അക്രമം എല്ലായിടത്തുമുണ്ട്
അക്രമം എല്ലായിടത്തുമുണ്ട്
ട്രാഫിക്ക് ലൈററ് മാറിവരാൻ തന്റെ കാറിൽ കാത്തിരിക്കുന്ന ഒരു ഡ്രൈവറുടെ നേരെ അസഭ്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ട് ഒരു അതികായൻ മുഷ്ടി കുലുക്കി അടുത്തുവരുന്നത് അയാൾ പെട്ടെന്നു കണ്ടു. ഡ്രൈവർ തന്റെ വാതിലുകൾ പൂട്ടി ജനാലകൾ അടയ്ക്കുന്നതിനു തിടുക്കംകൂട്ടി, എന്നാൽ ആ അതികായൻ അടുത്തടുത്തു വന്നു. അടുത്തെത്തിയ പാടേ ആ മനുഷ്യൻ കാർ പിടിച്ചുകുലുക്കി കതകിൽ പിടിച്ചുവലിച്ചു. ഒടുവിൽ, നിരാശനായി അയാൾ തന്റെ വലിയ മുഷ്ടി ഉയർത്തി മുമ്പിലത്തെ ചില്ല് ഇടിച്ചുതകർത്തു.
ഇത് സിനിമയിലെ ഒരു രംഗമാണോ? അല്ല! ഇതു പ്രശാന്തതക്കും വിശ്രമദായകമായ അന്തരീക്ഷത്തിനും പേരുകേട്ട ഹവായ്, ഓഹൂ ദ്വീപിലെ ഒരു ട്രാഫിക് വഴക്കായിരുന്നു.
ഈ സംഭവം അതിശയമല്ല. വാതിലുകളിലെ പൂട്ടുകൾ, ജനാലകളിലെ അഴികൾ, കെട്ടിടങ്ങളിലെ കാവൽക്കാർ എന്നിവയും, “ഡ്രൈവർ പണം കൊണ്ടുനടക്കുന്നില്ല” എന്ന ബസുകളിലെ ബോർഡുകൾപോലും, ഒരു സംഗതിയിലേക്കു വിരൽചൂണ്ടുന്നു: അക്രമം എല്ലായിടത്തുമുണ്ട്!
ഭവനത്തിലെ അക്രമം
ഭവനം ഒരുവന്റെ സുരക്ഷിതസങ്കേതമെന്ന നിലയിൽ പണ്ടേ വിലമതിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഭവനത്തെ സംബന്ധിച്ച പ്രശാന്തതയുടെയും സുരക്ഷിതത്ത്വത്തിന്റെയും ഈ ചിത്രം സത്വരം മാറിവരുകയാണ്. ശിശുദ്രോഹം, ഇണയുടെ പ്രഹരം, നരഹത്യ എന്നിവ ഉൾപ്പെടുന്ന കുടുംബത്തിലെ അക്രമം ലോകത്തിലെല്ലാം വാർത്താതലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്.
ദൃഷ്ടാന്തത്തിന്, “ഭവനത്തിലെ അക്രമത്തിനു വിധേയരാകുന്നതുകൊണ്ടു ബ്രിട്ടനിൽ കുറഞ്ഞപക്ഷം 7,50,000 കുട്ടികൾ ദീർഘനാൾ നീണ്ടുനിൽക്കുന്ന ആഘാതം അനുഭവിച്ചേക്കാം” എന്നു മാഞ്ചസ്ററർ ഗാർഡിയൻ വീക്ക്ലി പറയുന്നു. ഈ റിപ്പോർട്ട് ഒരു സർവേയിൽ അധിഷ്ഠിതമായിരുന്നു, “ചോദ്യംചെയ്യപ്പെട്ട നാലിൽ മൂന്നു സ്ത്രീകൾ തങ്ങളുടെ കുട്ടികൾ അക്രമസംഭവങ്ങൾ കണ്ടിട്ടുണ്ടെന്നു പറഞ്ഞതായും കുട്ടികളുടെ ഏതാണ്ടു മൂന്നിൽ രണ്ടു ഭാഗം തങ്ങളുടെ മാതാക്കൾ പ്രഹരിക്കപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും”കൂടെ സർവേ കണ്ടെത്തി. അതുപോലെതന്നെ, യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നതനുസരിച്ച്, ശിശുദ്രോഹവും അവഗണനയും സംബന്ധിച്ച യു.എസ്. ഉപദേശകസമിതി “ഏറെയും 4 വയസ്സിൽ താണ 2,000 കുട്ടികൾ ഓരോ വർഷവും മാതാപിതാക്കളുടെയോ പരിപാലകരുടെയോ കയ്യാൽ മരിക്കുന്നു” എന്നു കണക്കാക്കുന്നു. ഇതു ട്രാഫിക്ക് അപകടങ്ങൾ, വെള്ളത്തിൽ മുങ്ങിപ്പോകൽ, വീഴ്ചകൾ എന്നിവ വരുത്തിക്കൂട്ടുന്ന മരണങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണ് എന്ന് ഈ റിപ്പോർട്ടു പറയുന്നു.
