വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ”

“നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ”

“നിന്റെ കരങ്ങൾ തളരാ​തി​രി​ക്കട്ടെ”

“നിന്റെ കരങ്ങൾ തളരാ​തി​രി​ക്കട്ടെ. നിന്റെ ദൈവ​മായ യഹോവ നിന്റെ മധ്യേ ഉണ്ട്‌. ശക്തനായ ഒരുവ​നെ​പ്പോ​ലെ അവൻ രക്ഷിക്കും.”—സെഫന്യാവ്‌ 3:16, 17, NW.

1. സെഫന്യാ​വി​ന്റെ പ്രവച​ന​ത്തെ​ക്കു​റിച്ച്‌ ഒരു ബൈബിൾ പണ്ഡിതൻ എന്താണു പ്രസ്‌താ​വി​ച്ചത്‌?

 സെഫന്യാ​വി​ന്റെ പ്രവചനം പൊ.യു.മു. ഏഴും ആറും നൂറ്റാ​ണ്ടു​ക​ളി​ലു​ണ്ടായ അതിന്റെ ആദ്യ നിവൃ​ത്തി​ക്കും വളരെ അപ്പുറ​ത്തേക്കു വിരൽ ചൂണ്ടി. സെഫന്യാ​വി​ന്റെ പ്രവച​ന​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ഭാഷ്യ​ത്തിൽ പ്രൊ​ഫസർ സി. എഫ്‌. കെയ്‌ൽ ഇങ്ങനെ എഴുതി: “സെഫന്യാ​വി​ന്റെ പ്രവചനം . . . തുടങ്ങു​ന്നതു മുഴു ലോക​ത്തി​ന്മേ​ലു​മുള്ള സാർവ​ത്രിക ന്യായ​വി​ധി​യു​ടെ പ്രസി​ദ്ധ​മാ​ക്ക​ലോ​ടെ മാത്രമല്ല, യഹൂദ​യു​ടെ പാപങ്ങൾ നിമിത്തം അതി​ന്മേ​ലും യഹോ​വ​യു​ടെ ജനത്തോ​ടുള്ള ശത്രുത നിമിത്തം ജനതക​ളാ​കുന്ന ലോക​ത്തി​ന്മേ​ലും ഭവിക്കാൻ പോകുന്ന ന്യായ​വി​ധി അതിൽനി​ന്നാണ്‌ ഉദയം കൊള്ളു​ന്നത്‌; യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ ദിവസ​ത്തെ​ക്കു​റിച്ച്‌ ആ പ്രവച​ന​ത്തി​ലെ​മ്പാ​ടും പ്രതി​പാ​ദ്യ​മുണ്ട്‌.”

2. സെഫന്യാ​വി​ന്റെ നാളിലെ അവസ്ഥയും ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു​ള്ളി​ലെ അവസ്ഥയും തമ്മിൽ എന്തു സമാന​ത​ക​ളുണ്ട്‌?

2 ഇന്ന്‌, സെഫന്യാ​വി​ന്റെ നാളി​ലേ​തി​നെ​ക്കാൾ വളരെ വ്യാപ​ക​മായ ഒരളവിൽ നാശത്തി​നു രാഷ്ട്ര​ങ്ങളെ കൂട്ടി​ച്ചേർക്കുക എന്നതാണു യഹോ​വ​യു​ടെ ന്യായ​ത്തീർപ്പ്‌. (സെഫന്യാ​വു 3:8) ക്രിസ്‌തീ​യ​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ആ ജനതക​ളാ​ണു ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ പ്രത്യേ​കി​ച്ചും കുറ്റം വഹിക്കു​ന്നത്‌. യഹോ​വ​യോ​ടുള്ള അവിശ്വ​സ്‌തത നിമിത്തം യെരു​ശ​ലേ​മി​നു ഭയങ്കര​മായ ഒരു വില ഒടു​ക്കേ​ണ്ടി​വ​ന്ന​തു​പോ​ലെ, ക്രൈ​സ്‌ത​വ​ലോ​കം അതിന്റെ തോന്ന്യാ​സം നിമിത്തം ദൈവ​ത്തോ​ടു മറുപടി പറയേ​ണ്ടി​വ​രും. സെഫന്യാ​വി​ന്റെ നാളിലെ യഹൂദ​യ്‌ക്കും യെരു​ശ​ലേ​മി​നു​മെ​തി​രെ ഉച്ചരി​ക്ക​പ്പെട്ട ദിവ്യ ന്യായ​വി​ധി​കൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകൾക്കും മതവി​ഭാ​ഗ​ങ്ങൾക്കും കൂടുതൽ ശക്തി​യോ​ടെ ബാധക​മാ​കു​ന്നു. അവർ ദൈവത്തെ നിന്ദി​ക്കു​ന്ന​തരം ഉപദേ​ശ​ങ്ങ​ളാൽ സത്യാ​രാ​ധ​നയെ മലിന​മാ​ക്കു​ക​കൂ​ടി ചെയ്‌തി​രി​ക്കു​ന്നു, അവയിൽ പലതി​നും പുറജാ​തീയ ഉത്ഭവമാ​ണു​ള്ളത്‌. അവർ തങ്ങളുടെ ആരോ​ഗ്യ​വാ​ന്മാ​രായ ലക്ഷക്കണ​ക്കി​നു പുത്ര​ന്മാ​രെ യുദ്ധമെന്ന ആധുനിക ബലിപീ​ഠ​ത്തിൽ കുരു​തി​കൊ​ടു​ത്തി​രി​ക്കു​ന്നു. മാത്ര​മോ, പ്രതി​മാ​തൃക യെരു​ശ​ലേം നിവാ​സി​കൾ ക്രിസ്‌ത്യാ​നി​ത്വം എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തി​നെ ജ്യോ​തി​ഷം, ആത്മവി​ദ്യാ​ചാ​രങ്ങൾ, അധമമായ ലൈം​ഗിക അധാർമി​കത, ബാൽ ആരാധ​ന​യ്‌ക്കു സമാന​മായ കാര്യങ്ങൾ ഇത്യാ​ദി​യു​മാ​യി കൂട്ടി​ക്ക​ലർത്തു​ന്നു.—സെഫന്യാ​വു 1:4, 5.

