വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ അനുഗ്രഹത്താൽ വികസനം

യഹോവയുടെ അനുഗ്രഹത്താൽ വികസനം

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ വികസനം

യഹോവ സത്യമാ​യും, ന്യൂ​യോർക്കി​ലെ ബ്രുക്‌ളി​നി​ലുള്ള തന്റെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നത്തെ വികസ​നത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ 1995 സെപ്‌റ്റം​ബർ 18-ാം തീയതി സായാ​ഹ്ന​ത്തിൽ നടന്ന സമർപ്പണ പരിപാ​ടി വ്യക്തമാ​ക്കി.

6,000-ത്തിലധി​കം പേർ സമർപ്പണ പരിപാ​ടി ശ്രദ്ധിച്ചു. അവർ പരിപാ​ടി യഥാർഥ​ത്തിൽ നടന്ന ബ്രുക്‌ളി​നി​ലും അതു​പോ​ലെ ന്യൂ​യോർക്കി​ലെ പാറ്റേ​ഴ്‌സ​ണി​നും വാൾക്കി​ല്ലി​നും അടുത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വലിയ കെട്ടി​ടങ്ങൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങളി​ലും കാനഡ​യിൽ ടൊ​റൊ​ന്റോ​യ്‌ക്ക​ടു​ത്തുള്ള അവരുടെ ബ്രാഞ്ചി​ലും സമ്മേളി​ച്ചു. ബ്രുക്‌ളി​നി​ല​ല്ലാ​തെ മറ്റു സ്ഥലങ്ങളി​ലു​ണ്ടാ​യി​രു​ന്നവർ ടെല​ഫോൺ ലൈനു​കൾവഴി പരിപാ​ടി​കൾ ശ്രദ്ധിച്ചു.

ഹൃദ​യോ​ഷ്‌മ​ള​മായ ഒരു പരിപാ​ടി

ബെഥേ​ലം​ഗങ്ങൾ എന്നു വിളി​ക്ക​പ്പെ​ടുന്ന സ്വമേ​ധ​യാ​സേ​വകർ ആ പരിപാ​ടി ശ്രദ്ധിച്ചു, 16,400 അംഗങ്ങ​ളുള്ള ലോക​വ്യാ​പ​ക​മായ ബെഥേൽ കുടും​ബ​ത്തി​ന്റെ ഒരു വലിയ ഭാഗം​തന്നെ ഉണ്ടായി​രു​ന്നു അവർ. അത്തരം അംഗങ്ങൾ നൂറോ​ളം രാജ്യ​ങ്ങ​ളിൽ സേവി​ക്കു​ന്നു, അവിടെ അവർ ബൈബിൾ സാഹി​ത്യം അച്ചടി​ക്കു​ക​യും ലോക​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 78,600-ലധികം വരുന്ന സഭകളെ പിന്തു​ണ​യ്‌ക്കുന്ന സേവനങ്ങൾ നൽകു​ക​യും ചെയ്യുന്നു.

വൈകു​ന്നേ​രം 6:30-ന്‌ ഗീത​ത്തോ​ടെ​യും അതേത്തു​ടർന്ന്‌ കാൾ ക്‌ളെ​യ്‌നി​ന്റെ പ്രാർഥ​ന​യോ​ടെ​യും സമർപ്പണ പരിപാ​ടി ആരംഭി​ച്ച​പ്പോൾ ആകാംക്ഷ മുറ്റി​നി​ന്നി​രു​ന്നു. പരിപാ​ടി​യു​ടെ അധ്യക്ഷ​നായ ലോയ്‌ഡ്‌ ബാരി, ആ സന്ദർഭ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചുള്ള ഹ്രസ്വ​മായ അഭി​പ്രാ​യ​ങ്ങ​ളോ​ടെ സകല​രെ​യും ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്‌തു. ആൽബർട്ട്‌ ഷ്‌റോ​ഡർ ആ വാരത്തെ വീക്ഷാ​ഗോ​പുര പാഠം പുനര​വ​ലോ​കനം ചെയ്‌തു. അതിനു​ശേഷം ഡാനി​യേൽ സിഡ്‌ലിക്ക്‌ “ബെഥേ​ലി​ലെ നമ്മുടെ വിശുദ്ധ സേവനം” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി സംസാ​രി​ച്ചു. പരിപാ​ടി​യിൽ ആദ്യഭാ​ഗ​ത്തു​ണ്ടാ​യി​രുന്ന ഇവരെ​ല്ലാ​വ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ അംഗങ്ങ​ളാ​യി​രു​ന്നു.

