വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗ്രീസിൽ വിജയപ്രദമായ ഒരു സാക്ഷീകരണ പരിപാടി

ഗ്രീസിൽ വിജയപ്രദമായ ഒരു സാക്ഷീകരണ പരിപാടി

ഗ്രീസിൽ വിജയ​പ്ര​ദ​മായ ഒരു സാക്ഷീ​കരണ പരിപാ​ടി

യഹോ​വ​യു​ടെ സാക്ഷി​കൾക്കു ദീർഘ​കാ​ലം ഗ്രീസിൽ എതിർപ്പ്‌ നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ചില പൊലീസ്‌, കോടതി, ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥ​ന്മാർ സാക്ഷി​കളെ പീഡി​പ്പി​ച്ചി​ട്ടുണ്ട്‌, അതു മിക്ക​പ്പോ​ഴും ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ വൈദി​ക​രിൽനി​ന്നുള്ള സമ്മർദം മൂലമാ​യി​രു​ന്നു. ചില​പ്പോൾ അതിനുള്ള ഒഴിക​ഴി​വാ​യി ഉപയോ​ഗി​ച്ചതു ഗ്രീസി​ന്റെ മതപരി​വർത്ത​ന​വി​രുദ്ധ നിയമത്തെ ആയിരു​ന്നു, മറ്റു ചില​പ്പോ​ഴാ​കട്ടെ യുദ്ധത്തി​നു പോകാ​നോ രക്തപ്പകർച്ചകൾ സ്വീക​രി​ക്കാ​നോ ഉള്ള സാക്ഷി​ക​ളു​ടെ ബൈബി​ള​ധി​ഷ്‌ഠിത നിരസ​ന​ത്തെ​യും.—യെശയ്യാ​വു 2:2-5; പ്രവൃ​ത്തി​കൾ 15:28, 29.

ഗ്രീസി​ലെ ആത്മാർഥ​ഹൃ​ദ​യ​രായ അധികാ​രി​ക​ളു​ടെ ഇടയിൽ തങ്ങളെ​ക്കു​റി​ച്ചുള്ള നല്ല ധാരണ വളർത്തി​യെ​ടു​ക്കാ​നുള്ള ഒരു ശ്രമത്തിൽ, മതശു​ശ്രൂ​ഷ​ക​രാ​യി ഗ്രീക്കു ഗവൺമെൻറ്‌ അംഗീ​ക​രി​ക്കുന്ന ഏതാണ്ട്‌ 200 സാക്ഷി​ക​ളും അതു​പോ​ലെ ചില അഭിഭാ​ഷ​ക​രും ഈ അടുത്ത​യി​ടെ രാജ്യ​വ്യാ​പ​ക​മായ ഒരു പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഏർപ്പെട്ടു. പ്രത്യേ​ക​മാ​യി രൂപസം​വി​ധാ​നം ചെയ്‌ത ഗ്രീസി​ലെ യഹോ​വ​യു​ടെ സാക്ഷികൾ എന്ന അഭിധാ​ന​ത്തി​ലുള്ള ഒരു ലഘുപ​ത്രി​ക​യും യഹോ​വ​യു​ടെ സാക്ഷികൾ—ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രഘോ​ഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​വും അവർ സമർപ്പി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​കളെ പീഡി​പ്പി​ക്കു​ന്ന​തി​നു നിയമ​സാ​ധു​ത​യുള്ള അടിസ്ഥാ​ന​മി​ല്ലെന്നു കാണി​ക്കുന്ന രേഖക​ളും അവർ പ്രദാനം ചെയ്‌തു. സാക്ഷികൾ പൊലീസ്‌ മേധാ​വി​ക​ളെ​യും മേയർമാ​രെ​യും പബ്ലിക്‌ പ്രോ​സി​ക്യൂ​ട്ടർമാ​രെ​യും മറ്റ്‌ ഉദ്യോ​ഗ​സ്ഥ​ന്മാ​രെ​യും സന്ദർശി​ച്ചു.

