അന്ത്യോക്യയിലെ തിയോഫിലസ് ആരായിരുന്നു?
അന്ത്യോക്യയിലെ തിയോഫിലസ് ആരായിരുന്നു?
“നിങ്ങൾ എന്നെ ക്രിസ്ത്യാനി എന്നു വിളിക്കുന്നതു കേട്ടാൽ തോന്നും അത് ഒരു കൊള്ളരുതാത്ത സ്ഥാനപേരാണെന്ന്. ഞാനോ, ഒരു ക്രിസ്ത്യാനിയാണെന്നു തുറന്നു സമ്മതിക്കുന്നു. ദൈവത്തെ സേവിക്കാൻ യോഗ്യനായിത്തീരാമെന്ന ആശയോടെ, ദൈവത്തിനു പ്രിയങ്കരനായിത്തീരാൻ വേണ്ടിയാണു ഞാൻ ഈ പേരു വഹിക്കുന്നത്.”
തിയോഫിലസ് റ്റു ഓട്ടോലകസ് എന്ന മൂന്നു ഭാഗങ്ങളുള്ള തിയോഫിലസിന്റെ കൃതിയുടെ ആമുഖം അപ്രകാരമായിരുന്നു. രണ്ടാം നൂറ്റാണ്ടിലെ വിശ്വാസത്യാഗത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിരോധത്തിന്റെ തുടക്കമായിരുന്നു അത്. തിയോഫിലസ് ക്രിസ്തുവിന്റെ ഒരു അനുഗാമിയായി ധൈര്യപൂർവം തന്നെത്തന്നെ തിരിച്ചറിയിച്ചു. അദ്ദേഹത്തിന്റെ പേരിന്റെ ഗ്രീക്ക് ഭാഷയിലെ അർഥത്തിനു ചേർച്ചയിൽ “ദൈവത്തിനു പ്രിയങ്കരനായ” ഒരുവനായിത്തീരാൻ തക്കവണ്ണം തന്റെ കാര്യാദികളെ നയിക്കാൻ അദ്ദേഹം തീരുമാനിച്ചുറച്ചിരിക്കുന്നതായി കാണുന്നു. തിയോഫിലസ് ആരായിരുന്നു? എന്നാണ് അദ്ദേഹം ജീവിച്ചിരുന്നത്? അദ്ദേഹം എന്താണു നിവർത്തിച്ചത്?
വ്യക്തി ചരിത്രം
തിയോഫിലസിന്റെ വ്യക്തി ചരിത്രത്തെക്കുറിച്ചു വളരെ കുറച്ചേ അറിയാവൂ. അദ്ദേഹം അക്രൈസ്തവരായ മാതാപിതാക്കളാലാണു വളർത്തപ്പെട്ടത്. പിന്നീടു തിയോഫിലസ് ക്രിസ്ത്യാനിത്വത്തിലേക്കു മാറി. എന്നാൽ ഈ മാറ്റം തിരുവെഴുത്തുകളുടെ ശ്രദ്ധാപൂർവമായ ഒരു പഠനത്തിനു ശേഷം മാത്രമായിരുന്നു. അദ്ദേഹം ടർക്കിയിലെ അൻറക്യ എന്ന് ഇന്നറിയപ്പെടുന്ന സിറിയൻ അന്തോക്യയിലെ സഭയുടെ ബിഷപ്പായിത്തീർന്നു.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ യേശുവിന്റെ കൽപ്പനയോടുള്ള ചേർച്ചയിൽ അന്ത്യോക്യയിലെ ജനങ്ങളുടെയിടയിൽ പ്രസംഗിച്ചു. ലൂക്കോസ് അവരുടെ വിജയം ഇങ്ങനെ പറഞ്ഞുകൊണ്ടു രേഖപ്പെടുത്തി: “കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയോരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു.” (പ്രവൃത്തികൾ 11:20, 21) യേശുക്രിസ്തുവിന്റെ അനുഗാമികൾ ദിവ്യ മാർഗനിർദേശപ്രകാരം ക്രിസ്ത്യാനികൾ എന്നറിയപ്പെട്ടു. ഈ പേര് ആദ്യം ഉപയോഗിച്ചത് സിറിയൻ അന്ത്യോക്യയിൽവെച്ചാണ്. (പ്രവൃത്തികൾ 11:26) പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലനായ പൗലോസ് സിറിയൻ അന്ത്യോക്യയിലേക്കു യാത്രചെയ്തു. അത് അദ്ദേഹത്തിന്റെ ഭവന താവളമായിത്തീർന്നു. ബർന്നബാസും പൗലോസും മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും കൂട്ടി അന്ത്യോക്യയിൽനിന്നു തങ്ങളുടെ ആദ്യത്തെ മിഷനറി യാത്ര ആരംഭിച്ചു.
തങ്ങളുടെ നഗരത്തിലെ അപ്പോസ്തലൻമാരുടെ സന്ദർശനങ്ങളാൽ അന്ത്യോക്യയിലെ ആദിമ ക്രിസ്ത്യാനികൾ വളരെയധികം പ്രോത്സാഹിതരായിട്ടുണ്ടാവണം. ദൈവവചനത്തിലെ സത്യത്തോടുള്ള അവരുടെ ഉത്സാഹപൂർവകമായ പ്രതികരണത്തിന്റെ ഭാഗികമായ കാരണം ഭരണസംഘത്തിന്റെ ഒന്നാം നൂറ്റാണ്ടിലെ പ്രതിപ്രവൃത്തികൾ 11:22, 23) അന്ത്യോക്യയിലെ വളരെയധികം നിവാസികൾ യഹോവയാം ദൈവത്തിനു തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതു കാണുന്നത് അവരെ സംബന്ധിച്ചിടത്തോളം എത്ര പ്രോത്സാഹജനകമായിരുന്നിരിക്കണം! എന്നാൽ തിയോഫിലസ് അന്ത്യോക്യയിൽ ജീവിച്ചിരുന്നത് ഇതിന് 100-ലധികം വർഷങ്ങൾക്കു ശേഷമായിരുന്നു.
നിധികൾ നടത്തിയ വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ഈ സന്ദർശനങ്ങളായിരുന്നു എന്നതിന് രണ്ടു പക്ഷമില്ല. (ക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെ കാലംമുതൽ എണ്ണുമ്പോൾ തിയോഫിലസ് അന്ത്യോക്യയിലെ ആറാമത്തെ ബിഷപ്പായിരുന്നുവെന്നു ചരിത്രകാരനായ യൂസിബിയസ് പ്രസ്താവിച്ചു. പാഷണ്ഡതയ്ക്കെതിരെ ഗണ്യമായ അളവിൽ വാമൊഴിയായുള്ള ചർച്ചകളും പ്രതിവാദങ്ങളും അദ്ദേഹം എഴുതിവച്ചു. തന്റെ നാളിലുണ്ടായിരുന്ന ഡസനോ അതിലധികമോ വരുന്ന ക്രിസ്തീയ വാദഗതിക്കാരിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ എഴുത്തുകളിലേക്ക് ഒരു എത്തിനോട്ടം
പുറജാതീയനായ ഓട്ടോലകസിന്റെ നേരത്തത്തെ സംവാദത്തിനുള്ള പ്രതികരണമായി തിയോഫിലസ് എഴുതിയ കത്തിന്റെ ആമുഖ വാക്കുകൾ ഇപ്രകാരമായിരുന്നു: “ഒഴുക്കുള്ള ഭാഷയും ആകർഷകമായ ശൈലിയും ദുഷിച്ച മനസ്സുള്ള അധമരായ മനുഷ്യർക്ക് ആനന്ദവും പൊള്ളയായ സ്തുതിയും പ്രദാനം ചെയ്യുന്നു.” തിയോഫിലസ് ഇപ്രകാരം പറഞ്ഞുകൊണ്ട് വിശദീകരിക്കുന്നു: “സത്യത്തെ സ്നേഹിക്കുന്നവൻ അലങ്കാരപൂർണമായ സംസാരങ്ങൾക്കു