3. ഇന്നത്തെ അനേകം ലൗകിക നേതാ​ക്ക​ന്മാ​രെ​യും രാഷ്ട്രീയ ഗവൺമെൻറു​ക​ളെ​യും കുറിച്ച്‌ എന്തു പറയാൻ കഴിയും, സെഫന്യാവ്‌ എന്തു പ്രവചി​ച്ചു?

3 ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പല രാഷ്ട്രീയ നേതാ​ക്ക​ന്മാ​രും സഭയിൽ ശ്രദ്ധി​ക്ക​പ്പെ​ടാൻ വളരെ​യ​ധി​കം ആഗ്രഹി​ക്കു​ന്നു. എന്നാൽ യഹൂദ​യി​ലെ “പ്രഭു​ക്കന്മാ”രെപ്പോ​ലെ, അവരി​ല​നേ​ക​രും “ഗർജ്ജി​ക്കുന്ന സിംഹങ്ങ”ളെപ്പോ​ലെ​യും കൊടിയ “ചെന്നായ്‌ക്ക”ളെപ്പോ​ലെ​യും ജനങ്ങളെ ചൂഷണം ചെയ്യുന്നു. (സെഫന്യാ​വു 3:1-3) അത്തരക്കാ​രു​ടെ രാഷ്ട്രീയ കിങ്കര​ന്മാർ ‘അക്രമ​വും വഞ്ചനയും​കൊ​ണ്ടു തങ്ങളുടെ യജമാ​ന​ന്മാ​രു​ടെ വീടുകൾ നിറെ​ക്കു​ക​യാണ്‌.’ (സെഫന്യാ​വു 1:9) കൈക്കൂ​ലി​യും അഴിമ​തി​യും നടമാ​ടു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ അകത്തും പുറത്തു​മുള്ള രാഷ്ട്രീയ ഗവൺമെൻറു​കളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവയിൽ വർധി​ച്ചു​വ​രുന്ന ഒരു കൂട്ടം സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ ജനമായ അവന്റെ സാക്ഷി​കൾക്കെ​തി​രെ ‘വീമ്പി​ള​ക്കുക’യും അവരെ ഒരു നിന്ദിത “മതവി​ഭാഗ”മായി കാണു​ക​യും ചെയ്യുന്നു. (സെഫന്യാ​വു 2:8; പ്രവൃ​ത്തി​കൾ 24:5, 14, NW) അത്തരം രാഷ്ട്രീയ നേതാ​ക്ക​ന്മാ​രെ​യും അവരുടെ അനുഗാ​മി​ക​ളെ​യും കുറിച്ചു സെഫന്യാവ്‌ ഇങ്ങനെ പ്രവചി​ച്ചു: “യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ അവരുടെ വെള്ളി​ക്കും പൊന്നി​ന്നും അവരെ രക്ഷിപ്പാൻ കഴിക​യില്ല; സർവ്വഭൂ​മി​യും അവന്റെ തീക്ഷ്‌ണ​താ​ഗ്നി​ക്കു ഇരയാ​യ്‌തീ​രും; സകല ഭൂവാ​സി​കൾക്കും അവൻ ശീഘ്ര​സം​ഹാ​രം വരുത്തും.”—സെഫന്യാ​വു 1:18.

“യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാം”

4. യഹോ​വ​യു​ടെ മഹാദി​വ​സത്തെ അതിജീ​വി​ക്കു​ന്നവർ ഉണ്ടായി​രി​ക്കു​മെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു, അവർ എന്തു ചെയ്യണം?

4 പൊ.യു.മു. ഏഴാം നൂറ്റാ​ണ്ടിൽ യഹൂദാ നിവാ​സി​ക​ളെ​ല്ലാ​വ​രും തുടച്ചു​നീ​ക്ക​പ്പെ​ട്ടില്ല. സമാന​മാ​യി, യഹോ​വ​യു​ടെ മഹാദി​വ​സത്തെ അതിജീ​വി​ക്കു​ന്നവർ ഉണ്ടായി​രി​ക്കും. അത്തരക്കാ​രോ​ടു തന്റെ പ്രവാ​ച​ക​നായ സെഫന്യാവ്‌ മുഖാ​ന്തരം യഹോവ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “നിർണ്ണയം ഫലിക്കു​ന്ന​തി​ന്നു മുമ്പെ—ദിവസം പതിർപോ​ലെ പാറി​പ്പോ​കു​ന്നു—യഹോ​വ​യു​ടെ ഉഗ്ര​കോ​പം നിങ്ങളു​ടെ മേൽ വരുന്ന​തി​ന്നു മുമ്പെ, യഹോ​വ​യു​ടെ കോപ​ദി​വസം നിങ്ങളു​ടെ മേൽ വരുന്ന​തി​ന്നു മുമ്പെ, കൂടി​വ​രു​വിൻ; അതേ, കൂടി​വ​രു​വിൻ! യഹോ​വ​യു​ടെ ന്യായം പ്രവർത്തി​ക്കു​ന്ന​വ​രാ​യി ഭൂമി​യി​ലെ സകല സൌമ്യ​രു​മാ​യു​ള്ളോ​രേ, അവനെ അന്വേ​ഷി​പ്പിൻ; നീതി അന്വേ​ഷി​പ്പിൻ; സൌമ്യത അന്വേ​ഷി​പ്പിൻ; പക്ഷെ നിങ്ങൾക്കു യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാം.”—സെഫന്യാ​വു 2:1-3.

5. ഈ അന്ത്യകാ​ലത്ത്‌, സെഫന്യാ​വി​ന്റെ മുന്നറി​യി​പ്പിന്‌ ആദ്യം ചെവി കൊടു​ത്തവർ ആരായി​രു​ന്നു, യഹോവ അവരെ എങ്ങനെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു?

