വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു”

“ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു”

രാജ്യ​പ്ര​ഘോ​ഷകർ റിപ്പോർട്ടു​ചെ​യ്യു​ന്നു

“ലോക​ത്തിൽ ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു”

യഹോ​വ​യു​ടെ സാക്ഷികൾ അനന്യ​രാ​യി നില​കൊ​ള്ളു​ന്നു. രക്തപ്പകർച്ച സ്വീക​രി​ക്കാ​ത്ത​തി​ന്റെ​പേ​രിൽ മിക്ക​പ്പോ​ഴും അവർ ദുഷ്‌കീർത്തി​ക്കു പാത്ര​മാ​കു​ന്നു. എന്നിരു​ന്നാ​ലും ഈ നിലപാ​ടു തികച്ചും ബൈബി​ള​ധി​ഷ്‌ഠി​ത​മാണ്‌. ദൈവ​ദൃ​ഷ്ടി​യിൽ രക്തം വില​യേ​റി​യ​താ​യ​തു​കൊണ്ട്‌ അതിന്റെ ദുരു​പ​യോ​ഗത്തെ അവൻ കുറ്റം​വി​ധി​ക്കു​ന്നു​വെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. (ഉല്‌പത്തി 9:3, 4; ലേവ്യ​പു​സ്‌തകം 17:14) ഈ വിഷയത്തെ സംബന്ധി​ച്ചുള്ള തിരു​വെ​ഴു​ത്തു​ക​ളു​ടെ പരി​ശോ​ധ​ന​യു​ടെ ഫലമായി ‘രക്തത്തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കാ​നുള്ള’ ബൈബി​ളി​ന്റെ കൽപ്പന​യിൽ രക്തപ്പകർച്ച​യു​ടെ ആധുനിക നടപടി​യും ഉൾപ്പെ​ടു​മെന്നു യഹോ​വ​യു​ടെ സാക്ഷികൾ നിഗമനം ചെയ്യുന്നു.—പ്രവൃ​ത്തി​കൾ 15:19, 20, 28, 29.

സമീപ​വർഷ​ങ്ങ​ളിൽ വൈദ്യ​ശാ​സ്‌ത്ര രംഗത്തു​ള്ള​വ​രും അതു​പോ​ലെ​തന്നെ ചില രാജ്യ​ങ്ങ​ളി​ലെ കോട​തി​ക​ളും ഈ കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കളെ പിന്തു​ണ​ച്ചി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഡെൻമാർക്കിൽ, രക്തം സംബന്ധിച്ച ബൈബി​ളി​ന്റെ വീക്ഷണം അറിഞ്ഞി​രുന്ന ഒരു യുവ മാതാവ്‌ വാഹനാ​പ​ക​ട​ത്തി​ന്റെ ഫലമായി മരിച്ചു. രക്തം സ്വീക​രി​ക്കാ​നുള്ള വിസമ്മതം മൂലം അവരുടെ ഡോക്ടർമാർ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ വാർത്താ മാധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒരു മാസ​ത്തോ​ളം നീണ്ടു​നിന്ന വിദ്വേ​ഷ​ഭ​രി​ത​മായ പ്രചര​ണ​ത്തിന്‌ ഇന്ധന​മേകി.

ആ യുവതി​യു​ടെ മാതാ​പി​താ​ക്കൾ ഒരു അന്വേ​ഷ​ണ​ത്തിന്‌ ആവശ്യ​പ്പെട്ടു. 1994 ഏപ്രി​ലിൽ രോഗി​ക​ളു​ടെ പരാതി​ക്കുള്ള ഡെൻമാർക്ക്‌ കമ്മീഷന്റെ തീരു​മാ​നം പ്രഖ്യാ​പി​ക്ക​പ്പെട്ടു. രോഗി മരിച്ചത്‌ അവർ രക്തപ്പകർച്ചക്കു വിസമ്മ​തി​ച്ച​തു​കൊ​ണ്ടല്ല മറിച്ച്‌ ചികി​ത്സാ​പ​ര​മായ അഴിമ​തി​കൊ​ണ്ടാ​ണെന്ന്‌ അതു പറഞ്ഞു. ബോർഡ്‌ ഓഫ്‌ ഫോറൻസിക്‌ മെഡി​സി​ന്റെ​യും ആരോഗ്യ അധികാ​രി​ക​ളു​ടെ​യും അന്വേ​ഷ​ണ​ത്തിൽ അധിഷ്‌ഠി​ത​മാ​യി​രു​ന്നു തീരു​മാ​നം. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രക്തം സ്വീക​രി​ക്കാ​നുള്ള വിസമ്മതം കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട പകര ചികിൽസ നൽകു​ന്ന​തി​നുള്ള കടപ്പാട്‌ ഡോക്ടർമാർക്കു​ണ്ടെന്ന്‌ ഡെൻമാർക്കി​ലെ എല്ലാ ആരോ​ഗ്യ​പ​രി​പാ​ലന കേന്ദ്ര​ങ്ങൾക്കു​മുള്ള ഒരു സർക്കു​ല​റിൽ നാഷണൽ ബോർഡ്‌ ഓഫ്‌ ഹെൽത്ത്‌ പ്രസ്‌താ​വി​ച്ചു.

