വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ജനങ്ങളേ, യാഹിനെ സ്‌തുതിപ്പിൻ!”

“ജനങ്ങളേ, യാഹിനെ സ്‌തുതിപ്പിൻ!”

“ജനങ്ങളേ, യാഹിനെ സ്‌തു​തി​പ്പിൻ!”

“ജീവനു​ള്ള​തൊ​ക്കെ​യും യഹോ​വയെ സ്‌തു​തി​ക്കട്ടെ.”—സങ്കീർത്തനം 150:6.

1, 2. (എ) സത്യ​ക്രി​സ്‌ത്യാ​നി​ത്വം ഒന്നാം നൂററാ​ണ്ടിൽ എത്ര​ത്തോ​ളം തഴച്ചു​വ​ളർന്നു? (ബി) അപ്പോ​സ്‌ത​ലൻമാർ ഏതു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു? (സി) വിശ്വാ​സ​ത്യാ​ഗം എങ്ങനെ വികാസം പ്രാപി​ച്ചു?

 യേശു തന്റെ ശിഷ്യരെ ക്രിസ്‌തീയ സഭയായി സംഘടി​പ്പി​ച്ചു, അത്‌ ഒന്നാം നൂററാ​ണ്ടിൽ തഴച്ചു​വ​ളർന്നു. മതപര​മാ​യി കഠിന​മായ എതിർപ്പ്‌ ഉണ്ടായി​രു​ന്നി​ട്ടും ‘ആകാശ​ത്തിൻ കീഴെ സകല സൃഷ്ടി​ക​ളു​ടെ​യും ഇടയിൽ സുവി​ശേഷം ഘോഷി​ക്ക​പ്പെട്ടു.’ (കൊ​ലൊ​സ്സ്യർ 1:23) എന്നാൽ യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ മരണ​ശേഷം, സാത്താൻ തന്ത്രപ​ര​മാ​യി വിശ്വാ​സ​ത്യാ​ഗം ഇളക്കി​വി​ട്ടു.

2 ഇതി​നെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ലൻമാർ നേരത്തെ മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, പൗലോസ്‌ എഫേസൂ​സിൽനി​ന്നുള്ള മൂപ്പൻമാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങ​ളെ​ത്ത​ന്നെ​യും താൻ സ്വന്തര​ക്ത​ത്താൽ സമ്പാദി​ച്ചി​രി​ക്കുന്ന ദൈവ​ത്തി​ന്റെ സഭയെ മേയ്‌പാൻ പരിശു​ദ്ധാ​ത്മാ​വു നിങ്ങളെ അദ്ധ്യക്ഷ​രാ​ക്കി​വെച്ച ആട്ടിൻകൂ​ട്ടം മുഴു​വ​നെ​യും സൂക്ഷി​ച്ചു​കൊൾവിൻ. ഞാൻ പോയ​ശേഷം ആട്ടിൻകൂ​ട്ടത്തെ ആദരി​ക്കാത്ത കൊടിയ ചെന്നാ​യ്‌ക്കൾ നിങ്ങളു​ടെ ഇടയിൽ കടക്കു​മെന്നു ഞാൻ അറിയു​ന്നു. ശിഷ്യൻമാ​രെ തങ്ങളുടെ പിന്നാലെ വലിച്ചു​ക​ള​വാ​നാ​യി വിപരീ​തോ​പ​ദേശം പ്രസ്‌താ​വി​ക്കുന്ന പുരു​ഷൻമാർ നിങ്ങളു​ടെ ഇടയിൽനി​ന്നും എഴു​ന്നേ​ല്‌ക്കും.” (പ്രവൃ​ത്തി​കൾ 20:28-30; 2 പത്രൊസ്‌ 2:1-3-ഉം 1 യോഹ​ന്നാൻ 2:18, 19-ഉം കൂടെ കാണുക.) അങ്ങനെ, നാലാം നൂററാ​ണ്ടിൽ വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രിസ്‌ത്യാ​നി​ത്വം റോമൻ സാമ്രാ​ജ്യ​വു​മാ​യി കൈ​കോർത്തു നീങ്ങാൻ തുടങ്ങി. കുറേ നൂററാ​ണ്ടു​കൾ കഴിഞ്ഞു റോമി​ലെ പാപ്പാ​യു​മാ​യി ബന്ധങ്ങളു​ണ്ടാ​യി​രുന്ന വിശുദ്ധ റോമാ​സാ​മ്രാ​ജ്യം മനുഷ്യ​വർഗ​ത്തി​ന്റെ ഒരു വലിയ വിഭാ​ഗ​ത്തിൻമേൽ ഭരിക്കാ​നി​ട​യാ​യി. കാല​ക്ര​മ​ത്തിൽ, പ്രോ​ട്ട​സ്‌റ​റൻറ്‌ നവീക​രണം കത്തോ​ലി​ക്കാ​സ​ഭ​യു​ടെ ദുഷ്ടമായ ക്രമ​ക്കേ​ടു​കൾക്കെ​തി​രെ മത്സരിച്ചു, എന്നാൽ അതു സത്യ​ക്രി​സ്‌ത്യാ​നി​ത്വം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു.

3. (എ) സുവി​ശേഷം എപ്പോൾ എങ്ങനെ സർവസൃ​ഷ്ടി​യോ​ടും പ്രസം​ഗി​ക്ക​പ്പെട്ടു? (ബി) 1914-ൽ ഏതു ബൈബി​ള​ധി​ഷ്‌ഠിത പ്രതീ​ക്ഷകൾ സഫലമാ​യി?