5 ഈ ലോകാ​ന്ത്യ​കാ​ലത്ത്‌, ഈ പ്രാവ​ച​നിക ക്ഷണത്തിന്‌ ആദ്യം ചെവി​കൊ​ടു​ത്തവർ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളായ ആത്മീയ ഇസ്രാ​യേ​ല്യ​രു​ടെ ശേഷി​പ്പാ​യി​രു​ന്നു. (റോമർ 2:28, 29; 9:6; ഗലാത്യർ 6:16) നീതി​യും സൗമ്യ​ത​യും അന്വേ​ഷി​ക്കു​ക​യും യഹോ​വ​യു​ടെ ന്യായ​ത്തീർപ്പു​ക​ളോട്‌ ആദരവു കാണി​ക്കു​ക​യും ചെയ്‌ത​തി​നാൽ, അവർ വ്യാജമത ലോക​സാ​മ്രാ​ജ്യ​മായ മഹാബാ​ബി​ലോ​നിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​ക​യും 1919-ൽ ദിവ്യ പ്രീതി​യി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അപ്പോൾ മുതൽ, പ്രത്യേ​കിച്ച്‌ 1922 മുതൽ, ഈ വിശ്വസ്‌ത ശേഷിപ്പ്‌ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകൾക്കും മതവി​ഭാ​ഗ​ങ്ങൾക്കും രാഷ്ട്രീയ ജനതകൾക്കു​മെ​തി​രെ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ പ്രസം​ഗി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള്ളത്‌.

6. (എ) വിശ്വസ്‌ത ശേഷി​പ്പി​നെ​ക്കു​റിച്ച്‌ സെഫന്യാവ്‌ എന്താണു പ്രവചി​ച്ചത്‌? (ബി) ഈ പ്രവചനം എങ്ങനെ നിവർത്തി​ച്ചി​രി​ക്കു​ന്നു?

6 ഈ വിശ്വസ്‌ത ശേഷി​പ്പി​നെ​ക്കു​റി​ച്ചു സെഫന്യാവ്‌ ഇങ്ങനെ പ്രവചി​ച്ചു: “ഞാൻ നിന്റെ നടുവിൽ താഴ്‌മ​യും ദാരി​ദ്ര്യ​വും ഉള്ളോരു ജനത്തെ ശേഷി​പ്പി​ക്കും; അവർ യഹോ​വ​യു​ടെ നാമത്തിൽ ശരണം പ്രാപി​ക്കും. യിസ്രാ​യേ​ലിൽ ശേഷി​പ്പു​ള്ളവർ നീതി​കേടു പ്രവർത്തി​ക്ക​യില്ല; ഭോഷ്‌കു പറകയു​മില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാക​യില്ല; അവർ മേഞ്ഞു​കി​ട​ക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യു​മില്ല.” (സെഫന്യാ​വു 3:12, 13) ഈ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ എല്ലായ്‌പോ​ഴും, യഹോ​വ​യു​ടെ നാമത്തി​നു മുൻതൂ​ക്കം കൊടു​ത്തി​ട്ടുണ്ട്‌, പ്രത്യേ​കിച്ച്‌ അവർ യഹോ​വ​യു​ടെ സാക്ഷികൾ എന്ന നാമം സ്വീക​രിച്ച 1931 മുതൽ. (യെശയ്യാ​വു 43:10-12) യഹോ​വ​യു​ടെ പരമാ​ധി​കാ​രം സംബന്ധിച്ച വിവാ​ദ​വി​ഷയം എടുത്തു​കാ​ട്ടി​ക്കൊണ്ട്‌ അവർ ദിവ്യ​നാ​മത്തെ ബഹുമാ​നി​ച്ചി​രി​ക്കു​ന്നു, അത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു സങ്കേത​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 18:10) യഹോവ അവരെ ആത്മീയ​മായ വിധത്തിൽ സമൃദ്ധ​മാ​യി പോഷി​പ്പി​ച്ചി​രി​ക്കു​ന്നു, അവർ ഭീതി കൂടാതെ ആത്മീയ പറുദീ​സ​യിൽ വസിക്കു​ക​യും ചെയ്യുന്നു.—സെഫന്യാ​വു 3:16, 17.

“ഭൂമി​യി​ലെ സകലജാ​തി​ക​ളു​ടെ​യും ഇടയിൽ കീർത്തി​യും പ്രശം​സ​യും”

7, 8. (എ) ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പിൻമേൽ കൂടു​ത​ലായ ഏതു പ്രവചനം നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്നു? (ബി) ലക്ഷക്കണ​ക്കി​നാ​ളു​കൾ എന്താണു തിരി​ച്ച​റി​യാ​നി​ട​യാ​യി​രി​ക്കു​ന്നത്‌, ഇക്കാര്യ​ത്തിൽ നിങ്ങളു​ടെ സ്വന്തം വികാ​രങ്ങൾ എന്തെല്ലാ​മാണ്‌?

7 യഹോ​വ​യു​ടെ നാമ​ത്തോ​ടും അവന്റെ വചനത്തി​ലെ നീതി​നി​ഷ്‌ഠ​മായ തത്ത്വങ്ങ​ളോ​ടും ശേഷി​പ്പി​നുള്ള ആഴമായ പ്രിയം ശ്രദ്ധി​ക്ക​പ്പെ​ടാ​തെ പോയി​ട്ടില്ല. ശേഷി​പ്പി​ന്റെ നടത്തയും ഈ ലോക​ത്തി​ലെ രാഷ്ട്രീയ-മത നേതൃ​ത്വ​ത്തി​ന്റെ അഴിമ​തി​യും കാപട്യ​വും തമ്മിലുള്ള അന്തരം ആത്മാർഥ​രായ ആളുകൾ കാണാ​നി​ട​യാ​യി​ത്തീർന്നി​രി​ക്കു​ന്നു. “[ആത്മീയ] യിസ്രാ​യേ​ലിൽ ശേഷി​പ്പു​ള്ള​വരെ” യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. തന്റെ നാമം വഹിക്കു​ക​യെന്ന പദവി നൽകി അവൻ അവരെ ബഹുമാ​നി​ച്ചി​രി​ക്കു​ന്നു​വെന്നു മാത്രമല്ല ഭൂമി​യി​ലെ ജനങ്ങളു​ടെ ഇടയിൽ അവർക്ക്‌ ഒരു സത്‌പേ​രു​ണ്ടാ​യി​രി​ക്കാൻ അവൻ ഇടയാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഇതു സെഫന്യാവ്‌ പ്രവചി​ച്ച​തു​പോ​ലെ​യാണ്‌: “ആ കാലത്തു ഞാൻ നിങ്ങളെ വരുത്തു​ക​യും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരി​ക്ക​യും ചെയ്യും; നിങ്ങൾ കാൺങ്കെ ഞാൻ നിങ്ങളു​ടെ പ്രവാ​സി​കളെ മടക്കി​വ​രു​ത്തു​മ്പോൾ ഞാൻ നിങ്ങളെ ഭൂമി​യി​ലെ സകലജാ​തി​ക​ളു​ടെ​യും ഇടയിൽ കീർത്തി​യും പ്രശം​സ​യും ആക്കിത്തീർക്കു​മെന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—സെഫന്യാ​വു 3:20.

