എല്ലായ്പോഴും നിങ്ങളുടെ ഭാരം യഹോവയുടെമേൽ ഇടുക
എല്ലായ്പോഴും നിങ്ങളുടെ ഭാരം യഹോവയുടെമേൽ ഇടുക
ഇന്ന് അനേകർക്കു ഭാരങ്ങളാൽ ഞെരുക്കം അനുഭവപ്പെടുന്നു. സാമ്പത്തികപ്രയാസങ്ങൾ, ആകുലീകരിക്കുന്ന കുടുംബപ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, പീഡനവും ദുർഭരണവും നിമിത്തമുള്ള വേദനയും കഷ്ടപ്പാടും, എന്നിവയും മററനേകം ക്ലേശങ്ങളും തിരികല്ലുകൾപോലെ അവരുടെ കഴുത്തിനു ചുററും തൂങ്ങിക്കിടക്കുകയാണ്. ഈ ബാഹ്യസമ്മർദങ്ങൾക്കു പുറമേ, ചിലർക്കു സ്വന്തം അപൂർണതകൾ നിമിത്തമുള്ള വ്യക്തിപരമായ അയോഗ്യതയുടെയും പരാജയത്തിന്റെയും ബോധത്താലും ഭാരം അനുഭവപ്പെടുന്നു. അനേകർ മുഴുവനായും പോരാട്ടം നിർത്തിക്കളയാൻ പ്രലോഭിതരായിത്തീരുന്നു. ഭാരങ്ങൾ ദുർവഹമായി തോന്നുമ്പോൾ നിങ്ങൾക്ക് എങ്ങനെ അതിനെ തരണംചെയ്യാൻ കഴിയും?
ഒരു സമയത്ത് ഇസ്രായേലിലെ ദാവീദുരാജാവിനു ഭാരം മിക്കവാറും ദുർവഹമായി തോന്നി. സങ്കീർത്തനം 55 അനുസരിച്ച് അവൻ തന്റെ ശത്രുക്കളിൽനിന്നുള്ള സമ്മർദങ്ങളാലും വൈരാഗ്യത്താലുമുള്ള ഉത്കണ്ഠയാൽ പതറിപ്പോയി. അവനു വലിയ ഹൃദയവേദനയും ഭയവും അനുഭവപ്പെട്ടു. അവനു ദുഃഖിച്ചുകരയാൻ മാത്രമേ കഴിഞ്ഞുള്ളു. (സങ്കീർത്തനം 55:2, 5, 17) എന്നിരുന്നാലും തന്റെ സകല ക്ലേശങ്ങളും ഗണ്യമാക്കാതെ അവൻ അവയെ തരണംചെയ്യുന്നതിനുള്ള ഒരു മാർഗം കണ്ടെത്തി. എങ്ങനെ? അവൻ പിന്തുണയ്ക്കായി തന്റെ ദൈവത്തിലേക്കു നോക്കി. അവന്റെപോലത്തെ അനുഭവമുണ്ടായേക്കാവുന്നവർക്ക് അവൻ കൊടുത്ത ബുദ്ധ്യുപദേശം “നിന്റെ ഭാരം യഹോവയുടെ മേൽത്തന്നെ ഇട്ടുകൊൾക” എന്നതായിരുന്നു.—സങ്കീർത്തനം 55:22, NW.
“നിന്റെ ഭാരം യഹോവയുടെമേൽത്തന്നെ ഇട്ടുകൊൾക” എന്നതിനാൽ അവൻ എന്താണർഥമാക്കിയത്? അതു പ്രാർഥനയിൽ യഹോവയെ സമീപിക്കുന്നതിന്റെയും നമ്മുടെ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതിന്റെയും സംഗതി മാത്രമാണോ? അതോ, സാഹചര്യത്തിനു പരിഹാരം കാണാൻ നമുക്കുതന്നെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? യഹോവയെ സമീപിക്കുന്നതിനു നാം തീരെ അയോഗ്യരാണെന്നു നാം വിചാരിക്കുന്നുവെങ്കിലെന്ത്? ദാവീദ് ആ വാക്കുകൾ എഴുതിയപ്പോൾ അവൻ വ്യക്തമായി ഓർത്തിരിക്കാവുന്ന ചില അനുഭവങ്ങളിലേക്കു നോക്കുന്നതിനാൽ ദാവീദ് അർഥമാക്കിയത് എന്താണെന്നു നമുക്കു കണ്ടെത്താൻ കഴിയും.
