നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ സമീപകാല ലക്കങ്ങൾ പ്രായോഗിക മൂല്യമുള്ളതാണെന്നു നിങ്ങൾ കണ്ടെത്തിയോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് എന്തുകൊണ്ടു നിങ്ങളുടെ ഓർമ പരിശോധിച്ചുകൂടാ:
◻ അമ്മോന്യരുടെ വീഴ്ചയിൽനിന്നു നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും? (സെഫന്യാവു 2:9, 10)
യഹോവയുടെ ദയയോടു ശത്രുതയോടെ പകരം ചെയ്യുന്നത് അവൻ നിസ്സാരമായി എടുക്കുന്നില്ല. അവൻ പുരാതന നാളുകളിൽ ചെയ്തതുപോലെ തക്കസമയത്തു നടപടിയെടുക്കും. (സങ്കീർത്തനം 2:6-12 താരതമ്യം ചെയ്യുക.)—12/15, പേജ് 10.
◻ ഏതു വിധങ്ങളിൽ ക്രിസ്ത്യാനികൾക്കു സമാധാനമുണ്ട്?
ഒന്നാമതായി, അവർക്ക് “[അവരുടെ] കർത്താവായ യേശുക്രിസ്തുമൂലം . . . ദൈവത്തോടു സമാധാനം ഉണ്ടു.” (റോമർ 5:1) രണ്ടാമതായി, ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നട്ടുവളർത്തുന്നതിനാൽ അവരുടെ ഇടയിൽ സമാധാനമുണ്ട്, അത് “ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും” ആകുന്നു. (യാക്കോബ് 3:17)—1/1, പേജ് 11.
◻ ദൈവവചനം ഉപമിക്കപ്പെട്ടിരിക്കുന്ന ചില കാര്യങ്ങൾ ഏവ, അതു നമുക്കു സഹായകമായിരിക്കുന്നത് എങ്ങനെ?
പോഷകപ്രദമായ പാൽ, കട്ടിയായ ആഹാരം, നവോന്മേഷപ്രദവും ശുദ്ധീകരിക്കുന്നതുമായ ജലം, ദർപ്പണം, മൂർച്ചയുള്ള വാൾ എന്നിവയോടെല്ലാം ദൈവവചനത്തെ ഉപമിച്ചിരിക്കുന്നു. ഈ സംഗതികൾ എന്തർഥമാക്കുന്നു എന്നു മനസ്സിലാക്കുന്നതു ബൈബിൾ വിദഗ്ധമായി ഉപയോഗിക്കാൻ ഒരു ശുശ്രൂഷകനെ സഹായിക്കുന്നു.—1/1, പേജ് 29.
◻ സമനിലയുള്ള ഒരു ലൗകിക വിദ്യാഭ്യാസം എന്തു ചെയ്യാൻ നമ്മെ സഹായിക്കണം?
നന്നായി വായിക്കാനും വ്യക്തമായി എഴുതാനും മാനസികവും ധാർമികവുമായി വളരാനും അനുദിന ജീവിതത്തിനും ഫലപ്രദമായ വിശുദ്ധ സേവനത്തിനും ആവശ്യമായ പ്രായോഗിക പരിശീലനം നേടുന്നതിനും അതു നമ്മെ സഹായിക്കണം.—2/1, പേജ് 10.
◻ വിദ്യാഭ്യാസം സംബന്ധിച്ചു മൂല്യവത്തായ എന്തു പാഠം നമുക്കു യേശുവിൽനിന്നു പഠിക്കാൻ സാധിക്കും?
നമ്മെ മഹത്ത്വപ്പെടുത്താനായിരിക്കരുതു വിദ്യാഭ്യാസം ഉപയോഗിക്കേണ്ടത്, പിന്നെയോ ഏറ്റവും വലിയ വിദ്യാദാതാവായ യഹോവയാം ദൈവത്തിനു സ്തുതി കരേറ്റാനായിരിക്കണം. (യോഹന്നാൻ 7:18)—2/1, പേജ് 10.
◻ എന്താണ് ദൈവരാജ്യം?