3 എന്നിരു​ന്നാ​ലും, 19-ാം നൂററാ​ണ്ടി​ന്റെ അവസാനം സമീപി​ച്ച​തോ​ടെ, ബൈബി​ള​ധ്യേ​താ​ക്ക​ളു​ടെ ആത്മാർഥ​ത​യുള്ള ഒരു സംഘം വീണ്ടും പ്രസം​ഗ​ത്തി​ലും ‘ആകാശ​ത്തിൻകീ​ഴുള്ള സകല സൃഷ്ടി​യി​ലും സുവി​ശേ​ഷ​ത്തി​ന്റെ പ്രത്യാശ’ നീട്ടി​ക്കൊ​ടു​ക്കു​ന്ന​തി​ലും തിര​ക്കോ​ടെ ഏർപ്പെട്ടു. ബൈബിൾപ്ര​വചന സംബന്ധ​മായ തങ്ങളുടെ പഠനത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഈ സംഘം 1914 എന്ന വർഷം, പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) 607-ലെ യെരു​ശ​ലേ​മി​ന്റെ ശൂന്യ​മാ​ക്ക​ലിൽ തുടങ്ങിയ “ഏഴു കാലങ്ങ”ളുടെ അഥവാ 2,520 വർഷങ്ങ​ളു​ടെ ഒരു കാലഘ​ട്ട​മായ “ജനതക​ളു​ടെ നിയമി​ത​കാ​ലങ്ങ”ളുടെ അവസാ​നത്തെ കുറി​ക്കു​ന്ന​താ​യി അന്നേക്കു 30-ൽപ്പരം വർഷം മുമ്പു ചൂണ്ടി​ക്കാ​ട്ടി. (ലൂക്കോസ്‌ 21:24; ദാനി​യേൽ 4:16, NW) അവരുടെ പ്രതീ​ക്ഷ​ക​ളു​ടെ നിവൃ​ത്തി​യാ​യി 1914 ഭൂമി​യി​ലെ മനുഷ്യ​കാ​ര്യാ​ദി​ക​ളു​ടെ ഒരു വഴിത്തി​രി​വാ​ണെന്നു തെളിഞ്ഞു. ചരി​ത്ര​പ്രാ​ധാ​ന്യ​മുള്ള സംഭവങ്ങൾ സ്വർഗ​ത്തി​ലും നടന്നു. അപ്പോ​ഴാ​യി​രു​ന്നു ഈ ഭൂമു​ഖ​ത്തു​നി​ന്നു സകല ദുഷ്ടത​യെ​യും തുടച്ചു​നീ​ക്കി പറുദീസ പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഒരുക്ക​മെ​ന്നോ​ണം നിത്യ​ത​യു​ടെ രാജാവ്‌ തന്റെ സഹരാ​ജാ​വായ യേശു​ക്രി​സ്‌തു​വി​നെ ഒരു സ്വർഗീയ സിംഹാ​സ​ന​ത്തി​ലി​രു​ത്തി​യത്‌.—സങ്കീർത്തനം 2:6, 8, 9; 110:1, 2, 5.

കാൺമിൻ മിശി​ഹൈ​ക​രാ​ജാവ്‌!

4. യേശു മീഖാ​യേൽ എന്ന തന്റെ പേരിനെ അന്വർഥ​മാ​ക്കി​ക്കൊണ്ട്‌ പ്രവർത്തി​ച്ച​തെ​ങ്ങനെ?

4 1914-ൽ ഈ മിശി​ഹൈ​ക​രാ​ജാ​വായ യേശു നടപടി​യെ​ടു​ത്തു​തു​ടങ്ങി. “ദൈവ​ത്തെ​പ്പോ​ലെ ആരുള്ളൂ?” എന്നർഥ​മുള്ള മീഖാ​യേൽ എന്നും ബൈബി​ളിൽ അവൻ വിളി​ക്ക​പ്പെ​ടു​ന്നു, കാരണം അവന്റെ ലക്ഷ്യം യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ സംസ്ഥാ​പി​ക്ക​യെ​ന്ന​താണ്‌. വെളി​പ്പാ​ടു 12:7-12-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​പ്ര​കാ​രം എന്തു സംഭവി​ക്കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ദർശന​ത്തിൽ വർണി​ക്കു​ക​യു​ണ്ടാ​യി: “സ്വർഗ്ഗ​ത്തിൽ യുദ്ധം ഉണ്ടായി; മീഖാ​യേ​ലും അവന്റെ ദൂതൻമാ​രും മഹാസർപ്പ​ത്തോ​ടു പടവെട്ടി; തന്റെ ദൂതൻമാ​രു​മാ​യി മഹാസർപ്പ​വും പടവെട്ടി ജയിച്ചി​ല്ല​താ​നും. സ്വർഗ്ഗ​ത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതു​മില്ല. ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നു​മെന്ന മഹാസർപ്പ​മായ പഴയ പാമ്പിനെ ഭൂമി​യി​ലേക്കു തള്ളിക്ക​ളഞ്ഞു; അവന്റെ ദൂതൻമാ​രെ​യും അവനോ​ടു​കൂ​ടെ തള്ളിക്ക​ളഞ്ഞു.” തീർച്ച​യാ​യും ഒരു വമ്പിച്ച വീഴ്‌ച​തന്നെ!

5, 6. (എ) 1914-നെ തുടർന്നു സ്വർഗ​ത്തിൽനിന്ന്‌ ഏതു പുളക​പ്ര​ദ​മായ ഘോഷണം നടത്ത​പ്പെട്ടു? (ബി) മത്തായി 24:3-13 ഇതി​നോട്‌ എങ്ങനെ ബന്ധപ്പെ​ടു​ന്നു?

5 അപ്പോൾ സ്വർഗ​ത്തിൽ ഒരു ഗംഭീ​ര​ശബ്ദം ഇങ്ങനെ ഘോഷി​ച്ചു: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും തുടങ്ങി​യി​രി​ക്കു​ന്നു; നമ്മുടെ സഹോ​ദ​രൻമാ​രെ രാപ്പകൽ ദൈവ​സ​ന്നി​ധി​യിൽ കുററം​ചു​മ​ത്തുന്ന അപവാ​ദി​യെ തള്ളിയി​ട്ടു​ക​ള​ഞ്ഞു​വ​ല്ലോ. അവർ [വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ] അവനെ കുഞ്ഞാ​ടി​ന്റെ [ക്രിസ്‌തു​വി​ന്റെ] രക്തം ഹേതു​വാ​യി​ട്ടും തങ്ങളുടെ സാക്ഷ്യ​വ​ചനം ഹേതു​വാ​യി​ട്ടും ജയിച്ചു; മരണപ​ര്യ​ന്തം തങ്ങളുടെ പ്രാണനെ സ്‌നേ​ഹി​ച്ച​തു​മില്ല.” ഇതു യേശു​വി​ന്റെ വില​യേ​റിയ മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കുന്ന നിർമ​ല​താ​പാ​ല​കർക്കു വിടു​ത​ലി​നെ അർഥമാ​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 10:2; 2 പത്രൊസ്‌ 2:9.

6 സ്വർഗ​ത്തി​ലെ ഉച്ചത്തി​ലുള്ള ശബ്ദം ഇങ്ങനെ തുടർന്നു ഘോഷി​ച്ചു: “ആകയാൽ സ്വർഗ്ഗ​വും അതിൽ വസിക്കു​ന്ന​വ​രു​മാ​യു​ള്ളോ​രേ, ആനന്ദി​പ്പിൻ; ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” അങ്ങനെ ഈ ഭൂമി​ക്കാ​യി പ്രവചി​ക്ക​പ്പെട്ട “അയ്യോ കഷ്ടം” ഈ നൂററാ​ണ്ടിൽ ഭൂമിയെ ബാധി​ച്ചി​രി​ക്കുന്ന ലോക​യു​ദ്ധങ്ങൾ, ക്ഷാമങ്ങൾ, പകർച്ച​വ്യാ​ധി​കൾ, ഭൂകമ്പങ്ങൾ, അധർമം എന്നിവ​യിൽ പ്രകട​മാ​യി​രി​ക്കു​ന്നു. മത്തായി 24:3-13 വിവരി​ക്കു​ന്ന​തു​പോ​ലെ, ഇവ ‘വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ അടയാള’ത്തിന്റെ ഭാഗമാ​യി​രി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. പ്രവച​ന​മ​നു​സ​രിച്ച്‌, 1914 മുതൽ മനുഷ്യ​വർഗ​ത്തി​നു ഭൂമി​യിൽ മുൻ മനുഷ്യ​ച​രി​ത്ര​ത്തിൽനി​ന്നെ​ല്ലാം മുന്തി​നിൽക്കുന്ന ദുരിതം അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നു.