പരിപാ​ടി​യി​ലെ അടുത്ത രണ്ടു ഭാഗങ്ങൾ—“വർധി​ച്ചു​വ​രുന്ന നമ്മുടെ താമസ​സൗ​കര്യ ആവശ്യങ്ങൾ നിറ​വേറ്റൽ, 1974-1995,” “ബെഥേൽ നവീക​ര​ണ​ത്തി​ന്റെ​യും ബ്രുക്‌ളി​നി​ലെ നിർമാ​ണ​ത്തി​ന്റെ​യും സവി​ശേ​ഷ​തകൾ”—സമർപ്പി​ക്ക​പ്പെട്ട കെട്ടി​ടങ്ങൾ നിർമി​ച്ച​തോ വാങ്ങി​യ​തോ സംബന്ധിച്ച പ്രസക്ത കാര്യങ്ങൾ എടുത്തു​കാ​ട്ടി. ആയിര​ത്തോ​ളം ബെഥേ​ലം​ഗങ്ങൾ ഇപ്പോൾ താമസി​ക്കുന്ന, അടുത്ത​യി​ടെ പൂർത്തി​യാ​ക്കിയ, വസതി​യി​ലേക്ക്‌ അഭി​പ്രാ​യങ്ങൾ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. 115 മീറ്റർ ഉയരമുള്ള ഈ വസതി അച്ചടി​ക്കു​ന്ന​തി​നുള്ള ഫാക്ടറി സമുച്ച​യ​ത്തോട്‌ അടുത്ത്‌ 90 സാൻഡ്‌സ്‌ സ്‌ട്രീ​റ്റി​ലാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌.

പരിപാ​ടി​യു​ടെ സവി​ശേ​ഷ​ത​യാ​യി​രു​ന്നു വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡൻറായ മിൽട്ടൺ ഹെൻഷ​ലി​ന്റെ സമർപ്പണ പ്രസംഗം. യഹോ​വ​യു​ടെ സേവന​ത്തിൽ ഉപയോ​ഗി​ക്കു​ന്ന​തി​നു കെട്ടി​ടങ്ങൾ സമർപ്പി​ക്കു​ന്ന​തി​ലുള്ള മുൻ ബൈബിൾ മാതൃ​കകൾ അദ്ദേഹം എടുത്തു​പ​റഞ്ഞു. ഗീതത്തി​നു​ശേഷം, ഭരണസം​ഘ​ത്തി​ലെ ഒരംഗ​മായ കാരി ബാർബ​റി​ന്റെ പ്രാർഥ​ന​യോ​ടെ പരിപാ​ടി​കൾ സമാപി​ച്ചു. പരിപാ​ടി​യി​ലെ ചില ഉജ്ജ്വല ഭാഗങ്ങൾ എന്തെല്ലാ​മാ​യി​രു​ന്നു?

