വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുന്നിൽ സുവാർത്ത!

മുന്നിൽ സുവാർത്ത!

മുന്നിൽ സുവാർത്ത!

വ്യക്തി​പ​ര​മാ​യി നമ്മെ ബാധി​ക്കുന്ന ദുർവാർത്ത അറിയു​മ്പോ​ഴൊ​ക്കെ നാമെ​ല്ലാം ദുഃഖി​ക്കു​ന്നു. നേരേ​മ​റിച്ച്‌, സുവാർത്ത—നമുക്കും നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്കു​മുള്ള സന്തോ​ഷ​വാർത്ത—അറിയു​മ്പോൾ നാം സന്തോ​ഷി​ക്കു​ന്നു. എന്നാൽ, നമ്മെയ​ല്ലാ​തെ മറ്റുള്ള​വരെ ദുർവാർത്ത ബാധി​ക്കു​മ്പോൾ, മിക്ക​പ്പോ​ഴും നാം ജിജ്ഞാ​സു​ക്ക​ളാ​കു​ന്നു; മറ്റുള്ള​വ​രു​ടെ കഷ്ടപ്പാ​ടി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കു​മ്പോൾ ചിലർ സന്തോ​ഷി​ക്കു​ക​പോ​ലും ചെയ്യുന്നു. ദുർവാർത്ത​യ്‌ക്കു വളരെ​യ​ധി​കം പ്രചാരം ലഭിക്കു​ന്ന​തി​ന്റെ ഭാഗി​ക​മായ കാരണം ഇതായി​രി​ക്കാം!

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ ആദ്യപാ​ത​ത്തിൽ, ചിലർ വിപത്തിൽ പ്രകട​മാ​ക്കുന്ന ദുഷിച്ച താത്‌പ​ര്യ​ത്തി​ന്റെ വ്യക്തമായ ഒരു ഉദാഹ​ര​ണ​മു​ണ്ടാ​യി​രു​ന്നു. 10,000 ടൺ കേവു​ഭാ​ര​മുള്ള ഗ്രാഫ്‌ ഷ്‌പേയ്‌ എന്ന കൊച്ചു യുദ്ധക്കപ്പൽ 1939-ൽ ജർമൻ നാവി​ക​വ്യൂ​ഹ​ത്തി​ന്റെ അഭിമാ​ന​ഭാ​ജ​ന​മാ​യി​രു​ന്നു. ഈ യുദ്ധക്കപ്പൽ ആഴ്‌ച​ക​ളോ​ളം, ദക്ഷിണ അറ്റ്‌ലാൻറിക്‌ മഹാസ​മു​ദ്ര​ത്തി​ലെ​യും ഇന്ത്യൻ മഹാസ​മു​ദ്ര​ത്തി​ലെ​യും സഖ്യക​ക്ഷി​ക​ളു​ടെ വാണി​ജ്യ​ക്ക​പ്പ​ലു​ക​ളു​ടെ ഇടയിൽ നാശം വിതച്ചു​വന്നു. ഒടുവിൽ, മൂന്നു ബ്രിട്ടീഷ്‌ പടക്കപ്പ​ലു​കൾ ഗ്രാഫ്‌ ഷ്‌പേ​യി​ന്റെ പിന്നാലെ ചെന്ന്‌ അതിനെ ആക്രമി​ച്ചു. അതിന്റെ ഫലമായി പലർക്കു ജീവഹാ​നി നേരിട്ടു, മോൺറ്റെ​വി​ടേ​വോ​യി​ലെ ഉറുഗ്വെ തുറമു​ഖ​ത്തേക്ക്‌ അറ്റകു​റ്റ​പ്പ​ണി​കൾക്കാ​യി അതു മുടന്തി​മു​ടന്തി പോകാൻ നിർബ​ന്ധി​ത​മാ​ക്കു​ക​യും ചെയ്‌തു. ആ യുദ്ധക്കപ്പൽ ഉടനടി കടലി​ലേക്കു തിരി​ച്ചു​പോ​കാൻ ഉറുഗ്വെ ഗവൺമെൻറ്‌ ഉത്തരവി​ട്ടു, അല്ലാത്ത​പക്ഷം അതിനെ പിടി​ച്ചെ​ടു​ക്കു​മാ​യി​രു​ന്നു. അങ്ങനെ, ഏകപക്ഷീയ വിജയം കൈവ​രു​ത്തുന്ന ഒരു ഭയങ്കര യുദ്ധം ആസന്നമാ​ണെന്നു തോന്നി.