വീടുകളിലെ അക്രമങ്ങളിൽ ഇണയുടെ ദ്രോഹവും ഉൾപ്പെടുന്നു, അതിൽ ഉന്തോ തള്ളോ മുതൽ തട്ടോ തൊഴിയോ ശ്വാസംമുട്ടിക്കലോ പ്രഹരമോ, കത്തിയോ തോക്കോ കൊണ്ടുള്ള ഭീഷണിപ്പെടുത്തലോ വരെ ഉൾപ്പെട്ടിരിക്കുന്നു, കൊല പോലും നടക്കുന്നു. ഇക്കാലത്ത് ഇത്തരം അക്രമം പുരുഷൻമാർക്കും സ്ത്രീകൾക്കും ബാധകമാണ്. ഭാര്യാഭർത്താക്കൻമാരുടെ ഇടയിൽ നടക്കുന്നതായി അറിയപ്പെടുന്ന അക്രമത്തിൽ ഏതാണ്ടു നാലിലൊന്നു കേസുകൾക്കും തുടക്കമിടുന്നതു പുരുഷനാണ്, മറെറാരു നാലിലൊന്നിനു തുടക്കമിടുന്നതു സ്ത്രീയാണ്, ശേഷിച്ചവയെ ഇരുകൂട്ടരും കുററംവഹിക്കേണ്ട കലഹങ്ങളായി വർണിക്കാൻ കഴിയും എന്ന് ഒരു പഠനം കണ്ടെത്തുന്നു.
ജോലിസ്ഥലത്തെ അക്രമം
വീട്ടിൽനിന്ന് അകലെ ഒരു വ്യക്തി ക്രമവും ആദരവും മര്യാദയും കണ്ടെത്തുന്നതു പരമ്പരാഗതമായി ജോലിസ്ഥലത്തായിരുന്നിട്ടുണ്ട്. എന്നാൽ അതു മേലാൽ വാസ്തവമാണെന്നു തോന്നുന്നില്ല. ഉദാഹരണത്തിന്, ഓരോ വർഷവും 9,70,000-ൽപ്പരം പേർ ജോലിസ്ഥലത്തെ അക്രമാസക്ത കുററകൃത്യത്തിന് ഇരയായിത്തീരുന്നുവെന്നു യു.എസ്. നീതിന്യായവകുപ്പു പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു. മറെറാരു വിധത്തിൽ പറഞ്ഞാൽ, തൊഴിൽപരമായ ഭദ്രത—സുരക്ഷാ എൻജിനിയർമാരുടെ അമേരിക്കൻ സൊസൈററി വക പത്രികയിൽ (ഇംഗ്ലീഷ്) വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, “ജോലിസ്ഥലത്തു നാലുപേരിൽ ഒരാൾ വീതം ഏതെങ്കിലും തരം അക്രമത്തിന് ഇരയാകാനുള്ള സാധ്യതയുണ്ട്.”
ഏററവും അസഹ്യപ്പെടുത്തുന്ന സംഗതി, ജോലി സംഖ്യ 2-ൽ 1 എന്നതിനോട് അടുത്തായിരുന്നു. മുമ്പ് ക്രമസമാധാനമുണ്ടായിരുന്ന ജോലിസ്ഥലത്ത് അക്രമത്തിന്റെ ഒരു അലയടി ഉണ്ടെന്നുള്ളതിനെ നിഷേധിക്കാനാവില്ല.