8 1935 മുതൽ അക്ഷരാർഥ​ത്തിൽ ലക്ഷക്കണ​ക്കി​നാ​ളു​കൾ, ശേഷി​പ്പി​ന്റെ​മേൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടെന്നു തിരി​ച്ച​റി​യാ​നി​ട​യാ​യി​ത്തീർന്നി​രി​ക്കു​ന്നു. “ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവർ സന്തോ​ഷ​ത്തോ​ടെ ഈ ആത്മീയ യഹൂദരെ അഥവാ ഇസ്രാ​യേ​ല്യ​രെ പിൻപ​റ്റു​ന്നു. (സെഖര്യാ​വു 8:23) ഈ “വേറെ ആടുകൾ” അഭിഷിക്ത ശേഷി​പ്പിൽ കാണു​ന്നത്‌ “തന്റെ [ഭൗമിക] സ്വത്തു​ക്ക​ളു​ടെ​യെ​ല്ലാം മേൽ” ക്രിസ്‌തു ആക്കി​വെ​ച്ചി​രി​ക്കുന്ന “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യെയാണ്‌. ഈ അടിമ​വർഗം “തക്കസമ​യത്ത്‌” ഒരുക്കി​ത്ത​രുന്ന ആത്മീയ ഭക്ഷണത്തിൽ അവർ നന്ദി​യോ​ടെ പങ്കുപ​റ്റു​ന്നു.—യോഹ​ന്നാൻ 10:16; മത്തായി 24:45-47, NW.

9. ഏതു “ഭാഷ”യാണു ലക്ഷക്കണ​ക്കി​നാ​ളു​കൾ സംസാ​രി​ക്കാൻ പഠിച്ചി​രി​ക്കു​ന്നത്‌, ഏതു വലിയ വേലയി​ലാണ്‌ വേറെ ആടുകൾ അഭിഷിക്ത ശേഷി​പ്പി​നോ​ടൊ​ത്തു “തോ​ളോ​ടു​തോൾ” ചേർന്നു സേവി​ക്കു​ന്നത്‌?

9 ശേഷി​പ്പി​നോ​ടൊ​പ്പം നിന്നു​കൊ​ണ്ടു ലക്ഷങ്ങൾ വരുന്ന ഈ വേറെ ആടുകൾ “നിർമല ഭാഷ”യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാ​നും സംസാ​രി​ക്കാ​നും പഠിക്കു​ക​യാണ്‌. a യഹോവ സെഫന്യാ​വി​ലൂ​ടെ ഇങ്ങനെ പ്രവചിച്ചു: “ജനങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ നാമത്തെ വിളി​ക്കേ​ണ്ട​തിന്‌, തോ​ളോ​ടു​തോൾ ചേർന്ന്‌ അവനെ സേവി​ക്കേ​ണ്ട​തിന്‌, നിർമല ഭാഷയി​ലേ​ക്കുള്ള ഒരു മാറ്റം അപ്പോൾ ഞാൻ അവർക്കു കൊടു​ക്കും.” (സെഫന്യാവ്‌ 3:9, NW) അതേ, “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി” പ്രസം​ഗി​ക്കു​ക​യെന്ന അടിയ​ന്തിര വേലയിൽ “ചെറിയ ആട്ടിൻകൂട്ട”മായ അഭിഷി​ക്താം​ഗ​ങ്ങ​ളോ​ടു തോ​ളോ​ടു​തോൾ ചേർന്ന്‌ വേറെ ആടുകൾ ഐക്യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ക​യാണ്‌.—ലൂക്കൊസ്‌ 12:32; മത്തായി 24:14.

‘യഹോ​വ​യു​ടെ ദിവസം വരും’

10. എന്തി​നെ​ക്കു​റി​ച്ചാണ്‌ അഭിഷിക്ത ശേഷി​പ്പിന്‌ എല്ലായ്‌പോ​ഴും ഉറപ്പ്‌ ഉണ്ടായി​രു​ന്നി​ട്ടു​ള്ളത്‌, മാത്രമല്ല ഒരു വർഗമെന്ന നിലയിൽ അവർ എന്തു കാണാ​നാ​യി ജീവി​ച്ചി​രി​ക്കും?

10 അഭിഷിക്ത ശേഷിപ്പ്‌ അപ്പോ​സ്‌ത​ല​നായ പത്രോ​സി​ന്റെ ഈ നിശ്വസ്‌ത പ്രസ്‌താ​വന സദാ മനസ്സിൽ പിടി​ച്ചി​ട്ടുണ്ട്‌: “ചിലർ താമസം എന്നു വിചാ​രി​ക്കു​ന്ന​തു​പോ​ലെ കർത്താവു [“യഹോവ,” NW] തന്റെ വാഗ്‌ദത്തം നിവർത്തി​പ്പാൻ താമസി​ക്കു​ന്നില്ല. ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടു​വാൻ അവൻ ഇച്ഛിച്ചു നിങ്ങ​ളോ​ടു ദീർഘക്ഷമ കാണി​ക്കു​ന്ന​തേ​യു​ള്ളൂ. കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] ദിവസ​മോ കള്ളനെ​പ്പോ​ലെ വരും.” (2 പത്രൊസ്‌ 3:9, 10) യഹോ​വ​യു​ടെ ദിവസം നമ്മുടെ കാലത്തു വരുന്നതു സംബന്ധി​ച്ചു വിശ്വസ്‌ത അടിമ​വർഗ​ത്തിൽപ്പെട്ട അംഗങ്ങൾ ഒരിക്ക​ലും സംശയങ്ങൾ വെച്ചു​പു​ലർത്തി​യി​ട്ടില്ല. പ്രതി​മാ​തൃക യെരു​ശ​ലേ​മായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നെ​തി​രെ​യും മഹാബാ​ബി​ലോ​ന്റെ ശിഷ്ട ഭാഗത്തി​നെ​തി​രെ​യും ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ നടപ്പാ​ക്കു​ന്ന​തോ​ടെ ആ മഹാദി​വസം ആരംഭി​ക്കും.—സെഫന്യാ​വു 1:2-4; വെളി​പ്പാ​ടു 17:1, 5; 19:1, 2.