പ്രതി​ക​ര​ണ​മോ? നൂറു കണക്കിനു നല്ല അനുഭ​വങ്ങൾ. ചില ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക.

പശ്ചിമ മാസി​ഡോ​ണി​യ​യി​ലുള്ള ഒരു പൊലീസ്‌ സ്റ്റേഷനി​ലെ കമാൻഡർ സഹോ​ദ​ര​ന്മാ​രെ സ്വാഗതം ചെയ്‌തു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ദീർഘ​കാ​ല​മാ​യി എനിക്കു നിങ്ങളെ അറിയാം, . . . നിങ്ങളു​ടെ ക്രമസ​മാ​ധാ​നത്തെ ഞാൻ വളരെ വിലമ​തി​ക്കു​ന്നു. . . . മതപരി​വർത്ത​നത്തെ എതിർക്കുന്ന നിയമ​ത്തോ​ടു ഞാൻ വിയോ​ജി​ക്കു​ന്നു, എനിക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഞാൻ അതു നീക്കം ചെയ്യു​മാ​യി​രു​ന്നു.”

അനേകം നഗരങ്ങ​ളി​ലെ വിവിധ പൊലീസ്‌ സ്റ്റേഷനു​ക​ളി​ലുള്ള കമാൻഡർമാർ പിൻവ​രു​ന്ന​തു​പോ​ലുള്ള അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ നടത്തി: “നിങ്ങൾ ചെയ്യുന്ന സാമൂ​ഹിക സേവന​ത്തി​നു ഞാൻ നിങ്ങളെ അനു​മോ​ദി​ക്കു​ന്നു.” “നിങ്ങളു​ടെ സമുദാ​യം പൊലീ​സി​നു പണിയു​ണ്ടാ​ക്കു​ന്നില്ല; നിങ്ങൾ ചെയ്യു​ന്നത്‌ ഒരു സാമൂ​ഹിക വേലയാണ്‌.” “നിങ്ങ​ളെ​ക്കൊ​ണ്ടു ഞങ്ങൾക്കു തീർച്ച​യാ​യും ഒരു പ്രശ്‌ന​വു​മില്ല. ഞങ്ങൾ നിങ്ങളെ ആദരി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യുന്നു.”

യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തി​ലൂ​ടെ യഹോ​വ​യാം ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ തനിക്ക്‌ അറിയാ​മെന്നു പൈറി​യ​സി​ലെ സുരക്ഷാ​വി​ഭാ​ഗ​ത്തി​ലുള്ള ഒരു ഉയർന്ന ഉദ്യോ​ഗസ്ഥൻ നിറക​ണ്ണു​ക​ളോ​ടെ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു. അർമ​ഗെ​ദോ​നു മുമ്പു സാക്ഷികൾ കുറെ​യൊ​ക്കെ പീഡനം പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്നു തനിക്ക​റി​യാ​മെ​ന്നും ആ സമയത്ത്‌ അവരെ സഹായി​ക്കു​ന്ന​തി​നു ദൈവം തന്നെ ഉപയോ​ഗി​ക്കാൻ താൻ പ്രത്യാ​ശി​ക്കു​ക​യാ​ണെ​ന്നും സാക്ഷി​ക​ളോ​ടു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം പിന്നെ​യും അവരെ അമ്പരപ്പി​ച്ചു! കൂടുതൽ ചർച്ചകൾ നടത്തു​ന്ന​തി​നുള്ള സാക്ഷി​ക​ളു​ടെ ക്ഷണം അദ്ദേഹം സ്വീക​രി​ക്കു​ക​യു​ണ്ടാ​യി.

ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥൻമാർ പ്രതി​ക​രി​ക്കു​ന്നു

പ്രഘോ​ഷകർ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു തെസ്സലി​യി​ലുള്ള ഒരു മേയർ ഇങ്ങനെ പറഞ്ഞു: “അതു മുനി​സി​പ്പാ​ലി​റ്റി ലൈ​ബ്ര​റി​യിൽ വെക്കേണ്ട ഒന്നാണ്‌—മുന്തിയ സ്ഥാനത്തു​തന്നെ!” എന്നിട്ട്‌ ഒരു ഷെൽഫി​ലെ പുസ്‌ത​കങ്ങൾ നീക്കം ചെയ്‌തിട്ട്‌ അദ്ദേഹം പ്രഘോ​ഷകർ പുസ്‌ത​ക​ത്തി​ന്റെ പുറംചട്ട കാണത്ത​ക്ക​വണ്ണം അതവിടെ വെച്ചു.

വടക്കൻ ഗ്രീസിൽ ഒരു മേയർ സാക്ഷി​ക​ളു​ടെ സന്ദർശ​നത്തെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്‌തു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ മുനി​സി​പ്പാ​ലി​റ്റി​യിൽ ഉണ്ടായി​രി​ക്കാൻ എനിക്ക്‌ ആഗ്രഹി​ക്കാൻ കഴിയുന്ന ഏറ്റവും നല്ല ആളുകൾ നിങ്ങളാണ്‌.” വടക്കൻ യൂബി​യ​യി​ലുള്ള ദയാലു​വായ ഒരു മേയർ സഹോ​ദ​ര​ങ്ങ​ളോട്‌ ഇങ്ങനെ പറഞ്ഞു: “ഞാനൊ​രു മുൻ സൈനിക ഉദ്യോ​ഗ​സ്ഥ​നാണ്‌. പക്ഷേ, നിങ്ങ​ളോട്‌—എനിക്കു നിങ്ങ​ളോ​ടു വളരെ​യ​ധി​കം വിലമ​തി​പ്പുണ്ട്‌.” സാക്ഷികൾ നൽകിയ വിവര​ങ്ങ​ളോട്‌ അദ്ദേഹം ഉത്സാഹ​പൂർവം യോജി​ച്ചു. വാച്ച്‌ ടവർ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു തിര​ഞ്ഞെ​ടുത്ത ചിലതു കാണി​ച്ച​പ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവയെ​ല്ലാം വായി​ക്കാ​മെന്നു വാക്കു തരിക​യാ​ണെ​ങ്കിൽ, നിങ്ങൾ അവ എനിക്കു തരുമോ?” അവർ ഉത്തരം നൽകി: “തീർച്ച​യാ​യും—അവ നിങ്ങൾക്കു​ള്ള​താണ്‌!” അദ്ദേഹം വളരെ സന്തോ​ഷി​ച്ചു, സാക്ഷികൾ അവി​ടെ​നി​ന്നു പോകാൻ അദ്ദേഹം ആഗ്രഹി​ച്ചില്ല.

ആറ്റിക്ക​യി​ലെ ഒരു നഗര​പ്രാ​ന്ത​ത്തിൽ, സാക്ഷികൾ നൽകിയ സാഹി​ത്യ​ങ്ങൾ ഒരു മേയർ സന്തോ​ഷ​പൂർവം സ്വീക​രി​ക്കു​ക​യും സൊ​സൈ​റ്റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അദ്ദേഹ​ത്തി​ന്റെ പക്കൽ തുടർന്നും കൊണ്ടു​ചെ​ല്ല​ണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. അവർ പോകാൻനേരം അദ്ദേഹം അവരോട്‌ ഇങ്ങനെ പറഞ്ഞു: “ആളുകൾ രാഷ്ട്രീ​യ​ക്കാ​രെ​ക്കൊ​ണ്ടു വളരെ നിരാ​ശ​രാ​യി​രി​ക്കു​ന്നു, അവർ യഥാർഥ സത്യത്തി​നു വേണ്ടി മറ്റെവി​ടെ​യോ അന്വേ​ഷി​ക്കു​ന്നു. ഇനിമു​തൽ നിങ്ങൾ വളരെ തിരക്കി​ലാ​യി​രി​ക്കു​മെന്ന്‌ എനിക്ക​റി​യാം, കാരണം നിങ്ങളു​ടെ പക്കൽ സത്യമുണ്ട്‌.”

പബ്ലിക്‌ പ്രോ​സി​ക്യൂ​ട്ടർമാർ പ്രതി​ക​രി​ക്കു​ന്നു

വടക്കൻ ഗ്രീസിൽ ഒരു ഡെപ്യൂ​ട്ടി പബ്ലിക്‌ പ്രോ​സി​ക്യൂ​ട്ടറെ ചെന്നുകണ്ട സഹോ​ദ​ര​ന്മാർ ഇങ്ങനെ അനുസ്‌മ​രി​ച്ചു: “നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അവതര​ണ​വും അദ്ദേഹ​ത്തിൽ മതിപ്പു​ള​വാ​ക്കി, അതു​പോ​ലെ​തന്നെ നമ്മുടെ ആൾക്കാർ രക്തപ്പകർച്ച സംബന്ധിച്ച ഗുരു​ത​ര​മായ പ്രശ്‌നത്തെ നേരി​ടു​മ്പോൾ നിസ്സഹാ​യരല്ല എന്ന്‌ ഉറപ്പു വരുത്താ​നുള്ള ശ്രമങ്ങ​ളി​ലും അദ്ദേഹ​ത്തി​നു മതിപ്പു തോന്നി. ഒടുവിൽ, തന്നെ സന്ദർശി​ച്ചു വിവരങ്ങൾ നൽകാൻ മുൻകൈ എടുത്ത​തിന്‌ അദ്ദേഹം നന്ദി പറയു​ക​യും ഞങ്ങളെ ഊഷ്‌മ​ള​മാ​യി അനു​മോ​ദി​ക്കു​ക​യും ചെയ്‌തു. നാലു വർഷം മുമ്പ്‌ അദ്ദേഹം, വയൽസേ​വ​ന​ത്തിൽ ഏർപ്പെ​ട്ടി​രുന്ന രണ്ടു സഹോ​ദ​ര​ന്മാ​രെ അറസ്റ്റു ചെയ്യാൻ, പൊലീ​സി​നെ വിളിച്ച്‌ ഉത്തരവി​ട്ടി​രു​ന്ന​താ​യി പിന്നീടു ഞങ്ങൾ കണ്ടെത്തി.”

ഏഥൻസി​ലെ പബ്ലിക്‌ പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓഫീ​സു​ക​ളിൽ സന്ദർശനം നടത്തിയ സാക്ഷി​ക​ളായ രണ്ടു വക്കീലൻമാർ, വിഖ്യാ​ത​നും പരക്കെ ആദരി​ക്ക​പ്പെ​ടു​ന്ന​വ​നു​മായ പ്രായ​മുള്ള ഒരു പ്രോ​സി​ക്യൂ​ട്ടർ തങ്ങളെ സമീപി​ക്കു​ന്നതു കണ്ട്‌ ആശ്ചര്യ​പ്പെട്ടു. മതപരി​വർത്ത​ന​ത്തി​നെ​തി​രെ​യുള്ള നിയമ​ത്തിന്‌ അടിസ്ഥാ​ന​മി​ല്ലെ​ന്നും ഗ്രീക്കു​കോ​ടതി വ്യവസ്ഥ​യിൽതന്നെ അത്‌ ആശയക്കു​ഴപ്പം വരുത്തി​ക്കൂ​ട്ടു​ന്നു​ണ്ടെ​ന്നും അവരെ മാറ്റി​നിർത്തി അദ്ദേഹം പറഞ്ഞു. ഊഷ്‌മ​ള​മായ ഹസ്‌ത​ദാ​ന​ത്തോ​ടെ അദ്ദേഹം അവർക്കു നന്ദി പറഞ്ഞു.