പാപത്തിന്റെയും മരണത്തിന്റെയും ഫലങ്ങളെ ദൂരീകരിക്കുകയും ഭൂമിയിൽ നീതിയുള്ള അവസ്ഥകൾ പുനഃസ്ഥിതീകരിക്കുകയും ചെയ്യുകയെന്ന ദൈവഹിതം നടപ്പിൽ വരുത്തുന്ന, ദിവ്യ സ്ഥാപിത സ്വർഗീയ ഗവൺമെൻറാണു രാജ്യം. (ദാനീയേൽ 2:44; വെളിപ്പാടു 11:15; 12:10)—2/1, പേജ് 16.
◻ അക്രമത്തെ ശാശ്വതമായി അവസാനിപ്പിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസം ബൈബിൾ എങ്ങനെ പ്രദാനം ചെയ്യുന്നു?
സമാധാനപ്രിയരും നീതിയുള്ളവരുമായിരിക്കാൻ തന്റെ വചനമായ ബൈബിളിലൂടെ യഹോവ ആളുകളെ പഠിപ്പിക്കുന്നു. (യെശയ്യാവു 48:17, 18) ഒരുവന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അയാളുടെ ചിന്തയ്ക്കും പെരുമാറ്റത്തിനും മാറ്റം വരുത്തിക്കൊണ്ട് അതിനെ സ്വാധീനിക്കാനുള്ള ശക്തി ദൈവവചനത്തിനുണ്ട്. (എബ്രായർ 4:12)—2/15, പേജ് 6.
◻ യെശയ്യാവു 35-ാം അധ്യായത്തിലെ പ്രവചനത്തിന് മൂന്നു നിവൃത്തികളുണ്ടെന്നു പറയാൻ കഴിയുന്നത് ഏതു വിധത്തിലാണ്?
യഹൂദന്മാർ പൊ.യു.മു. 537-ൽ ബാബിലോന്യ അടിമത്തത്തിൽനിന്നു മടങ്ങിപ്പോയപ്പോൾ യെശയ്യാവിന്റെ പ്രവചനത്തിന് ആദ്യ നിവൃത്തിയുണ്ടായി. മഹാബാബിലോന്റെ അടിമത്തത്തിൽനിന്നുള്ള ആത്മീയ ഇസ്രായേലിന്റെ വിടുതൽ മുതൽ അതിന് തുടർന്നുകൊണ്ടിരിക്കുന്ന നിവൃത്തി ഇന്നുണ്ട്. ഭൂമിയിലെ അക്ഷരീയ പറുദീസാവസ്ഥകൾ സംബന്ധിച്ച ബൈബിൾ ഉറപ്പിനോടു ബന്ധപ്പെട്ട് അതിനു മൂന്നാമതൊരു നിവൃത്തി ഉണ്ടായിരിക്കും. (സങ്കീർത്തനം 37:10, 11; വെളിപ്പാടു 21:4, 5)—2/15, പേജ് 17.
◻ ദൈവപുത്രനായ യേശു ചെയ്ത അത്ഭുതങ്ങളിൽ, മനുഷ്യരിൽ ദൈവത്തിനുള്ള വ്യക്തിപരമായ താത്പര്യം എങ്ങനെയാണു പ്രകടമായത്?
യേശുവിന് “പിതാവു ചെയ്തു കാണുന്നതു അല്ലാതെ . . . സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല” എന്നതിനാൽ, അവന്റെ അനുകമ്പ തന്റെ ദാസന്മാരിൽ ഓരോരുത്തരോടും യഹോവയ്ക്കുള്ള അലിവാർന്ന താത്പര്യത്തെ വരച്ചുകാട്ടുന്നു. (യോഹന്നാൻ 5:19)—3/1, പേജ് 5.
◻ യോഹന്നാൻ 5:28-ൽ [NW] ഉപയോഗിച്ചിരിക്കുന്ന “സ്മാരകകല്ലറകൾ” എന്ന യേശുവിന്റെ പദപ്രയോഗത്താൽ എന്താണു അർഥമാക്കുന്നത്?