ചെവികൊടുക്കുന്നില്ല, മറിച്ച്, സംസാരത്തിന്റെ സൂചിതാർഥം പരിശോധിക്കുന്നു . . . ചുറ്റികകൊണ്ട് അടിച്ചുറപ്പിച്ചതും വാർത്തെടുത്തതും കൊത്തിയുണ്ടാക്കിയതും കൊത്തുപണിചെയ്തതുമായ, മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെക്കുറിച്ചു വീമ്പിളക്കിക്കൊണ്ടു നിങ്ങൾ പൊള്ളയായ വാക്കുകളാൽ എന്നെ ആക്രമിച്ചിരിക്കുന്നു. അവയ്ക്കു കാണാനോ കേൾക്കാനോ കഴിയില്ല, എന്തുകൊണ്ടെന്നാൽ അവ വിഗ്രഹങ്ങളാണ്, മനുഷ്യരുടെ കൈവേലകൾതന്നെ.”—സങ്കീർത്തനം 115:4-8 താരതമ്യം ചെയ്യുക.
തിയോഫിലസ് വിഗ്രഹാരാധനയുടെ കാപട്യം തുറന്നുകാട്ടുന്നു. അദ്ദേഹം തനതായ എഴുത്തുശൈലിയിൽ ക്രമാധികമായിട്ടെങ്കിലും വാക്ചാതുര്യത്തോടുകൂടി, സത്യദൈവത്തിന്റെ യഥാർഥ പ്രകൃതിയെക്കുറിച്ചു പ്രസ്താവിക്കാൻ ശ്രമം ചെലുത്തുന്നുണ്ട്. അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: “ദൈവത്തിന്റെ ആകാരം അവർണനീയമാണ്. എന്തുകൊണ്ടെന്നാൽ അവൻ അപ്രമേയമായ മഹത്ത്വവും അളവറ്റ മാഹാത്മ്യവും അഗ്രാഹ്യമായ ഉയരവും അനുപമമായ ശക്തിയും അതുല്യമായ ജ്ഞാനവും അനുകരണീയമായ നന്മയും അവാച്യമായ ദയയും ഉള്ളവനാണ്.”
തിയോഫിലസ് ദൈവത്തെക്കുറിച്ചുള്ള ഈ വർണനയോടു കൂട്ടിച്ചേർത്തുകൊണ്ടു തുടരുന്നു: “എന്നാൽ അവൻ കർത്താവാണ്, എന്തുകൊണ്ടെന്നാൽ അവൻ പ്രപഞ്ചത്തിന്റെമേൽ ഭരിക്കുന്നു; പിതാവാണ്, എന്തുകൊണ്ടെന്നാൽ അവൻ എല്ലാ കാര്യങ്ങൾക്കും മുമ്പുള്ളവനാണ്; അവൻ ആകൃതിവരുത്തുന്നവനും നിർമാതാവും ആണ്, എന്തുകൊണ്ടെന്നാൽ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിർമാതാവും അവനാണ്; അത്യുന്നതനാണ്, എന്തുകൊണ്ടെന്നാൽ അവൻ എല്ലാത്തിനെക്കാളും മീതെയാണ്; സർവശക്തനാണ്, എന്തുകൊണ്ടെന്നാൽ അവൻ തന്നെ സകലത്തെയും ഭരിക്കുകയും വാത്സല്യപൂർവം പരിപാലിക്കുകയും ചെയ്യുന്നു.”
