വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം നിങ്ങളെക്കുറിച്ചു കരുതുന്നു

ദൈവം നിങ്ങളെക്കുറിച്ചു കരുതുന്നു

ദൈവം നിങ്ങ​ളെ​ക്കു​റി​ച്ചു കരുതു​ന്നു

മേരി നാൽപ്പ​തു​ക​ളു​ടെ അവസാ​ന​ത്തി​ലെ​ത്തി​യി​രി​ക്കുന്ന ഒരു ക്രിസ്‌തീയ സ്‌ത്രീ​യാണ്‌. അവൾ ജീവി​ത​ത്തിൽ വളരെ​യ​ധി​കം ദുരി​ത​മ​നു​ഭ​വി​ച്ചു. ഭർത്താ​വി​ന്റെ വ്യഭി​ചാ​രം ഹേതു​വാ​യി അവൾ വിവാ​ഹ​മോ​ചി​ത​യാ​യിട്ട്‌ ഒരു പതിറ്റാ​ണ്ടു പിന്നി​ട്ടി​രി​ക്കു​ന്നു. അതിനു​ശേഷം, തന്റെ നാലു കുട്ടി​ക​ളു​ടെ ഒറ്റയ്‌ക്കുള്ള മാതാ​വെന്ന നിലയി​ലുള്ള ദൗത്യം നിറ​വേ​റ്റാ​നാ​യി മേരി വളരെ പാടു​പെട്ടു. എന്നാൽ അവൾ ഇപ്പോ​ഴും ഒറ്റയ്‌ക്കാണ്‌, ചില​പ്പോൾ അവൾക്ക്‌ ഈ ഏകാന്തത അസഹനീ​യ​മാ​യി തോന്നു​ന്നു. ‘എന്നെക്കു​റി​ച്ചും എന്റെ പിതാ​വി​ല്ലാത്ത മക്കളെ​ക്കു​റി​ച്ചും ദൈവം കരുതു​ന്നി​ല്ലെ​ന്നാ​ണോ ഇതിന്റെ അർഥം?’ മേരി അത്ഭുത​പ്പെ​ടു​ന്നു.

സമാന​മാ​യ ഒരു പ്രതി​കൂ​ലാ​വസ്ഥ നിങ്ങൾ അനുഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും നിങ്ങൾക്കു മേരി​യു​ടെ വികാ​ര​ങ്ങ​ളോ​ടു തീർച്ച​യാ​യും സഹതാപം പ്രകടി​പ്പി​ക്കാൻ കഴിയും. പരി​ശോ​ധ​നാ​ത്മ​ക​മായ സാഹച​ര്യ​ങ്ങളെ നാമെ​ല്ലാം സഹിച്ചു​നി​ന്നി​ട്ടുണ്ട്‌. യഹോവ നമുക്കു​വേണ്ടി എപ്പോൾ, എങ്ങനെ പ്രവർത്തി​ക്കു​മെന്നു നാം അതിശ​യി​ച്ചി​ട്ടു​മു​ണ്ടാ​യി​രി​ക്കാം. ഈ അനുഭ​വ​ങ്ങ​ളിൽ ചിലത്‌ ദൈവ​നി​യ​മ​ങ്ങ​ളോ​ടുള്ള നമ്മുടെ അനുസ​ര​ണ​ത്തി​ന്റെ നേരി​ട്ടുള്ള ഫലമാണ്‌. (മത്തായി 10:16-18; പ്രവൃ​ത്തി​കൾ 5:29) മറ്റു ചിലത്‌, അപൂർണ മനുഷ്യ​രാ​യി​രി​ക്കുന്ന നാം സാത്താന്റെ ഭരണത്തിൻ കീഴി​ലുള്ള ഒരു ലോക​ത്തിൽ ജീവി​ക്കു​ന്ന​തി​ന്റെ പരിണ​ത​ഫ​ല​മാണ്‌. (1 യോഹ​ന്നാൻ 5:19) “സർവ്വസൃ​ഷ്ടി​യും . . . ഒരു​പോ​ലെ ഞരങ്ങി ഈറ്റു​നോ​വോ​ടി​രി​ക്കു​ന്നു” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി.—റോമർ 8:22.

എന്നിരു​ന്നാ​ലും, നിങ്ങൾ ഗുരു​ത​ര​മായ ഒരു പരി​ശോ​ധ​നയെ അഭിമു​ഖീ​ക​രി​ക്കു​ന്നു എന്ന വസ്‌തുത യഹോവ നിങ്ങളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു​വെ​ന്നോ അവൻ നിങ്ങളു​ടെ ക്ഷേമത്തിൽ താത്‌പ​ര​ന​ല്ലെ​ന്നോ അർഥമാ​ക്കു​ന്നില്ല. നിങ്ങൾക്ക്‌ ഇതേക്കു​റിച്ച്‌ എങ്ങനെ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും? ദൈവം നിങ്ങ​ളെ​ക്കു​റി​ച്ചു കരുതു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