11, 12. (എ) സെഫന്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ വേറെ ഏതു ഭാഗമാ​ണു ശേഷി​പ്പി​ന്റെ​മേൽ നിവർത്തി​ച്ചു​കൊ​ണ്ടി​രു​ന്നി​ട്ടു​ള്ളത്‌? (ബി) “നിന്റെ കരങ്ങൾ തളരാ​തി​രി​ക്കട്ടെ” എന്ന ആഹ്വാ​ന​ത്തിന്‌ അഭിഷിക്ത ശേഷിപ്പ്‌ എങ്ങനെ​യാ​ണു ചെവി കൊടു​ത്തി​രി​ക്കു​ന്നത്‌?

11 വിശ്വസ്‌ത ശേഷിപ്പ്‌, 1919-ൽ വ്യാജമത ലോക​സാ​മ്രാ​ജ്യ​മായ മഹാബാ​ബി​ലോ​ന്റെ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ട്ട​തിൽ ആനന്ദി​ക്കു​ന്നു. അവർ സെഫന്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃത്തി അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു: “സീയോൻപു​ത്രി​യേ, ഘോഷി​ച്ചാ​ന​ന്ദിക്ക; യിസ്രാ​യേലേ, ആർപ്പി​ടുക; യേരു​ശ​ലേം പുത്രി​യേ, പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ സന്തോ​ഷി​ച്ചു​ല്ല​സിക്ക. യഹോവ നിന്റെ ന്യായ​വി​ധി​കളെ മാറ്റി, നിന്റെ ശത്രു​വി​നെ നീക്കി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു; യിസ്രാ​യേ​ലി​ന്റെ രാജാ​വായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കു​ന്നു; ഇനി നീ അനർത്ഥം കാണു​ക​യില്ല. അന്നാളിൽ അവർ യെരു​ശ​ലേ​മി​നോ​ടു: ഭയപ്പെ​ട​രു​തെ​ന്നും സീയോ​നോ​ടു: അധൈ​ര്യ​പ്പെ​ട​രു​തെ​ന്നും പറയും. [“സീയോ​നേ, ഭയപ്പെ​ട​രുത്‌. നിന്റെ കരങ്ങൾ തളരാ​തി​രി​ക്കട്ടെ,” NW] നിന്റെ ദൈവ​മായ യഹോവ രക്ഷിക്കുന്ന വീരനാ​യി നിന്റെ മദ്ധ്യേ ഇരിക്കു​ന്നു.”—സെഫന്യാ​വു 3:14-17.

12 യഹോവ തങ്ങളുടെ മധ്യേ ഉണ്ടെന്നുള്ള ബോധ്യ​വും ധാരാളം തെളി​വും ഉള്ളതു​കൊണ്ട്‌, അഭിഷിക്ത ശേഷിപ്പ്‌ തങ്ങളുടെ ദിവ്യ നിയോ​ഗം നിവർത്തി​ക്കു​ന്ന​തിൽ നിർഭയം മുന്നേ​റി​യി​രി​ക്കു​ന്നു. അവർ സുവാർത്ത പ്രസം​ഗി​ക്കു​ക​യും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും മഹാ ബാബി​ലോ​ന്റെ ശിഷ്ട ഭാഗത്തി​നും സാത്താന്റെ മുഴു ദുഷ്ട വ്യവസ്ഥി​തി​ക്കു​മെ​തി​രെ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ അറിയി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എല്ലാത്തരം വൈത​ര​ണി​ക​ളും ഉണ്ടായി​രു​ന്നി​ട്ടും 1919 മുതലുള്ള ദശകങ്ങ​ളിൽ “സീയോ​നേ, ഭയപ്പെ​ട​രു​തു. നിന്റെ കരങ്ങൾ തളരാ​തി​രി​ക്കട്ടെ” എന്ന ദിവ്യ കൽപ്പന അവർ അനുസ​രി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കുന്ന ശതകോ​ടി​ക്ക​ണ​ക്കി​നു ലഘു​ലേ​ഖ​ക​ളും മാസി​ക​ക​ളും പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും വിതരണം ചെയ്യു​ന്ന​തിൽ അവർ അലസരാ​യി​രു​ന്നി​ട്ടില്ല. 1935 മുതൽ അവരുടെ പക്ഷത്തേക്കു തടിച്ചു​കൂ​ടി​യി​രി​ക്കുന്ന വേറെ ആടുകൾക്ക്‌ അവർ വിശ്വാ​സ​പ്ര​ചോ​ദി​ത​മായ മാതൃ​ക​യാണ്‌.

“നിന്റെ കരങ്ങൾ തളരാ​തി​രി​ക്കട്ടെ”

13, 14. (എ) ചില യഹൂദ​ന്മാർ യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നു പിൻവാ​ങ്ങി​യത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു, അതെങ്ങ​നെ​യാ​ണു പ്രത്യ​ക്ഷ​മാ​യത്‌? (ബി) നാം എന്തു ചെയ്യു​ന്ന​താ​ണു ജ്ഞാനപൂർവ​മ​ല്ലാ​ത്തത്‌, ഏതു വേലയി​ലാ​ണു നമ്മുടെ കരങ്ങൾ തളരാൻ നാം അനുവ​ദി​ക്ക​രു​താ​ത്തത്‌?