അടുത്തതായി, തിയോഫിലസ്, ദൈവം നിവർത്തിച്ച പ്രത്യേക ചില കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് സമഗ്രവും ഏറെക്കുറെ ആവർത്തനസ്വഭാവമുള്ളതുമായ തനതായ ശൈലിയിൽ വിവരണം തുടരുന്നു: “എന്തുകൊണ്ടെന്നാൽ ആകാശങ്ങൾ അവന്റെ വേലയാണ്, ഭൂമി അവന്റെ സൃഷ്ടിയാണ്, ആഴി അവന്റെ കൈവേലയാണ്; മനുഷ്യൻ അവന്റെ രചനയാണ്, അവന്റെ പ്രതിച്ഛായയാണ്; മനുഷ്യരെ സേവിക്കാനും അവർക്ക് അടിമകളായിരിക്കാനും അടയാളങ്ങളും കാലങ്ങളും ദിവസങ്ങളും വർഷങ്ങളും അറിയുന്നതിനും ഉണ്ടാക്കപ്പെട്ട സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ സൃഷ്ടികളാണ്; തന്റെ ക്രിയകളിലൂടെ തന്റെ മാഹാത്മ്യം അറിയാനും മനസ്സിലാകാനും ഇടയാകത്തക്കവണ്ണം, ദൈവം അസ്തിത്വരഹിതമായിരുന്ന സംഗതികളെ അസ്തിത്വത്തിലേക്കു വരുത്തി.”
തന്റെ നാളിലെ വ്യാജദൈവങ്ങളുടെമേൽ തിയോഫിലസ് നടത്തിയ ആക്രമണത്തിന്റെ കൂടുതലായ ഒരു മാതൃക ഓട്ടോലകസിനുള്ള പിൻവരുന്ന വാക്കുകളിൽ നിരീക്ഷിക്കാൻ കഴിയും: “നിങ്ങൾ ആരാധിക്കുന്നതെന്നു പറയുന്നവയുടെ പേരുകൾ മരിച്ചുപോയ മനുഷ്യരുടെ പേരുകളാണ്. . . . അവർ എങ്ങനെയുള്ള മനുഷ്യരായിരുന്നു? സാറ്റേണല്ലേ സ്വന്തം കുട്ടികളെ കൊന്നു വിഴുങ്ങുന്ന നരഭോജിയെന്നു കണ്ടെത്തപ്പെട്ടത്? നിങ്ങൾ അയാളുടെ പുത്രനായ ജൂപ്പിറ്ററിന്റെ പേരു പറയുന്നെങ്കിൽ, . . . ഒരു കോലാട് അവനെ മുലയൂട്ടിയതെങ്ങനെ . . . നിഷിദ്ധബന്ധുവേഴ്ച, വ്യഭിചാരം, കാമാർത്തി എന്നിവ അവന്റെ മറ്റു പ്രവൃത്തികളാണ്.”
കൂടുതൽ വാദഗതിയിലൂടെ തിയോഫിലസ് പുറജാതീയ വിഗ്രഹാരാധനയ്ക്കെതിരെയുള്ള തന്റെ നിലപാടു ദൃഢീകരിക്കുന്നു. അദ്ദേഹം ഇപ്രകാരം എഴുതുന്നു: “ഉരഗങ്ങൾ, കന്നുകാലികൾ, വന്യ മൃഗങ്ങൾ, പക്ഷികൾ, നദീ മത്സ്യങ്ങൾ എന്നിങ്ങനെ ഈജിപ്തുകാർ ആരാധിച്ച അസംഖ്യം മൃഗജന്തുക്കളെക്കുറിച്ചു ഞാൻ കൂടുതലായി വർണിക്കേണ്ടതുണ്ടോ . . . ഗ്രീക്കുകാരും മറ്റു ജനതകളും കല്ലുകളെയും തടികളെയും മറ്റു തരത്തിലുള്ള പദാർഥങ്ങളെയും ആരാധിക്കുന്നു. എന്നാൽ ഞാൻ ആരാധിക്കുന്നത് ജീവനുള്ള സത്യദൈവത്തെയാണ്,” തിയോഫിലസ് പ്രഖ്യാപിക്കുന്നു.—2 ശമൂവേൽ 22:47; പ്രവൃത്തികൾ 14:15; റോമർ 1:22, 23 എന്നിവ താരതമ്യം ചെയ്യുക.