ഒരു പുരാതന ദൃഷ്ടാന്തം

വ്യക്തി​ക​ളെ​ന്ന​നി​ല​യിൽ ആളുക​ളോ​ടുള്ള യഹോ​വ​യു​ടെ കരുതൽ സംബന്ധിച്ച വ്യക്തമായ ദൃഷ്ടാന്തം ബൈബിൾ നൽകുന്നു. ദാവീ​ദി​ന്റെ കാര്യം പരിചി​ന്തി​ക്കുക. യഹോ​വ​യ്‌ക്ക്‌ ആ യുവ ഇടയനിൽ ഒരു വ്യക്തി​പ​ര​മായ താത്‌പ​ര്യം ഉണ്ടായി​രു​ന്നു, “തനിക്കു ബോധിച്ച ഒരു പുരുഷ”നായി അവൻ ദാവീ​ദി​നെ കണ്ടെത്തി. (1 ശമൂവേൽ 13:14) പിന്നീട്‌, ദാവീദ്‌ രാജാ​വാ​യി ഭരിച്ച​പ്പോൾ യഹോവ അവനോട്‌ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: “നീ പോകു​ന്നി​ട​ത്തെ​ല്ലാം ഞാൻ നിന്നോ​ടു​കൂ​ടെ ഇരിക്കു​ന്ന​താ​യി തെളി​യും.”—2 ശമുവേൽ 7:9, NW.

ദാവീദ്‌ യാതൊ​രു കഷ്ടപ്പാ​ടു​മി​ല്ലാത്ത ഒരു “സുരക്ഷാ” ജീവിതം നയി​ച്ചെന്ന്‌ ഇതിനർഥ​മു​ണ്ടോ? ഇല്ല, തന്റെ ഭരണത്തി​നു മുമ്പും ഭരണ സമയത്തും ദാവീദ്‌ കഠിന​മായ പീഡന​ങ്ങളെ നേരിട്ടു. അവൻ രാജാ​വാ​കു​ന്ന​തി​നു മുമ്പ്‌ പല വർഷങ്ങ​ളോ​ളം, വധേച്ഛു​വായ ശൗൽ രാജാവ്‌ അവനെ നിർദയം പിന്തു​ടർന്നു. ജീവി​ത​ത്തി​ന്റെ ആ കാലഘ​ട്ട​ത്തിൽ ദാവീദ്‌ ഇങ്ങനെ എഴുതി: “എന്റെ പ്രാണൻ സിംഹ​ങ്ങ​ളു​ടെ ഇടയിൽ ഇരിക്കു​ന്നു; . . . പല്ലുകൾ കുന്തങ്ങ​ളും അസ്‌ത്ര​ങ്ങ​ളും . . . ആയിരി​ക്കുന്ന മനുഷ്യ​പു​ത്ര​ന്മാ​രു​ടെ ഇടയിൽ തന്നെ.”—സങ്കീർത്തനം 57:4.

എന്നിട്ടും, ഈ പ്രതി​കൂ​ലാ​വ​സ്ഥ​യി​ലു​ട​നീ​ളം യഹോ​വ​യു​ടെ വ്യക്തി​പ​ര​മായ കരുത​ലി​നെ​ക്കു​റി​ച്ചു ദാവീ​ദി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. “നീ എന്റെ ഉഴൽച​കളെ എണ്ണുന്നു” എന്ന്‌ യഹോ​വ​യോ​ടുള്ള ഒരു പ്രാർഥ​ന​യിൽ അവൻ പ്രഖ്യാ​പി​ച്ചു. അതേ, ദാവീ​ദി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം മുഴു അഗ്നിപ​രീ​ക്ഷ​യും യഹോവ രേഖപ്പെടുത്തിവെച്ചിരുന്നതുപോലെയായിരുന്നു. പിന്നെ ദാവീദ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “എന്റെ കണ്ണുനീർ നിന്റെ തുരു​ത്തി​യിൽ ആക്കി​വെ​ക്കേ​ണമേ; അതു നിന്റെ പുസ്‌ത​ക​ത്തിൽ ഇല്ലയോ?” a (സങ്കീർത്തനം 56:8) യഹോവ തന്റെ സാഹച​ര്യ​ത്തെ​ക്കു​റി​ച്ചു മാത്രമല്ല പിന്നെ​യോ അതിന്റെ വൈകാ​രിക സ്വാധീ​ന​ത്തെ​ക്കു​റി​ച്ചും ബോധ​വാ​നാ​ണെന്ന ദൃഢവി​ശ്വാ​സം ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ ദാവീദ്‌ പ്രകട​മാ​ക്കി.

