പൂർണ​മായ ലോകത്ത്‌ ഉദ്‌ബു​ദ്ധ​ത​യാർന്ന അർഥത​ലങ്ങൾ പകരു​ന്ന​തി​നു ഗ്രീക്കു ഭാഷ ഉത്തമമാ​ണെന്നു തെളിഞ്ഞു.

ആൻറി​യാ​ക്കസ്‌ IV എപ്പിഫാ​നെസ്‌ സിറി​യ​യു​ടെ രാജാ​വും പാലസ്‌തീ​ന്റെ ഭരണാ​ധി​പ​നും ആയിത്തീർന്ന​ശേഷം (പൊ.യു.മു. 175-164), ഗവണ്മെൻറ്‌ പിന്തു​ണ​യു​ണ്ടാ​യി​രുന്ന പീഡന​ത്താൽ യഹൂദ മതവ്യ​വ​സ്ഥി​തി തുടച്ചു​മാ​റ്റ​പ്പെ​ടുന്ന ഘട്ടത്തോ​ളം എത്തി. യഹോ​വ​യാം ദൈവത്തെ തള്ളിപ്പ​റ​യാ​നും ഗ്രീക്കു ദൈവ​ങ്ങൾക്കു മാത്രം യാഗമർപ്പി​ക്കാ​നും വധഭീ​ഷണി മുഴക്കി​ക്കൊ​ണ്ടു യഹൂദരെ നിർബ​ന്ധി​ക്കു​ക​യു​ണ്ടാ​യി. പൊ.യു.മു. 168 ഡിസം​ബ​റിൽ യെരു​ശ​ലേ​മി​ലെ ആലയത്തിൽ യഹോ​വ​യു​ടെ വലിയ യാഗപീ​ഠ​ത്തി​നു മേൽ പുറജാ​തി ദൈവ​ങ്ങൾക്കുള്ള യാഗപീ​ഠം പണിത്‌ ഒളിമ്പ്യൻ സീയൂ​സിന്‌ യാഗങ്ങൾ അർപ്പി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ക്ഷോഭി​ത​രെ​ങ്കി​ലും ഗ്രാമ​പ്ര​ദേ​ശ​ത്തി​ലെ ധീരരാ​യി​രുന്ന പുരു​ഷ​ന്മാർ ജൂഡസ്‌ മക്കബീ​സി​ന്റെ നേതൃ​ത്വ​ത്തിൽ ഒത്തുകൂ​ടി യെരു​ശ​ലേം തങ്ങളുടെ അധീന​ത​യിൽ കൊണ്ടു​വ​രു​ന്ന​തു​വരെ കൊടിയ യുദ്ധത്തിൽ ഏർപ്പെട്ടു. ആലയം ദൈവ​ത്തി​നു വീണ്ടും സമർപ്പി​ക്കു​ക​യു​ണ്ടാ​യി. ആലയത്തെ അപവി​ത്ര​മാ​ക്കി കൃത്യം മൂന്നു വർഷം കഴിഞ്ഞു വീണ്ടും ദിവസേന യാഗങ്ങൾ അർപ്പി​ക്കാൻ തുടങ്ങി.

ശേഷിച്ച ഗ്രീക്കു കാലഘ​ട്ട​ത്തിൽ യഹൂദ്യ സമുദാ​യ​ത്തിൽപ്പെ​ട്ടവർ അതി​ക്ര​മ​ത്തി​ലൂ​ടെ പഴയ അതിർത്തി​കൾവരെ തങ്ങളുടെ പ്രദേ​ശങ്ങൾ വിപു​ല​മാ​ക്കു​ന്ന​തി​നു ശ്രമിച്ചു. വധഭീ​ഷണി ഭയന്നു മതംമാ​റാൻ തങ്ങളുടെ വിജാ​തീ​യ​രായ അയൽക്കാ​രു​ടെ​മേൽ ബലം​പ്ര​യോ​ഗി​ക്കു​ന്ന​തിന്‌, പുതു​താ​യി സ്ഥാപിച്ച സേനയു​ടെ കരുത്തു ഭക്തികെട്ട വിധത്തിൽ അവർ ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. എന്നിട്ടും, ഗ്രീക്കു രാഷ്ട്രീയ സംഹിത നഗരങ്ങ​ളെ​യും പട്ടണങ്ങ​ളെ​യും ഭരിക്കു​ന്ന​തിൽ തുടർന്നു.