യഹോവയുടെ ബലത്തിൽ കാര്യങ്ങൾ ചെയ്യുക
ഗോലിയാത്ത് ഇസ്രായേലിലെ പോരാളികളുടെ ഹൃദയത്തിൽ ഭയം ജനിപ്പിച്ചതെങ്ങനെയെന്നു നിങ്ങൾ ഓർക്കുന്നുവോ? 2.7 മീററർ പൊക്കമുള്ള ഈ ഭീമകായൻ അവരെ ഭയപ്പെടുത്തി. (1 ശമൂവേൽ 17:4-11, 24) എന്നാൽ ദാവീദ് ഭയപ്പെട്ടില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ ഗോലിയാത്തിനെ സ്വന്ത ബലത്തിൽ കൈകാര്യംചെയ്യാൻ ശ്രമിച്ചില്ല. ഇസ്രായേലിന്റെ ഭാവി രാജാവായി താൻ അഭിഷേകം ചെയ്യപ്പെട്ട സമയംമുതൽ അവൻ ചെയ്തതിലെല്ലാം തന്നെ നയിക്കാനും ബലപ്പെടുത്താനും അവൻ ദൈവാത്മാവിനെ അനുവദിച്ചിരുന്നു. (1 ശമൂവേൽ 16:13) അതുകൊണ്ട് അവൻ ഗോലിയാത്തിനോട് ഇങ്ങനെ പറഞ്ഞു: “ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു; യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും.” (1 ശമൂവേൽ 17:45, 46) ഒരു കവിണക്കാരനെന്ന നിലയിൽ ദാവീദ് വിദഗ്ധനായിരുന്നു, എന്നാൽ അവൻ ഗോലിയാത്തിന്റെ നേരെ പായിച്ച കല്ലിനെ യഹോവയുടെ പരിശുദ്ധാത്മാവു നയിക്കുകയും കൂടുതൽ മാരകമാക്കുകയും ചെയ്തിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—1 ശമൂവേൽ 17:48-51.
ദൈവം തന്നെ പിന്തുണയ്ക്കുമെന്നും ബലപ്പെടുത്തുമെന്നുമുള്ള വിശ്വാസത്താൽ അവൻ ഈ വലിയ വെല്ലുവിളിയെ നേരിടുകയും വിജയശ്രീലാളിതനായിത്തീരുകയും ചെയ്തു. അവൻ ദൈവവുമായി നല്ല, വിശ്വാസപൂർവകമായ ബന്ധം 1 ശമൂവേൽ 17:34-37) ദാവീദിനെപ്പോലെ, നിങ്ങൾക്കു യഹോവയുമായി ശക്തമായ ഒരു വ്യക്തിഗതബന്ധം നിലനിർത്താനും എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ ബലപ്പെടുത്താനും പുലർത്താനുമുള്ള അവന്റെ പ്രാപ്തിയിലും സന്നദ്ധതയിലും പൂർണമായ വിശ്വാസമുണ്ടായിരിക്കാനും കഴിയും.—സങ്കീർത്തനം 34:7, 8.