തന്റെ ജീവി​ത​ത്തി​ന്റെ അവസാ​ന​മാ​യ​പ്പോൾ ദാവീ​ദി​നു വ്യക്തി​പ​ര​മായ അനുഭ​വ​ത്തിൽനിന്ന്‌ ഇപ്രകാ​രം എഴുതാൻ കഴിഞ്ഞു: “ഒരു മമനു​ഷ്യ​ന്റെ വഴിയിൽ പ്രസാദം തോന്നി​യാൽ യഹോവ അവന്റെ ഗമനം സ്ഥിരമാ​ക്കു​ന്നു. അവൻ വീണാ​ലും നിലം​പ​രി​ചാ​ക​യില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.” (സങ്കീർത്തനം 37:23, 24) നിങ്ങളു​ടെ പീഡനങ്ങൾ വിട്ടു​മാ​റാ​തെ, തുടർച്ച​യാ​യി​ട്ടു​ള്ള​വ​യാ​ണെന്നു വരികി​ലും യഹോവ നിങ്ങളു​ടെ സഹിഷ്‌ണുത ശ്രദ്ധി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്നു​വെന്നു നിങ്ങൾക്കും ദൃഢവി​ശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും. പൗലോസ്‌ ഇപ്രകാ​രം എഴുതി: “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും വിശു​ദ്ധ​ന്മാ​രെ ശുശ്രൂ​ഷി​ച്ച​തി​നാ​ലും ശുശ്രൂ​ഷി​ക്കു​ന്ന​തി​നാ​ലും തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.”—എബ്രായർ 6:10.

കൂടാതെ, നിങ്ങളു​ടെ പന്ഥാവിൽ സ്ഥാനം പിടി​ച്ചി​രി​ക്കുന്ന ഏതു പ്രതി​ബ​ന്ധ​ത്തെ​യും സഹിച്ചു​നിൽക്കാ​നുള്ള ശക്തി പ്രദാനം ചെയ്‌തു​കൊ​ണ്ടു യഹോ​വ​യ്‌ക്കു നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കാൻ കഴിയും. “നീതി​മാ​ന്റെ അനർത്ഥങ്ങൾ അസംഖ്യ​മാ​കു​ന്നു; അവ എല്ലാറ്റിൽനി​ന്നും യഹോവ അവനെ വിടു​വി​ക്കു​ന്നു” എന്ന്‌ ദാവീദ്‌ എഴുതി. (സങ്കീർത്തനം 34:19) വാസ്‌ത​വ​ത്തിൽ, യഹോ​വ​യു​ടെ കണ്ണുകൾ “തങ്കൽ ഏകാ​ഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ലെ​ല്ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു” എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു.—2 ദിനവൃ​ത്താ​ന്തം 16:9.

യഹോവ നിങ്ങളെ ആകർഷി​ച്ചി​രി​ക്കു​ന്നു

യഹോ​വ​യു​ടെ വ്യക്തി​പ​ര​മായ കരുത​ലി​ന്റെ കൂടു​ത​ലായ തെളിവ്‌ യേശു​വി​ന്റെ വാക്കു​ക​ളിൽ കാണാൻ കഴിയും. “എന്നെ അയച്ച പിതാവു ആകർഷി​ച്ചി​ട്ട​ല്ലാ​തെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിക​യില്ല” എന്ന്‌ അവൻ പറഞ്ഞു. (യോഹ​ന്നാൻ 6:44) അതേ, ക്രിസ്‌തു​വി​ന്റെ യാഗത്തി​ന്റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കാൻ യഹോവ ആളുകളെ വ്യക്തി​പ​ര​മാ​യി സഹായി​ക്കു​ന്നു. എങ്ങനെ? ഏറിയ​പ​ങ്കും രാജ്യ​പ്ര​സം​ഗ​വേ​ല​യി​ലൂ​ടെ​യാണ്‌. ഈ വേല “സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി” ഉതകുന്നു എന്നതു സത്യം​തന്നെ, എങ്കിലും അത്‌ ഒരു വ്യക്തി​പ​ര​മായ അടിസ്ഥാ​ന​ത്തി​ലാണ്‌ ആളുക​ളി​ലേക്ക്‌ എത്തുന്നത്‌. സുവാർത്താ ദൂത്‌ നിങ്ങൾ ശ്രദ്ധി​ക്കു​ക​യും അതി​നോ​ടു പ്രതി​ക​രി​ക്കു​ക​യും ചെയ്യു​ന്നു​വെന്ന വസ്‌തു​ത​തന്നെ യഹോ​വ​യ്‌ക്ക്‌ നിങ്ങളി​ലുള്ള വ്യക്തി​പ​ര​മായ താത്‌പ​ര്യ​ത്തി​ന്റെ തെളി​വാണ്‌.—മത്തായി 24:14.