ആ സമയത്ത്‌, മഹാപു​രോ​ഹിത സ്ഥാന​ത്തേക്കു മത്സരി​ക്കു​ന്നവർ മിക്ക​പ്പോ​ഴും അഴിമ​തി​ക്കാ​രാ​യി​രു​ന്നു. ഉപജാ​പ​ങ്ങ​ളും കൊല​ക​ളും രാഷ്ട്രീയ ഗൂഢാ​ലോ​ച​ന​ക​ളും അവരുടെ അധികാര സ്ഥാനത്തി​നു കളങ്കം​ചാർത്തി. യഹൂദ​രു​ടെ​യി​ട​യി​ലെ മനോ​ഭാ​വം എത്രമാ​ത്രം ഭക്തി​കെ​ട്ട​താ​യി​ത്തീർന്നോ അത്രമാ​ത്രം പ്രഖ്യാ​ത​മാ​യി​ത്തീർന്നു ഗ്രീക്കു സ്‌പോർട്‌സ്‌. കളിക​ളിൽ പങ്കെടു​ക്കാൻ വേണ്ടി യുവ പുരോ​ഹി​ത​ന്മാർ തങ്ങളുടെ ചുമത​ലകൾ ഇട്ടെറി​യു​ന്നത്‌ എത്ര ഞെട്ടി​ക്കുന്ന കാഴ്‌ച​യാ​യി​രു​ന്നു! വിജാ​തീ​യ​രോ​ടൊ​പ്പം നഗ്നരായി മത്സരത്തി​ലേർപ്പെ​ടു​മ്പോ​ഴത്തെ നാണ​ക്കേട്‌ ഒഴിവാ​ക്കാൻ യഹൂദ അത്‌ല​റ്റു​കൾ “അഗ്രചർമിക”ളായി​ത്തീ​രു​ന്ന​തി​നു വേദനാ​ജ​ന​ക​മായ ശസ്‌ത്ര​ക്രി​യ​യ്‌ക്കു പോലും വിധേ​യ​രാ​യി.—1 കൊരി​ന്ത്യർ 7:18 താരത​മ്യം ചെയ്യുക.

മതപര​മായ മാറ്റങ്ങൾ

പ്രവാ​സ​ത്തി​നു ശേഷമുള്ള ആദ്യ വർഷങ്ങ​ളിൽ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടുള്ള സത്യമ​ത​വു​മാ​യി വ്യാജ വിശ്വാ​സ​ങ്ങ​ളും തത്ത്വശാ​സ്‌ത്ര​ങ്ങ​ളും കൂട്ടി​ക്കു​ഴ​യ്‌ക്കു​ന്ന​തി​നെ വിശ്വ​സ്‌ത​രായ യഹൂദർ എതിർത്തി​രു​ന്നു. പേർഷ്യ​യു​മാ​യുള്ള 60 വർഷത്തെ ഉറ്റ സഹവാ​സ​ത്തി​നു​ശേഷം എഴുത​പ്പെട്ട എസ്ഥേർ എന്ന പുസ്‌ത​ക​ത്തിൽ, പാർസി​മ​ത​ത്തെ​പ്പറ്റി (Zoroastrianism) ഒരു സൂചന​പോ​ലു​മില്ല. കൂടാതെ, പേർഷ്യൻ കാലഘ​ട്ട​ത്തി​ന്റെ ആദ്യ ഭാഗത്ത്‌ (പൊ.യു.മു. 537-443) എഴുത​പ്പെട്ട എസ്രാ, നെഹെ​മ്യാ​വു, മലാഖി എന്നീ ബൈബിൾ പുസ്‌ത​ക​ങ്ങ​ളി​ലും പാർസി​മ​ത​ത്തി​ന്റെ യാതൊ​രു സ്വാധീ​ന​വും കാണാ​നില്ല.