മൂല്യവത്തായ സാക്ഷ്യം
ഓട്ടോലകസിനെ ഖണ്ഡിക്കുന്ന തിയോഫിലസിന്റെ മൂന്നു ഭാഗങ്ങളുള്ള കൃതിയിലെ ശാസനകളും ഉദ്ബോധനങ്ങളും വിവിധ വശങ്ങളുള്ളവയും സവിസ്തരം രേഖപ്പെടുത്തിയിരിക്കുന്നവയുമാണ്. തിയോഫിലസിന്റെ മറ്റെഴുത്തുകൾ ഹെർമോജെനിസിനും മാർസിയനും എതിരായിട്ടുള്ളവയായിരുന്നു. പ്രബോധനങ്ങളും ഉപദേശങ്ങളും അടങ്ങിയ പുസ്തകങ്ങളും ഒപ്പം സുവിശേഷങ്ങളെക്കുറിച്ചുള്ള ഭാഷ്യങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. എന്നാൽ ഒരൊറ്റ കയ്യെഴുത്തുപ്രതിയായ ഓട്ടോലകസിനുള്ള മൂന്നു പുസ്തകങ്ങൾ മാത്രമേ സംരക്ഷിക്കപ്പെട്ടിട്ടുള്ളു.
ഓട്ടോലകസിനെഴുതിയ ആദ്യത്തെ പുസ്തകം ക്രിസ്തു മതത്തിനുവേണ്ടി പ്രതിവാദം നടത്തിക്കൊണ്ടുള്ള ഒരു ന്യായവാദമാണ്. ഓട്ടോലകസിനുള്ള രണ്ടാമത്തെ പുസ്തകം പ്രസിദ്ധമായ അക്രൈസ്തവ മതത്തിനും ഊഹാപോഹത്തിനും തത്ത്വചിന്തകൾക്കും കവികൾക്കും എതിരായി വാദിച്ചു. തിയോഫിലസിന്റെ മൂന്നാമത്തെ പുസ്തകത്തിൽ അക്രൈസ്തവ സാഹിത്യങ്ങൾ തിരുവെഴുത്തുകളുമായി താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു.
തിയോഫിലസിന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ തുടക്കത്തിലും ഓട്ടോലകസിന് സത്യവചനം കെട്ടുകഥയാണെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നതെന്നു തോന്നുന്നു. തിയോഫിലസ് പിൻവരുന്നതുപോലെ അവകാശപ്പെട്ടുകൊണ്ട് ഓട്ടോലകസിനെ വിമർശിക്കുന്നു: “നിങ്ങൾ വിഡ്ഢികളെ സന്തോഷത്തോടെ സഹിക്കുന്നു. അല്ലായിരുന്നെങ്കിൽ പൊള്ളയായ വാക്കുകളാൽ സ്വാധീനിക്കപ്പെടാനും ആ വ്യാപകമായ അപവാദം വിശ്വസിക്കാനും ബുദ്ധിശൂന്യരായ മനുഷ്യരാൽ നിങ്ങൾ പ്രേരിപ്പിക്കപ്പെടുകയില്ലായിരുന്നു.”