വളർത്തിയെടുത്തിരുന്നു. ഈ ബന്ധം യഹോവ അവനെ നേരത്തെ വിടുവിച്ച വിധത്താൽ ബലിഷ്ഠമാക്കപ്പെട്ടിരിക്കുമെന്നതിനു സംശയമില്ല. (പ്രശ്നം പരിഹരിക്കാൻ നിങ്ങളാലാവതു ചെയ്യുക
എന്നിരുന്നാലും, സങ്കീർത്തനം 55 വ്യക്തമായി പ്രകടമാക്കുന്നതുപോലെ, ശക്തമായ വേദനയുടെയും ഉത്കണ്ഠയുടെയും മാത്രമല്ല ഭയത്തിന്റെപോലും സമയങ്ങൾ ഒരിക്കലും ഉണ്ടാകയില്ല എന്ന് ഇതിനർഥമില്ല. ദൃഷ്ടാന്തത്തിന്, യഹോവയിലുള്ള വിശ്വാസത്തിന്റെ ഈ നിർഭയപ്രകടനശേഷം ഏതാനുംവർഷം കഴിഞ്ഞു ദാവീദിന് അവന്റെ ശത്രുക്കളുടെ മുമ്പിൽ വലിയ ഭയം അനുഭവപ്പെട്ടു. അവനു ശൗൽരാജാവിന്റെ പ്രീതി നഷ്ടപ്പെട്ടു, അവൻ ജീവനുവേണ്ടി പലായനംചെയ്യേണ്ടിവരുകയും ചെയ്തു. ഇതു ദാവീദിനു വരുത്തിയിരിക്കാവുന്ന വൈകാരിക സംഘർഷം, യഹോവയുടെ ഉദ്ദേശ്യങ്ങൾസംബന്ധിച്ച് അവന്റെ മനസ്സിൽ ഉയർത്തിയിരിക്കാവുന്ന ചോദ്യങ്ങൾ, ഒന്നു സങ്കൽപ്പിക്കാൻ ശ്രമിക്കുക. ഏതായാലും, അവൻ ഇസ്രായേലിലെ ഭാവിരാജാവായി അഭിഷേകംചെയ്യപ്പെട്ടിരുന്നു, എന്നിരുന്നാലും ഇവിടെ അവൻ മരുഭൂമിയിൽ ഒരു കാട്ടുമൃഗത്തെപ്പോലെ വേട്ടയാടപ്പെട്ട്, ഒരു അഭയാർഥിയെപ്പോലെ അതിജീവിക്കേണ്ടി വന്നിരിക്കുന്നു. അവൻ ഗോലിയാത്തിന്റെ സ്വന്ത പട്ടണമായ ഗത്ത്നഗരത്തിൽ അഭയംതേടാൻ ശ്രമിച്ചപ്പോൾ അവൻ തിരിച്ചറിയപ്പെട്ടു. ഫലമെന്തായിരുന്നു? അവൻ “ഏററവും ഭയപ്പെട്ടു” എന്നു രേഖ പറയുന്നു.—1 ശമൂവേൽ 21:10-12.
എന്നാൽ സഹായത്തിനായി യഹോവയിലേക്കു നോക്കുന്നതിൽനിന്നു തന്നെ തടയാൻ തന്റെ ഭയത്തെയും അഗാധമായ ഉത്കണ്ഠയെയും അവൻ അനുവദിച്ചില്ല. 34-ാം സങ്കീർത്തനമനുസരിച്ച് (ഈ അനുഭവത്തിന്റെ ഫലമായി എഴുതിയത്) ദാവീദ് ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.”—സങ്കീർത്തനം 34:4, 6.
തീർച്ചയായും യഹോവ അവനെ പിന്തുണച്ചു. എന്നാൽ ദാവീദ് വെറുതെ കുത്തിയിരുന്നു യഹോവ തന്നെ രക്ഷിക്കാൻ കാത്തിരുന്നില്ലെന്നു കാണുക. ഈ പ്രയാസകരമായ അവസ്ഥയിൽനിന്നു പുറത്തുകടക്കാൻ ആ സാഹചര്യങ്ങളിൽ തന്നാലാവതു ചെയ്യേണ്ടതിന്റെ ആവശ്യകത അവൻ തിരിച്ചറിഞ്ഞു. തന്റെ വിടുതലിൽ യഹോവയുടെ കൈ ഉള്ളതായി അവൻ സമ്മതിച്ചു, എന്നാൽ ഗത്തിലെ രാജാവു തന്നെ കൊല്ലാതിരിക്കാൻ ഭ്രാന്തു നടിച്ചുകൊണ്ട് അവൻതന്നെ നടപടി സ്വീകരിച്ചു. (1 ശമൂവേൽ 21:14–22:1) ഭാരങ്ങളെ നേരിടുന്നതിനു നാമും യഹോവ നമ്മെ രക്ഷിക്കാൻ കേവലം കാത്തിരിക്കാതെ നമ്മാലാവതു ചെയ്യേണ്ടതുണ്ട്.—യാക്കോബ് 1:5, 6; 2:26.