സമർപ്പി​ക്ക​പ്പെട്ട കെട്ടി​ട​ങ്ങൾ

1969 മേയ്‌ 2-ന്‌ ബ്രുക്‌ളി​നിൽ ഒരു ബെഥേൽ പാർപ്പി​ടം അവസാ​ന​മാ​യി സമർപ്പി​ച്ച​തി​നു​ശേഷം, 17 വസതികൾ കൂടി കൂട്ടി​ച്ചേർത്ത​താ​യി ബെഥേൽ ഭവന മേൽവി​ചാ​ര​ക​നായ ജോർജ്‌ കൗച്ച്‌ വിശദീ​ക​രി​ച്ചു. a ഇവ പുതു​താ​യി നിർമിച്ച ഭവനങ്ങ​ളോ വാങ്ങി നവീക​രിച്ച കെട്ടി​ട​ങ്ങ​ളോ ആയിരു​ന്നു. ഇതു വാസ്‌ത​വ​ത്തിൽ 17 പാർപ്പിട സ്ഥാനങ്ങ​ളു​ടെ​യും രണ്ടു ചെറിയ കെട്ടി​ട​ങ്ങ​ളു​ടെ​യും—1940-കളിൽ വാങ്ങി ബെഥേൽ വസതി​ക​ളാ​യി നവീക​രി​ച്ചവ—അതു​പോ​ലെ​തന്നെ, 1982 മാർച്ച്‌ 15-ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എക്‌സി​ക്യു​ട്ടീവ്‌ ഓഫീ​സു​ക​ളു​ടെ സമർപ്പ​ണ​ത്തി​നു​ശേഷം നിർമി​ക്കു​ക​യോ വാങ്ങു​ക​യോ ചെയ്‌ത ഫാക്ടറി, ഓഫീസ്‌ കെട്ടി​ട​ങ്ങ​ളു​ടെ​യും സമർപ്പ​ണ​മാ​യി​രു​ന്നു. b

സമർപ്പി​ക്ക​പ്പെട്ട ഏറ്റവും വലിയ കെട്ടിടം 360 ഫർമൻ സ്‌ട്രീ​റ്റി​ലു​ള്ള​താണ്‌. അത്‌ ആദ്യം നിർമി​ച്ചത്‌ 1928-ലാണ്‌. 1983-ൽ യഹോ​വ​യു​ടെ സാക്ഷികൾ അതു വാങ്ങി പൂർണ​മാ​യും നവീക​രി​ച്ചു. അതിന്‌ 93,000 ചതുരശ്ര മീറ്റർ അല്ലെങ്കിൽ ഏതാണ്ട്‌ 23 ഏക്കർ തറവി​സ്‌താ​ര​മുണ്ട്‌. ഈ സമർപ്പ​ണ​ത്തിൽ ഉൾപ്പെട്ട മറ്റു കെട്ടി​ടങ്ങൾ 175 പേൾ സ്‌ട്രീ​റ്റി​ലുള്ള ഫാക്ടറി​യും സമീപ വർഷങ്ങ​ളിൽ പണിത വലിയ ഗരാജു​ക​ളു​മാ​യി​രു​ന്നു.

കൂടുതൽ പാർപ്പി​ട​സൗ​ക​ര്യം ആവശ്യ​മാ​യി വന്നതിന്റെ കാരണം

1969-ൽ അവസാ​നത്തെ ബ്രുക്‌ളിൻ ബെഥേൽ വസതി സമർപ്പി​ക്ക​പ്പെ​ട്ട​പ്പോൾ, ലോക​വ്യാ​പ​ക​മാ​യി ദൈവ​രാ​ജ്യ​സു​വാർത്ത പ്രസം​ഗി​ക്കുന്ന 13,36,112 സാക്ഷി​ക​ളു​ടെ അത്യു​ച്ചമേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ 1995-ൽ ആ വേല ചെയ്യുന്ന 51,99,895 പേരു​ണ്ടാ​യി​രു​ന്നു. അത്‌ മൂന്നര ഇരട്ടി​യി​ല​ധി​കം വരും! അതു​കൊണ്ട്‌ ബൈബിൾ സാഹി​ത്യ​ത്തി​ന്റെ വർധി​ച്ചു​വ​രുന്ന ആവശ്യം നിറ​വേ​റ്റി​ക്കൊ​ണ്ടു നീങ്ങാൻ, ബ്രുക്‌ളിൻ ബെഥേ​ലി​ലെ കുടും​ബം 1969-ലെ 1,042 സ്ഥിരം അംഗങ്ങ​ളിൽനിന്ന്‌ 3,360-ലധിക​മാ​യി വർധിച്ചു. അവരി​പ്പോൾ താമസി​ക്കു​ന്നത്‌ 22 വസതി​ക​ളി​ലാണ്‌!