പരിശു​ദ്ധാ​ത്മാ​വു മുഖാ​ന്തരം യഹോവ തന്റെ പുത്ര​നി​ലേ​ക്കും നിത്യ​ജീ​വന്റെ പ്രത്യാ​ശ​യി​ലേ​ക്കും വ്യക്തി​കളെ ആകർഷി​ക്കു​ന്നു. ഇത്‌ അവകാ​ശ​പ്പെ​ടു​ത്തിയ ഏതെല്ലാം പരിമി​തി​ക​ളും അപൂർണ​ത​ക​ളും ഉണ്ടെങ്കി​ലും ആത്മീയ സത്യങ്ങൾ ഗ്രഹി​ക്കാ​നും ബാധക​മാ​ക്കാ​നും ഓരോ​രു​ത്ത​രെ​യും പ്രാപ്‌ത​മാ​ക്കു​ന്നു. യഥാർഥ​ത്തിൽ, ദൈവാ​ത്മാ​വി​ന്റെ സഹായ​മി​ല്ലാ​തെ ഒരാൾക്കു ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾ മനസ്സി​ലാ​ക്കാ​നാ​വില്ല. (1 കൊരി​ന്ത്യർ 2:11, 12) പൗലോസ്‌ തെസ​ലോ​നി​ക്യർക്ക്‌ എഴുതി​യ​തു​പോ​ലെ, “വിശ്വാ​സം എല്ലാവ​രു​ടെ​യും സ്വത്തല്ല.” (2 തെസ​ലോ​നി​ക്യർ 3:2, NW) യഹോ​വ​യാൽ ആകർഷി​ക്ക​പ്പെ​ടു​ന്ന​തി​നു മനസ്സൊ​രു​ക്കം പ്രകടി​പ്പി​ക്കു​ന്ന​വർക്കു മാത്രമേ അവൻ തന്റെ ആത്മാവി​നെ നൽകു​ക​യു​ള്ളൂ.

യഹോവ ആളുകളെ വ്യക്തി​ക​ളെന്ന നിലയിൽ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും അവർ രക്ഷ പ്രാപി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടു​മാണ്‌ അവരെ ആകർഷി​ക്കു​ന്നത്‌. യഹോ​വ​യു​ടെ വ്യക്തി​പ​ര​മായ കരുത​ലി​ന്റെ എന്തൊരു ഉറപ്പായ തെളിവ്‌! യേശു ഇപ്രകാ​രം പറഞ്ഞു: “ഈ ചെറി​യ​വ​രിൽ ഒരുത്തൻ നശിച്ചു​പോ​കു​ന്നതു സ്വർഗ്ഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​ന്നു ഇഷ്ടമല്ല.” (മത്തായി 18:14) അതേ, ഓരോ വ്യക്തി​യും വ്യതി​രി​ക്ത​നായ ഒരുവ​നെ​ന്ന​നി​ല​യിൽ ദൈവ​ദൃ​ഷ്ടി​യിൽ പ്രാധാ​ന്യ​മു​ള്ള​വ​നാണ്‌. അതു​കൊ​ണ്ടാണ്‌ പൗലോ​സിന്‌ ഇപ്രകാ​രം എഴുതാൻ കഴിഞ്ഞത്‌: “അവൻ ഓരോ​രു​ത്തന്നു അവനവന്റെ പ്രവൃ​ത്തി​ക്കു തക്ക പകരം ചെയ്യും.” (റോമർ 2:6) അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ഇപ്രകാ​രം പറഞ്ഞു: “ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല . . . ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വനെ [പ്രത്യേക വ്യക്തിയെ] അവൻ അംഗീ​ക​രി​ക്കു​ന്നു.”—പ്രവൃ​ത്തി​കൾ 10:34, 35.

യേശു​വി​ന്റെ അത്ഭുതങ്ങൾ

മനുഷ്യ​രി​ലുള്ള ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ താത്‌പ​ര്യം, അവന്റെ പുത്ര​നായ യേശു ചെയ്‌ത അത്ഭുത​ങ്ങ​ളിൽ ഹൃദയ​സ്‌പർശി​യാം​വി​ധം പ്രകട​മാ​ക്ക​പ്പെട്ടു. ഈ സൗഖ്യ​മാ​ക്ക​ലു​ക​ളിൽ ആഴമായ വികാരം ഉൾപ്പെ​ട്ടി​രു​ന്നു. (മർക്കൊസ്‌ 1:40, 41) യേശു​വിന്‌ “പിതാവു ചെയ്‌തു കാണു​ന്നതു അല്ലാതെ . . . സ്വതേ ഒന്നും ചെയ്‌വാൻ കഴികയി”ല്ലാത്തതു​കൊണ്ട്‌ അവന്റെ അനുകമ്പ, തന്റെ ദാസൻമാ​രിൽ ഓരോ​രു​ത്ത​രോ​ടു​മുള്ള യഹോ​വ​യു​ടെ താത്‌പ​ര്യ​ത്തി​ന്റെ ഹൃദയ​സ്‌പർശി​യായ ചിത്ര​മാ​ണു വരയ്‌ക്കു​ന്നത്‌.—യോഹ​ന്നാൻ 5:19.