സ്ഥലത്തെ അക്രമം വാക്കേററങ്ങളിലോ നിന്ദിക്കലിലോ പരിമിതപ്പെട്ടിരിക്കുന്നില്ല എന്നതാണ്. “വിശേഷാൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കുമെതിരെ മററു തൊഴിലാളികൾ കാട്ടുന്ന അക്രമം ഇപ്പോൾ യു.എസ്സിലെ നരഹത്യയുടെ അതിവേഗം വളർന്നുവരുന്ന രൂപമാണ്” എന്ന് അതേ റിപ്പോർട്ടു പറയുന്നു. 1992-ൽ ജോലിയോടു ബന്ധപ്പെട്ട 6 മരണങ്ങളിൽ 1 ഒരു നരഹത്യയായിരുന്നു; സ്ത്രീകളുടെ കാര്യത്തിൽസ്പോർട്സിലെയും വിനോദത്തിലെയും അക്രമം
കൂടുതൽ ഗൗരവാവഹമായ ജീവിതോദ്യമങ്ങൾക്കായി ഒരു വ്യക്തിക്കു നവോത്തേജനം പകരാനുള്ള വിഹാരത്തിന്റെയോ വിശ്രമത്തിന്റെയോ ഒരു മാർഗമായിട്ടാണു സ്പോർട്സിലും വിനോദത്തിലും ഏർപ്പെട്ടിരുന്നത്. ഇന്നു വിനോദം അനേകം കോടി ഡോളറിന്റെ ഒരു വ്യവസായമാണ്. ആദായകരമായ ഈ കമ്പോളത്തിൽനിന്ന് ആവുന്നത്ര ലാഭമുണ്ടാക്കാൻ ഏതു മാർഗവും ഉപയോഗിക്കുന്നതിനു വിനോദകൻമാർക്കു മനസ്സാക്ഷിക്കുത്തില്ല. അങ്ങനെയുള്ള മാർഗങ്ങളിലൊന്ന് അക്രമമാണ്.
ദൃഷ്ടാന്തത്തിന്, ഒരു പടയാളി തന്റെ എതിരാളിയുടെ തലയും നട്ടെല്ലും വെട്ടിക്കീറവേ “അവന്റെ കഥ കഴിക്ക്! അവന്റെ കഥ കഴിക്ക്!” എന്നു പ്രേക്ഷകർ ഉരുവിടുന്ന ദൃശ്യമടങ്ങിയ ജനപ്രീതിയുള്ള ഒരു യുദ്ധഗെയിം ഒരു വീഡിയോ-ഗെയിം നിർമാതാവിന് ഉണ്ടെന്ന് ഒരു ബിസിനസ് മാസികയായ ഫോർബ്സ് റിപ്പോർട്ടുചെയ്യുകയുണ്ടായി. ഈ കമ്പനിയോടു മത്സരിക്കുന്ന മറെറാരു കമ്പനിക്കുവേണ്ടി നിർമിച്ച ഇതേ ഗെയിമിന്റെ ഒരു ഭാഷ്യത്തിൽ ഈ ക്രൂരരംഗമില്ല. ഫലമോ? കൂടുതൽ അക്രമാസക്തമായ ഭാഷ്യത്തിനു മറേറതിനെക്കാൾ 2-നു 3 എന്ന അനുപാതത്തിൽ കൂടുതൽ വിൽപ്പന കിട്ടുന്നു. ഇതു കൂടുതൽ തുകയെ അർഥമാക്കുന്നു. ഈ ഗെയിമുകളുടെ ഗാർഹിക പ്രദർശനത്തിനുള്ള പതിപ്പുകൾ കമ്പോളത്തിലെത്തിയപ്പോൾ ആദ്യത്തെ രണ്ടു വാരത്തിൽത്തന്നെ ഈ കമ്പനികൾ സാർവദേശീയമായി മൊത്തം 650 ലക്ഷം ഡോളർ നേടി! ലാഭം ഉൾപ്പെട്ടിരിക്കുമ്പോൾ അക്രമം ഉപഭോക്താക്കളെ പിടിക്കാനുള്ള മറെറാരു ചൂണ്ട മാത്രമാണ്.
സ്പോർട്സിലെ അക്രമം തികച്ചും മറെറാരു സംഗതിയാണ്. തങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഉപദ്രവത്തിൽ കളിക്കാർ മിക്കപ്പോഴും അഭിമാനിക്കുകയാണ്. ഉദാഹരണത്തിന്, 1990-ൽ നടന്ന ഒരു ഹോക്കി മത്സരത്തിൽ അച്ചടക്കലംഘനത്തിന് 86 ശിക്ഷകൾ ഉണ്ടായിരുന്നു—ഒരു സർവകാല അത്യുച്ചം. മൂന്നര മണിക്കൂർ നേരത്തെ അക്രമത്താൽ കളി മുടങ്ങി. മുഖത്തെ അസ്ഥി പൊട്ടിയതിനും പോറലേററ കാചപടലത്തിനും ആഴത്തിലേററ മുറിവിനും ഒരു കളിക്കാരനെ ചികിത്സിക്കേണ്ടിവന്നു. അത്തരം അക്രമം എന്തുകൊണ്ട്? ഒരു കളിക്കാരൻ ഇങ്ങനെ വിശദീകരിച്ചു: “യഥാർഥത്തിൽ വികാരം മുററിനിൽക്കുന്ന ഒരു കളിയിൽ ധാരാളം ശണ്ഠകളോടെ നിങ്ങൾ വിജയം വരിക്കുമ്പോൾ നിങ്ങൾ വീട്ടിലേക്കു പോകുന്നതു നിങ്ങളുടെ ടീമിലുള്ളവരോടു കൂടുതലായ ഒരു അടുപ്പത്തിന്റെ തോന്നലോടെയാണ്. ശണ്ഠകൾ അതിനെ യഥാർഥത്തിൽ ആത്മീയമായ ഒരു കളിയാക്കിത്തീർത്തതായി ഞാൻ വിചാരിച്ചു.” ഇന്നത്തെ വളരെയധികം സ്പോർട്സിലും അക്രമം ഒരു ലക്ഷ്യത്തിലേക്കുള്ള മാർഗംമാത്രമല്ല, പിന്നെയോ ലക്ഷ്യംതന്നെ ആയിത്തീർന്നിരിക്കുന്നതായി തോന്നുന്നു.