1974 മുതൽ 1995 വരെ കൂടുതൽ പാർപ്പി​ട​ത്തി​നു വേണ്ടി​യുള്ള ആവശ്യം നിറ​വേ​റ്റിയ വിധ​ത്തെ​ക്കു​റി​ച്ചു ജോർജ്‌ കൗച്ച്‌ ചർച്ച ചെയ്‌തു. 1970-കളുടെ ആരംഭ​ത്തിൽ വർധി​ച്ചു​വ​രുന്ന ബെഥേൽ കുടും​ബത്തെ താമസി​പ്പി​ക്കാൻ വേണ്ടി അടുത്തുള്ള ടവേഴ്‌സ്‌ ഹോട്ട​ലി​ലെ അനേകം നിലകൾ യഹോ​വ​യു​ടെ സാക്ഷികൾ വാടക​യ്‌ക്കെ​ടു​ത്തു. 1973 ഡിസം​ബ​റിൽ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡൻറാ​യി​രുന്ന നാഥൻ നോർ, ‘1974 ഒക്ടോബർ ഒന്നോ​ടു​കൂ​ടി ടവേഴ്‌സ്‌ ഹോട്ട​ലിൽനി​ന്നു മാറാൻ’ സൊ​സൈറ്റി ആസൂ​ത്രണം ചെയ്യു​ന്ന​താ​യി പറഞ്ഞു​കൊണ്ട്‌, ബെഥേൽ ഓഫീ​സി​നും ടവേഴ്‌സ്‌ മാനേ​ജ്‌മെൻറി​നും കത്തെഴു​തി.

ടവേഴ്‌സിൽ താമസി​ക്കുന്ന ബെഥേൽ പ്രവർത്ത​കരെ പാർപ്പി​ക്കാൻ സ്ഥലമി​ല്ലാ​തി​രു​ന്ന​തി​നാൽ താൻ ഞെട്ടി​പ്പോ​യെന്ന്‌ കൗച്ച്‌ സഹോ​ദരൻ പറഞ്ഞു. ടവേഴ്‌സ്‌ മാനേ​ജ്‌മെൻറും ഞെട്ടി​പ്പോ​യി. കാരണം, മുന്നോ​ട്ടു പോകാൻ അവർ സൊ​സൈ​റ്റി​യു​ടെ വാടക​പ്പ​ണ​ത്തെ​യാണ്‌ ആശ്രയി​ച്ചത്‌. അന്തിമ ഫലം, ആ ഹോട്ടൽ വാങ്ങാൻ ടവേഴ്‌സ്‌ മാനേ​ജ്‌മെൻറ്‌ യഹോ​വ​യു​ടെ സാക്ഷി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു എന്നതാ​യി​രു​ന്നു. “ഞങ്ങൾ ഈ അയൽപ​ക്കത്തു വന്നതു​മു​തൽ നിങ്ങൾ വളർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, അതു​കൊ​ണ്ടു നിങ്ങൾക്ക്‌ ഈ കെട്ടി​ട​ത്തി​ന്റെ ആവശ്യം ഉണ്ട്‌,” അവർ പറഞ്ഞു.