മർക്കൊസ്‌ 7:31-37-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, യേശു​വി​ന്റെ ഒരു അത്ഭുത​ത്തെ​ക്കു​റി​ച്ചുള്ള വിവരണം പരിചി​ന്തി​ക്കുക. അവിടെ ബധിര​നും വിക്കനു​മാ​യി​രുന്ന ഒരു മനുഷ്യ​നെ യേശു സൗഖ്യ​മാ​ക്കി. ബൈബിൾ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: അവൻ “[ആ മനുഷ്യ​നെ] പുരു​ഷാ​ര​ത്തിൽനി​ന്നു വേറിട്ടു കൂട്ടി​ക്കൊ​ണ്ടു​പോ​യി.” എന്നിട്ട്‌, “സ്വർഗ്ഗ​ത്തേക്കു നോക്കി നെടു​വീർപ്പി​ട്ടു അവനോ​ടു: തുറന്നു​വ​രിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.”—ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.

യേശു എന്തു​കൊ​ണ്ടാണ്‌ ആ മനുഷ്യ​നെ പുരു​ഷാ​ര​ത്തിൽനി​ന്നു കൂട്ടി​ക്കൊ​ണ്ടു​പോ​യത്‌? കൊള്ളാം, കഷ്ടിച്ചു​മാ​ത്രം സംസാ​രി​ക്കാൻ കഴിയുന്ന ബധിര​നായ ഒരു വ്യക്തിക്ക്‌ കാണി​ക​ളു​ടെ മുമ്പാകെ അസ്വസ്ഥത തോന്നാൻ ഇടയുണ്ട്‌. യേശു ആ മനുഷ്യ​ന്റെ വിഷമം ശ്രദ്ധി​ച്ചി​രി​ക്കാം. അതു​കൊ​ണ്ടാ​യി​രു​ന്നു അവനെ രഹസ്യ​മാ​യി സൗഖ്യ​മാ​ക്കാൻ തീരു​മാ​നി​ച്ചത്‌. ഒരു ബൈബിൾ പണ്ഡിതൻ ഇപ്രകാ​രം നിരീ​ക്ഷി​ക്കു​ന്നു: “യേശു ആ മനുഷ്യ​നെ വെറും ഒരു രോഗി​യാ​യി​ട്ടല്ല കണക്കാ​ക്കി​യത്‌; അവനെ ഒരു വ്യക്തി​യാ​യി കണക്കാ​ക്കി​യെന്ന്‌ ആ മുഴു​ക​ഥ​യും നമുക്ക്‌ ഏറ്റവും വ്യക്തമാ​യി കാണി​ച്ചു​ത​രു​ന്നു. ആ മനുഷ്യന്‌ ഒരു പ്രത്യേക ആവശ്യ​വും ഒരു പ്രത്യേക പ്രശ്‌ന​വു​മാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. അയാളു​ടെ വികാ​ര​ങ്ങളെ വ്രണ​പ്പെ​ടു​ത്താ​തെ, അയാൾക്കു മനസ്സി​ലാ​ക്കാൻ കഴിയുന്ന ഒരു വിധത്തിൽ യേശു അവനോട്‌ ഏറ്റവു​മ​ധി​കം ആർദ്ര​പ​രി​ഗ​ണ​ന​യോ​ടെ ഇടപെട്ടു.”

യേശു​വിന്‌ ആളുക​ളോട്‌ ഒരു പ്രത്യേക താത്‌പ​ര്യം ഉണ്ടായി​രു​ന്നു​വെന്ന്‌ ഈ വിവരണം കാണി​ക്കു​ന്നു. അവൻ നിങ്ങളി​ലും അതു​പോ​ലെ​തന്നെ തത്‌പ​ര​നാ​ണെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. അവന്റെ ബലിമ​രണം വീണ്ടെ​ടു​പ്പു സാധ്യ​മായ മുഴു മനുഷ്യ​വർഗ​ലോ​ക​ത്തി​നും വേണ്ടി​യുള്ള സ്‌നേ​ഹ​ത്തി​ന്റെ പ്രകട​ന​മാ​യി​രു​ന്നു​വെ​ന്നതു സത്യം​തന്നെ. എങ്കിലും പൗലോ​സി​നെ​പ്പോ​ലെ നിങ്ങൾക്ക്‌ ആ നടപടി​യെ വ്യക്തി​പ​ര​മാ​യി എടുക്കാ​വു​ന്ന​താണ്‌. “എന്നെ സ്‌നേ​ഹി​ച്ചു എനിക്കു​വേണ്ടി തന്നെത്താൻ ഏല്‌പി​ച്ചു​കൊ​ടുത്ത ദൈവ​പു​ത്ര”ൻ എന്ന്‌ അവൻ എഴുതു​ക​യു​ണ്ടാ​യി. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (ഗലാത്യർ 2:20) ‘തന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിട്ടുണ്ട്‌’ എന്ന്‌ യേശു പറഞ്ഞതി​നാൽ യഹോ​വ​യ്‌ക്ക്‌ തന്റെ ദാസൻമാ​രിൽ ഓരോ​രു​ത്ത​രി​ലും അതേ താത്‌പ​ര്യം​തന്നെ ഉണ്ടെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—യോഹ​ന്നാൻ 14:9.