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദമായ മ്നെമിയോൺ (സ്മാരകകല്ലറ), മരിച്ച ഒരു വ്യക്തിയുടെ രേഖ ആ വ്യക്തി അവകാശപ്പെടുത്തിയിരിക്കുന്ന സ്വഭാവവിശേഷതകളും പൂർണമായ ഓർമയും സഹിതം യഹോവ ഓർത്തിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. വ്യക്തിഗതമായ ഒരു അടിസ്ഥാനത്തിൽ ദൈവം മനുഷ്യരെക്കുറിച്ചു കരുതുന്നുവെന്നതിന് ഇതു ശക്തമായ തെളിവു പ്രദാനം ചെയ്യുന്നു!—3/1, പേജ് 6.
◻ സെഫന്യാവിന്റെ പ്രവചനത്തിലെ ഏതു മുന്നറിയിപ്പിൻ സന്ദേശം നമുക്കു പ്രായോഗിക സഹായമുള്ളതാണ്?
നമ്മുടെ ഹൃദയങ്ങളിൽ സംശയങ്ങൾ നാമ്പെടുക്കുന്നതിനും യഹോവയുടെ ദിവസത്തിന്റെ വരവ് നമ്മുടെ മനസ്സിൽ നീട്ടിവെക്കുന്നതിനുമുള്ള സമയമല്ല ഇത്. ഉദാസീനതയുടെ ദുർബലീകരിക്കുന്ന ഫലങ്ങൾക്കെതിരെയും നാം ജാഗ്രതയുള്ളവരായിരിക്കണം. (സെഫന്യാവു 1:12, 13; 3:8)—3/1, പേജ് 17.
◻ ദൈവത്തോടുള്ള വിശ്വസ്തത വെല്ലുവിളിയായിരിക്കുന്നത് എന്തുകൊണ്ട്?
കാരണം, നാം നമ്മുടെ മാതാപിതാക്കളിൽനിന്ന് അവകാശപ്പെടുത്തിയിരിക്കുന്ന സ്വാർഥപരമായ പ്രവണതകൾക്ക് എതിരാണു വിശ്വസ്തത. (ഉല്പത്തി 8:21; റോമർ 7:19) കൂടുതൽ പ്രധാനമായി, നമ്മെ ദൈവത്തോട് അവിശ്വസ്തരാക്കാൻ സാത്താനും അവന്റെ ഭൂതങ്ങളും ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. (എഫെസ്യർ 6:12; 1 പത്രൊസ് 5:8)—3/15, പേജ് 10.
◻ ഏതു നാലു മണ്ഡലങ്ങളിൽ വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നാം നേരിടണം, അതു ചെയ്യാൻ നമ്മെ എന്തു സഹായിക്കും?
യഹോവ, അവന്റെ സ്ഥാപനം, സഭ, നമ്മുടെ വിവാഹ ഇണകൾ എന്നിവരോടുള്ള വിശ്വസ്തതയാണ് ആ നാലു മണ്ഡലങ്ങൾ. ഈ വെല്ലുവിളികൾ നേരിടുന്നതിലെ ഒരു സഹായം, വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളി യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു വിലമതിക്കുന്നതാണ്.—3/15, പേജ് 20.
◻ ഉടമ്പടിപ്പെട്ടകം യെരുശലേമിൽ കൊണ്ടുവരാൻ ശ്രമിച്ചതിൽ ദാവീദിനുണ്ടായ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ സാധിക്കും? (2 ശമൂവേൽ 6:2-7)
പെട്ടകം കൊണ്ടുപോകുന്നതു സംബന്ധിച്ച് യഹോവ നൽകിയിരുന്ന മാർഗനിർദേശങ്ങൾ ദാവീദ് അവഗണിച്ചു, ഇതു വിപത്തു കൈവരുത്തുകയും ചെയ്തു. ദൈവത്തിന്റെ വ്യക്തമായ മാർഗനിർദേശങ്ങൾ നാം അവഗണിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രശ്നങ്ങൾ നിമിത്തം നാം ഒരിക്കലും യഹോവയെ കുറ്റപ്പെടുത്തരുത് എന്നാണ് അതിലെ പാഠം. (സദൃശവാക്യങ്ങൾ 19:3)—4/1, പേജുകൾ 28, 29.