എന്നിരു​ന്നാ​ലും, പേർഷ്യൻ കാലഘ​ട്ട​ത്തി​ന്റെ രണ്ടാം പകുതി​യിൽ അനേകം യഹൂദർ, പാർസി​ക​ളു​ടെ പ്രധാന ദേവനാ​യി​രുന്ന അഹൂറ മസ്‌ദ​യു​ടെ ആരാധ​ക​രു​ടെ വീക്ഷണ​ഗ​തി​ക​ളിൽ ചില​തൊ​ക്കെ സ്വീക​രി​ക്കാൻ തുടങ്ങി​യ​താ​യി പണ്ഡിത​ന്മാർ കരുതു​ന്നു. ഇസിനു​ക​ളു​ടെ പരക്കെ അറിയ​പ്പെ​ടുന്ന അന്ധവി​ശ്വാ​സ​ങ്ങ​ളി​ലും ആചാര​ങ്ങ​ളി​ലും ഇതു കാണാ​വു​ന്ന​താണ്‌. കുറുക്കൻ, മണലാ​ര​ണ്യ​ത്തി​ലെ മറ്റു ജീവികൾ, നിശാ പക്ഷികൾ എന്നിവ ബാബി​ലോ​നി​ലെ​യും പേർഷ്യ​യി​ലെ​യും പുരാ​വൃ​ത്ത​ത്തി​ലെ ദുഷ്ടാ​ത്മാ​ക്ക​ളും നിശാ രാക്ഷസ​ന്മാ​രു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന ധാരണ യഹൂദ​രു​ടെ മനസ്സു​ക​ളിൽ തങ്ങിനി​ന്നു.

യഹൂദർ വിജാ​തീയ ആശയങ്ങളെ ഒരു വ്യത്യസ്‌ത വെളി​ച്ച​ത്തിൽ വീക്ഷി​ക്കാൻ തുടങ്ങി. സ്വർഗം, നരകം, ദേഹി, വചനം (ലോ​ഗോസ്‌), ജ്ഞാനം എന്നിവ​യെ​ക്കു​റി​ച്ചുള്ള ധാരണ​കൾക്കെ​ല്ലാം പുതിയ അർഥത​ല​ങ്ങ​ളു​ണ്ടാ​യി. അന്നു വിചാ​രി​ച്ചി​രു​ന്ന​തു​പോ​ലെ, ദൈവം മനുഷ്യ​രു​മാ​യി ആശയവി​നി​യമം നടത്താ​നാ​വാ​ത്ത​വി​ധം അത്ര അകലത്തി​ലാ​യി​രി​ക്കു​ന്ന​പക്ഷം അവനു മധ്യവർത്തി​കൾ ആവശ്യ​മാ​യി​രു​ന്നു​വെ​ന്നാ​ണു പഠിപ്പി​ച്ചി​രു​ന്നത്‌. ആ മധ്യവർത്തി​ക​ളെ​യും കാവൽ ചെയ്യുന്ന ആത്മാക്ക​ളെ​യും ഗ്രീക്കു​കാർ ഭൂതങ്ങൾ എന്നു പേർവി​ളി​ച്ചു. നല്ലതോ ചീത്തയോ ആയ ഭൂതങ്ങൾ ഉണ്ടായി​രി​ക്കാ​മെന്ന ആശയം അംഗീ​ക​രിച്ച യഹൂദർ എളുപ്പ​ത്തിൽ ഭൂതങ്ങ​ളു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി.