യഹോവ പ്രതി​ഫ​ല​ദാ​താ​വാ​യി​ത്തീ​രു​ന്നു

ദൈവ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തിൽ, അവന്റെ വ്യക്തി​ത്വ​ത്തി​ന്റെ ഓരോ വശവും ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം മനസ്സി​ലാ​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. യഹോവ എന്ന പേരിന്റെ അർഥം​തന്നെ “ആയിത്തീ​രു​വാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. തന്റെ അഭീഷ്ടം നടപ്പാ​ക്കു​ന്ന​തി​നു​വേണ്ടി ആഗ്രഹി​ക്കുന്ന ഏതുരീ​തി​യി​ലും ആയിത്തീ​രാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. ചരി​ത്ര​ത്തി​ലു​ട​നീ​ളം അവൻ വിവിധ റോളു​കൾ ഏറ്റെടു​ത്തി​ട്ടുണ്ട്‌. സ്രഷ്ടാവ്‌, പിതാവ്‌, പരമാ​ധി​കാ​രി​യാം കർത്താവ്‌, ഇടയൻ, സൈന്യ​ങ്ങ​ളു​ടെ യഹോവ, പ്രാർഥന കേൾക്കു​ന്നവൻ, ന്യായാ​ധി​പൻ, മഹാ​പ്ര​ബോ​ധകൻ, വീണ്ടെ​ടു​പ്പു​കാ​രൻ എന്നിവ അവയിൽ ഉൾപ്പെ​ടു​ന്നു. b

ദൈവ​നാ​മ​ത്തി​ന്റെ മുഴു അർഥവും മനസ്സി​ലാ​ക്കു​ന്ന​തിന്‌ നാം പ്രതി​ഫ​ല​ദാ​താ​വി​ന്റെ റോളി​ലും യഹോ​വയെ അറി​യേ​ണ്ട​തുണ്ട്‌. പൗലോസ്‌ ഇപ്രകാ​രം എഴുതി: “വിശ്വാ​സം കൂടാതെ ദൈവത്തെ പ്രസാ​ദി​പ്പി​പ്പാൻ കഴിയു​ന്നതല്ല; ദൈവ​ത്തി​ന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്നു എന്നും വിശ്വ​സി​ക്കേ​ണ്ട​ത​ല്ലോ.”—എബ്രായർ 11:6.

യഹോ​വ​യെ ഇന്ന്‌ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​വർക്കു​വേണ്ടി അവൻ ഒരു പറുദീ​സാ ഭൂമി​യിൽ നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. ആ മഹദ്‌ വാഗ്‌ദാ​ന​ത്തി​ന്റെ നിവൃ​ത്തി​ക്കാ​യി നോക്കി​പ്പാർത്തി​രി​ക്കു​ന്നതു സ്വാർഥ​തയല്ല, അവിടെ ജീവി​ക്കു​ന്ന​താ​യി ഒരുവൻ സ്വയം സങ്കൽപ്പി​ക്കു​ന്നത്‌ അഹന്തയു​മല്ല. മോശ “പ്രതി​ഫ​ല​ല​ബ്ധി​ക്കാ​യി ഉറ്റു​നോ​ക്കി.” (എബ്രായർ 11:26, NW) അതു​പോ​ലെ​തന്നെ പൗലോസ്‌ വിശ്വ​സ്‌ത​രായ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു​വേ​ണ്ടി​യുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദത്ത നിവൃ​ത്തി​ക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രു​ന്നു. അവൻ ഇപ്രകാ​രം എഴുതി: “ഞാൻ . . . ക്രിസ്‌തു​യേ​ശു​വിൽ ദൈവ​ത്തി​ന്റെ പരമവി​ളി​യു​ടെ വിരു​തി​ന്നാ​യി ലാക്കി​ലേക്കു ഓടുന്നു.”—ഫിലി​പ്പി​യർ 3:14.