7. യഹോ​വ​യു​ടെ സാക്ഷികൾ അടിയ​ന്തി​ര​ത​യോ​ടെ പ്രസം​ഗി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 സാത്താന്യ കഷ്ടത്തിന്റെ ഈ യുഗത്തിൽ മനുഷ്യ​വർഗ​ത്തി​നു ഭാവി​പ്ര​ത്യാ​ശ കണ്ടെത്താ​നാ​വു​മോ? ഉവ്വ്‌, എന്തെന്നാൽ മത്തായി 12:20 യേശു​വി​നെ​ക്കു​റി​ച്ചു പറയുന്നു: “അവന്റെ നാമത്തിൽ ജാതികൾ പ്രത്യാ​ശ​വെ​ക്കും”! ജനതക​ളു​ടെ ഇടയിൽ നിലവി​ലുള്ള വൈകാ​രി​കാ​ഘാ​ത​ത്തി​ന്റെ അവസ്ഥകൾ ‘വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ അടയാള’ത്തെ മാത്രമല്ല, മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ സ്വർഗീയ രാജാ​വായ ‘യേശു​വി​ന്റെ സാന്നി​ദ്ധ്യ​ത്തി​ന്റെ അടയാള’ത്തെയും കുറി​ക്കു​ന്നു. ആ രാജ്യ​ത്തെ​ക്കു​റി​ച്ചു യേശു കൂടു​ത​ലാ​യി പറയുന്നു: “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകല ജാതി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) ദൈവ​ത്തി​ന്റെ രാജ്യ​ഭ​ര​ണ​ത്തി​ന്റെ മഹത്തായ പ്രത്യാശ ഇന്ന്‌ ഏത്‌ ഏകജന​മാ​ണു പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌? യഹോ​വ​യു​ടെ സാക്ഷികൾ! നീതി​യു​ടെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവ​രാ​ജ്യം ഭൂമി​യു​ടെ കാര്യങ്ങൾ ഏറെറ​ടു​ക്കാ​റാ​യി എന്ന്‌ അടിയ​ന്തി​ര​ത​യോ​ടെ അവർ പരസ്യ​മാ​യും വീടു​തോ​റും പ്രഘോ​ഷി​ക്കു​ന്നു. ഈ ശുശ്രൂ​ഷ​യിൽ നിങ്ങൾ പങ്കെടു​ക്കു​ന്നു​ണ്ടോ? ഇതി​നെ​ക്കാൾ കൂടിയ പദവി നിങ്ങൾക്കു ലഭിക്കാ​നാ​വില്ല!—2 തിമൊ​ഥെ​യൊസ്‌ 4:2, 5.

“അവസാനം” എങ്ങനെ വരുന്നു?

8, 9. (എ) ന്യായ​വി​ധി “ദൈവ​ഗൃ​ഹ​ത്തിൽ” തുടങ്ങി​യത്‌ എങ്ങനെ? (ബി) ക്രൈ​സ്‌ത​വ​ലോ​കം ദൈവ​വ​ച​നത്തെ ലംഘി​ച്ച​തെ​ങ്ങനെ?

8 മനുഷ്യ​വർഗം ഒരു ന്യായ​വി​ധി​ഘ​ട്ട​ത്തി​ലേക്കു പ്രവേ​ശി​ച്ചി​രി​ക്കു​ക​യാണ്‌. ന്യായ​വി​ധി “ദൈവ​ഗൃ​ഹ​ത്തിൽ” തുടങ്ങി​യ​താ​യി 1 പത്രൊസ്‌ 4:17-ൽ നമ്മെ അറിയി​ച്ചി​രി​ക്കു​ന്നു—1914-18-ൽ നടന്ന ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ലെ സംഹാ​ര​ത്തോ​ടെ തുടക്ക​മിട്ട ‘അന്ത്യനാ​ളു​കൾ’മുതൽ പ്രകട​മാ​യി​രി​ക്കുന്ന, ക്രിസ്‌ത്യാ​നി​ക​ളെ​ന്ന​വ​കാ​ശ​പ്പെട്ട സംഘട​ന​ക​ളി​ന്മേ​ലുള്ള ഒരു ന്യായ​വി​ധി​തന്നെ. ഈ ന്യായ​വി​ധി​യിൽ ക്രൈ​സ്‌ത​വ​ലോ​കം എങ്ങനെ വർത്തി​ച്ചി​രി​ക്കു​ന്നു? ശരി, 1914 മുതലുള്ള യുദ്ധങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തിൽ സഭകളു​ടെ നിലപാ​ടു പരിചി​ന്തി​ക്കുക. യുദ്ധനി​ര​ക​ളി​ലേക്ക്‌ തങ്ങൾ പ്രസം​ഗി​ച്ചയച്ച “കുററ​മി​ല്ലാത്ത സാധു​ക്ക​ളു​ടെ രക്ത”ത്താൽ വൈദി​കർ കറപറ​റി​യവർ അല്ലയോ?—യിരെ​മ്യാ​വു 2:34.

9 മത്തായി 26:52 അനുസ​രിച്ച്‌: “വാൾ എടുക്കു​ന്നവർ ഒക്കെയും വാളാൽ നശിച്ചു​പോ​കും” എന്നു യേശു പ്രസ്‌താ​വി​ച്ചു. ഈ നൂററാ​ണ്ടി​ലെ യുദ്ധങ്ങ​ളിൽ ഇത്‌ എത്ര സത്യമാ​യി​രി​ക്കു​ന്നു! വൈദി​കർ തങ്ങളുടെ സ്വന്തം മതത്തിൽ പോലു​മുള്ള യുവാ​ക്കളെ കൂട്ട​ക്കൊ​ല​ചെ​യ്യാൻ മററു യുവാ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു—കത്തോ​ലി​ക്കർ കത്തോ​ലി​ക്ക​രെ​യും പ്രോ​ട്ട​സ്‌റ​റൻറു​കാർ പ്രോ​ട്ട​സ്‌റ​റൻറു​കാ​രെ​യും കൊല്ലു​ന്നു. ദേശീ​യ​ത്വം ദൈവ​ത്തി​നും ക്രിസ്‌തു​വി​നും മീതെ ഉയർത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. അടുത്ത കാലത്ത്‌, ചില ആഫ്രിക്കൻ രാഷ്‌ട്ര​ങ്ങ​ളിൽ വംശീയ ബന്ധങ്ങൾ ബൈബിൾത​ത്ത്വ​ങ്ങൾക്കു​പ​രി​യാ​യി വെക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ജനസം​ഖ്യ​യിൽ ഏറിയ പങ്കും കത്തോ​ലി​ക്ക​രായ റുവാ​ണ്ട​യിൽ അഞ്ചുല​ക്ഷം​പേ​രെ​ങ്കി​ലും വംശീയ കലാപ​ത്തിൽ സംഹരി​ക്ക​പ്പെട്ടു. വത്തിക്കാൻ പത്രമായ ലൊ​സ്സോർവാ​റേ​റാ​റെ റൊമാ​നോ​യിൽ പാപ്പാ ഇങ്ങനെ സമ്മതിച്ചു: “ഇതു സമഗ്ര​മായ വംശനാ​ശ​മാണ്‌, അതിനു നിർഭാ​ഗ്യ​വ​ശാൽ കത്തോ​ലി​ക്കർപോ​ലും ഉത്തരവാ​ദി​ക​ളാണ്‌.”—യെശയ്യാ​വു 59:2, 3; മീഖാ 4:3, 5 എന്നിവ താരത​മ്യം ചെയ്യുക.