നിങ്ങളുടെ ഭാരം കൂട്ടരുത്
ദാവീദ് പിന്നീടു തന്റെ ജീവിതത്തിൽ വേദനാകരമായ മറെറാരു പാഠം പഠിച്ചു. അതെന്തായിരുന്നു? ചിലപ്പോൾ നാം നമ്മുടെ സ്വന്തം ഭാരം കൂട്ടുന്നുവെന്ന്. ഫെലിസ്ത്യരുടെമേലുള്ള വിജയത്തെ തുടർന്ന് ഉടമ്പടിയുടെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുന്നതിനു തീരുമാനിച്ചപ്പോൾ ദാവീദിനു കാര്യങ്ങൾ കുഴപ്പത്തിലായി. ചരിത്ര വിവരണം നമ്മോട് ഇങ്ങനെ പറയുന്നു: “അനന്തരം . . . ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകല ജനവും അവിടേക്കു പുറപ്പെട്ടുപോയി. അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയററി . . . അബീനാദാബിന്റെ പുത്രൻമാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു.”—2 ശമൂവേൽ 6:1-3.
പെട്ടകം കൊണ്ടുപോകുന്നതിന് ഒരു വണ്ടി ഉപയോഗിച്ചത് അതുസംബന്ധിച്ചു യഹോവ കൊടുത്തിരുന്ന സകല നിർദേശങ്ങളുടെയും ലംഘനമായി. പെട്ടകത്തിൽ പണിതു ചേർത്തിട്ടുള്ള വളയങ്ങളിലൂടെ കടത്തിയിട്ടുള്ള ദണ്ഡുകൾ ഉപയോഗിച്ച് അധികൃപുറപ്പാടു 25:13, 14; സംഖ്യാപുസ്തകം 4:15, 19; 7:7-9) ഈ നിർദേശങ്ങൾ അവഗണിച്ചത് അനർഥം വരുത്തിക്കൂട്ടി. വണ്ടി വലിച്ചിരുന്ന കാള അതു മിക്കവാറും മറിയാനിടയാക്കിയപ്പോൾ സാധ്യതയനുസരിച്ച് ലേവ്യനെങ്കിലും തീർച്ചയായും പുരോഹിതനല്ലാഞ്ഞ ഉസ്സാ പെട്ടകം നേരെയാക്കാൻ കൈനീട്ടുകയും അയാളുടെ അനാദരവു നിമിത്തം യഹോവയാൽ വധിക്കപ്പെടുകയും ചെയ്തു.—2 ശമൂവേൽ 6:6, 7.