സഹിച്ചു​നിൽക്കു​ന്ന​വർക്കു യഹോവ വാഗ്‌ദാ​നം ചെയ്യുന്ന പ്രതി​ഫ​ല​ത്തി​നു​വേണ്ടി നിങ്ങൾക്കും നോക്കി​പ്പാർത്തി​രി​ക്കാ​വു​ന്ന​താണ്‌. ആ പ്രതി​ഫ​ല​ത്തിൽ പ്രതീക്ഷ വയ്‌ക്കു​ന്നത്‌ നിങ്ങളു​ടെ ദൈവ പരിജ്ഞാ​ന​ത്തി​ന്റെ​യും അവന്റെ സേവന​ത്തി​ലെ നിങ്ങളു​ടെ സഹിഷ്‌ണു​ത​യു​ടെ​യും ഒരു അവിഭാ​ജ്യ ഭാഗമാണ്‌. അതു​കൊണ്ട്‌ യഹോവ നിങ്ങൾക്കു​വേണ്ടി കരുതി​യി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു ദിവസം​തോ​റും ധ്യാനി​ക്കുക. തുടക്ക​ത്തിൽ പ്രതി​പാ​ദിച്ച മേരി ഇതു ചെയ്യു​ന്ന​തിന്‌ ഒരു പ്രത്യേക ശ്രമം നടത്തി. “യേശു​വി​ന്റെ മറുവി​ല​യാ​ഗം എനിക്കു ബാധക​മാ​ണെന്നു ജീവി​ത​ത്തിൽ ആദ്യമാ​യി ഞാൻ അടുത്ത​യി​ടെ അംഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഒരു വ്യക്തി​യെന്ന നിലയിൽ യഹോവ എനിക്കു​വേണ്ടി കരുതു​ന്നു​വെന്ന്‌ എനിക്കു തോന്നി​തു​ടങ്ങി. 20-ലധികം വർഷമാ​യി ഞാൻ ഒരു ക്രിസ്‌ത്യാ​നി​യാണ്‌. എന്നാൽ ഇത്‌ ഞാൻ യഥാർഥ​ത്തിൽ വിശ്വ​സി​ച്ചു തുടങ്ങി​യത്‌ അടുത്ത​യി​ടെ മാത്ര​മാണ്‌,” അവൾ പറയുന്നു.

ബൈബി​ളി​ന്റെ പഠനത്തി​ലൂ​ടെ​യും അതിന്റെ ഹൃദയം​ഗ​മ​മായ ധ്യാന​ത്തി​ലൂ​ടെ​യും, ഒരു കൂട്ടമെന്ന നിലയിൽ മാത്രമല്ല, പിന്നെ​യോ വ്യക്തി​ക​ളെ​ന്ന​നി​ല​യി​ലും യഹോവ തന്റെ ജനത്തി​നു​വേണ്ടി കരുതു​ന്നു​വെന്നു മറ്റു ലക്ഷക്കണ​ക്കിന്‌ ആളുക​ളോ​ടൊ​പ്പം മേരി​യും മനസ്സി​ലാ​ക്കി​വ​രു​ക​യാണ്‌. അതേക്കു​റി​ച്ചു പിൻവ​രുന്ന പ്രകാരം എഴുത​ത്ത​ക്ക​വി​ധം അപ്പോ​സ്‌ത​ല​നായ പത്രോ​സിന്‌ അത്ര ബോധ്യ​മു​ണ്ടാ​യി​രു​ന്നു: “അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും [ദൈവ​ത്തി​ന്റെ] മേൽ ഇട്ടു​കൊൾവിൻ.” (1 പത്രൊസ്‌ 5:7) അതേ, ദൈവം നിങ്ങ​ളെ​ക്കു​റി​ച്ചു കരുതു​ന്നു!

[അടിക്കു​റി​പ്പു​കൾ]

a വെള്ളം, എണ്ണ, പാല്‌, വീഞ്ഞ്‌, വെണ്ണ, പാൽക്കട്ടി തുടങ്ങി​യവ വെയ്‌ക്കാ​നു​പ​യോ​ഗി​ച്ചി​രുന്ന മൃഗചർമം കൊണ്ടുള്ള ഒരു സംഭര​ണി​യാ​യി​രു​ന്നു തുരുത്തി. പുരാതന കാലത്തെ തുരു​ത്തി​കൾ വലിപ്പ​ത്തി​ലും ആകൃതി​യി​ലും വളരെ​യ​ധി​കം വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നു. അവയിൽ ചിലത്‌ തുകൽ സഞ്ചിക​ളും മറ്റുചി​ലത്‌ അടപ്പു​ക​ളോ​ടു​കൂ​ടിയ ഇടുങ്ങിയ കഴുത്തുള്ള സംഭര​ണി​ക​ളു​മാ​യി​രു​ന്നു.

b ന്യായാധിപന്മാർ 11:27; സങ്കീർത്തനം 23:1; 65:2; 73:28, NW; 89:26; യെശയ്യാ​വു 8:13; 30:20, NW; 40:28; 41:14 എന്നിവ കാണുക; വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്തരം—പരാമർശ​ങ്ങ​ളോ​ടു കൂടി​യത്‌, അനുബന്ധം 1J, പേജ്‌ 1568-ഉം കൂടെ കാണുക.

[6-ാം പേജിലെ ചതുരം]

പുനരുത്ഥാനം—ദൈവം കരുതു​ന്നു​വെ​ന്ന​തി​ന്റെ തെളിവ്‌

ദൈവത്തിന്‌ ഓരോ വ്യക്തി​യി​ലും താത്‌പ​ര്യ​മു​ണ്ടെന്നു ബോധ്യ​പ്പെ​ടു​ത്തുന്ന തെളിവ്‌ ബൈബി​ളിൽ യോഹ​ന്നാൻ 5:28, 29, [NW]-ൽ കാണാ​വു​ന്ന​താണ്‌: “സ്‌മാരക കല്ലറക​ളി​ലുള്ള എല്ലാവ​രും അവന്റെ [യേശു​വി​ന്റെ] ശബ്ദം കേട്ട്‌ . . . പുറത്തു​വ​രാ​നുള്ള നാഴിക വരുന്നു.”