13 യഹോ​വ​യു​ടെ മഹാ ദിവസ​ത്തി​നാ​യി നാം ‘കാത്തി​രി​ക്കു’മ്പോൾ സെഫന്യാ​വി​ന്റെ പ്രവച​ന​ത്തിൽനി​ന്നു നമു​ക്കെ​ങ്ങനെ പ്രാ​യോ​ഗിക സഹായം നേടാൻ സാധി​ക്കും? ഒന്നാമ​താ​യി, യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ സാമീ​പ്യം സംബന്ധി​ച്ചു സംശയങ്ങൾ വെച്ചു​പു​ലർത്തി​യി​രു​ന്ന​തി​നാൽ സെഫന്യാ​വി​ന്റെ നാളിൽ യഹോ​വയെ അനുസ​രി​ക്കു​ന്ന​തിൽനി​ന്നു പിന്തി​രി​ഞ്ഞു​പോയ യഹൂദ​രെ​പ്പോ​ലെ ആയിത്തീ​രു​ന്നതു സംബന്ധി​ച്ചു നാം ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. അത്തരം യഹൂദർ തങ്ങളുടെ സംശയങ്ങൾ അവശ്യം തുറന്നു പ്രകടി​പ്പി​ച്ചില്ല, എന്നാൽ യഹോ​വ​യു​ടെ മഹാദി​വസം സമീപ​മാ​ണെന്ന്‌ അവർ യഥാർഥ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നി​ല്ലെന്ന്‌ അവരുടെ പ്രവർത്ത​ന​ഗതി വെളി​പ്പെ​ടു​ത്തി. യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ന്ന​തി​നു പകരം സമ്പത്തു കുന്നു​കൂ​ട്ടു​ന്ന​തി​ലാണ്‌ അവർ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌.—സെഫന്യാ​വു 1:12, 13; 3:8.

14 നമ്മുടെ ഹൃദയ​ങ്ങ​ളിൽ സംശയങ്ങൾ വേരു​പി​ടി​ക്കാ​നുള്ള സമയമല്ല ഇത്‌. യഹോ​വ​യു​ടെ ദിവസം ഇനിയും അകലെ​യാ​ണെന്നു മനസ്സി​ലോ ഹൃദയ​ത്തി​ലോ ചിന്തി​ക്കു​ന്നതു ബുദ്ധി​ശൂ​ന്യ​മായ ഒരു സംഗതി​യാ​യി​രി​ക്കും. (2 പത്രൊസ്‌ 3:1-4, 10) യഹോ​വയെ അനുസ​രി​ക്കു​ന്ന​തിൽനി​ന്നു പിൻമാ​റു​ന്നത്‌ അല്ലെങ്കിൽ അവന്റെ സേവന​ത്തിൽ ‘നമ്മുടെ കരങ്ങൾ തളരാൻ അനുവ​ദി​ക്കു​ന്നത്‌’ നാം ഒഴിവാ​ക്കണം. “സുവി​ശേഷം” പ്രസം​ഗി​ക്കു​മ്പോൾ “മടിയുള്ള കൈ​കൊ​ണ്ടു പ്രവർത്തി”ക്കാതി​രി​ക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ടു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 10:4; മർക്കൊസ്‌ 13:10.

ഉദാസീ​ന​ത​യ്‌ക്കെ​തി​രെ പോരാ​ടൽ

15. യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മെ അലസരാ​ക്കി​ത്തീർക്കാൻ എന്തിനു കഴിയും, ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ എങ്ങനെ​യാ​ണു സെഫന്യാ​വി​ന്റെ പ്രവച​ന​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നത്‌?

15 രണ്ടാമ​താ​യി, ഉദാസീ​ന​ത​യു​ടെ ദുർബ​ലീ​ക​രി​ക്കുന്ന ഫലങ്ങൾക്കെ​തി​രെ നാം ജാഗരൂ​ക​രാ​യി​രി​ക്കണം. പല പാശ്ചാത്യ രാജ്യ​ങ്ങ​ളി​ലും ആത്മീയ കാര്യങ്ങൾ സംബന്ധിച്ച താത്‌പ​ര്യ​മി​ല്ലായ്‌മ സുവാർത്ത പ്രസം​ഗി​ക്കുന്ന ചിലരു​ടെ ഇടയിൽ നിരു​ത്സാ​ഹ​ത്തിന്‌ ഒരു കാരണ​മാ​യി​ത്തീ​രാ​വു​ന്ന​താണ്‌. സെഫന്യാ​വി​ന്റെ നാളിൽ അത്തരം ഉദാസീ​നത നിലവി​ലു​ണ്ടാ​യി​രു​ന്നു. തന്റെ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: ‘യഹോവ ഗുണമോ ദോഷ​മോ ചെയ്‌ക​യില്ല എന്നു ഹൃദയ​ത്തിൽ പറയുന്ന പുരു​ഷ​ന്മാ​രെ ഞാൻ സന്ദർശി​ക്കും.’ (സെഫന്യാ​വു 1:12) “വികാ​ര​ശൂ​ന്യ​മായ ഉദാസീ​ന​ത​യി​ലേ​ക്കോ മനുഷ്യ​വർഗ​ത്തി​ന്റെ കാര്യാ​ദി​ക​ളിൽ ഒരു ഉയർന്ന ശക്തി ഏതെങ്കി​ലും തരത്തിൽ ഇടപെ​ടു​ന്നതു സംബന്ധി​ച്ചുള്ള വിശ്വാ​സ​മി​ല്ലാ​യ്‌മ​യി​ലേക്കു പോലു​മോ ആണ്ടു​പോ​യി​രി​ക്കുന്ന” ആളുകളെ ഇതു പരാമർശി​ക്കു​ന്ന​താ​യി കേം​ബ്രി​ഡ്‌ജ്‌ ബൈബിൾ ഫോർ സ്‌കൂൾസ്‌ ആൻഡ്‌ കോ​ളെ​ജസ്‌ എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ആ ബൈബിൾ ഭാഗ​ത്തെ​ക്കു​റിച്ച്‌ എഴുതവേ എ. ബി. ഡേവി​ഡ്‌സൺ പ്രസ്‌താ​വി​ച്ചു.