“അതിൽ നിറയെ വാടക​ക്കാ​രാണ്‌,” സൊ​സൈ​റ്റി​യു​ടെ പ്രതി​നി​ധി​ക​ളു​ടെ മറുപടി അതായി​രു​ന്നു. “ഞങ്ങൾ അതു വാങ്ങു​ക​യാ​ണെ​ങ്കിൽ, ഞങ്ങളുടെ സ്വന്തം ആൾക്കാരെ അവിടെ പാർപ്പി​ക്കാ​നാ​ണു ഞങ്ങൾക്കി​ഷ്ടം.”

“നിങ്ങൾക്കു വേണ്ടി ഞങ്ങൾ ആ കെട്ടിടം ഒഴിപ്പി​ച്ചു​ത​രാം,” ടവേഴ്‌സ്‌ മാനേ​ജ്‌മെൻറ്‌ വാഗ്‌ദാ​നം ചെയ്‌തു. താമസി​യാ​തെ, യഹോ​വ​യു​ടെ സാക്ഷികൾ ഉചിത​മായ ഒരു വിലയ്‌ക്ക്‌ ആ കെട്ടിടം വാങ്ങി. “എന്തു​കൊ​ണ്ടാ​ണു നോർ സഹോ​ദരൻ ആ കത്തെഴു​തി​യത്‌?” ആകാം​ക്ഷാ​ഭ​രി​ത​രായ സദസ്യ​രോട്‌ കൗച്ച്‌ ചോദി​ച്ചു. “ഒരുപക്ഷേ അദ്ദേഹ​ത്തി​നു​തന്നെ അറിയി​ല്ലാ​യി​രു​ന്നു, എന്നാൽ ആ സംഭവ​മാണ്‌ ടവേഴ്‌സ്‌ ഹോട്ടൽ വാച്ച്‌ ടവർ സൊ​സൈ​റ്റി​ക്കു വിൽക്കാൻ കാരണ​മാ​യത്‌.”

ആദ്യത്തെ ബെഥേൽ ഭവനം സ്ഥിതി ചെയ്‌തി​രുന്ന തെരു​വിന്‌ എതിർവ​ശ​ത്താ​യി, പ്രസി​ദ്ധ​മായ മാർഗ​രറ്റ്‌ ഹോട്ടൽ മുമ്പു സ്ഥിതി​ചെ​യ്‌തി​രുന്ന 97 കൊളം​ബി​യാ ഹൈറ്റ്‌സ്‌ യഹോ​വ​യു​ടെ സാക്ഷികൾ വാങ്ങി​യ​തെ​ങ്ങ​നെ​യെ​ന്നും പ്രസം​ഗകൻ വിവരി​ച്ചു. ആ സ്ഥാനം വളരെ അനു​യോ​ജ്യ​മാണ്‌, കാരണം തെരു​വി​ന​ടി​യിൽ കൂടി​യുള്ള ഒരു തുരങ്കം​വഴി ബെഥേൽ കെട്ടിട സമുച്ച​യ​വു​മാ​യി അതിനെ എളുപ്പ​ത്തിൽ ബന്ധിക്കാ​മാ​യി​രു​ന്നു. 1980 ഫെബ്രു​വ​രി​യിൽ ആ കെട്ടിടം പുതു​ക്കി​പ്പ​ണി​തു​കൊ​ണ്ടി​രു​ന്ന​പ്പോൾ, അഗ്നിക്കി​ര​യാ​യി. അപ്പോൾ, ആ സ്ഥലത്ത്‌ പുതി​യൊ​രു കെട്ടിടം പണിയാൻ അതിന്റെ ഉടമസ്ഥനു ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്ന​തി​നാൽ, അദ്ദേഹം ആ സ്ഥലം യഹോ​വ​യു​ടെ സാക്ഷി​കൾക്കു വിറ്റു.