10. യഹോവ വ്യാജ​മ​ത​ത്തിൻമേൽ ഏതു ന്യായ​വി​ധി നിർവ​ഹി​ക്കും?

10 അന്യോ​ന്യം കൊല്ലാൻ മനുഷ്യ​രെ പ്രേരി​പ്പി​ക്കുന്ന അല്ലെങ്കിൽ തങ്ങളുടെ ആട്ടിൻകൂ​ട്ട​ത്തി​ലെ അംഗങ്ങൾ മററം​ഗ​ങ്ങളെ കൊല്ലു​മ്പോൾ കൈയും​കെട്ടി നോക്കി​നിൽക്കുന്ന മതങ്ങളെ നിത്യ​ത​യു​ടെ രാജാവ്‌ എങ്ങനെ​യാ​ണു വീക്ഷി​ക്കുക? വ്യാജ​മ​ത​ത്തി​ന്റെ ലോക​വ്യാ​പ​ക​വ്യ​വ​സ്ഥി​തി​യായ മഹാബാ​ബി​ലോ​നെ​സം​ബ​ന്ധിച്ച്‌ വെളി​പ്പാ​ടു 18:21, 24 നമ്മോടു പറയുന്നു: “പിന്നെ ശക്തനാ​യോ​രു ദൂതൻ തിരി​ക​ല്ലോ​ളം വലുതാ​യോ​രു കല്ലു എടുത്തു സമു​ദ്ര​ത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബി​ലോൻമ​ഹാ​ന​ഗ​രത്തെ ഹേമ​ത്തോ​ടെ എറിഞ്ഞു​ക​ള​യും; ഇനി അതിനെ കാണു​ക​യില്ല. പ്രവാ​ച​കൻമാ​രു​ടെ​യും വിശു​ദ്ധൻമാ​രു​ടെ​യും ഭൂമി​യിൽവെച്ചു കൊന്നു​കളഞ്ഞ എല്ലാവ​രു​ടെ​യും രക്തം അവളിൽ അല്ലോ കണ്ടതു.”

11. ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ ഏതു ഭയങ്കര​സം​ഭ​വങ്ങൾ നടന്നു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌?

11 ബൈബിൾപ്ര​വ​ച​ന​നി​വൃ​ത്തി​യാ​യി, ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ ഭയങ്കര​കാ​ര്യ​ങ്ങൾ അരങ്ങേ​റി​ക്കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. (യിരെ​മ്യാ​വു 5:30, 31; 23:14 ഇവ താരത​മ്യം ചെയ്യുക.) ഏറെയും വൈദി​ക​രു​ടെ അനുവാ​ദാ​ത്മക മനോ​ഭാ​വം നിമിത്തം അവരുടെ ആട്ടിൻകൂ​ട്ട​ത്തിൽ ദുർമാർഗം വ്യാപ​ക​മാ​യി​രി​ക്കു​ക​യാണ്‌. ഒരു ക്രിസ്‌തീ​യ​രാ​ഷ്‌ട്ര​മെന്നു സങ്കൽപ്പി​ക്ക​പ്പെ​ടുന്ന ഐക്യ​നാ​ടു​ക​ളിൽ, ആകെയുള്ള വിവാ​ഹ​ങ്ങ​ളിൽ ഏതാണ്ടു പകുതി വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​ന്നു. പള്ളിയം​ഗ​ങ്ങ​ളു​ടെ ഇടയിൽ കൗമാ​ര​ഗർഭ​ധാ​ര​ണ​വും സ്വവർഗ​ര​തി​യും കൊടി​കു​ത്തി​വാ​ഴു​ക​യാണ്‌. പുരോ​ഹി​തൻമാർ കൊച്ചു കുട്ടി​കളെ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു, അതു ചുരുക്കം സന്ദർഭ​ങ്ങ​ളി​ലല്ല. ഈ കേസുകൾ ഉൾപ്പെ​ടുന്ന കോട​തി​തീർപ്പു​കൾക്ക്‌ ഐക്യ​നാ​ടു​ക​ളി​ലെ കത്തോ​ലി​ക്കാ​സ​ഭ​യ്‌ക്ക്‌ ഒരു ദശകത്തി​നു​ള്ളിൽ നൂറു​കോ​ടി ഡോളർ ചെലവു​വ​ന്നേ​ക്കാ​മെന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. 1 കൊരി​ന്ത്യർ 6:9, 10-ൽ കാണ​പ്പെ​ടുന്ന അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ മുന്നറി​യി​പ്പി​നെ ക്രൈ​സ്‌ത​വ​ലോ​കം അവഗണി​ച്ചി​രി​ക്കു​ന്നു: “അന്യായം ചെയ്യു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല എന്നു അറിയു​ന്നി​ല്ല​യോ? നിങ്ങ​ളെ​ത്തന്നെ വഞ്ചിക്കാ​തി​രി​പ്പിൻ; ദുർന്ന​ട​പ്പു​കാർ, വിഗ്ര​ഹാ​രാ​ധി​കൾ, വ്യഭി​ചാ​രി​കൾ, സ്വയ​ഭോ​ഗി​കൾ, പുരു​ഷ​കാ​മി​കൾ, കള്ളൻമാർ, അത്യാ​ഗ്ര​ഹി​കൾ, മദ്യപൻമാർ, വാവി​ഷ്‌ഠാ​ണ​ക്കാർ, പിടി​ച്ചു​പ​റി​ക്കാർ എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല.”

12. (എ) നിത്യ​ത​യു​ടെ രാജാവ്‌ മഹാബാ​ബി​ലോ​നെ​തി​രെ എങ്ങനെ നടപടി എടുക്കും? (ബി) ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഏതു കാരണ​ത്താൽ ദൈവ​ജനം “ഹല്ലേലു​യ്യാ” പല്ലവികൾ പാടും?