പുരോ​ഗ​മ​ന​പ​ര​മായ ഒരു മാറ്റം പ്രാ​ദേ​ശിക ആരാധ​ന​യിൽ ഉൾപ്പെ​ട്ടി​രു​ന്നു. സമീപ​പ്ര​ദേ​ശ​ത്തുള്ള യഹൂദാ കൂട്ടങ്ങൾക്കു മതവി​ദ്യാ​ഭ്യാ​സ​ത്തി​നും ശുശ്രൂ​ഷ​കൾക്കും കൂടി​വ​രു​ന്ന​തി​നുള്ള സ്ഥലങ്ങളെന്ന നിലയിൽ സിന​ഗോ​ഗു​കൾ പൊട്ടി​മു​ള​യ്‌ക്കാൻ തുടങ്ങി. യഹൂദ സിന​ഗോ​ഗു​കൾ എന്ന്‌, എവിടെ, എങ്ങനെ തുടങ്ങി​യെന്നു കൃത്യ​മാ​യി അറിഞ്ഞു​കൂ​ടാ. ദൂര​ദേ​ശ​ത്തുള്ള യഹൂദർക്ക്‌ ആലയത്തിൽ പോകാൻ കഴിയാ​തെ വന്നപ്പോൾ ആരാധി​ക്കു​ന്ന​തി​നുള്ള അവരുടെ ആവശ്യത്തെ സിന​ഗോ​ഗു​കൾ തൃപ്‌തി​പ്പെ​ടു​ത്തി​യ​തു​കൊണ്ട്‌, പ്രവാ​സ​കാ​ല​ങ്ങ​ളി​ലോ പ്രവാ​സ​കാ​ല​ങ്ങൾക്കു ശേഷമോ അവ സ്ഥാപി​ത​മാ​യെ​ന്നാ​ണു പൊതു​വേ കരുതു​ന്നത്‌. ശ്രദ്ധേ​യ​മെന്നു പറയട്ടെ, അവ യേശു​വി​നും അവന്റെ ശിഷ്യ​ന്മാർക്കും ‘അന്ധകാ​ര​ത്തിൽനി​ന്നു തന്റെ അത്ഭുത പ്രകാ​ശ​ത്തി​ലേക്കു ജനങ്ങളെ വിളിച്ച ദൈവ​ത്തി​ന്റെ സൽഗു​ണ​ങ്ങളെ ഘോഷി​പ്പാ​ന്ത​ക്കവണ്ണ’മുള്ള മികച്ച വേദി​ക​ളാ​യി മാറി.—1 പത്രൊസ്‌ 2:9.

യഹൂദ​മതം നാനാതര ആശയഗ​തി​ക്കാ​രു​ടെ കൂട്ടങ്ങളെ സ്വാഗ​തം​ചെ​യ്‌തു

പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടിൽ നാനാതര ആശയഗ​തി​ക്കാ​രു​ടെ കൂട്ടങ്ങൾ തലപൊ​ക്കാൻ തുടങ്ങി. അവർ വ്യത്യസ്‌ത മതസം​ഘ​ട​ന​ക​ളാ​യി​രു​ന്നില്ല. മറിച്ച്‌, യഹൂദ മതത്തിന്റെ കുടക്കീ​ഴിൽ ജനങ്ങളെ സ്വാധീ​നി​ക്കു​ന്ന​തി​നും രാഷ്ട്രത്തെ നിയ​ന്ത്രി​ക്കു​ന്ന​തി​നും ശ്രമിച്ച യഹൂദ വൈദി​ക​രു​ടെ​യും തത്ത്വചി​ന്ത​ക​രു​ടെ​യും രാഷ്ട്രീയ പ്രവർത്ത​ക​രു​ടെ​യും ചെറിയ സംഘട​ന​ക​ളാ​യി​രു​ന്നു അവ.