തവാഹകരായ കെഹാത്യലേവ്യർ മാത്രം തങ്ങളുടെ തോളിൽ പെട്ടകം വഹിച്ചുകൊണ്ടു പോകണമെന്നു വ്യക്തമായി പറഞ്ഞിരുന്നു. (രാജാവെന്ന നിലയിൽ ദാവീദ് ഇതിനു കുറേ ഉത്തരവാദിത്വം വഹിക്കണമായിരുന്നു. യഹോവയുമായി ഒരു നല്ലബന്ധം ഉള്ളവർപോലും ചിലപ്പോൾ പീഡാകരമായ സാഹചര്യങ്ങളോടു മോശമായി പ്രതികരിച്ചേക്കാമെന്ന് അവന്റെ പ്രതികരണം പ്രകടമാക്കുന്നു. ആദ്യം ദാവീദു കോപാകുലനായി. പിന്നെ അവനു ഭയമായി. (2 ശമൂവേൽ 6:8, 9) അവനു യഹോവയുമായി ഉണ്ടായിരുന്ന വിശ്വാസബന്ധം കഠിനമായി പരിശോധിക്കപ്പെട്ടു. ഇവിടെ അവൻ യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ തന്റെ ഭാരം അവന്റെമേൽ ഇടുന്നതിൽ പരാജയപ്പെട്ടതായി തോന്നിയ ഒരു സന്ദർഭമാണുള്ളത്. ചിലപ്പോൾ നമ്മുടെ സാഹചര്യം അതായിരിക്കുമോ? നാം യഹോവയുടെ നിർദേശങ്ങളെ അവഗണിക്കുകനിമിത്തം സംജാതമാകുന്ന പ്രശ്നങ്ങൾക്കു നാം എന്നെങ്കിലും അവനെ പഴിക്കുന്നുവോ?—സദൃശവാക്യങ്ങൾ 19:3.
കുററഭാരത്തെ നേരിടൽ
പിൽക്കാലത്ത്, ദാവീദ് യഹോവയുടെ ധാർമികപ്രമാണങ്ങൾക്കെതിരെ ശോചനീയമായി പാപംചെയ്തതിനാൽ വലിയ കുററഭാരം വരുത്തി. ഈ അവസരത്തിൽ തന്റെ പടയാളികളെ യുദ്ധത്തിൽ നയിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ദാവീദ് ഒളിച്ചോടിയിരുന്നു. അവർ യുദ്ധത്തിനു പോയപ്പോൾ അവൻ യെരുശലേമിൽ കഴിഞ്ഞു. ഇതു ഗൗരവമായ കുഴപ്പത്തിലേക്കു നയിച്ചു.—2 ശമൂവേൽ 11:1.
സുന്ദരിയായ ബേത്ശേബ കുളിക്കുന്നതു ദാവീദുരാജാവു കണ്ടു. അവൻ അവളുമായി ദുർമാർഗത്തിൽ ഏർപ്പെട്ടു, അവൾ ഗർഭിണിയായി. (2 ശമൂവേൽ 11:2-5) ദുർന്നടത്ത മൂടിവെക്കാൻ ശ്രമിക്കുന്നതിന്, അവളുടെ ഭർത്താവായ ഊരിയാവ് യുദ്ധക്കളത്തിൽനിന്നു യെരുശലേമിലേക്കു മടങ്ങിപ്പോകാൻ അവൻ ഏർപ്പാടുചെയ്തു. ഇസ്രായേൽ യുദ്ധത്തിലേർപ്പെട്ടിരിക്കെ തന്റെ ഭാര്യയുമായി ലൈംഗികബന്ധങ്ങളിലേർപ്പേടാൻ ഊരിയാവു വിസമ്മതിച്ചു. (2 ശമൂവേൽ 11:6-11) ഇപ്പോൾ ദാവീദ് തന്റെ പാപം മൂടിവെക്കാൻ ദുഷ്ടവും വഞ്ചനാത്മകവുമായ മാർഗങ്ങൾ ഉപയോഗിച്ചു. ഊരിയാവു കൊല്ലപ്പെടത്തക്കവണ്ണം യുദ്ധത്തിൽ ആക്രമണവിധേയമായ ഒരു സ്ഥാനത്ത് അവനെ നിർത്താൻ അവന്റെ സഹപോരാളികളുമായി അവൻ ക്രമീകരണംചെയ്തു. ഹീനവും ദുഃഖകരവുമായ ഒരു പാപം.—2 ശമൂവേൽ 11:12-17.