ഇതേക്കു​റി​ച്ചു കേട്ട, ഐക്യ​നാ​ടു​ക​ളി​ലെ, സമ്പന്നരായ ഒരു സംഘം ബിസി​ന​സു​കാർ രക്തപങ്കി​ല​മായ യുദ്ധത്തി​നു സാക്ഷ്യം വഹിക്കു​ന്ന​തിന്‌ ഉറു​ഗ്വെ​യി​ലേക്കു പറക്കാൻ ആളൊ​ന്നിന്‌ 2,500 ഡോളർ ചെലവാ​ക്കി ഒരു വിമാനം വാടക​യ്‌ക്കെ​ടു​ത്തു. അവർ നിരാ​ശ​രാ​യി, കാരണം ആ യുദ്ധം ഒരിക്ക​ലും അരങ്ങേ​റി​യില്ല. ഗ്രാഫ്‌ ഷ്‌പേയ്‌ മുക്കി​ക്ക​ള​യാൻ അഡോൾഫ്‌ ഹിറ്റ്‌ലർ ഉത്തരവി​ട്ടു. ഉഗ്രമായ ഒരു സമു​ദ്ര​യു​ദ്ധ​ത്തി​ന്റെ ഗംഭീര ദൃശ്യ​ത്തി​നു സാക്ഷ്യം വഹിക്കാൻ പ്രതീ​ക്ഷി​ച്ചു​കൊ​ണ്ടു തീരത്തു തിങ്ങി​ക്കൂ​ടിയ ആയിര​ക്ക​ണ​ക്കി​നു കാണി​കൾക്കു കാണാ​നും കേൾക്കാ​നും കഴിഞ്ഞതു കാതട​പ്പി​ക്കുന്ന ഒരു സ്‌ഫോ​ട​ന​മാ​യി​രു​ന്നു. അങ്ങനെ ഗ്രാഫ്‌ ഷ്‌പേയ്‌ സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലേക്കു മുങ്ങി, അവളുടെ ജോലി​ക്കാർതന്നെ അതിനെ മുക്കി​ക്ക​ളഞ്ഞു. കപ്പിത്താൻ തലയ്‌ക്കു വെടി​വെച്ച്‌ ആത്മഹത്യ ചെയ്‌തു.

ഏറെക്കു​റെ ദുഷ്ടമായ കാര്യങ്ങൾ ചില ആളുകൾ ഇഷ്ടപ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും, ദുർവാർത്ത​യെ​ക്കാൾ തങ്ങൾ ഇഷ്ടപ്പെ​ടു​ന്നതു സുവാർത്ത​യാ​ണെന്നു മിക്കവ​രും സമ്മതി​ക്കും. നിങ്ങൾക്ക്‌ അങ്ങനെ തോന്നു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, ചരിത്രം എന്തു​കൊ​ണ്ടാ​ണു ദുർവാർത്ത വളരെ​യ​ധി​ക​വും സുവാർത്ത വളരെ കുറച്ചും രേഖ​പ്പെ​ടു​ത്തു​ന്നത്‌? ആ അവസ്ഥയ്‌ക്ക്‌ എന്നെങ്കി​ലും മാറ്റം വരുത്താൻ കഴിയു​മോ?

എല്ലാ ദുർവാർത്ത​യു​ടെ​യും കാരണങ്ങൾ

സുവാർത്ത മാത്ര​മു​ണ്ടാ​യി​രുന്ന കാല​ത്തെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു. ദുർവാർത്ത അജ്ഞാത​മായ, കേട്ടു​കേൾവി​യി​ല്ലാത്ത ഒന്നായി​രു​ന്നു. യഹോ​വ​യാം ദൈവം തന്റെ സൃഷ്ടി​ക്രി​യകൾ പൂർത്തി​യാ​ക്കി​യ​പ്പോൾ, മനുഷ്യ​നും മൃഗത്തി​നും ആസ്വദി​ക്കാൻ പറ്റിയ ഒരു അവസ്ഥയി​ലാ​യി​രു​ന്നു ഭൂഗ്രഹം. ഉല്‌പത്തി വിവരണം നമ്മോട്‌ ഇങ്ങനെ പറയുന്നു: “താൻ ഉണ്ടാക്കി​യ​തി​നെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്‌പത്തി 1:31.

