“വിനയമുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്”
“വിനയമുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്”
ഒരുവന്റെ പരിമിതികളെകുറിച്ചുള്ള ബോധം എന്നും ചാരിത്രശുദ്ധിയെന്നും വിനയം നിർവചിക്കപ്പെടുന്നു. എബ്രായ മൂല ക്രിയയായ റ്റ്സന മീഖാ 6:8-ൽ “വിനീതനായിരി”ക്കുക എന്നു പരിഭാഷപ്പെടുത്തയിരിക്കുന്നു. ആ ക്രിയ ആകെ ഉപയോഗിച്ചിരിക്കുന്നത് അവിടെ മാത്രമാണ്. അത് പിൻമാറി നിൽക്കുന്നവനും വിനയം അല്ലെങ്കിൽ താഴ്മ പ്രകടമാക്കുന്നവനുമായ ഒരുവൻ എന്ന ആശയം നൽകുന്നുവെന്ന് പഴയനിയമത്തിന്റെ ഒരു എബ്രായ ഇംഗ്ലീഷ് നിഘണ്ടു പറയുന്നു. “വിനയം” എയ്ഡൊസ് എന്ന ഗ്രിക്കിന്റെ പരിഭാഷയാണ്. (1 തിമൊഥെയോസ് 2:9) ഒരു ധാർമിക അർഥത്തിൽ ഉപയോഗിക്കുന്ന എയ്ഡൊസ് മറ്റുള്ളവരുടെ വികാരത്തോടോ അഭിപ്രായത്തോടോ അല്ലെങ്കിൽ ഒരുവന്റെ സ്വന്തം മനസ്സാക്ഷിയോടോ ഉള്ള ഭയഭക്തിയുടെയും ഭയാദരവിന്റെയും ആദരവിന്റെയും ചിന്ത പ്രകടിപ്പിക്കുന്നു. അങ്ങനെ അത് ലജ്ജ, ആത്മാഭിമാനം, ബഹുമാന ബോധം, സമചിത്തത, മിതത്വം എന്നിവ പ്രകടിപ്പിക്കുന്നു. അങ്ങനെ എയ്ഡൊസ് സൂചിപ്പിക്കുന്ന ആ സംയമന ഫലത്തിൽ മനസ്സാക്ഷി പ്രത്യേകിച്ചും ഉൾപ്പെട്ടിട്ടുണ്ട്.
ദൈവമുമ്പാകെ
ഒരുവനെത്തന്നെയുള്ള ഉചിതമായ വിലയിരുത്തലിന്റെ അർഥത്തിലുള്ള വിനയം സംബന്ധിച്ചു തിരുവെഴുത്തുകൾ വളരെയധികം ബുദ്ധുപദേശം നൽകുന്നു. “വിനയമുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്” എന്ന് സദൃശവാക്യം പറയുന്നു. വിനയം പ്രകടമാക്കുന്ന വ്യക്തി, അഹംഭാവത്തിന്റെയോ പൊങ്ങച്ചം പറയലിന്റെയോ ഫലമായുള്ള ആക്ഷേപം ഒഴിവാക്കുന്നതുകൊണ്ടാണ് അത്. (സദൃശവാക്യങ്ങൾ 11:2, NW) അയാൾ യഹോവ അംഗീകരിക്കുന്ന ഗതി പിന്തുടരുന്നതുകൊണ്ട് ജ്ഞാനിയാണ്. (സദൃശവാക്യങ്ങൾ 3:5, 6; 8:13, 14) യഹോവ അങ്ങനെയുള്ളവനെ സ്നേഹിക്കുകയും അവനു ജ്ഞാനം പ്രദാനം ചെയ്യുകയും ചെയ്യുന്നു. യഹോവയുടെ പ്രീതി നേടുന്നതിന് ആവശ്യമായിരിക്കുന്നതിൽ ഒരു സംഗതി “ദൈവത്തോടുകൂടെ നടക്കുന്നതിൽ വിനീതനായിരി”ക്കുക എന്നതാണ്. (മീഖാ 6:8, NW) യഹോവയുടെ മഹത്വം, നിർമലത, വിശുദ്ധി എന്നിവയോടുള്ള താരതമ്യത്തിൽ ഒരുവന്റെ പാപാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട് ദൈവമുമ്പാകെയുള്ള ഒരുവന്റെ സ്ഥാനത്തെക്കുറിച്ച് ഉചിതമായി മനസ്സിലാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. യഹോവയെ പൂർണ്ണമായി ആശ്രയിച്ചിരിക്കുന്ന, അവന്റെ പരമാധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്ന, അവന്റെ ഒരു സൃഷ്ടിയായി ഒരുവൻ തന്നെത്തന്നെ തിരിച്ചറിയണമെന്നും അത് അർഥമാക്കുന്നു. ഇതു മനസ്സിലാക്കാൻ പരാജയപ്പെട്ട ഒരാളായിരുന്നു ഹവ്വാ. പൂർണ്ണ സ്വാതന്ത്ര്യത്തിനും സ്വയം തീരുമാനത്തിനുമായി അവൾ ഇറങ്ങിത്തിരിച്ചു. “നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ” ആയിത്തീരാനുള്ള ചിന്തയെ അവളുടെ മനസ്സിൽനിന്നു നീക്കിക്കളയാൻ വിനയം അവളെ ഇടയാക്കുമായിരുന്നു. (ഉല്പത്തി 3:4,5) അപ്പോസ്തലനായ പൗലോസ് പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അമിതവിശ്വാസത്തിനും അഹംഭാവത്തുനുമെതിരെ ബുദ്ധ്യുപദേശം നൽകുന്നു: “ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ”.—ഫിലിപ്പിയർ 2:12.
പൊങ്ങച്ചം പറയേണ്ട സംഗതി
പൊങ്ങച്ചം പറയൽ വിനയത്തിന്റെ വിപരീതമാണ്. “നിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ എന്നാണ് നിയമം. (സദൃശവാക്യങ്ങൾ 27:2) യഹോവയുടെ സ്വന്തം വാക്കുകൾ ഇപ്രകാരമാണ്: “ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു.പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും പ്രവർത്തുക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു.”—യിരമ്യാവു 9:23, 24; താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 12:9; 16:18, 19.
വിനയമുള്ളവരോടുള്ള ദൈവത്തിന്റെ താത്പര്യം
അപ്പോസ്തലനായ പൗലോസ് വിനയമുള്ളവരോടുള്ള ദൈവത്തിന്റെ താത്പര്യം പ്രകടമാക്കുകയും അത്തരം വിനീത മനോഭാവത്തിനുള്ള ഉത്തമ ഉദാഹരണമായി സഭയിലെ തന്റെ സ്വന്തം നടത്തയെ ഉദ്ധരിക്കുകയും ചെയ്യുന്നു. അവൻ കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് ഇപ്രകാരം എഴുതി: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല. ബലവാൻമാർ ഏറെയില്ല. കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായത് തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു. ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നേ. . . . “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ . . . തന്നേ. ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോട് പ്രസ്താവിപ്പാൻ വന്നതു. ക്രൂശിക്കപ്പെട്ട യേശുവിനെയല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ 1 കൊരിന്ത്യർ 1:26-2:5.