ഗ്രീസി​ന്റെ വടക്ക്‌, ഒരു പബ്ലിക്‌ പ്രോ​സി​ക്യൂ​ട്ടർ വളരെ സൗഹൃ​ദ​മ​ന​സ്‌ക​നാ​യി​രു​ന്നു, അദ്ദേഹം സാഹി​ത്യ​ങ്ങൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു. യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്റെ പേജുകൾ മറിച്ചു​നോ​ക്കി​യ​പ്പോൾ, ഉള്ളടക്ക​പ്പ​ട്ടി​ക​യിൽ നാനാ​ത​ര​ത്തി​ലുള്ള അധ്യാ​യങ്ങൾ കണ്ടതിൽ അദ്ദേഹം അതിശ​യി​ച്ചു. അദ്ദേഹം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഈ പുസ്‌തകം പ്രതി​പാ​ദി​ക്കുന്ന വിവരങ്ങൾ ഓർത്ത​ഡോ​ക്‌സ്‌ സഭയി​ലൊ​രി​ട​ത്തും ഞാൻ കണ്ടിട്ടില്ല.”

കഴിഞ്ഞ​കാ​ലത്ത്‌, സാക്ഷി​ക​ളു​ടെ ഇച്ഛക്കെ​തി​രാ​യി അവരിൽ രക്തപ്പകർച്ചകൾ നടത്താ​നുള്ള ഉത്തരവു​കൾ താൻ പുറ​പ്പെ​ടു​വി​ച്ചി​രു​ന്ന​താ​യി ബിയോ​ഷി​യ​യി​ലെ ഒരു പബ്ലിക്‌ പ്രോ​സി​ക്യൂ​ട്ടർ സമ്മതിച്ചു പറഞ്ഞു. എന്നാൽ പ്രസ്‌തുത കാര്യ​ത്തെ​ക്കു​റി​ച്ചു സഹോ​ദ​ര​ന്മാർ അദ്ദേഹ​വു​മാ​യി ന്യായ​വാ​ദം ചെയ്‌ത​ശേഷം അദ്ദേഹം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ഭാവി​യി​ലൊ​രി​ക്ക​ലും ഞാൻ അത്തരം ഉത്തരവു​കൾ നൽകു​ക​യില്ല!” എല്ലാ രക്തരഹിത മരുന്നു​ക​ളെ​ക്കു​റി​ച്ചും ആരായു​ന്ന​തി​നു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക ആശുപ​ത്രി ഏകോപന സമിതി​യു​മാ​യി ബന്ധപ്പെ​ടാൻ അദ്ദേഹം ഉറച്ചു. യുവജ​നങ്ങൾ ചോദി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ ഒരു കോപ്പി അദ്ദേഹം സസന്തോ​ഷം സ്വീക​രി​ച്ചു.

ലൈ​ബ്രേ​റി​യ​ന്മാർ പ്രതി​ക​രി​ക്കു​ന്നു

ഈ വിവരങ്ങൾ പല ലൈ​ബ്രേ​റി​യ​ന്മാ​രു​ടെ മുമ്പാ​കെ​യും അവതരി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഏഥൻസി​ലുള്ള ഒരു ലൈ​ബ്ര​റി​യിൽ മര്യാ​ദ​ക്കാ​ര​നായ ഒരു ലൈ​ബ്രേ​റി​യൻ സാഹി​ത്യ​ങ്ങൾ സ്വീക​രി​ക്കു​ക​യും ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ക​യും ചെയ്‌തു: “നിങ്ങൾ നിങ്ങളു​ടെ പുസ്‌ത​കങ്ങൾ കൊണ്ടു​വ​ന്നതു നന്നായി, കാരണം ഞങ്ങളുടെ ലൈ​ബ്ര​റി​യി​ലുള്ള മിക്ക പുസ്‌ത​ക​ങ്ങ​ളും നിങ്ങൾക്കെ​തി​രാ​യു​ള്ള​വ​യാണ്‌. . . . നിങ്ങളു​ടെ പുസ്‌ത​കങ്ങൾ ഞങ്ങളുടെ ലൈ​ബ്ര​റി​യിൽ കണ്ടപ്പോൾ ഒരു പുരോ​ഹി​തൻ വളരെ അസ്വസ്ഥ​നാ​യി. . . . സാരമില്ല. എല്ലാ അഭി​പ്രാ​യ​ങ്ങ​ളും കേൾക്കേ​ണ്ട​താണ്‌.”