രാഷ്ട്രീ​യ​ക്കറ പുരണ്ട സദൂക്യർ മുഖ്യ​മാ​യും സമ്പന്ന ശ്രേഷ്‌ഠ​വർഗ​മാ​യി​രു​ന്നു. പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ ഗവണ്മെൻറ്‌ വിരുദ്ധ ഹസ്‌മോ​നി​യൻ കലാപം ഉണ്ടായതു മുതൽ സമർഥ​മായ നയത​ന്ത്ര​ത്തി​നു പേരു​കേ​ട്ട​വ​രാ​യി​രു​ന്നു അവർ. അവരിൽ ചിലർ ബിസി​ന​സു​കാ​രും ജന്മിക​ളു​മാ​യി​രു​ന്നെ​ങ്കി​ലും അധികം​പേ​രും പുരോ​ഹി​ത​ന്മാ​രാ​യി​രു​ന്നു. യേശു ജനിച്ച​പ്പോ​ഴേ​ക്കും മിക്ക സദൂക്യ​രും പാലസ്‌തീ​നി​ലെ റോമൻ ഭരണത്തെ അനുകൂ​ലി​ച്ചു. കാരണം അതു കൂടുതൽ ഉറച്ചതും നിലവി​ലുള്ള സ്ഥിതി നിലനിർത്താൻ സാധ്യ​ത​യു​ള്ള​തും ആണെന്ന്‌ അവർ ധരിച്ചു. (യോഹ​ന്നാൻ 11:47, 48 താരത​മ്യം ചെയ്യുക.) ഹെരോ​ദാ​വി​ന്റെ കുടും​ബം ഭരണം നടത്തു​ന്നതു ദേശീയ താത്‌പ​ര്യ​ത്തിന്‌ ഏറെ യോജി​ച്ച​താ​യി​രി​ക്കു​മെന്ന്‌ ഒരു ന്യൂന​പക്ഷം (ഹെരോ​ദാവ്‌-അനുഭാ​വി​കൾ) വിശ്വ​സി​ച്ചു. എന്തായാ​ലും, ദേശം യഹൂദ മതഭ്രാ​ന്ത​രു​ടെ കരങ്ങളി​ലാ​യി​രി​ക്കാ​നോ ആലയം പുരോ​ഹി​ത​ന്മാ​രു​ടേ​ത​ല്ലാ​തെ മറ്റാരു​ടെ​യെ​ങ്കി​ലും നിയ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കാ​നോ സദൂക്യർ ആഗ്രഹി​ച്ചില്ല. സദൂക്യ വിശ്വാ​സങ്ങൾ യാഥാ​സ്ഥി​തി​ക​മാ​യി​രു​ന്നു, അതു കൂടു​ത​ലും അവർ മോശ​യു​ടെ ലിഖി​ത​ങ്ങൾക്കു കൊടുത്ത വ്യാഖ്യാ​ന​ത്തിൽ അധിഷ്‌ഠി​ത​മാ​യി​രു​ന്നു. കൂടാതെ, ശക്‌ത​രായ പരീശ​ന്മാ​രു​ടെ വിഭാ​ഗ​ത്തോട്‌ അവർക്കുള്ള എതിർപ്പും അവ പ്രകട​മാ​ക്കി. (പ്രവൃ​ത്തി​കൾ 23:6-8) എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​നങ്ങൾ ഊഹാ​പോ​ഹ​ങ്ങ​ളാ​ണെന്നു പറഞ്ഞു​കൊ​ണ്ടു സദൂക്യർ അവ തള്ളിക്ക​ളഞ്ഞു. ബൈബി​ളി​ലെ ചരി​ത്ര​പ​ര​വും കാവ്യാ​ത്മ​ക​വും സുഭാ​ഷി​ത​പ​ര​വു​മായ പുസ്‌ത​കങ്ങൾ നിശ്വ​സ്‌ത​മ​ല്ലെ​ന്നും അനാവ​ശ്യ​മാ​ണെ​ന്നും അവർ പഠിപ്പി​ച്ചു.

ഗ്രീക്കു കാലഘ​ട്ട​ത്തിൽ യഹൂദ ഗ്രീക്കു​വാ​ദ​ത്തി​നെ​തി​രെ ശക്തമായ പ്രതി​ലോ​മ​ശ​ക്തി​യാ​യി പരീശ​ന്മാർ രൂപം​കൊ​ണ്ടു. എന്നിരു​ന്നാ​ലും, യേശു​വി​ന്റെ നാളാ​യ​പ്പോ​ഴേ​ക്കും അവർ സിന​ഗോ​ഗി​ലെ പ്രബോ​ധ​ന​ത്തി​ലൂ​ടെ രാഷ്ട്രത്തെ നിയ​ന്ത്രി​ക്കാൻ ശ്രമിച്ച, വഴക്കമി​ല്ലാത്ത, പാരമ്പ​ര്യ​ത്തി​ന്റെ കുരു​ക്കിൽപ്പെട്ട, നിയമ​നി​ഷ്‌ഠ​യുള്ള, അഹന്തയുള്ള, സ്വയനീ​തി​ക്കാ​രായ മതപരി​വർത്ത​ക​രും ഉപദേ​ഷ്ടാ​ക്ക​ളും ആയിത്തീർന്നു. കൂടു​ത​ലും ഇടത്തര​ക്കാ​രാ​യി​രുന്ന അവർ സാധാ​ര​ണ​ക്കാ​രായ ജനങ്ങളെ അവമതി​ച്ചി​രു​ന്നു. യേശു മിക്ക പരീശ​ന്മാ​രെ​യും കപടരായ സ്വാർഥ​മ​തി​ക​ളും കരുണ​യി​ല്ലാത്ത പണമോ​ഹി​ക​ളും ആയി വീക്ഷിച്ചു. (മത്തായി 23-ാം അധ്യായം) അവർ മുഴു എബ്രായ തിരു​വെ​ഴു​ത്തു​ക​ളെ​യും തങ്ങളുടെ സ്വന്തം വിശദീ​ക​ര​ണ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ അംഗീ​ക​രി​ച്ചെ​ങ്കി​ലും അതിനു തുല്യ​മായ അല്ലെങ്കിൽ അതി​നെ​ക്കാൾ കൂടു​ത​ലായ മൂല്യം തങ്ങളുടെ അലിഖിത പാരമ്പ​ര്യ​ങ്ങൾക്കു കൽപ്പിച്ചു. തങ്ങളുടെ പാരമ്പ​ര്യം “ന്യായ​പ്ര​മാ​ണ​ത്തി​നു ചുറ്റു​മുള്ള ഒരു വേലി” ആയിരു​ന്നു​വെന്ന്‌ അവർ പറഞ്ഞു. എന്നിരു​ന്നാ​ലും, ഒരു വേലി ആയിരി​ക്കു​ന്ന​തി​നു പകരം അവരുടെ പാരമ്പ​ര്യ​ങ്ങൾ ദൈവ​വ​ച​നത്തെ അസാധു​വാ​ക്കു​ക​യും പൊതു​ജ​ന​ങ്ങളെ കുഴപ്പി​ക്കു​ക​യു​മാ​ണു ചെയ്‌തത്‌.—മത്തായി 23:2-4; മർക്കൊസ്‌ 7:1, 9-13.