റ്റാഫോസ്‌ (ശവക്കുഴി) എന്ന പദത്തിനു പകരം ഇവിടെ മ്‌നേ​മി​യോൺ (സ്‌മാരക കല്ലറ) എന്ന ഗ്രീക്കു പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു രസാവ​ഹ​മാണ്‌. റ്റാഫോസ്‌ എന്ന പദം കേവലം ശവസം​സ്‌കാ​ര​ത്തി​ന്റെ ആശയമാ​ണു നൽകു​ന്നത്‌. എന്നാൽ മരിച്ചു​പോയ വ്യക്തി​യു​ടെ ജീവി​ത​മാ​തൃക ഓർമി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ മ്‌നേ​മി​യോൺ സൂചി​പ്പി​ക്കു​ന്നു.

ഇത്തരു​ണ​ത്തിൽ, പുനരു​ത്ഥാ​നം യഹോ​വയെ സംബന്ധിച്ച്‌ എന്ത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​മെന്നു ചിന്തി​ക്കുക. ഒരാളെ ജീവനി​ലേക്കു തിരികെ വരുത്തു​ന്ന​തിന്‌, യഹോ​വ​യ്‌ക്ക്‌ അവന്റെ അല്ലെങ്കിൽ അവളുടെ ജൻമസി​ദ്ധ​മായ സവി​ശേ​ഷ​ത​ക​ളും മുഴു ഓർമ​യും ഉൾപ്പെടെ എല്ലാം അറി​യേ​ണ്ട​തുണ്ട്‌. അപ്പോൾ മാത്രമേ ആ വ്യക്തി അതേ വ്യക്തി​ത്വ​ത്തോ​ടു​കൂ​ടി തിരി​ച്ചു​വ​രു​ക​യു​ള്ളൂ.

തീർച്ച​യാ​യും, ഒരു മാനു​ഷിക വീക്ഷണ​ത്തിൽനി​ന്നു നോക്കു​മ്പോൾ ഇത്‌ അസാധ്യ​മാണ്‌. എന്നാൽ “ദൈവ​ത്തി​ന്നു സകലവും സാദ്ധ്യ”മാണ്‌. (മർക്കൊസ്‌ 10:27) ഒരു വ്യക്തി​യു​ടെ ഹൃദയ​ത്തി​ലു​ള്ള​തു​പോ​ലും അവനറി​യാൻ കഴിയും. ഒരു വ്യക്തി മരിച്ചിട്ട്‌ അനേക നൂറ്റാ​ണ്ടു​ക​ളാ​യാൽപ്പോ​ലും അവനെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഓർമ തെറ്റു​പ​റ്റാ​ത്ത​താണ്‌; അതിനു മങ്ങൽ തട്ടുക​യില്ല. (ഇയ്യോബ്‌ 14:13-15) അതു​കൊണ്ട്‌, അബ്രഹാ​മി​നെ​യും ഇസഹാ​ക്കി​നെ​യും യാക്കോ​ബി​നെ​യും പരാമർശി​ച്ച​പ്പോൾ അവർ മരിച്ചിട്ട്‌ നൂറ്റാ​ണ്ടു​കൾക്കു ശേഷം​പോ​ലും, യഹോവ “മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മ​ത്രേ; എല്ലാവ​രും അവന്നു ജീവി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ” എന്ന്‌ യേശു​വി​നു പറയാൻ കഴിഞ്ഞു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—ലൂക്കൊസ്‌ 20:38.

അങ്ങനെ, മരിച്ചു​പോയ കോടി​ക്ക​ണ​ക്കി​നാ​ളു​കൾ അവരുടെ മുഴു വിശദാം​ശ​ങ്ങ​ളോ​ടും കൂടി യഹോ​വ​യാം ദൈവ​ത്തി​ന്റെ ഓർമ​യി​ലുണ്ട്‌. ദൈവം ഒരു വ്യക്തി​പ​ര​മായ അടിസ്ഥാ​ന​ത്തിൽ മനുഷ്യ​രെ​ക്കു​റി​ച്ചു കരുതു​ന്നു​വെ​ന്ന​തി​നുള്ള എന്തൊരു അത്ഭുത​ക​ര​മായ തെളിവ്‌!

[7-ാം പേജിലെ ചിത്രം]

താൻ സൗഖ്യ​മാ​ക്കി​യ​വ​രിൽ യേശു ഒരു വ്യക്തി​പ​ര​മായ താത്‌പ​ര്യ​മെ​ടു​ത്തു