കൗച്ച്‌ സഹോ​ദരൻ ഇങ്ങനെ എടുത്തു പറഞ്ഞു: “ഫലത്തിൽ ഈ കെട്ടി​ട​ങ്ങ​ളി​ലുള്ള ഓരോ​രു​ത്തർക്കും അതി​നെ​ക്കു​റിച്ച്‌ രസകര​മായ ഒരു കഥ പറയാ​നുണ്ട്‌. അത്‌ ഒരു കാര്യ​ത്തി​ലേക്കു വിരൽ ചൂണ്ടുന്നു—ആ പ്രത്യേക കെട്ടിടം കരസ്ഥമാ​ക്കാൻ ഈ ദൃശ്യ​സ്ഥാ​പ​നത്തെ നയിച്ചത്‌ യഹോ​വ​യാണ്‌.”

90 സാൻഡ്‌സി​നു പിന്നിലെ കഥ

ഏറ്റവും പുതി​യ​തും ഏറ്റവും വലുതു​മായ വസതി 90 സാൻഡ്‌സ്‌ സ്‌ട്രീ​റ്റാണ്‌. 1986-ൽ യഹോ​വ​യു​ടെ സാക്ഷികൾ ആ സ്ഥലം വാങ്ങി​യ​പ്പോൾ, 160 ജെയ്‌ സ്‌ട്രീ​റ്റിൽ ഒരു വലിയ ഫാക്ടറി ആണുണ്ടാ​യി​രു​ന്നത്‌. c ആ ഫാക്ടറി പൊളി​ച്ചു​ക​ളഞ്ഞു, ആ സ്ഥലത്ത്‌ ഒരു 30 നില പാർപ്പി​ടം പണിയു​ന്ന​തി​നുള്ള അനുമതി ലഭിച്ച​താ​യി 1990 ആഗസ്റ്റ്‌ 30-ന്‌ ബെഥേൽ കുടും​ബത്തെ അറിയി​ച്ചു.

ഭരണസം​ഘ​ത്തി​ലെ ഒരംഗ​മായ തിയോ​ഡർ ജാരക്‌സ്‌ നടത്തിയ ഒരു അഭിമു​ഖ​ത്തിൽ, 90 സ്‌ട്രീറ്റ്‌ കെട്ടിടം പണിയാ​നുള്ള അനുമതി എങ്ങനെ​യാ​ണു കിട്ടി​യ​തെന്ന്‌ സൊ​സൈ​റ്റി​യു​ടെ ബ്രുക്‌ളി​നി​ലെ ഫാക്ടറി മേൽവി​ചാ​ര​ക​നായ മാക്‌സ്‌ ലാർസൺ വിവരി​ച്ചു. 1965-ൽ സംഭവി​ച്ചതു നിർണാ​യ​ക​മാ​യി​രു​ന്നു​വെന്ന്‌ ലാർസൺ സഹോ​ദരൻ പറഞ്ഞു.

സൊ​സൈ​റ്റി​യു​ടെ മറ്റു ഫാക്ടറി​കൾ ഇരിക്കു​ന്ന​തി​ന്റെ അടുത്തുള്ള ഒരു സ്ഥലത്ത്‌ ഒരു പത്തുനില ഫാക്ടറി നിർമി​ക്കാൻ അന്നു സൊ​സൈറ്റി ആഗ്രഹി​ച്ചി​രു​ന്നു, എന്നാൽ ആ സ്ഥലത്തിന്റെ മേഖലാ​നിർണയം രണ്ടുനില കെട്ടിടം പണിയു​ന്ന​തി​നേ അനുവ​ദി​ച്ചു​ള്ളൂ. പുതു​താ​യി നിർദേ​ശി​ക്ക​പ്പെട്ട ഫാക്ടറി​യു​ടെ നിർമാണ പ്രിൻറു​കൾ തയ്യാറാ​ക്കാൻ ഒരു ആർക്കി​ടെ​ക്‌റ്റ്‌ സമ്മതി​ച്ചെ​ങ്കി​ലും അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ബോർഡിന്‌ അതു സമർപ്പി​ച്ചു​കൊണ്ട്‌ എനിക്കു നാണം​കെ​ടാൻ വയ്യ.” ബോർഡ്‌ ഓഫ്‌ സ്റ്റാൻഡേ​ഡ്‌സ്‌ ആൻഡ്‌ അപ്പീൽസ്‌ സ്ഥലത്തിന്റെ മേഖലാ​നി​ബ​ന്ധ​ന​കൾക്ക്‌ ഒരിക്ക​ലും മാറ്റം വരുത്തു​ക​യി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. നിർമാ​ണ​ത്തി​നുള്ള പ്രിൻറു​കൾക്ക്‌ അനുമതി ലഭിച്ച​പ്പോൾ അദ്ദേഹം ഇങ്ങനെ ഉദ്‌ഘോ​ഷി​ച്ചു: “നിങ്ങൾക്ക്‌ അത്‌ എങ്ങനെ സാധിച്ചു!”