12 താമസി​യാ​തെ, നിത്യ​ത​യു​ടെ രാജാ​വായ യഹോവ തന്റെ സ്വർഗീയ സൈന്യാ​ധി​പ​നായ ക്രിസ്‌തു​യേ​ശു​മു​ഖേന മഹോ​പ​ദ്രവം അഴിച്ചു​വി​ടും. ആദ്യം ക്രൈ​സ്‌ത​വ​ലോ​ക​വും മഹാബാ​ബി​ലോ​ന്റെ മറെറല്ലാ ശാഖക​ളും യഹോ​വ​യു​ടെ ന്യായ​വി​ധി​നിർവ​ഹ​ണ​ത്തി​നു വിധേ​യ​മാ​കും. (വെളി​പ്പാ​ടു 17:16, 17) യേശു​വി​ന്റെ മറുവി​ല​യാ​ഗം മുഖേന യഹോവ പ്രദാ​നം​ചെ​യ്‌തി​രി​ക്കുന്ന രക്ഷക്ക്‌ അവർ അയോ​ഗ്യ​രെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. അവർ ദൈവ​ത്തി​ന്റെ വിശു​ദ്ധ​നാ​മത്തെ നിന്ദി​ച്ചി​രി​ക്കു​ന്നു. (യെഹെ​സ്‌ക്കേൽ 39:7 താരത​മ്യം ചെയ്യുക.) അവർ തങ്ങളുടെ മഹനീ​യ​മായ മതസൗ​ധ​ങ്ങ​ളിൽ “ഹല്ലേലു​യ്യാ” പല്ലവി പാടു​ന്നത്‌ എന്ത്‌ അപഹാ​സ്യ​മാണ്‌! അവർ യഹോ​വ​യു​ടെ അമൂല്യ​മായ നാമത്തെ തങ്ങളുടെ ബൈബിൾവി​വർത്ത​ന​ങ്ങ​ളിൽനി​ന്നു നീക്കം​ചെ​യ്യു​ന്നു, എന്നാൽ “ഹല്ലേലു​യ്യാ” എന്നതിന്റെ അർഥം “യാഹിനെ സ്‌തു​തി​ക്കുക” എന്നാ​ണെ​ന്നുള്ള വസ്‌തുത അവർ അവഗണി​ക്കു​ന്ന​താ​യി തോന്നു​ന്നു—“യാഹ്‌” എന്നത്‌ “യഹോവ” എന്നതിന്റെ ഹ്രസ്വ​രൂ​പ​മാ​ണു​താ​നും. സമുചി​ത​മാ​യി, മഹാബാ​ബി​ലോ​ന്റെ​മേ​ലുള്ള ദൈവ​ത്തി​ന്റെ ന്യായ​വി​ധി​നിർവ​ഹ​ണ​ത്തി​ന്റെ ആഘോ​ഷ​വേ​ള​യിൽ താമസി​യാ​തെ പാടാ​നുള്ള “ഹല്ലേലു​യ്യാ” പല്ലവി വെളി​പ്പാ​ടു 19:1-6 രേഖ​പ്പെ​ടു​ത്തു​ന്നു.

13, 14. (എ) അടുത്ത​താ​യി ഏതു സുപ്ര​ധാന സംഭവങ്ങൾ നടക്കുന്നു? (ബി) ദൈവ​ഭ​യ​മുള്ള മനുഷ്യർക്ക്‌ അനുഭ​വ​പ്പെ​ടുന്ന സന്തുഷ്ട​ഫലം എന്ത്‌?

13 അടുത്ത​താ​യി ജനതക​ളു​ടെ​മേ​ലും ജനങ്ങളു​ടെ​മേ​ലും ന്യായ​വി​ധി ഉച്ചരി​ക്കു​ന്ന​തി​നും നിർവ​ഹി​ക്കു​ന്ന​തി​നു​മുള്ള യേശു​വി​ന്റെ ‘വരവ്‌’ ആണ്‌. അവൻതന്നെ ഇങ്ങനെ പ്രവചി​ച്ചു: “മനുഷ്യ​പു​ത്രൻ [ക്രിസ്‌തു​യേശു] തന്റെ തേജ​സ്സോ​ടെ സകല വിശു​ദ്ധ​ദൂ​തൻമാ​രു​മാ​യി വരു​മ്പോൾ അവൻ തന്റെ തേജസ്സി​ന്റെ [ന്യായ​വി​ധി​യു​ടെ] സിംഹാ​സ​ന​ത്തിൽ ഇരിക്കും. [ഭൂമി​യി​ലെ] സകല ജാതി​ക​ളെ​യും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും തമ്മിൽ വേർതി​രി​ക്കു​ന്ന​തു​പോ​ലെ വേർതി​രി​ച്ചു, ചെമ്മരി​യാ​ടു​കളെ തന്റെ വലത്തും കോലാ​ടു​കളെ തന്റെ ഇടത്തും നിറു​ത്തും. രാജാവു തന്റെ വലത്തു​ള്ള​വ​രോ​ടു അരുളി​ച്ചെ​യ്യും: എന്റെ പിതാ​വി​നാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വരേ, വരുവിൻ; ലോക​സ്ഥാ​പ​നം​മു​തൽ നിങ്ങൾക്കാ​യി ഒരുക്കി​യി​രി​ക്കുന്ന രാജ്യം അവകാ​ശ​മാ​ക്കി​ക്കൊൾവിൻ.” (മത്തായി 25:31-34) കോലാ​ടു​വർഗം “നിത്യ​ച്‌ഛേ​ദ​ന​ത്തി​ലേ​ക്കും നീതി​മാൻമാർ നിത്യ​ജീ​വ​ങ്ക​ലേ​ക്കും പോകും” എന്നു 46-ാം [NW] വാക്യം തുടർന്നു പറയുന്നു.

14 “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വു”മായ യേശു​ക്രി​സ്‌തു എന്ന നമ്മുടെ സ്വർഗീയ കർത്താവ്‌ ആ സമയത്ത്‌ അർമ​ഗെ​ദ്ദോ​നി​ലേക്കു സവാരി​ചെ​യ്‌ത്‌ സാത്താന്റെ വ്യവസ്ഥി​തി​യി​ലെ രാഷ്‌ട്രീ​യ​വും വ്യാപാ​ര​പ​ര​വു​മായ ഘടകങ്ങളെ നശിപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വെളി​പാട്‌ എന്ന ബൈബിൾപു​സ്‌തകം വർണി​ക്കു​ന്നു. അങ്ങനെ ക്രിസ്‌തു “സർവ്വശ​ക്തി​യുള്ള ദൈവ​ത്തി​ന്റെ കോപ​വും ക്രോധ”വും സാത്താന്റെ മുഴു ഭൗമിക സാമ്രാ​ജ്യ​ത്തിൻമേ​ലും ചൊരി​ഞ്ഞി​രി​ക്കും. ഈ ‘പൂർവ കാര്യങ്ങൾ കടന്നു​പോ​കു​മ്പോൾ’ ദൈവ​ഭ​യ​മുള്ള മനുഷ്യർ മഹത്തായ പുതിയ ലോക​ത്തി​ലേക്ക്‌ ആനയി​ക്ക​പ്പെ​ടും, അവിടെ ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും.”—വെളി​പ്പാ​ടു 19:11-16; 21:3-5.