തീർച്ചയായും ഒടുവിൽ ദാവീദിന്റെ പാപത്തിന് അവൻ കണക്കു ബോധിപ്പിക്കേണ്ടിവന്നു, അവൻ തുറന്നു കാട്ടപ്പെട്ടു. (2 ശമൂവേൽ 12:7-12) ദാവീദിന്റെ വികാരത്തിന്റെ ഫലമായി അവൻ ചെയ്തതിന്റെ ഗൗരവം തിരിച്ചറിഞ്ഞപ്പോൾ അവന് അനുഭവപ്പെട്ട ദുഃഖത്തിന്റെയും കുററത്തിന്റെയും ഭാരം ഒന്നു സങ്കൽപ്പിക്കാൻ ശ്രമിക്കുക. അവൻ വിശേഷാൽ ഒരു വികാരജീവിയായ മനുഷ്യനായിരുന്നതുകൊണ്ട് അവന്റെ സ്വന്തം പരാജയബോധത്താൽ അവൻ ആകുലചിത്തനായിത്തീർന്നിരിക്കാം. അവൻ തികച്ചും വിലകെട്ടവനായിത്തീർന്നതായി വിചാരിച്ചിരിക്കാം!
എന്നിരുന്നാലും, ദാവീദ് നാഥാൻപ്രവാചകനോട് “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു” എന്നു സമ്മതിച്ചുകൊണ്ടു പെട്ടെന്നുതന്നെ തന്റെ തെററ് ഏററുപറഞ്ഞു. (2 ശമൂവേൽ 12:13) അവന് എങ്ങനെ അതനുഭവപ്പെട്ടെന്നും തന്നെ ശുദ്ധീകരിക്കാനും തന്നോടു ക്ഷമിക്കാനും അവൻ എങ്ങനെ യഹോവയോട് അപേക്ഷിച്ചുവെന്നും സങ്കീർത്തനം 51 നമ്മോടു പറയുന്നു. അവൻ ഇങ്ങനെ പ്രാർഥിച്ചു: “എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.” (സങ്കീർത്തനം 51:2, 3) അവനു യഥാർഥമായി അനുതാപമുണ്ടായിരുന്നതിനാൽ അവനു യഹോവയുമായുള്ള അവന്റെ ശക്തമായ അടുത്ത ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. ദാവീദ് ദുഃഖത്തിന്റെയും അയോഗ്യതയുടെയും വികാരങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടേയിരുന്നില്ല. തന്റെ കുററം വിനീതമായി ഏററുപറഞ്ഞുകൊണ്ടും യഥാർഥ അനുതാപം പ്രകടമാക്കിക്കൊണ്ടും യഹോവയുടെ ക്ഷമയ്ക്കായി തീവ്രമായി പ്രാർഥിച്ചുകൊണ്ടും അവൻ തന്റെ ഭാരം യഹോവയുടെമേൽ ഇട്ടു. അവൻ വീണ്ടും യഹോവയുടെ പ്രീതി നേടി.—സങ്കീർത്തനം 51:7-12, 15-19.
ചതിയെ നേരിടൽ
ഇത് 55-ാം സങ്കീർത്തനം എഴുതാൻ ദാവീദിനെ പ്രേരിപ്പിച്ച സംഭവത്തിലേക്കു നമ്മെ എത്തിക്കുന്നു. അവൻ വലിയ വൈകാരികസംഘർഷത്തിലായിരുന്നു. “എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനസങ്കീർത്തനം 55:4) ഈ വേദനയ്ക്കിടയാക്കിയത് എന്തായിരുന്നു? ദാവീദിന്റെ പുത്രനായ അബ്ശാലോം രാജത്വം ദാവീദിൽനിന്ന് അപഹരിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. (2 ശമൂവേൽ 15:1-6) തന്റെ സ്വന്തം പുത്രന്റെ ഈ ചതി ദുസ്സഹമായിരുന്നു, എന്നാൽ അഹീഥോഫെൽ എന്നുപേരുള്ള, ദാവീദിന്റെ അതിവിശ്വസ്ത ഉപദേശകനായ ഒരു മനുഷ്യൻ ദാവീദിനെതിരായ ഗൂഢാലോചനയിൽ ചേർന്നു എന്നതായിരുന്നു അതിനെ ഏറെ വഷളാക്കിയത്. സങ്കീർത്തനം 55:12-14-ൽ ദാവീദു വർണിക്കുന്നത് അഹീഥോഫെലിനെയാണ്. ഗൂഢാലോചനയുടെയും ചതിയുടെയും ഫലമായി ദാവീദ് യെരുശലേമിൽനിന്ന് ഓടിപ്പോകേണ്ടിവന്നു. (2 ശമൂവേൽ 15:13, 14) ഇത് അവന് എത്ര മനോവേദന ഉളവാക്കിയിരിക്കണം!