പ്രത്യ​ക്ഷ​ത്തിൽ, ഏതാനും ഒറ്റപ്പെട്ട സമുദാ​യ​ങ്ങ​ളി​ലാ​യി ജീവി​ച്ചി​രുന്ന ഗൂഢമ​ത​വാ​ദി​ക​ളാ​യി​രു​ന്നു ഇസിനു​കൾ. നിർമ​ല​ത​യോ​ടെ വാഗ്‌ദത്ത മിശി​ഹാ​യെ സ്വീക​രി​ക്കാൻ കാത്തി​രി​ക്കുന്ന ഇസ്രാ​യേ​ലി​ന്റെ യഥാർഥ ശേഷി​പ്പാ​ണു തങ്ങളെന്ന്‌ അവർ സ്വയം കരുതി. ഇസിനു​കൾ ധ്യാന​നി​ഷ്‌ഠ​യുള്ള, സുഖ​ഭോ​ഗങ്ങൾ വെടി​ഞ്ഞുള്ള ഒരു ജീവിതം നയിച്ചു. അവരുടെ വിശ്വാ​സ​ങ്ങ​ളിൽ പലതും പേർഷ്യ-ഗ്രീക്കു വിശ്വാ​സ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ച്ചി​രു​ന്നു.

മതപര​മാ​യി പ്രേരി​പ്പി​ക്ക​പ്പെട്ട, ദേശസ്‌നേ​ഹി​ക​ളായ, മതഭ്രാ​ന്ത​രായ തീവ്ര​വാ​ദി​ക​ളു​ടെ പല വിഭാ​ഗ​ങ്ങ​ളും സ്വത​ന്ത്ര​മായ യഹൂദ രാഷ്ട്ര​ത്തി​നു വിലങ്ങു​ത​ടി​യാ​യി നിന്ന സകല​രെ​യും നിഷ്‌ഠൂ​ര​മാം​വി​ധം ശത്രു​ക്ക​ളാ​യി വീക്ഷിച്ചു. അവരെ ഹാസ്‌മോ​നി​യ​ക്കാ​രോ​ടു സാമ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, മുഖ്യ​മാ​യും ആദർശ​വാ​ദി​ക​ളായ, സാഹസി​ക​രായ യുവാ​ക്കൻന്മാർക്ക്‌ അവർ ആകർഷി​ത​രാ​യി തോന്നി​ച്ചു. കൊള്ള​ക്കാ​രായ കൊല​യാ​ളി​കൾ അല്ലെങ്കിൽ മറുത്തു പൊരു​തു​ന്നവർ എന്നു നിരൂ​പി​ച്ചു​കൊ​ണ്ടു ഗറില്ലാ തന്ത്രങ്ങൾ ആവിഷ്‌ക​രിച്ച അവർ വഴിക​ളും പൊതു​സ്ഥ​ല​ങ്ങ​ളും അപകട​ക​ര​മാ​ക്കി​ത്തീർത്തു, കൂടാതെ അക്കാലത്തെ വിഭ്രാ​ന്തി വർധി​പ്പി​ക്കു​ക​യും ചെയ്‌തു.

ഈജി​പ്‌തിൽ അലക്‌സാ​ണ്ട്രി​യ​ക്കാ​രായ യഹൂദ​രു​ടെ​യി​ട​യിൽ ഗ്രീക്കു തത്ത്വചിന്ത പ്രബല​മാ​യി. അവി​ടെ​നിന്ന്‌ അതു പാലസ്‌തീ​നി​ലേ​ക്കും ഡയസ്‌പോ​റ​യിൽ വ്യാപ​ക​മാ​യി ചിതറി​ക്കി​ട​ന്നി​രുന്ന യഹൂദ​രു​ടെ​യി​ട​യി​ലേ​ക്കും വ്യാപി​ച്ചു. ഉത്തരകാ​നോ​നിക ഗ്രന്ഥങ്ങ​ളും യഹൂദ വ്യാജ​സാ​ഹി​ത്യ ഗ്രന്ഥവും (Pseudepigrapha) എഴുതിയ യഹൂദ സൈദ്ധാ​ന്തി​കർ, മോശ​യു​ടെ ലിഖി​തങ്ങൾ അസ്‌പ​ഷ്ട​വും അരോ​ച​ക​മായ ദൃഷ്ടാ​ന്ത​ക​ഥ​ക​ളും ആണെന്നു വ്യാഖ്യാ​നി​ച്ചു.