ക്രീറ്റി​ലെ മുനി​സി​പ്പൽ ലൈ​ബ്ര​റി​യി​ലുള്ള ഒരു ഉദ്യോ​ഗസ്ഥൻ, സാക്ഷികൾ യുദ്ധത്തിൽ പങ്കെടു​ക്കാൻ വിസമ്മ​തി​ക്കു​ന്ന​തിൽ താൻ മതിപ്പു​ള്ള​വ​നാ​ണെന്നു സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു. അദ്ദേഹം സാക്ഷി​ക​ളെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കി​യത്‌ ഒരു സൈനി​ക​ക്യാ​മ്പിൽ വെച്ചാ​യി​രു​ന്നു. ‘ഈ ആളുകൾ എന്തു​കൊ​ണ്ടാണ്‌ കഷ്ടത അനുഭ​വി​ക്കു​ന്നത്‌?’ എന്ന്‌ അദ്ദേഹം സ്വയം ചോദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അദ്ദേഹം സഹോ​ദ​ര​ന്മാ​രിൽനി​ന്നു സാഹി​ത്യ​ങ്ങൾ സ്വീക​രി​ക്കു​ക​യും അവരുടെ ഇപ്പോ​ഴത്തെ പ്രചാ​ര​ണ​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: “നിങ്ങൾ ഉത്‌കൃ​ഷ്ട​മായ ഒരു വേലയാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌. അതു വർഷങ്ങൾക്കു മുമ്പേ . . . ചെയ്യേ​ണ്ട​താ​യി​രു​ന്നു. ഗ്രീസിൽ ധാരാളം മുൻവി​ധി​യുണ്ട്‌.” താമസി​യാ​തെ വീണ്ടും തന്നെ സന്ദർശി​ക്കാൻ അദ്ദേഹം സഹോ​ദ​ര​ങ്ങ​ളോട്‌ ആവശ്യ​പ്പെട്ടു.

ഈ പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി നടന്ന സമയത്ത്‌, സഹോ​ദ​ര​ന്മാർ 1,000-ത്തിലധി​കം പ്രഘോ​ഷകർ പുസ്‌ത​ക​വും 1,600 യഹോ​വ​യു​ടെ സാക്ഷികൾ ഗ്രീസിൽ എന്ന ലഘുപ​ത്രി​ക​യും നൂറു​ക​ണ​ക്കി​നു പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും സമർപ്പി​ച്ചു. അതിലും മെച്ചമാ​യി, നൂറു കണക്കിനു ഗ്രീക്ക്‌ ഉദ്യോ​ഗ​സ്ഥ​ന്മാ​രു​മാ​യി അവർ മുഖാ​മു​ഖം സംസാ​രി​ച്ചു. ഇനി, ഗ്രീസി​ലെ ആത്മാർഥ ഹൃദയ​രായ അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചു മുഖപ​ക്ഷ​മി​ല്ലാത്ത ഒരു വീക്ഷണം കൈ​ക്കൊ​ള്ളു​മെന്നു ഗ്രീസി​ലും അതു​പോ​ലെ​തന്നെ ലോക​ത്തി​നു ചുറ്റു​മുള്ള യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാർ പ്രതീ​ക്ഷി​ക്കു​ന്നു.