പ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു” എന്ന് അവൻ എഴുതി. (എന്നിട്ടും തന്റെ ശക്തമായ വികാരവും ദുഃഖവും യഹോവയിലുള്ള തന്റെ ആശ്രയത്തെയും വിശ്വാസത്തെയും ദുർബലമാക്കാൻ അവൻ അനുവദിച്ചില്ല. ഗൂഢാലോചകരുടെ പദ്ധതികളെ വിഫലമാക്കാൻ അവൻ യഹോവയോടു പ്രാർഥിച്ചു. (2 ശമൂവേൽ 15:30, 31) വീണ്ടും സകല പ്രവൃത്തിയും യഹോവ ചെയ്യാൻ ദാവീദ് കേവലം നിഷ്ക്രിയമായി കാത്തിരുന്നില്ലെന്നു നാം കാണുന്നു. അവസരം കൈവന്ന ഉടനെ തനിക്കെതിരായ ഗൂഢാലോചനയോടു പൊരുതാൻ തന്നാലാവത് അവൻ ചെയ്തു. ഗൂഢാലോചനയിൽ ചേരുന്നതായി നടിക്കാൻ അവൻ തന്റെ ഉപദേശകരിൽ മറെറാരാളായ ഹൂശായിയെ യെരുശലേമിലേക്ക് അയച്ചു, എന്നിരുന്നാലും യഥാർഥത്തിൽ അതിനെ തുരങ്കംവെക്കാനാണ് അയാൾ പോയത്. (2 ശമൂവേൽ 15:32-34) യഹോവയുടെ പിന്തുണയോടെ ഈ പദ്ധതി പ്രായോഗികമായി. ദാവീദിനു തന്നേത്തന്നെ സംരക്ഷിക്കുന്നതിനു വീണ്ടും സൈന്യത്തെ കൂട്ടുന്നതിനും സംഘടിതമാകുന്നതിനും ഹൂശായി അവനു വേണ്ടത്ര സമയം ഉണ്ടാക്കിക്കൊടുത്തു.—2 ശമൂവേൽ 17:14.
തന്റെ ജീവിതത്തിലുടനീളം യഹോവയുടെ സംരക്ഷണാത്മക പരിപാലനത്തെയും അവന്റെ ക്ഷമയെയും കുററം ക്ഷമിക്കാനുള്ള അവന്റെ സന്നദ്ധതയെയും ദാവീദ് എത്ര വിലമതിച്ചിരിക്കണം! (സങ്കീർത്തനം 34:18, 19; 51:17) ഈ പശ്ചാത്തലം മനസ്സിൽവെച്ചുകൊണ്ടാണു നമ്മുടെ കഷ്ടകാലങ്ങളിൽ സഹായത്തിനായി യഹോവയിലേക്കു തിരിയാൻ, ‘നമ്മുടെ ഭാരം യഹോവയുടെമേൽ ഇടാൻ’ ദാവീദ് ധൈര്യപൂർവം നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.—1 പത്രൊസ് 5:6, 7 താരതമ്യം ചെയ്യുക.