ദുർവാർത്ത​യു​ടെ അഭാവം മനുഷ്യ​സൃ​ഷ്ടി​ക്കു​ശേഷം അധിക​നാൾ നീണ്ടു​നി​ന്നില്ല. ആദാമി​നും ഹവ്വായ്‌ക്കും മക്കൾ ജനിക്കു​ന്ന​തി​നു മുമ്പു​തന്നെ, ദൈവ​ത്തി​നും അവന്റെ നന്മനിറഞ്ഞ, ക്രമനി​ബ​ദ്ധ​മായ പ്രപഞ്ച​ക്ര​മീ​ക​ര​ണ​ത്തി​നും എതി​രെ​യുള്ള മത്സര​ത്തെ​ക്കു​റി​ച്ചുള്ള ദുർവാർത്ത അറിവാ​യി. ഉന്നത സ്ഥാനമു​ണ്ടാ​യി​രുന്ന ഒരു ആത്മപു​ത്രൻ, തന്നെ ഭരമേൽപ്പിച്ച സ്ഥാനം സംബന്ധിച്ച്‌ അവിശ്വ​സ്‌ത​നാ​യി​ത്തീ​രു​ക​യും തന്റെ മത്സരാ​ത്മ​ക​മായ, വഞ്ചനാ​ത്മ​ക​മായ ഗതിയിൽ തന്നോ​ടൊ​പ്പം ചേരാൻ ആദ്യ മാനുഷ ദമ്പതി​കളെ പ്രേരി​പ്പി​ക്കു​ന്ന​തിൽ വിജയി​ക്കു​ക​യും ചെയ്‌തു.—ഉല്‌പത്തി 3:1-6.

മനുഷ്യ​വർഗം സാക്ഷ്യം വഹിച്ചി​രി​ക്കുന്ന നിർലോ​ഭ​മായ ദുർവാർത്ത​യ്‌ക്ക്‌ അപ്പോൾ തുടക്കം കുറിച്ചു. അന്നുമു​തൽ ലോക​മെ​മ്പാ​ടും വ്യാപി​ച്ചി​ട്ടുള്ള ദുർവാർത്ത​യി​ലെ പ്രമുഖ സവി​ശേഷത ഉപജാ​പ​വും വഞ്ചനയും ഭോഷ്‌കു​ക​ളും അസത്യ​ങ്ങ​ളും അർധസ​ത്യ​ങ്ങ​ളു​മാ​യി​രു​ന്നി​ട്ടുണ്ട്‌ എന്നതിൽ അതിശ​യി​ക്കാ​നില്ല. “നിങ്ങൾ പിശാ​ചെന്ന പിതാ​വി​ന്റെ മക്കൾ; നിങ്ങളു​ടെ പിതാ​വി​ന്റെ മോഹ​ങ്ങളെ ചെയ്‌വാ​നും ഇച്ഛിക്കു​ന്നു. അവൻ ആദിമു​തൽ കുലപാ​തകൻ ആയിരു​ന്നു; അവനിൽ സത്യം ഇല്ലായ്‌ക​കൊ​ണ്ടു സത്യത്തിൽ നില്‌ക്കു​ന്ന​തു​മില്ല. അവൻ ഭോഷ്‌കു പറയു​മ്പോൾ സ്വന്തത്തിൽനി​ന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയു​ന്ന​വ​നും അതിന്റെ അപ്പനും ആകുന്നു” എന്നു തന്റെ നാളിലെ മതനേ​താ​ക്ക​ന്മാ​രോ​ടു പറഞ്ഞു​കൊണ്ട്‌ ദുർവാർത്ത​യു​ടെ ഉപജ്ഞാ​താവ്‌ എന്നനി​ല​യിൽ പിശാ​ചായ സാത്താ​ന്റെ​മേൽ യേശു​ക്രി​സ്‌തു കുറ്റം ചുമത്തി.—യോഹ​ന്നാൻ 8:44.