റോമാ യുഗം വന്നെത്തി​യ​പ്പോ​ഴേ​ക്കും ഗ്രീക്കു സംസ്‌കൃ​തി​വ​ത്‌ക​രണം പാലസ്‌തീ​നെ സാമു​ദാ​യി​ക​വും രാഷ്ട്രീ​യ​വും തത്ത്വചി​ന്താ​പ​ര​വു​മായ അർഥത്തിൽ ശാശ്വ​ത​മാ​യി ഉടച്ചു​വാർത്തി​രു​ന്നു. യഹൂദ​രു​ടെ ബൈബി​ള​ധി​ഷ്‌ഠിത മതത്തിന്റെ സ്ഥാനത്ത്‌, ബാബി​ലോൻ, പേർഷ്യ, ഗ്രീക്ക്‌ എന്നിവി​ട​ങ്ങ​ളി​ലെ വിശ്വാ​സ​ങ്ങ​ളു​മാ​യി അൽപ്പസ്വൽപ്പം തിരു​വെ​ഴു​ത്തു സത്യം കൂട്ടി​ക്ക​ലർത്തി​യെ​ടുത്ത യഹൂദ​മതം നിലവിൽ വന്നു. എന്നുവ​രി​കി​ലും, സദൂക്യർ, പരീശ​ന്മാർ, ഇസിനു​കൾ എന്നിവ​രെ​യെ​ല്ലാം ഒരുമി​ച്ചു കൂട്ടി​യാ​ലും അതു രാഷ്ട്ര​ത്തി​ലെ ജനതയു​ടെ 7 ശതമാ​ന​ത്തിൽ കുറവേ വരുമാ​യി​രു​ന്നു​ള്ളൂ. ഈ പ്രതി​ലോമ ശക്തിക​ളു​ടെ നീർച്ചു​ഴി​യി​ല​ക​പ്പെ​ട്ട​തോ, “ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ കുഴഞ്ഞ​വ​രും ചിന്നി​യ​വ​രു​മായ” യഹൂദ ജനഗണ​വും.—മത്തായി 9:36.

അന്ധകാ​ര​പൂർണ​മായ ആ ലോക​ത്തി​ലേ​ക്കാണ്‌ യേശു കടന്നു​വ​ന്നത്‌. “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാര​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​മായ നിങ്ങൾ എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോ​ന്മേഷം പകരും” എന്ന അവന്റെ ഉറപ്പേ​കുന്ന ക്ഷണം ആശ്വാ​സ​ദാ​യ​ക​മാ​യി​രു​ന്നു. (മത്തായി 11:28, NW) “ഞാൻ ലോക​ത്തി​ന്റെ വെളിച്ചം ആകുന്നു” എന്ന അവന്റെ വാക്കുകൾ ശ്രവി​ക്കു​ന്നത്‌ എത്ര രോമാ​ഞ്ച​ജ​ന​ക​മാ​യി​രു​ന്നു! (യോഹ​ന്നാൻ 8:12) കൂടാതെ, “എന്നെ അനുഗ​മി​ക്കു​ന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളി​ച്ച​മു​ള്ളവൻ ആകും” എന്ന ഹൃദയാ​ഹ്ലാ​ദം പകരുന്ന അവന്റെ വാഗ്‌ദാ​നം തീർച്ച​യാ​യും ഹൃദ്യ​മാ​യി​രു​ന്നു.—യോഹ​ന്നാൻ 8:12.

[26-ാം പേജിലെ ചിത്രം]

യഹൂദ മതനേ​താ​ക്ക​ന്മാർ ആത്മീയ അന്ധകാ​ര​ത്തി​ലാ​ണെന്ന്‌ യേശു പ്രകട​മാ​ക്കി

[28-ാം പേജിലെ ചിത്രം]

ആൻറിയാക്കസ്‌ IV (എപ്പിഫാനെസ്‌)-ന്റെ രൂപസാ​ദൃ​ശ്യം വഹിക്കുന്ന നാണയം

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.