യാഹിനെ സ്‌തു​തി​പ്പാ​നുള്ള ഒരു സമയം

15, 16. (എ) നാം യഹോ​വ​യു​ടെ പ്രാവ​ച​നി​ക​വ​ചനം അനുസ​രി​ക്കു​ന്നത്‌ മർമ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) രക്ഷക്കു​വേണ്ടി നാം എന്തു ചെയ്യണ​മെന്നു പ്രവാ​ച​കൻമാ​രും അപ്പോ​സ്‌ത​ലൻമാ​രും സൂചി​പ്പി​ക്കു​ന്നു, ഇത്‌ ഇന്നു പുരു​ഷാ​ര​ങ്ങൾക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

15 ന്യായ​വി​ധി​നിർവ​ഹ​ണ​ത്തി​നുള്ള ആ സമയം സമീപി​ച്ചി​രി​ക്കു​ന്നു! അതു​കൊണ്ട്‌, നിത്യ​ത​യു​ടെ രാജാ​വി​ന്റെ പ്രാവ​ച​നി​ക​വ​ച​ന​ത്തി​നു നാം ചെവി​കൊ​ടു​ക്കു​ന്നത്‌ ഉചിത​മാണ്‌. ഇപ്പോ​ഴും വ്യാജ​മ​ത​ത്തി​ന്റെ ഉപദേ​ശ​ങ്ങ​ളി​ലും ആചാര​ങ്ങ​ളി​ലും കുടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രോട്‌ ഒരു സ്വർഗീ​യ​ശബ്ദം പ്രഖ്യാ​പി​ക്കു​ന്നു: “എന്റെ ജനമാ​യു​ള്ളോ​രേ, അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​ക​ളാ​കാ​തെ​യും അവളുടെ ബാധക​ളിൽ ഓഹരി​ക്കാ​രാ​കാ​തെ​യു​മി​രി​പ്പാൻ അവളെ വിട്ടു​പോ​രു​വിൻ.” എന്നാൽ രക്ഷപ്പെ​ട്ടു​പോ​കു​ന്നവർ എവി​ടേക്കു പോകണം? ഒരു സത്യം മാത്രമേ ഉണ്ടായി​രി​ക്കാൻ കഴിയൂ, തന്നിമി​ത്തം ഒരു സത്യമതം മാത്ര​വും. (വെളി​പ്പാ​ടു 18:4; യോഹ​ന്നാൻ 8:31, 32; 14:6; 17:3) നാം നിത്യ​ജീ​വൻ പ്രാപി​ക്കു​ന്നത്‌ ആ മതത്തെ കണ്ടുപി​ടി​ക്കു​ന്ന​തി​നെ​യും അതിന്റെ ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നു. ബൈബിൾ സങ്കീർത്തനം 83:18-ൽ നമ്മെ അവനി​ലേക്കു നയിക്കു​ന്നു, അതിങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂ​മി​ക്കും​മീ​തെ അത്യു​ന്നതൻ.”

16 എന്നുവ​രി​കി​ലും, നാം കേവലം നിത്യ​ത​യു​ടെ രാജാ​വി​ന്റെ നാമം അറിയു​ന്ന​തി​ല​ധി​കം ചെയ്യേ​ണ്ട​തുണ്ട്‌. നാം ബൈബിൾ പഠിക്കു​ക​യും അവന്റെ മഹത്തായ ഗുണങ്ങ​ളെ​യും ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ചു മനസ്സി​ലാ​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. പിന്നെ നാം റോമർ 10:9-13-ൽ [NW] സൂചി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പ്രകാരം ഇക്കാല​ത്തേ​ക്കുള്ള അവന്റെ ഇഷ്ടം ചെയ്യേ​ണ്ട​തുണ്ട്‌. അവിടെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നിശ്വ​സ്‌ത​പ്ര​വാ​ച​കൻമാ​രെ ഉദ്ധരി​ക്ക​യും “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും” എന്നു തീർച്ച​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. (യോവേൽ 2:32; സെഫന്യാ​വു 3:9) രക്ഷിക്ക​പ്പെ​ടു​മെ​ന്നോ? അതേ, ക്രിസ്‌തു​വി​ലൂ​ടെ​യുള്ള യഹോ​വ​യു​ടെ മറുവി​ലാ​ക​രു​ത​ലിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന ഇന്നത്തെ പുരു​ഷാ​രങ്ങൾ സാത്താന്റെ ദുഷിച്ച ലോക​ത്തിൻമേൽ ന്യായ​വി​ധി നിർവ​ഹി​ക്ക​പ്പെ​ടുന്ന വരാനി​രി​ക്കുന്ന മഹോ​പ​ദ്ര​വ​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടും.—വെളി​പ്പാ​ടു 7:9, 10, 14.

17. ഇപ്പോൾ മോശ​യു​ടെ​യും കുഞ്ഞാ​ടി​ന്റെ​യും പാട്ടു പാടു​ന്ന​തിൽ ചേരു​ന്ന​തിന്‌ ഏതു മഹത്തായ പ്രത്യാശ നമ്മെ പ്രേരി​പ്പി​ക്കണം?

17 അതിജീ​വി​ക്കാൻ ആശിക്കു​ന്ന​വ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌? അതു നിത്യ​ത​യു​ടെ രാജാ​വി​ന്റെ വിജയം പ്രതീ​ക്ഷിച്ച്‌ അവനെ സ്‌തു​തി​ച്ചു​കൊ​ണ്ടു മോശ​യു​ടെ​യും കുഞ്ഞാ​ടി​ന്റെ​യും പാട്ടു പാടു​ന്ന​തിൽ നാം ഇപ്പോൾത്തന്നെ ചേരു​ക​യെ​ന്ന​താണ്‌. നാം ഇതു ചെയ്യു​ന്നത്‌ അവന്റെ മഹത്തായ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു മററു​ള്ള​വ​രോ​ടു പറയു​ന്ന​തി​നാ​ലാണ്‌. നാം ബൈബിൾഗ്രാ​ഹ്യ​ത്തിൽ പുരോ​ഗ​മി​ക്കു​മ്പോൾ, നാം നിത്യ​ത​യു​ടെ രാജാ​വി​നു നമ്മുടെ ജീവൻ സമർപ്പി​ക്കു​ന്നു. അതു യെശയ്യാ​വു 65:17, 18-ൽ കാണ​പ്പെ​ടുന്ന പ്രകാരം ഈ ശക്തനായ രാജാവു വർണി​ക്കുന്ന ക്രമീ​ക​ര​ണ​ത്തിൻ കീഴിൽ നാം സർവനി​ത്യ​ത​യി​ലും ജീവി​ക്കു​ന്ന​തി​ലേക്കു നയിക്കും: “ഇതാ, ഞാൻ പുതിയ ആകാശ​വും [യേശു​വി​ന്റെ മിശി​ഹൈക രാജ്യം] പുതിയ ഭൂമി​യും [മനുഷ്യ​വർഗ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ ഒരു പുതിയ സമുദാ​യം] സൃഷ്ടി​ക്കു​ന്നു; മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല. ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു നിങ്ങൾ സന്തോ​ഷി​ച്ചു എന്നേക്കും ഘോഷി​ച്ചു​ല്ല​സി​പ്പിൻ.”