സ്കൂളിലെ അക്രമം
ചെറുപ്പക്കാർക്കു തങ്ങളുടെ മറെറല്ലാ ഉത്കണ്ഠകളെയും പിമ്പിൽ വിട്ടുകളഞ്ഞിട്ടു തങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും വികാസത്തിൽ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു സങ്കേതമായി സ്കൂൾ എല്ലായ്പോഴും വീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇന്നു സ്കൂൾ മേലാൽ സുരക്ഷിതവും സുഭദ്രവുമായ ഒരു സ്ഥലമല്ല. ഐക്യനാടുകളിൽ മുൻവർഷത്തെ പട്ടികയിൽ തലപ്പത്തു നിന്നിരുന്ന സാമ്പത്തികകാര്യങ്ങളെ പിന്തള്ളി പബ്ലിക്ക് സ്കൂളുകളിലെ ഒന്നാമത്തെ പ്രശ്നം അക്രമവും അക്രമസംഘങ്ങളുമാണെന്ന് 1994-ൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് കണ്ടെത്തി. സാഹചര്യം എത്ര വഷളാണ്?
ഒരു സർവേയിൽ, “നിങ്ങൾ എന്നെങ്കിലും സ്കൂളിലോ പരിസരത്തോ നടന്ന ഒരു അക്രമപ്രവൃത്തിയുടെ ഇരയായിട്ടുണ്ടോ?” എന്ന ചോദ്യത്തിന് ഓരോ 4 വിദ്യാർഥികളിലും ഏതാണ്ട് ഒരാൾ വീതം ഉവ്വ് എന്ന് ഉത്തരം നൽകി. അധ്യാപകരിൽ പത്തിൽ ഒന്നിലധികം പേർ ഉവ്വ് എന്ന് ഉത്തരം നൽകി. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ വിദ്യാർഥികളിൽ 13 ശതമാനം ഏതെങ്കിലും ഒരു സമയത്തു സ്കൂളിലേക്ക് ഒരു ആയുധം കൊണ്ടുപോയിട്ടുള്ളതായി സമ്മതിച്ചുവെന്ന് ഇതേ സർവേ കണ്ടെത്തി. മററുള്ളവരിൽ മതിപ്പുളവാക്കാനോ തങ്ങളെത്തന്നെ സംരക്ഷിക്കാനോ മാത്രമാണു തങ്ങൾ അങ്ങനെ ചെയ്തതെന്ന് അവരിൽ മിക്കവരും അവകാശപ്പെട്ടു. എന്നാൽ 17 വയസ്സുള്ള ഒരു വിദ്യാർഥിയുടെ തോക്ക് എടുത്തുമാററാൻ ഒരു അധ്യാപകൻ ശ്രമിച്ചപ്പോൾ അവൻ അദ്ദേഹത്തിന്റെ നെഞ്ചിൽ നിറയൊഴിച്ചു.
ഒരു അക്രമാസക്ത സംസ്കാരം
ഇന്ന് അക്രമം എല്ലായിടത്തുമുണ്ടെന്നുള്ളതിനെ നിഷേധിക്കാനാവില്ല. ഭവനത്തിലും ജോലിസ്ഥലത്തും സ്കൂളിലും വിനോദമണ്ഡലത്തിലും നാം അക്രമാസക്തമായ ഒരു സംസ്കാരത്തെയാണ് അഭിമുഖീകരിക്കുന്നത്. അനുദിനം അതിനു വിധേയരാകുന്നതിനാൽ അനേകർ അതിനെ സാധാരണമായി സ്വീകരിക്കാനിടയായിരിക്കുന്നു—തങ്ങൾ ബലിയാടാകുന്നതുവരെ. അപ്പോൾ അവർ ചോദിക്കുന്നു, അത് എന്നെങ്കിലും അവസാനിക്കുമോ? അതിനുള്ള ഉത്തരമറിയാൻ നിങ്ങളും ആഗ്രഹിക്കുന്നുവോ? എങ്കിൽ ദയവായി അടുത്ത ലേഖനം വായിക്കുക.