മനുഷ്യ​രു​ടെ എണ്ണം വർധി​ച്ചു​വ​ന്ന​തോ​ടെ ദുർവാർത്ത​യും കൂടി​ക്കൂ​ടി​വന്നു. തീർച്ച​യാ​യും, സന്തോ​ഷ​ത്തി​ന്റെ​യും സന്തുഷ്ടി​യു​ടെ​യും സമയങ്ങൾ ഉണ്ടായി​രു​ന്നി​ട്ടില്ല എന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നില്ല, കാരണം സന്തോ​ഷ​ത്തി​നു കാരണ​മാ​യി​രുന്ന അനേക കാര്യങ്ങൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, ഇപ്പോൾവരെ മനുഷ്യ​വർഗ​ത്തി​ന്റെ എല്ലാ തലമു​റ​യി​ലും കുഴപ്പ​ത്തി​ന്റെ​യും ദുഃഖ​ത്തി​ന്റെ​യും മേഘങ്ങൾ പ്രകട​മാ​യി​രു​ന്നു.

ഈ ദുഃഖ​ക​ര​മായ അവസ്ഥാ​വി​ശേ​ഷ​ത്തി​നു മറ്റൊരു അടിസ്ഥാന കാരണ​മുണ്ട്‌. നാം അവകാ​ശ​പ്പെ​ടു​ത്തിയ ദുഷ്‌പ്ര​വൃ​ത്തി​യോ​ടും വിപത്തി​നോ​ടു​മുള്ള ചായ്‌വാ​ണത്‌. “മമനു​ഷ്യ​ന്റെ മനോ​നി​രൂ​പണം ബാല്യം​മു​തൽ ദോഷ​മു​ള്ളതു ആകുന്നു” എന്നു പറഞ്ഞു​കൊ​ണ്ടു ദുർവാർത്ത​യു​ടെ ഒഴിവാ​ക്കാ​നാ​വാത്ത ഈ കാരണത്തെ യഹോ​വ​തന്നെ തിരി​ച്ച​റി​യി​ക്കു​ന്നു.—ഉല്‌പത്തി 8:21.

ദുർവാർത്ത വ്യാപ​ക​മാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

എന്നുവ​രി​കി​ലും, ഈ 20-ാം നൂറ്റാ​ണ്ടിൽ ദുർവാർത്ത വ്യാപ​ക​മാ​യി​രി​ക്കു​ന്ന​തിന്‌ ഒരു കാരണ​മുണ്ട്‌. ആ കാരണം ബൈബി​ളിൽ വ്യക്തമാ​യി പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നു. 20-ാം നൂറ്റാ​ണ്ടിൽ, “അന്ത്യനാ​ളു​കൾ” അഥവാ “അന്ത്യകാ​ലം” എന്നറി​യ​പ്പെ​ടുന്ന ഒരു അനിത​ര​സാ​ധാ​ര​ണ​മായ കാലഘ​ട്ട​ത്തി​ലേക്കു മനുഷ്യ​വർഗം പ്രവേ​ശി​ക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (2 തിമോ​ത്തി 3:1, NW; ദാനീ​യേൽ 12:4) ബൈബിൾ പ്രവച​ന​വും ബൈബിൾ കാലഗ​ണ​ന​യും 1914-ൽ തുടങ്ങിയ ഈ “അന്ത്യകാ​ലഘട്ട”ത്തെ തിരി​ച്ച​റി​യി​ക്കു​ന്നു. ഇതിന്റെ തിരു​വെ​ഴു​ത്തു​പ​ര​മായ സവിസ്‌തര തെളി​വിന്‌, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇന്ത്യ പ്രസി​ദ്ധീ​ക​രിച്ച നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌ത​ക​ത്തി​ന്റെ 11-ാം അധ്യായം ദയവായി കാണുക.