യഹോവയുമായി ശക്തവും വിശ്വാസയോഗ്യവുമായ ഒരു ബന്ധം വളർത്തുകയും നിലനിർത്തുകയും ചെയ്യുക
യഹോവയോടു ദാവീദിനുണ്ടായിരുന്ന തരം ബന്ധം, വലിയ പരിശോധനയുടെയും ഉപദ്രവത്തിന്റെയും സമയങ്ങളിൽ അവനെ പുലർത്തിയ ഒരു ബന്ധം, നമുക്ക് എങ്ങനെ നേടാം? ദൈവവചനമായ ബൈബിളിന്റെ ഉത്സുകരായ അധ്യേതാക്കളായിരിക്കുന്നതിനാൽ നാം അത്തരമൊരു ബന്ധം വളർത്തിയെടുക്കുന്നു. അവന്റെ നിയമങ്ങളും തത്ത്വങ്ങളും വ്യക്തിത്വവും സംബന്ധിച്ചു നമ്മെ പ്രബോധിപ്പിക്കാൻ നാം അവനെ അനുവദിക്കുന്നു. (സങ്കീർത്തനം 19:7-11) നാം ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ, നാം അവനോടു പൂർവാധികം അടുക്കുകയും അവനെ സമ്പൂർണമായി ആശ്രയിക്കാൻ പഠിക്കയും ചെയ്യുന്നു. (സങ്കീർത്തനം 143:1-5) നാം യഹോവയാൽ കൂടുതലായി പ്രബോധിപ്പിക്കപ്പെടുന്നതിനു സഹാരാധകരുമായി സഹവസിക്കുമ്പോൾ ആ ബന്ധം ആഴമുള്ളതും ബലിഷ്ഠവുമായിത്തീരുന്നു. (സങ്കീർത്തനം 122:1-4) ഹൃദയംഗമമായ പ്രാർഥനയിലൂടെ നാം യഹോവയുമായുള്ള ബന്ധത്തെ ശക്തമാക്കുന്നു.—സങ്കീർത്തനം 55:1.
യഹോവയുമായുള്ള ദാവീദിന്റെ ബന്ധം വേണ്ടത്ര ബലിഷ്ഠമല്ലാഞ്ഞപ്പോൾ അവനു നമ്മെപ്പോലെ വിഷാദം ഉണ്ടായിരുന്നുവെന്നതു സത്യംതന്നെ. പീഡനം നാം “ഭ്രാന്തമായി പ്രവർത്തിക്കാൻ” ഇടയാക്കിയേക്കാം. (സഭപ്രസംഗി 7:7, NW) എന്നാൽ എന്തു സംഭവിക്കുന്നുവെന്നു യഹോവ കാണുന്നുണ്ട്. നമ്മുടെ ഹൃദയത്തിൽ എന്താണുള്ളതെന്ന് അവനറിയാം. (സഭാപ്രസംഗി 4:1; 5:8) യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ശക്തമാക്കിനിർത്താൻ നാം കഠിനമായി പ്രവർത്തിക്കേണ്ടതുണ്ട്. അപ്പോൾ നാം ഏതു ഭാരങ്ങൾ വഹിക്കേണ്ടതുണ്ടെങ്കിലും സമ്മർദം ലഘൂകരിക്കുന്നതിന് അല്ലെങ്കിൽ നമ്മുടെ സാഹചര്യത്തെ തരണംചെയ്യുന്നതിനുള്ള ശക്തി നമുക്കു നൽകുന്നതിന് നമുക്കു യഹോവയെ ആശ്രയിക്കാൻ കഴിയും. (ഫിലിപ്പിയർ 4:6, 7, 13) അതു നാം യഹോവയോട് അടുത്തുനിൽക്കുന്നതിന്റെ സംഗതിയാണ്. ദാവീദ് ഇതു ചെയ്തപ്പോൾ അവൻ തികച്ചും സുരക്ഷിതനായിരുന്നു.
അതുകൊണ്ട്, നിങ്ങളുടെ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും, ദാവീദു പറയുന്നു, എല്ലായ്പോഴും നിങ്ങളുടെ ഭാരങ്ങൾ യഹോവയുടെമേൽ ഇടുക. അപ്പോൾ “അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” എന്ന വാഗ്ദത്തത്തിന്റെ സത്യം നമുക്ക് അനുഭവവേദ്യമാകും.—സങ്കീർത്തനം 55:22.