നടുക്കത്തോടുംകൂടെ നിങ്ങളുടെയിടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.”—എഴുതിയിരിക്കുന്നതിന് അപ്പുറം ഭാവിക്കാതിരിക്കുക
തനിക്ക് വിനയമുണ്ടെന്ന് തന്നെക്കുറിച്ചുതന്നെ ഉചിതമായി വിലയിരുത്തിയ പൗലോസ് അതു പ്രകടമാക്കിയതുപോലെ, എല്ലാവരുടേയും ഭാഗത്തു വിനയത്തിന്റെ ആവശ്യകത ഉണ്ടെന്നു തന്റെ ലേഖനത്തിൽ പിന്നീട് അവൻ ഊന്നിപ്പറഞ്ഞു. കൊരിന്ത്യർ, അപ്പല്ലോസിനെയോ പൗലോസിനനെത്തന്നെയോ പോലുള്ള ചില പ്രത്യക മനുഷ്യരെക്കുറിച്ചു വീമ്പിളക്കുന്നതിന്റെ കെണിയിൽ വീണിരുന്നു. അങ്ങനെ ചെയ്യുമ്പോൾ അവർ ആത്മികർ അല്ല, ജഡികരാണെന്നു പറഞ്ഞുകൊണ്ടു പൗലോസ് അവരെ തിരുത്തി. അവൻ ഇപ്രകാരം പറഞ്ഞു: “സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾ നിമിത്തം എന്നെയും അപ്പല്ലോസിനേയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയയിരക്കുന്നതുനു അപ്പുറം (ഭാവിക്കാതിരിപ്പാൻ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തനു അനുകൂലമായും മറ്റൊരുത്തനു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിനും തന്നേ. നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു?” ഇതു മനസ്സിൽ പിടിക്കുന്നതു വഴി, വംശപരമ്പര, വർഗം, വർണ്ണം അല്ലെങ്കിൽ ദേശീയത, ശരീരിക സൗന്ദര്യം, പ്രാപ്തി, പരിജ്ഞാനം, ബുദ്ധിവൈഭവം എന്നിവസംബന്ധിച്ചു തന്നേക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ ഗർവിക്കുന്നതും പൊങ്ങച്ചം പറയുന്നതും തടയാൻ കഴിയും—1 കൊരിന്ത്യർ 4:6, 7.
യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം
വിനയത്തിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം യേശുക്രിസ്തുവാണ്. പിതാവ് ചെയ്തു കാണുന്നതല്ലാതെ തനിക്കു മുൻകൈ എടുത്തു ഒരു കാര്യം പോലും ചെയ്യാൻ കഴികയില്ലെന്നും പിതാവ് തന്നേക്കാൾ വലിയവനാണെന്നും അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു. (യോഹന്നാൻ 5:19, 30; 14:28) താനർഹിക്കാത്ത പേരുകൾ സ്വീകരിക്കാൻ യേശു വിസമ്മതിച്ചു. “നല്ല ഗുരോ” എന്ന് ഒരു ഭരണാധികാരി അവനെ വിളിച്ചപ്പോൾ യേശു ഇപ്രകാരം മറുപടി പറഞ്ഞു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോസ് 18:18, 19) കൂടാതെ യഹോവയുടടെ അടിമകൾ എന്ന നിലയിൽ, ദൈവസേവനത്തിൽ പൂർത്തീകരിച്ചിട്ടുള്ള സംഗതികൾ നിമിത്തമോ ദൈവമുമ്പാകെ തങ്ങൾക്കുള്ള വില സംബന്ധിച്ചോ അഹങ്കാരം തോന്നരുതെന്നു അവൻ തന്റെ ശിഷ്യൻമാരോട് പറഞ്ഞു. പകരം അവർക്ക് നിയമിച്ച സംഗതികളെല്ലാം ചെയ്തുകഴിയുമ്പോൾ“ ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്ന മനോഭാവം ആയിരിക്കേണം അവർക്കു ഉണ്ടായിരിക്കേണ്ടത്—ലൂക്കോസ് 17:10.
ഇനിയും, ഭൂമിയിൽ ഒരു പൂർണ്ണ മനുഷ്യൻ എന്ന നിലയിൽ കർത്താവായ യേശുക്രിസ്തു തന്റെ അപൂർണ്ണശിഷ്യന്മാരേക്കാൾ ശ്രേഷ്ഠനായിരുന്നു, അവനു പിതാവിൽനിന്നു വലിയ അധികാരവും ലഭിച്ചിരുന്നു. എന്നിട്ടും തന്റെ ശിഷ്യന്മാരോട് ഇടപെട്ടപ്പോൾ അവൻ അവരുടെ പരിമിതികൾ സംബന്ധിച്ചു പരിഗണന പ്രകടമാക്കി. അവരെ പരിശീലിപ്പിക്കുന്നതിൽ അവൻ ലാളിത്യം ഉപയോഗിക്കുകയും അവരോട് ഔചിത്യപൂർവം സംസാരിക്കുകയും ചെയ്തു. അവർക്ക് വഹിക്കാൻ കഴിയാവുന്നതിലധികം അവൻ അവർക്ക് ഒരു സമയത്തു പറഞ്ഞുകൊടുത്തില്ല.—യോഹന്നാൻ 16:12; മത്തായി 11:28-30-ഉം 26:40, 41-ഉം താരതമ്യം ചെയ്യുക.