16.ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ അനേകം സഭാം​ഗ​ങ്ങ​ളു​ടെ ഇടയിൽ നിലവി​ലുള്ള മാനസി​കാ​വസ്ഥ എന്താണ്‌, എന്നാൽ യഹോവ നമുക്ക്‌ എന്തു പ്രോ​ത്സാ​ഹനം നൽകുന്നു?

16 ഭൂമി​യു​ടെ അനേകം ഭാഗങ്ങ​ളിൽ, പ്രത്യേ​കിച്ച്‌ ഏറെ സമ്പന്നമായ രാഷ്ട്ര​ങ്ങ​ളിൽ, പ്രബല​മാ​യുള്ള ഒരു മനോ​ഭാ​വ​മാണ്‌ ഉദാസീ​നത. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭാം​ഗങ്ങൾ പോലും, നമ്മുടെ നാളിൽ യഹോ​വ​യാം ദൈവം മനുഷ്യ കാര്യാ​ദി​ക​ളിൽ ഇടപെ​ടു​മെന്നു വിശ്വ​സി​ക്കു​ന്നി​ല്ല​തന്നെ. സന്ദേഹം കലർന്ന ഒരു ചിരി പ്രദർശി​പ്പി​ച്ചു​കൊ​ണ്ടോ “എനിക്കു താത്‌പ​ര്യ​മില്ല!” എന്ന ഹ്രസ്വ​മായ മറുപടി പറഞ്ഞു​കൊ​ണ്ടോ രാജ്യ​സു​വാർത്ത അവരുടെ പക്കൽ എത്തിക്കാ​നുള്ള ശ്രമങ്ങളെ അവർ തള്ളിക്ക​ള​യു​ന്നു. ഈ അവസ്ഥക​ളിൻകീ​ഴിൽ, സാക്ഷീ​കരണ വേലയിൽ സ്ഥിരോ​ത്സാ​ഹം കാട്ടുക എന്നത്‌ ഒരു യഥാർഥ വെല്ലു​വി​ളി​യാ​യി​രി​ക്കാൻ കഴിയും. അതു നമ്മുടെ സഹിഷ്‌ണു​തയെ പരി​ശോ​ധി​ക്കു​ന്നു. ‘അധൈ​ര്യ​പ്പെ​ട​രുത്‌. [“നിന്റെ കരങ്ങൾ തളരാ​തി​രി​ക്കട്ടെ,” NW] നിന്റെ ദൈവ​മായ യഹോവ രക്ഷിക്കുന്ന വീരനാ​യി നിന്റെ മദ്ധ്യേ ഇരിക്കു​ന്നു; അവൻ നിന്നിൽ അത്യന്തം സന്തോ​ഷി​ക്കും; തന്റെ സ്‌നേ​ഹ​ത്തിൽ അവൻ മിണ്ടാ​തി​രി​ക്കു​ന്നു; ഘോഷ​ത്തോ​ടെ അവൻ നിങ്കൽ ആനന്ദി​ക്കും’ എന്നു പറഞ്ഞു​കൊ​ണ്ടു സെഫന്യാ​വി​ന്റെ പ്രവച​ന​ത്തി​ലൂ​ടെ യഹോവ തന്റെ വിശ്വസ്‌ത ജനത്തെ ഊർജ​സ്വ​ല​രാ​ക്കു​ന്നു.—സെഫന്യാ​വു 3:16, 17.

17.വേറെ ആടുക​ളു​ടെ ഇടയി​ലുള്ള പുതി​യവർ എന്തു നല്ല ദൃഷ്ടാന്തം പിൻപ​റ്റണം, എങ്ങനെ?

17 ഈ അന്ത്യനാ​ളു​ക​ളിൽ ശേഷി​പ്പും അതു​പോ​ലെ​തന്നെ വേറെ ആടുക​ളു​ടെ ഇടയിലെ പ്രായ​മു​ള്ള​വ​രും വമ്പിച്ച ഒരു കൂട്ടി​ച്ചേർക്കൽ വേല നടത്തി​യി​രി​ക്കു​ന്നു എന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാല ചരി​ത്ര​ത്തി​ലെ ഒരു വസ്‌തു​ത​യാണ്‌. ഈ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം പതിറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം സഹിഷ്‌ണുത കാട്ടി​യി​ട്ടുണ്ട്‌. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ഭൂരി​പ​ക്ഷ​ത്തി​ന്റെ ഭാഗത്തെ ഉദാസീ​നത തങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ അവർ അനുവ​ദി​ച്ചി​ട്ടില്ല. അതു​കൊണ്ട്‌, ഇന്നു മിക്ക ദേശങ്ങ​ളി​ലും വളരെ​യ​ധി​കം പ്രബല​മാ​യി​രി​ക്കുന്ന, ആത്മീയ കാര്യ​ങ്ങ​ളോ​ടുള്ള ഉദാസീ​നത നിമിത്തം വേറെ ആടുക​ളു​ടെ ഇടയി​ലുള്ള പുതി​യവർ സ്വയം നിരു​ത്സാ​ഹി​ത​രാ​കാ​തി​രി​ക്കട്ടെ. തങ്ങളുടെ ‘കരങ്ങൾ തളരാൻ’ അല്ലെങ്കിൽ അലസരാ​യി​രി​ക്കാൻ അവർ ഒരിക്ക​ലും അനുവ​ദി​ക്കാ​തി​രി​ക്കട്ടെ. യഹോ​വ​യു​ടെ ദിവസ​ത്തെ​യും അതേത്തു​ടർന്നു വരാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​യും കുറിച്ചു പഠിക്കു​ന്ന​തി​നു ചെമ്മരി​യാ​ടു​തു​ല്യ​രായ ആളുകളെ സഹായി​ക്കാൻ പ്രത്യേ​കം രൂപസം​വി​ധാ​നം ചെയ്‌തി​രി​ക്കുന്ന വീക്ഷാ​ഗോ​പ​ര​വും ഉണരുക!യും മറ്റു നല്ല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സമർപ്പി​ക്കാ​നുള്ള എല്ലാ അവസര​വും അവർ ഉപയോ​ഗ​പ്പെ​ടു​ത്തട്ടെ.