അതിന്റെ കാരണം, ആ സ്ഥലത്തിന്റെ മേഖല പുനർനി​ശ്ച​യി​ച്ച​പ്പോൾ, 160 ജെയ്‌ സ്‌ട്രീ​റ്റി​ലെ കെട്ടിടം ഉൾപ്പെടെ, അടുത്തുള്ള മൊത്തം സ്ഥലത്തിന്റെ മേഖല​യും പുനർനി​ശ്ച​യി​ച്ചു എന്നതാ​യി​രു​ന്നു​വെന്നു ലാർസൺ തുടർന്നു വിശദീ​ക​രി​ച്ചു. അത്ഭുത​ക​ര​മെന്നു പറയട്ടെ, ആ മേഖല​യു​ടെ പുനർനി​ശ്ചയം ഒരു ഹോട്ട​ലിന്‌ അനുമതി നൽകി. ഇതൊ​ന്നും ഒരു പുതിയ ബെഥേൽ ഭവനം പണിയു​ന്ന​തി​നുള്ള സ്ഥാനം ഞങ്ങൾ അന്വേ​ഷി​ക്കാൻ തുടങ്ങി​യി​ട്ടു ചുരു​ങ്ങി​യ​പക്ഷം 25 വർഷം കഴിയു​ന്ന​തു​വരെ ആരും ശ്രദ്ധി​ക്കാ​തി​രുന്ന കാര്യ​ങ്ങ​ളാ​യി​രു​ന്നു. അപ്പോൾ മേഖലാ​നിർണയ നിയമം വീണ്ടും കണ്ടുപി​ടി​ക്ക​പ്പെട്ടു!

എന്തു സംഭവി​ച്ചു​വെന്നു ലാർസൺ സഹോ​ദരൻ വിശദീ​ക​രി​ച്ചു: “ഞങ്ങൾ 30 നില കെട്ടി​ട​ത്തി​ന്റെ പ്രിൻറു​കൾ തയ്യാറാ​ക്കി നിർമാണ വിഭാ​ഗത്തെ ഏൽപ്പി​ച്ച​പ്പോൾ, ഞങ്ങളോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്ക്‌ ഒരു പാർപ്പി​ടം അവിടെ പണിയാൻ പറ്റില്ല. അവ വ്യാവ​സാ​യിക കെട്ടി​ട​നിർമാ​ണ​ത്തി​നാ​യി വേർതി​രി​ച്ചി​രി​ക്കു​ന്നു, നിങ്ങൾക്കു വേണ്ടി അവർ മേഖലാ​നിർണയം മാറ്റു​ക​യില്ല.’

“‘അവരതു മാറ്റേണ്ട ആവശ്യ​മില്ല,’ ഞങ്ങൾ ഉദ്യോ​ഗ​സ്ഥരെ അറിയി​ച്ചു. ‘അത്‌ ഇപ്പോൾതന്നെ ഒരു ഹോട്ട​ലി​നു വേണ്ടി മേഖല നിർണ​യി​ച്ചി​രി​ക്കു​ക​യാണ്‌.’ രേഖക​ളെ​ടു​ത്തു പരി​ശോ​ധി​ച്ചു നോക്കി​യ​പ്പോൾ അവർക്കതു വിശ്വ​സി​ക്കാൻ കഴിഞ്ഞില്ല! അങ്ങനെ​യാണ്‌ നമുക്കു 30 നില കെട്ടിടം ലഭിച്ചത്‌,” ലാർസൺ ഉപസം​ഹ​രി​ച്ചു.