ഭൂമി​യിൽ ദുർവാർത്ത സ്വതവേ പെരു​കാൻ ഇടയാ​ക്കുന്ന ഒരു സംഭവ​ത്തോ​ടെ അന്ത്യനാ​ളു​കൾ ആരംഭി​ക്കേ​ണ്ടി​യി​രു​ന്നു. അത്‌ എന്തായി​രു​ന്നു? അതു സാത്താ​നെ​യും അവന്റെ ഭൂത​സേ​ന​ക​ളെ​യും സ്വർഗ​ത്തിൽനി​ന്നു തള്ളിയി​ട്ട​താ​യി​രു​ന്നു. ദുർവാർത്ത​യു​ടെ ഒഴിവാ​ക്കാ​നാ​വാത്ത വർധന​വി​നെ​ക്കു​റി​ച്ചുള്ള സ്‌പഷ്ട​മായ ഈ വിവരണം വെളി​പ്പാ​ടു 12:9, 12-ൽ നിങ്ങൾക്കു വായി​ക്കാ​വു​ന്ന​താണ്‌: “ഭൂതലത്തെ മുഴുവൻ തെറ്റി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും എന്ന മഹാസർപ്പ​മായ പഴയ പാമ്പിനെ ഭൂമി​യി​ലേക്കു തള്ളിക്ക​ളഞ്ഞു; അവന്റെ ദൂതന്മാ​രെ​യും അവനോ​ടു കൂടെ തള്ളിക്ക​ളഞ്ഞു. . . . ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം, പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.”

അതു​കൊണ്ട്‌, അന്ത്യനാ​ളു​കൾ സമാപ്‌തി​യി​ലേക്കു വരുന്ന​തു​വരെ എത്ര കാലം അവശേ​ഷി​ച്ചി​രി​ക്കു​ന്നു​വോ ആ കാലത്തു ദുർവാർത്ത തുടരു​മെ​ന്നും അതിന്റെ അളവി​ലും തീവ്ര​ത​യി​ലും അതു വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്നും നമുക്കു പ്രതീ​ക്ഷി​ക്കാം.

ഇത്‌ എന്നും ഇങ്ങനെ​യാ​യി​രി​ക്കില്ല

ഇന്നത്തെ ദുർവാർത്ത​യു​ടെ പ്രളയ​ത്തി​നു കാരണ​മായ ദുസ്സഹ​മായ സ്ഥിതി​വി​ശേഷം എന്നും നിലനിൽക്കു​ക​യില്ല എന്നതു ഭൂവാ​സി​കൾക്കു സന്തോ​ഷ​ക​ര​മായ ഒരു കാര്യ​മാണ്‌. വാസ്‌ത​വ​ത്തിൽ, തുടർച്ച​യായ ദുർവാർത്ത​യു​ടെ നാളുകൾ എണ്ണപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നമുക്ക്‌ ഉറപ്പോ​ടെ പറയാൻ കഴിയും. സംഗതി എന്തുത​ന്നെ​യാ​ണെന്നു തോന്നി​യാ​ലും അവസ്ഥാ​വി​ശേഷം ആശയറ്റതല്ല. സകല ദുർവാർത്ത​യു​ടെ​യും അവസാനം അടുത്തി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ തക്കസമ​യത്ത്‌ അതു കണിശ​മാ​യും വരിക​തന്നെ ചെയ്യും.