18, 19. (എ) സങ്കീർത്തനം 145-ലെ ദാവീ​ദി​ന്റെ വാക്കുകൾ എന്തു ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കണം? (ബി) യഹോ​വ​യു​ടെ കയ്യാൽ നമുക്കു ദൃഢവി​ശ്വാ​സ​ത്തോ​ടെ എന്തു പ്രതീ​ക്ഷി​ക്കാ​നാ​വും?

18 നിത്യ​ത​യു​ടെ രാജാ​വി​നെ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇങ്ങനെ വർണിച്ചു: “യഹോവ വലിയ​വ​നും അത്യന്തം സ്‌തു​ത്യ​നും ആകുന്നു; അവന്റെ മഹിമ അഗോ​ച​ര​മ​ത്രേ.” (സങ്കീർത്തനം 145:3) അവന്റെ മഹിമ ആകാശ​ത്തി​ന്റെ​യും നിത്യ​ത​യു​ടെ​യും അതിരു​കൾ പോലെ അഗോ​ച​ര​മാണ്‌! (റോമർ 11:33) നമ്മൾ സ്രഷ്ടാ​വി​നെ​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യുള്ള അവന്റെ മറുവി​ലാ​ക​രു​ത​ലി​നെ​യും കുറി​ച്ചുള്ള അറിവ്‌ ഉൾക്കൊ​ള്ളു​ന്ന​തിൽ തുടരു​മ്പോൾ നാം നമ്മുടെ നിത്യ​ത​യു​ടെ രാജാ​വി​നെ അധിക​മ​ധി​കം സ്‌തു​തി​ക്കാ​നാ​ഗ്ര​ഹി​ക്കും. നാം സങ്കീർത്തനം 145:11-13 വിവരി​ക്കു​ന്ന​തു​പോ​ലെ ചെയ്യാ​നാ​ഗ്ര​ഹി​ക്കും: “മനുഷ്യ​പു​ത്രൻമാ​രോ​ടു അവന്റെ വീര്യ​പ്ര​വൃ​ത്തി​ക​ളും അവന്റെ രാജത്വ​ത്തിൻതേ​ജ​സ്സുള്ള മഹത്വ​വും പ്രസ്‌താ​വി​ക്കേ​ണ്ട​തി​ന്നു അവർ നിന്റെ രാജത്വ​ത്തി​ന്റെ മഹത്വം പ്രസി​ദ്ധ​മാ​ക്കി നിന്റെ ശക്തി​യെ​ക്കു​റി​ച്ചു സംസാ​രി​ക്കും. നിന്റെ രാജത്വം നിത്യ​രാ​ജ​ത്വം ആകുന്നു; നിന്റെ ആധിപ​ത്യം തലമു​റ​ത​ല​മു​റ​യാ​യി ഇരിക്കു​ന്നു.”

19 നമ്മുടെ ദൈവം തന്റെ വാഗ്‌ദത്തം പാലി​ക്കു​മെന്നു നമുക്കു ദൃഢ വിശ്വാ​സ​ത്തോ​ടെ പ്രതീ​ക്ഷി​ക്കാൻ കഴിയും: “നീ തൃക്കൈ തുറന്നു ജീവനു​ള്ള​തി​ന്നൊ​ക്കെ​യും പ്രസാ​ദം​കൊ​ണ്ടു തൃപ്‌തി വരുത്തു​ന്നു.” നിത്യ​ത​യു​ടെ രാജാവു നമ്മെ ഈ അന്ത്യനാ​ളു​ക​ളു​ടെ അവസാ​ന​ത്തി​ലേക്കു സ്‌നേ​ഹ​പൂർവം നടത്തും, എന്തെന്നാൽ ദാവീദു നമുക്ക്‌ ഇങ്ങനെ ഉറപ്പു​നൽകി: “യഹോവ തന്നെ സ്‌നേ​ഹി​ക്കുന്ന ഏവരെ​യും പരിപാ​ലി​ക്കു​ന്നു; എന്നാൽ സകല ദുഷ്ടൻമാ​രെ​യും അവൻ നശിപ്പി​ക്കും.”—സങ്കീർത്തനം 145:16, 20.

20. അവസാ​നത്തെ അഞ്ചു സങ്കീർത്ത​ന​ങ്ങ​ളിൽ പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന നിത്യ​ത​യു​ടെ രാജാ​വി​ന്റെ ക്ഷണത്തോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

20 ബൈബി​ളി​ലെ അഞ്ചു സമാപ​ന​സ​ങ്കീർത്ത​ന​ങ്ങ​ളിൽ ഓരോ​ന്നും ഒരു “ഹല്ലേലു​യ്യാ” ക്ഷണത്തോ​ടെ തുടങ്ങു​ക​യും അവസാ​നി​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ 146-ാം സങ്കീർത്തനം [NW] നമ്മെ ഇങ്ങനെ ക്ഷണിക്കു​ന്നു: “ജനങ്ങളേ, യാഹിനെ സ്‌തു​തി​പ്പിൻ! എൻദേ​ഹി​യേ യഹോ​വയെ സ്‌തു​തി​പ്പിൻ. ഞാൻ എന്റെ ആയുഷ്‌കാ​ലത്തു യഹോ​വയെ സ്‌തു​തി​ക്കും. ഞാൻ ഉള്ളേട​ത്തോ​ളം ഞാൻ എന്റെ ദൈവ​ത്തി​നു കീർത്തനം ചെയ്യും.” നിങ്ങൾ ആ ക്ഷണത്തിന്‌ ഉത്തരം കൊടു​ക്കു​മോ? തീർച്ച​യാ​യും നിങ്ങൾ അവനെ സ്‌തു​തി​ക്കാൻ ആഗ്രഹി​ക്കണം! നിങ്ങൾ സങ്കീർത്തനം 148:12, 13 വർണി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടട്ടെ: “യുവാ​ക്ക​ളും യുവതി​ക​ളും, വൃദ്ധൻമാ​രും ബാലൻമാ​രും ഇവരൊ​ക്കെ​യും യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ; അവന്റെ നാമം​മാ​ത്രം ഉയർന്നി​രി​ക്കു​ന്നതു. അവന്റെ മഹത്വം ഭൂമി​ക്കും ആകാശ​ത്തി​ന്നും മേലാ​യി​രി​ക്കു​ന്നു.” “ജനങ്ങളേ, യാഹിനെ സ്‌തു​തി​പ്പിൻ” എന്ന ക്ഷണത്തിനു നമുക്കു മുഴു​ഹൃ​ദ​യ​ത്തോ​ടെ ചെവി​കൊ​ടു​ക്കാം. നമുക്കു നിത്യ​ത​യു​ടെ രാജാ​വി​നെ ഏകസ്വ​ര​ത്തിൽ സ്‌തു​തി​ക്കാം!