യഹോ​വ​യു​ടെ അനു​ഗ്രഹം സ്‌പഷ്ടം

ബൈബിൾ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “യഹോവ വീടു പണിയാ​തി​രു​ന്നാൽ പണിയു​ന്നവർ വൃഥാ അദ്ധ്വാ​നി​ക്കു​ന്നു.” (സങ്കീർത്തനം 127:1) തന്റെ അനുഗാ​മി​കൾ ചെയ്യണ​മെന്നു യേശു കൽപ്പിച്ച ലോക​വ്യാ​പക പ്രസംഗ-പഠിപ്പി​ക്കൽ വേലയ്‌ക്കു സഹായ​ക​മാ​കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിർമാണ പ്രവർത്ത​ന​ത്തി​ന്മേൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നി​ട്ടുണ്ട്‌.—മത്തായി 24:14; 28:19, 20.

യഹോ​വ​യു​ടെ ദാസന്മാ​രു​ടെ ലോകാ​സ്ഥാ​നത്തെ വികസ​ന​ത്തി​ന്മേൽ ഉണ്ടായ അത്തരം അനു​ഗ്ര​ഹ​ത്തി​ന്റെ തെളി​വിൽ, 1995 സെപ്‌റ്റം​ബർ 18-ലെ പരിപാ​ടി കേൾക്കാൻ പദവി ലഭിച്ചവർ ഹർഷപു​ള​കി​ത​രാ​യി. അവൻ കൽപ്പി​ക്കു​ന്നതു തുടർന്നും ചെയ്യു​മ്പോൾ അവന്റെ അനവര​ത​മായ അനു​ഗ്രഹം സംബന്ധിച്ച്‌ അവന്റെ ജനത്തിന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ സാധി​ക്കും.

[അടിക്കു​റിപ്പ]

a 1969 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌), പേജുകൾ 379-82.

b 1982 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌), പേജുകൾ 23-31.

c 1987 ഡിസംബർ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്‌), പേജുകൾ 16-18.

[23-ാം പേജിലെ ചിത്രം]

90 സാൻഡ്‌സ്‌ സ്‌ട്രീറ്റ്‌ • 1995

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സമർപ്പിച്ച കൂടു​ത​ലായ വസതി​ക​ളിൽ ചിലത്‌

97 കൊളം​ബി​യാ ഹൈറ്റ്‌സ്‌ • 1986

ബോസെർട്ട്‌ ഹോട്ടൽ, 98 മോൺടേ​ഗ്യൂ സ്‌ട്രീറ്റ്‌ • 1983

34 ഓറഞ്ച്‌ സ്‌ട്രീറ്റ്‌ • 1945

സ്റ്റാൻഡിഷ്‌ ഹോട്ടൽ, 169 കൊളം​ബിയ ഹൈറ്റ്‌സ്‌ • 1981

67 ലിവി​ങ്‌സ്റ്റൺ സ്‌ട്രീറ്റ്‌ • 1989

108 ഗെരേ​ളമൻ സ്‌ട്രീറ്റ്‌ • 1988

ടവേഴ്‌സ്‌ ഹോട്ടൽ, 79-99 വില്ലോ സ്‌ട്രീറ്റ്‌ • 1975

[26-ാം പേജിലെ ചിത്രങ്ങൾ]

175 പേൾ സ്‌ട്രീറ്റ്‌ • 1983

69 ആഡംസ്‌ സ്‌ട്രീറ്റ്‌ • 1991

360 ഫർമൻ സ്‌ട്രീറ്റ്‌ • 1983