നമുക്ക്‌ ഇതു സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ദുർവാർത്ത​യു​ടെ കാരണ​ങ്ങളെ ദൈവം നശിപ്പി​ക്കു​ക​യും നീക്കി​ക്ക​ള​യു​ക​യും ചെയ്യു​മ്പോൾ അന്ത്യനാ​ളു​കൾ പാരമ്യ​ത്തി​ലെ​ത്തു​മെന്ന്‌ അഥവാ സമാപി​ക്കു​മെന്നു പ്രവചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. തങ്ങളുടെ തെറ്റായ ഗതിക്കു മാറ്റം വരുത്തി അതിൽനി​ന്നു തിരി​ഞ്ഞു​വ​രാൻ വിസമ്മ​തി​ക്കു​ന്ന​വ​രാ​യി വിദ്വേ​ഷത്തെ ഊട്ടി​വ​ളർത്തുന്ന ദുഷ്ട മനുഷ്യ​രെ അവൻ നീക്കം ചെയ്യും. ഇത്‌, അർമ​ഗെ​ദോൻ യുദ്ധം എന്നു പൊതു​വേ അറിയ​പ്പെ​ടുന്ന, സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തിൽ പാരമ്യ​ത്തി​ലെ​ത്തു​ന്നു. (വെളി​പ്പാ​ടു 16:16) അതിനു​ശേഷം പെട്ടെ​ന്നു​തന്നെ, പിശാ​ചായ സാത്താ​നെ​യും അവന്റെ ഭൂത​സൈ​ന്യ​ങ്ങ​ളെ​യും പ്രവർത്ത​ന​രാ​ഹി​ത്യ​ത്തി​ലാ​ക്കും. എല്ലാ ദുർവാർത്ത​യു​ടെ​യും കാരണ​ഭൂ​ത​നായ സാത്താനെ ബന്ധിക്കു​ന്ന​താ​യി വെളി​പ്പാ​ടു 20:1-3 വർണി​ക്കു​ന്നു: “അനന്തരം ഒരു ദൂതൻ അഗാധ​ത്തി​ന്റെ താക്കോ​ലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടി​ച്ചു​കൊ​ണ്ടു സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങു​ന്നതു ഞാൻ കണ്ടു. അവൻ പിശാ​ചും സാത്താ​നും എന്നുള്ള പഴയ പാമ്പായ മഹാ സർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയി​ട്ടു. ആയിരം ആണ്ടു കഴിയു​വോ​ളം ജാതി​കളെ വഞ്ചിക്കാ​തി​രി​പ്പാൻ അവനെ അഗാധ​ത്തിൽ തള്ളിയി​ട്ടു അടെച്ചു​പൂ​ട്ടു​ക​യും മീതെ മുദ്ര​യി​ടു​ക​യും ചെയ്‌തു.”

വിസ്‌മ​യാ​വ​ഹ​മായ ഈ സംഭവ​ങ്ങ​ളെ​ത്തു​ടർന്ന്‌, ഭൂമി​ക്കും അതിലെ നിവാ​സി​കൾക്കും അഭൂത​പൂർവ​മായ സുവാർത്ത​യു​ടെ ഒരു കാലം വരും. ആ നിവാ​സി​ക​ളിൽ അർമ​ഗെ​ദോൻ യുദ്ധത്തെ അതിജീ​വി​ക്കുന്ന ലക്ഷക്കണ​ക്കി​നാ​ളു​ക​ളും ശവക്കു​ഴി​ക​ളി​ലെ മരണനി​ദ്ര​യിൽനി​ന്നു പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന കോടി​ക്ക​ണ​ക്കി​നാ​ളു​ക​ളും ഉൾപ്പെ​ടും. സുവാർത്ത​ക​ളിൽവെച്ച്‌ ഏറ്റവും നല്ല ഈ വാർത്ത ബൈബി​ളി​ലെ അവസാന പുസ്‌ത​ക​ത്തിൽ ഇങ്ങനെ വർണി​ച്ചി​രി​ക്കു​ന്നു: “ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും; ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:3-5.

ആ സന്തുഷ്ട സമയ​ത്തെ​ക്കു​റി​ച്ചു നിങ്ങൾക്കു സങ്കൽപ്പി​ക്കാൻ കഴിയു​മോ? തീർച്ച​യാ​യും, ആ മഹത്തായ ഭാവി​യിൽ മേലാൽ ദുർവാർത്ത ഉണ്ടായി​രി​ക്കില്ല. അതേ, എല്ലാത്തരം ദുർവാർത്ത​യും അവസാ​നി​ച്ചി​രി​ക്കും, അവ മേലാൽ കേൾക്കു​ക​യില്ല. അന്നു സുവാർത്ത സമൃദ്ധ​മാ​യി​ട്ടു​ണ്ടാ​യി​രി​ക്കും, സകല നിത്യ​ത​യി​ലും അതു വർധി​ക്കു​ക​യും ചെയ്യും.