വസ്ത്രത്തിലും മറ്റു സ്വത്തുവകകളിലും
സഭയിൽ ഉചിതമായ നടത്ത നിരീക്ഷിക്കപ്പെടുന്നവെന്ന് ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് മേൽവിചാരകനായ തിമോത്തിയെ പ്രബോധിപ്പിക്കവേ പൗലോസ് ഇപ്രകാരം പറഞ്ഞു: “സ്ത്രീകൾ വിനയത്തോടും സുബോധത്തോടുംകൂടെ നന്നായി ക്രമീകരിച്ച വസ്ത്രത്താൽ തങ്ങളെതന്നെ അലങ്കരിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു; മുടി പിന്നുന്നരീതികളാലോ പൊന്ന്, മുത്ത്, വളരെ വിലപിടിപ്പുള്ള വസ്ത്രം എന്നിവയാലോ അല്ല ദൈവത്തോട് ഭയാദരവുള്ളതായി അവകാശപ്പെടുന്ന സ്ത്രീകൾക്ക് യോഗ്യമാംവണ്ണം സൽപ്രവർത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്”. (1 തിമോത്തി 2:8, 10, NW) ഇവിടെ അപ്പോസ്തലൻ “നന്നായി ക്രമീകരിച്ച വസ്ത്രം” ശുപാർശ ചെയ്യുന്നതുകൊണ്ട് അദ്ദേഹം വൃത്തിയുള്ളതും നല്ലതുമായ പ്രീതിജനകമായ ആകാരത്തിനെതിരെ ബുദ്ധ്യുപദേശം നൽകുന്നില്ല. എന്നാൽ, ഒരുവനിലേക്കും അങ്ങനെ ഒരുവന്റെ ഉപജീവനമാർഗത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്ന വസ്ത്രധാരണത്തിലെ പൊള്ളപ്പകിട്ടിന്റെയും ആഡബരതയുടേയും അനൗചിത്യത അദ്ദേഹം കാണിച്ചു തരുന്നു, കൂടാതെ, വിനയം മറ്റുള്ളവരുടെ വികാരങ്ങളോടുള്ള ആദരവിനോടും ആത്മാഭിമാനത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അതിൽ ബഹുമാന ബോധവും ഉൾപ്പെടുന്നുണ്ട്. ക്രിസ്ത്യാനികളുടെ വസ്ത്രധാരണരീതി, ആർക്കെങ്കിലും ഇടർച്ചയ്ക്ക് ഇടവരുത്തുന്നവിധത്തിൽ അന്തസ്സിനും സഭയുടെ ധാർമിക വികാരങ്ങൾക്കും ആഘാതമേൽപ്പിക്കുന്നതായിരിക്കരുത്. വസ്ത്രധാരണം സംബന്ധിച്ച ഈ ബുദ്ധ്യുപദേശം ഒരു ക്രിസ്ത്യാനിക്ക് ഉണ്ടായിരുന്നേക്കാവുന്ന മറ്റു ഭൗതിക വസ്തുവകകളുടെ ഉചിതമായ വീക്ഷണവും ഉപയോഗവും സംബന്ധിച്ച യഹോവയുടെ മനോഭാവത്തിലേക്ക് കൂടുതലായ വെളിച്ചം വീശും.
ജ്ഞാവപൂർവകമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നും വിനയം നമ്മെ കാക്കുന്നു. സദൃശവാക്യം പറയുന്നതുപോലെ വിനയമാണ് യഥാർഥത്തിലുള്ള ജ്ഞാനത്തിന്റെ ഗതി.