ലുക്കീ​മി​യ പിടി​പെട്ടു മരിച്ച 15 വയസ്സു​കാ​രൻ ദാൻ എന്ന സാക്ഷി ഉൾപ്പെ​ട്ട​താ​യി​രു​ന്നു മറ്റൊരു കേസ്‌. ഈ അവസര​ത്തിൽ രക്തപ്പകർച്ച നിരസി​ക്കാ​നുള്ള ദാനിന്റെ ധൈര്യ​പൂർവ​മായ തീരു​മാ​നത്തെ ഡോക്ടർമാർ ആദരിച്ചു. ഇത്‌ ദാനിന്റെ മരണത്തി​നു മാധ്യ​മങ്ങൾ ഡോക്ടർമാ​രെ കുറ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള വ്യാപ​ക​മായ വാർത്താ പ്രചര​ണ​ത്തിന്‌ ഇടയാക്കി. എന്നിരു​ന്നാ​ലും പലരും ഈ ദുഷ്‌പ്ര​ച​ര​ണത്തെ അനുകൂ​ലി​ച്ചില്ല.

ദൃഷ്ടാ​ന്ത​ത്തിന്‌, ദാൻ പഠിച്ചി​രുന്ന സ്‌കൂ​ളി​ലെ ഹെഡ്‌മാ​സ്റ്റർ രാജ്യ​ഹാ​ളി​ലെ ശവസം​സ്‌കാര ചടങ്ങിനു ഹാജരാ യിരുന്നു. ദാനിന്റെ മരണ​ത്തെ​ക്കു​റി​ച്ചുള്ള അനുചിത വാർത്താ പ്രചര​ണ​ത്തിൽ അദ്ദേഹം ഞെട്ടൽ പ്രകട​മാ​ക്കി. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള നിരവധി ചോദ്യ​ങ്ങ​ളു​മാ​യി സാക്ഷി​യായ ഒരു സഹപ്ര​വർത്ത​കനെ സമീപി​ച്ച​ശേഷം യഹോ​വ​യു​ടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡി​യോ​യു​ടെ പ്രതി അദ്ദേഹം സ്വീക​രി​ച്ചു. ആ വീഡി​യോ​യിൽ വളരെ​യ​ധി​കം മതിപ്പു തോന്നിയ അദ്ദേഹം സ്‌കൂ​ളി​ലെ എല്ലാ അധ്യാ​പ​ക​രും അതു കാണു​ന്ന​തി​നുള്ള ക്രമീ​ക​രണം ചെയ്‌തു. പിന്നീട്‌, ഓരോ ക്ലാസ്സി​ലു​മാ​യി എല്ലാ വിദ്യാർഥി​ക​ളെ​യും വീഡി​യോ കാണിച്ചു.

ഡെൻമാർക്കി​ലെ ആരോഗ്യ മന്ത്രി​യും ദാനിന്റെ ഡോക്ടർമാർക്കു​ണ്ടായ ദുഷ്‌കീർത്തി​യോ​ടു വിയോ​ജി​ച്ചി​രു​ന്നു. ദാനിന്റെ പക്വത​യുള്ള തീരു​മാ​ന​ത്തെ​യും അടിയു​റച്ച വിശ്വാ​സ​ത്തെ​യും ആദരി​ക്കു​ന്ന​തിൽ അവന്റെ ഡോക്ടർമാർ ഉചിത​മാ​യതു ചെയ്‌തു​വെന്ന്‌ അദ്ദേഹം പ്രസ്‌താ​വി​ച്ചു.

ദൈവ​നി​യ​മ​ത്തോട്‌ അനുസ​രണം പ്രകട​മാ​ക്കുന്ന ലക്ഷക്കണ​ക്കി​നു രാജ്യ​പ്ര​ഘോ​ഷ​ക​രുണ്ട്‌. തങ്ങളുടെ അനുസ​രണം നിമിത്തം “ലോക​ത്തിൽ ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാശി”ച്ചുകൊണ്ട്‌ അവർ മുന്തി​നിൽക്കു​ന്നു.—ഫിലി​പ്പി​യർ 2:12, 15.