ആ മഹാദി​വ​സ​ത്തി​നാ​യി കാത്തി​രി​ക്കവേ മുന്നേ​റു​വിൻ!

18, 19. (എ) സഹിച്ചു​നിൽക്കാ​നുള്ള എന്തു പ്രോ​ത്സാ​ഹ​ന​മാണ്‌ മത്തായി 24:13-ലും യെശയ്യാ​വു 35:3, 4-ലും നാം കാണു​ന്നത്‌? (ബി) യഹോ​വ​യു​ടെ സേവന​ത്തിൽ ഐക്യ​ത്തോ​ടെ മുന്നേ​റു​ക​യാ​ണെ​ങ്കിൽ നാം എങ്ങനെ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും?

18 “അവസാ​ന​ത്തോ​ളം സഹിച്ചു​നി​ല്‌ക്കു​ന്നവൻ രക്ഷിക്ക​പ്പെ​ടും” എന്നു യേശു പ്രസ്‌താ​വി​ച്ചു. (മത്തായി 24:13) അതു​കൊണ്ട്‌, നാം യഹോ​വ​യു​ടെ മഹാദി​വ​സ​ത്തി​നാ​യി കാത്തി​രി​ക്കു​മ്പോൾ ‘തളർന്ന കൈക’ളോ ‘കുഴഞ്ഞ മുഴങ്കാ​ലുക’ളോ ഉണ്ടായി​രി​ക്കാൻ പാടില്ല. (യെശയ്യാ​വു 35:3, 4) യഹോ​വ​യെ​ക്കു​റിച്ച്‌ ഉറപ്പേ​കും​വി​ധം സെഫന്യാ​വി​ന്റെ പ്രവചനം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ശക്തനായ ഒരുവ​നെ​പ്പോ​ലെ അവൻ രക്ഷിക്കും.” (സെഫന്യാവ്‌ 3:17, NW) അതേ, തന്റെ ജനത്തി​നെ​തി​രെ ‘വമ്പു കാട്ടി’ക്കൊണ്ടി​രി​ക്കുന്ന രാഷ്ട്രീയ ജനതകളെ തകർത്തു തരിപ്പ​ണ​മാ​ക്കാൻ യഹോവ തന്റെ പുത്രനു കൽപ്പന കൊടു​ക്കവേ, “മഹോ​പ​ദ്രവ”ത്തിന്റെ അന്തിമ ഘട്ടത്തി​ലൂ​ടെ “മഹാപു​രു​ഷാര”ത്തെ അവൻ രക്ഷിക്കും.—വെളി​പ്പാ​ടു 7:9, 14; സെഫന്യാ​വു 2:10, 11; സങ്കീർത്തനം 2:7-9.

19 യഹോ​വ​യു​ടെ ആ മഹാദി​വസം സമീപി​ക്കവേ, “തോ​ളോ​ടു​തോൾ” ചേർന്ന്‌ അവനെ സേവി​ച്ചു​കൊണ്ട്‌ ഉത്സാഹ​പൂർവം നമുക്കു മുന്നേ​റാം. (സെഫന്യാവ്‌ 3:9, NW) അങ്ങനെ ചെയ്യു​ന്ന​തി​നാൽ, നാമും എണ്ണമറ്റ മറ്റുള്ള​വ​രും ‘യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാ’വുന്ന ഒരു സ്ഥാനത്താ​യി​രി​ക്കും. അങ്ങനെ നാം അവന്റെ പവിത്ര നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നു സാക്ഷ്യം വഹിക്കു​ക​യും ചെയ്യും.

[അടിക്കു​റിപ്പ]

a “നിർമല ഭാഷ”യെക്കു​റി​ച്ചുള്ള ഒരു പൂർണ ചർച്ചയ്‌ക്കാ​യി വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 1991 ഏപ്രിൽ 1 ലക്കത്തിന്റെ 20-5 പേജു​ക​ളും 1991 മേയ്‌ 1 ലക്കത്തിന്റെ 10-20 പേജു​ക​ളും കാണുക.

പുനര​വ​ലോ​ക​നം

◻ ഏതെല്ലാം കാര്യ​ങ്ങ​ളി​ലാ​ണു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു​ള്ളി​ലെ മതസ്ഥി​തി​വി​ശേഷം സെഫന്യാ​വി​ന്റെ നാളി​ലേ​തി​നോട്‌ ഒത്തുവ​രു​ന്നത്‌?

◻ ഇന്നത്തെ അനേകം രാഷ്ട്രീയ നേതാ​ക്ക​ന്മാർക്കും സെഫന്യാ​വി​ന്റെ കാലത്തെ ലൗകിക “പ്രഭു​ക്കന്മാ”രോടു സമാന​ത​യു​ള്ളത്‌ എങ്ങനെ?

◻ സെഫന്യാ​വി​ന്റെ പ്രവച​ന​ത്തി​ലെ ഏതെല്ലാം വാഗ്‌ദ​ത്തങ്ങൾ ശേഷി​പ്പിൽ നിറ​വേ​റി​യി​രി​ക്കു​ന്നു?

◻ ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ തിരി​ച്ച​റി​യാ​നി​ട​യാ​യി​രി​ക്കു​ന്നത്‌ എന്താണ്‌?

◻ യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മുടെ കരങ്ങൾ തളരാൻ അനുവ​ദി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

[അധ്യയ​ന​ത്തി​നുള്ള ചോദ്യ​ങ്ങൾ]

[15-ാം പേജിലെ ചിത്രം]

സെഫന്യാവിനെപ്പോലെ, അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വസ്‌ത ശേഷിപ്പ്‌ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ നിർഭയം പ്രഘോ​ഷി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നിട്ടു​ള്ളത്‌

[18-ാം പേജിലെ ചിത്രം]

ആളുകളുടെ ഉദാസീ​നത തങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ “വേറെ ആടുകൾ” അനുവ​ദി​ച്ചി​ട്ടി​ല്ല