എന്തായിരുന്നു ആ “വ്യാപകമായ അപവാദം”? തിയോഫിലസ് ഉറവു വെളിപ്പെടുത്തുന്നു. “ലൈംഗിക ഉദ്ദേശ്യങ്ങൾക്കായി ഞങ്ങൾ ഭാര്യമാരെ പങ്കിടുന്നുവെന്നും ഞങ്ങളുടെ സ്വന്തം സഹോദരിമാരുമായിപ്പോലും നിഷിദ്ധബന്ധുവേഴ്ച നടത്തുന്നുവെന്നും ഏറ്റവും നിന്ദ്യവും കിരാതവുമായി, ഞങ്ങൾ മനുഷ്യമാംസം തിന്നുന്നുവെന്നും ആരോപിച്ചുകൊണ്ടു ദൈവവിചാരമില്ലാത്ത അധരങ്ങളുള്ള” അപവാദികൾ, “ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്ന ദൈവാരാധകരായ [ഞങ്ങളുടെമേൽ] വ്യാജമായി കുറ്റമാരോപിക്കുന്നു.” രണ്ടാം നൂറ്റാണ്ടിലെ പ്രഖ്യാപിത ക്രിസ്ത്യാനികളെക്കുറിച്ചുള്ള പുറജാതീയരുടെ തീർത്തും തെറ്റായ ഈ വീക്ഷണത്തെ എതിർക്കാൻ തിയോഫിലസ് പരിശ്രമിച്ചു. ദൈവത്തിന്റെ നിശ്വസ്ത വചനത്തിൽ അടങ്ങിയിരിക്കുന്ന സത്യത്തിന്റെ വെളിച്ചം അദ്ദേഹം ഉപയോഗിച്ചു.—മത്തായി 5:11, 12.
എബ്രായ, ഗ്രീക്ക് ബൈബിൾ പാഠങ്ങൾ തിയോഫിലസ് കൂടെക്കൂടെ ഉപയോഗിക്കുന്നതും പരാമർശിക്കുന്നതും ദൈവവചനത്തിലുള്ള അദ്ദേഹത്തിന്റെ പരിചയത്തിനു സാക്ഷ്യമാണ്. സുവിശേഷങ്ങളുടെ ആദിമകാല വ്യാഖ്യാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. തിയോഫിലസ് നടത്തിയ അനേകം തിരുവെഴുത്തു പരാമർശങ്ങൾ അദ്ദേഹത്തിന്റെ കാലത്തു പ്രചാരത്തിലിരുന്ന ചിന്താഗതി സംബന്ധിച്ചു ധാരാളം ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. അദ്ദേഹം നിശ്വസ്ത എഴുത്തുകളിലുള്ള തന്റെ പരിചയം ഉപയോഗിച്ച് അവയ്ക്കു പുറജാതീയ തത്ത്വചിന്തയ്ക്കു മീതെയുള്ള അത്യധികമായ ശ്രേഷ്ഠത പ്രകടമാക്കി.
തിയോഫിലസിന്റെ വിഷയ ക്രമീകരണവും അദ്ദേഹത്തിന്റെ ഉപദേശപരമായ ധ്വനിയും ആവർത്തന ശൈലിയും ചിലർക്ക് ആകർഷകമല്ലായിരുന്നേക്കാം. മുൻകൂട്ടിപ്പറയപ്പെട്ട വിശ്വാസത്യാഗം അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ കൃത്യതയെ എത്രത്തോളം ബാധിച്ചുകാണുമെന്ന് ഇപ്പോൾ നമുക്കു പറയാനാവില്ല. (2 തെസ്സലൊനീക്യർ 2:3-12) എന്നിരുന്നാലും, അദ്ദേഹത്തിന്റെ മരണ സമയമായപ്പോഴേക്കും, അതായത് പൊ.യു. 182 ആയപ്പോൾ, തിയോഫിലസ്, പ്രത്യക്ഷത്തിൽ, അക്ഷീണനായ ഒരു വാദഗതിക്കാരനായിത്തീർന്നിരുന്നു. നമ്മുടെ ആധുനിക യുഗത്തിലെ യഥാർഥ ക്രിസ്ത്യാനികൾക്ക് അദ്ദേഹത്തിന്റെ എഴുത്തുകൾ താത്പര്യമുള്ളതാണ്.
[30-ാം പേജിലെ ചിത്രം]
ഓട്ടോലകസിന്റെ വാദഗതികളെ തിയോഫിലസ് ധൈര്യപൂർവം ഖണ്ഡിച്ചു
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Illustrations on pages 28 and 30 reproduced from Illustrirte Pracht - Bibel/Heilige Schrift des Alten und Neuen Testaments, nach der deutschen Uebersetzung D. Martin Luther’s