നിങ്ങളുടെ അഭി​പ്രാ​യം എന്താണ്‌?

യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ എന്തി​നെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകി?

1914-ൽ തുടങ്ങി ഏതു നിർണാ​യ​ക​ന​ട​പ​ടി​കൾ നടന്നി​രി​ക്കു​ന്നു?

യഹോവ ഏതു ന്യായ​വി​ധി​കൾ നിർവ​ഹി​ക്കാ​റാ​യി​രി​ക്കു​ന്നു?

ഇതു നിത്യ​ത​യു​ടെ രാജാ​വി​നെ സ്‌തു​തി​ക്കാ​നുള്ള അതി​പ്ര​ധാന കാലമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[19-ാം പേജിലെ ചതുരം]

ഈ അനർഥ​ക​ര​മായ കലാപ​യു​ഗം

20-ാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ ഒരു കലാപ​യു​ഗം ഉദയം​ചെ​യ്‌തു​വെന്ന്‌ അനേകർ സമ്മതി​ച്ചി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, യു.എസ്‌. സെനററർ ഡാനി​യെൽ പാട്രിക്‌ മൊയ്‌നി​ഹാൻ എഴുതി 1993-ൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ സാർവ​ത്രി​ക​കു​ഴപ്പം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ ആമുഖ​ത്തിൽ “1914-ലെ അനർഥ”ത്തെക്കു​റി​ച്ചുള്ള ഒരു ഭാഷ്യം ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “യുദ്ധമു​ണ്ടാ​യി, ലോക​ത്തി​നു മാററം ഭവിച്ചു—സമ്പൂർണ​മാ​യി. 1914-ൽ സ്ഥിതി​ചെ​യ്‌തി​രു​ന്ന​തും അതിനു​ശേഷം ഭരണസ​മ്പ്ര​ദാ​യം അക്രമ​ത്തി​ലൂ​ടെ മാററ​പ്പെ​ടാ​ത്ത​തു​മായ എട്ടു രാഷ്‌ട്രങ്ങൾ മാത്രമേ ഭൂമി​യി​ലു​ള്ളു. . . . ശേഷിച്ച 170-ഓ മറേറാ സമകാ​ലീന രാഷ്‌ട്ര​ങ്ങ​ളിൽ ചിലത്‌ അടുത്ത കാലത്തെ കലാപം അറിയാൻ കഴിഞ്ഞി​ട്ടി​ല്ലാ​ത്ത​വി​ധം വളരെ അടുത്ത കാലത്തു സൃഷ്ടി​ക്ക​പ്പെ​ട്ട​വ​യാണ്‌.” സത്യമാ​യി, 1914 മുതലുള്ള യുഗം അനർഥ​ത്തി​നു പിന്നാലെ അനർഥ​ത്തി​നു സാക്ഷ്യം​വ​ഹി​ച്ചി​രി​ക്കു​ന്നു!

നിയ​ന്ത്ര​ണാ​തീ​തം—ഇരുപ​ത്തൊ​ന്നാം നൂററാ​ണ്ടി​ന്റെ വക്കിലെ ആഗോ​ള​ക​ലാ​പം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​വും 1993-ൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു. ഗ്രന്ഥകർത്താവ്‌ യു.എസ്‌. നാഷനൽ സെക്യൂ​രി​ററി കൗൺസി​ലി​ന്റെ മുൻമേ​ധാ​വി​യാ​യി​രുന്ന സൂബി​ഗ്‌നേവ്‌ ബ്രാഴിൻസ്‌ക്കി ആണ്‌. അദ്ദേഹം എഴുതു​ന്നു: “ഇരുപ​താം നൂററാ​ണ്ടി​ന്റെ പ്രത്യക്ഷത യുക്തി​ചി​ന്ത​യു​ടെ യുഗത്തി​ന്റെ യഥാർഥ തുടക്ക​മാ​യി അനേകം ഭാഷ്യ​ങ്ങ​ളിൽ പ്രകീർത്തി​ക്ക​പ്പെട്ടു. . . . ഇരുപ​താം​നൂ​റ​റാണ്ട്‌ അതിന്റെ വാഗ്‌ദാ​ന​ത്തി​നു വിപരീ​ത​മാ​യി മനുഷ്യ​വർഗ​ത്തി​ന്റെ ഏററവും രക്തപങ്കി​ല​വും വിദ്വേ​ഷ​പൂർണ​വു​മായ നൂററാണ്ട്‌, ഭ്രമാത്മക രാഷ്‌ട്രീ​യ​ത്തി​ന്റെ​യും ഭീകര​മായ കൊല​ക​ളു​ടെ​യും നൂററാണ്ട്‌, ആയിത്തീർന്നു. ക്രൂരത അഭൂത​പൂർവ​ക​മായ തോതിൽ സ്ഥാപന​വൽക്ക​രി​ക്ക​പ്പെട്ടു. സംഹാരം വൻതോ​തി​ലുള്ള ഉത്‌പാ​ദ​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ സംഘടി​ത​മാ​യി. നൻമക്കുള്ള ശാസ്‌ത്രീയ സാധ്യ​ത​യും യഥാർഥ​ത്തിൽ പുറത്തു​വി​ട​പ്പെട്ട രാഷ്‌ട്രീയ തിൻമ​യും തമ്മിലുള്ള അന്തരം ഞെട്ടി​ക്കു​ന്ന​താണ്‌. സംഹാരം ഒരിക്ക​ലും ഇത്ര ആഗോ​ള​മാ​യി വ്യാപ​ക​മാ​യി​രു​ന്നി​ട്ടില്ല, അതു മുമ്പൊ​രി​ക്ക​ലും ഇത്രയ​ധി​കം ജീവൻ ഹനിച്ചി​ട്ടില്ല, മുമ്പൊ​രി​ക്ക​ലും ഇത്തരം ധിക്കാ​ര​പ​ര​മായ ലക്ഷ്യങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ സുസം​ഘ​ടി​ത​ശ്ര​മ​ത്തോ​ടെ മനുഷ്യ​സം​ഹാ​രം നടത്ത​പ്പെ​ട്ടി​ട്ടില്ല.” അത്‌ എത്ര സത്യമാണ്‌!

[17-ാം പേജിലെ ചിത്രം]

മീഖായേൽ 1914-ൽ സാത്താ​നെ​യും അവന്റെ സൈന്യ​ങ്ങ​ളെ​യും ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു