വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവത്തിനു ഞാൻ പ്രാധാന്യമുള്ളവനാണോ?’

‘ദൈവത്തിനു ഞാൻ പ്രാധാന്യമുള്ളവനാണോ?’

‘ദൈവ​ത്തി​നു ഞാൻ പ്രാധാ​ന്യ​മു​ള്ള​വ​നാ​ണോ?’

“ഞാൻ പ്രാധാ​ന്യ​മു​ള്ള​വ​നാ​ണോ? ദൈവം കരുതു​ന്നു​ണ്ടോ?” ക്രിസ്‌റ്റ്യാ​നി​റ്റി ടുഡേ എന്ന മാസി​ക​യിൽ പ്രത്യ​ക്ഷ​മായ ഒരു ലേഖന​ത്തി​ന്റെ തലക്കെ​ട്ടാ​യി​രു​ന്നു അത്‌. ആ ലേഖന​ത്തി​ന്റെ എഴുത്തു​കാ​ര​നായ ഫിലിപ്‌ യാൻസി ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ഒരു എഴുത്തു​കാ​രൻ എന്ന നിലയി​ലുള്ള എന്റെ ജീവി​ത​വൃ​ത്തി​യു​ടെ അധിക​പ​ങ്കും വേദനാ​നിർഭ​ര​മാ​യി​രു​ന്നു. ഒരിക്ക​ലും പൂർണ​മാ​യി ഭേദമാ​കാത്ത ഒരു പഴയ വ്രണത്തിൽ തൊടു​ന്ന​തു​പോ​ലെ ഞാൻ അതേ ചോദ്യ​ങ്ങ​ളി​ലേ​ക്കു​തന്നെ വീണ്ടും വീണ്ടും തിരിഞ്ഞു. എന്റെ പുസ്‌ത​ക​ങ്ങ​ളു​ടെ വായന​ക്കാ​രിൽനിന്ന്‌ എനിക്കു വിവരങ്ങൾ ലഭിക്കാ​റുണ്ട്‌, അവരുടെ ദുഃഖ​ത്തിൽ കുതിർന്ന കഥകൾ എന്റെ സംശയ​ങ്ങളെ സാധൂ​ക​രി​ക്കു​ന്നു.”

ദൈവ​ത്തി​നു നിങ്ങളു​ടെ ജീവി​ത​ത്തിൽ താത്‌പ​ര്യ​മു​ണ്ടോ​യെന്ന്‌ ഒരുപക്ഷേ നിങ്ങളും അതിശ​യി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. ഓ, ‘തന്റെ ഏകജാ​ത​നായ പുത്രനെ നൽകു​വാൻ തക്കവണ്ണം ദൈവം ലോകത്തെ സ്‌നേ​ഹി​ച്ചു’ എന്നു പ്രസ്‌താ​വി​ക്കുന്ന യോഹ​ന്നാൻ 3:16 നിങ്ങൾക്ക്‌ പരിചി​ത​മാ​യി​രി​ക്കാം. അല്ലെങ്കിൽ മത്തായി 20:28 നിങ്ങൾ വായി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. യേശു “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവി​ല​യാ​യി കൊടു​പ്പാ”ൻ വന്നു എന്ന്‌ അതു പറയുന്നു. എന്നിട്ടും നിങ്ങൾ ചോദി​ച്ചേ​ക്കാം, ‘ദൈവം എന്നെ ശ്രദ്ധി​ക്കു​ന്നു​ണ്ടോ? ഒരു വ്യക്തി​യെന്ന നിലയിൽ അവൻ എന്നെക്കു​റി​ച്ചു കരുതു​ന്നു​ണ്ടോ?’ നാം കാണാൻ പോകു​ന്ന​തു​പോ​ലെ, അവൻ അപ്രകാ​രം ചെയ്യു​ന്നു​വെന്നു വിശ്വ​സി​ക്കാൻ നല്ല കാരണ​മുണ്ട്‌.