വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൈസർക്കുള്ളതു കൈസർക്കു കൊടുക്കൽ

കൈസർക്കുള്ളതു കൈസർക്കു കൊടുക്കൽ

കൈസർക്കു​ള്ളതു കൈസർക്കു കൊടു​ക്കൽ

“എല്ലാവർക്കും കടമാ​യു​ള്ളതു കൊടു​പ്പിൻ.”—റോമർ 13:7.

1, 2. (എ) യേശു പറയു​ന്ന​ത​നു​സ​രിച്ച്‌, ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തോ​ടും കൈസ​രോ​ടു​മുള്ള കടമകൾ എങ്ങനെ സമനി​ല​യിൽ നിർത്തണം? (ബി) യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രഥമ താത്‌പ​ര്യ​മുള്ള കാര്യം ഏതാണ്‌?

 യേശു പറയു​ന്ന​ത​നു​സ​രിച്ച്‌, നാം ദൈവ​ത്തി​നു കടപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളും കൈസർക്ക്‌ അഥവാ രാഷ്ട്ര​ത്തി​നു കടപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളു​മുണ്ട്‌. “കൈസർക്കു​ള്ളതു കൈസർക്കും ദൈവ​ത്തി​ന്നു​ള്ളതു ദൈവ​ത്തി​ന്നും കൊടു​പ്പിൻ” എന്ന്‌ യേശു പറഞ്ഞു. ചുരു​ക്ക​മായ ഈ വാക്കു​ക​ളിൽ, അവൻ തന്റെ ശത്രു​ക്കളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യും ദൈവ​വു​മാ​യുള്ള ബന്ധത്തി​ലും രാഷ്ട്ര​വു​മാ​യുള്ള ഇടപെ​ട​ലു​ക​ളി​ലും നമുക്ക്‌ ഉണ്ടായി​രി​ക്കേണ്ട സന്തുലി​ത​മായ മനോ​ഭാ​വത്തെ ഹ്രസ്വ​മാ​യി സംഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. അവന്റെ ശ്രോ​താ​ക്കൾ “അവങ്കൽ വളരെ ആശ്ചര്യ​പ്പെട്ട”തിൽ അതിശ​യി​ക്കാ​നില്ല!—മർക്കൊസ്‌ 12:17.

2 തീർച്ച​യാ​യും, യഹോ​വ​യു​ടെ ദാസന്മാർക്ക്‌ ഏറ്റവും പ്രധാന സംഗതി അവർ ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നു കൊടു​ക്കു​ന്നു എന്നതാണ്‌. (സങ്കീർത്തനം 116:12-14) എന്നിരു​ന്നാ​ലും, അങ്ങനെ ചെയ്യു​മ്പോൾ ചില കാര്യങ്ങൾ അവർ കൈസർക്കു കൊടു​ക്ക​ണ​മെന്നു യേശു പറഞ്ഞത്‌ അവർ മറക്കു​ന്നു​മില്ല. കൈസർ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ എത്ര​ത്തോ​ളം തിരികെ കൊടു​ക്കാൻ കഴിയു​മെ​ന്നതു സംബന്ധി​ച്ചു പ്രാർഥ​നാ​പൂർവം പരിചി​ന്തി​ക്കാൻ അവരുടെ ബൈബിൾ പരിശീ​ലിത മനസ്സാക്ഷി ആവശ്യ​പ്പെ​ടു​ന്നു. (റോമർ 13:7) ആധുനിക കാലങ്ങ​ളിൽ, ഗവൺമെൻറ്‌ അധികാ​ര​ത്തി​നു പരിമി​തി​ക​ളു​ണ്ടെ​ന്നും എല്ലായി​ട​ത്തു​മുള്ള ജനങ്ങളും ഗവൺമെൻറു​ക​ളും പ്രകൃ​തി​നി​യ​മ​ത്തി​നു വിധേ​യ​രാ​ണെ​ന്നും പല നിയമ​ജ്ഞ​രും തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌.

3, 4. പ്രകൃ​തി​നി​യമം, വെളി​പ്പെ​ടു​ത്ത​പ്പെട്ട നിയമം, മനുഷ്യ​നി​യമം എന്നിവ സംബന്ധി​ച്ചു രസാവ​ഹ​മായ എന്ത്‌ അഭി​പ്രാ​യങ്ങൾ നടത്ത​പ്പെ​ട്ടി​രി​ക്കു​ന്നു?

3 ലോക​ത്തി​ലെ ആളുക​ളെ​ക്കു​റിച്ച്‌ എഴുതി​യ​പ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ പ്രകൃ​തി​നി​യ​മത്തെ പരാമർശി​ച്ചു: “ദൈവ​ത്തെ​ക്കു​റി​ച്ചു അറിയാ​കു​ന്നതു അവർക്കു വെളി​വാ​യി​രി​ക്കു​ന്നു; ദൈവം അവർക്കു വെളി​വാ​ക്കി​യ​ല്ലോ. അവന്റെ നിത്യ​ശ​ക്തി​യും ദിവ്യ​ത്വ​വു​മാ​യി അവന്റെ അദൃശ്യ​ല​ക്ഷ​ണങ്ങൾ ലോക​സൃ​ഷ്ടി​മു​തൽ അവന്റെ പ്രവൃ​ത്തി​ക​ളാൽ ബുദ്ധിക്കു തെളി​വാ​യി വെളി​പ്പെ​ട്ടു​വ​രു​ന്നു; അവർക്കു പ്രതി​വാ​ദ​മി​ല്ലാ​തി​രി​ക്കേ​ണ്ട​തി​ന്നു തന്നേ.” അവർ അതി​നോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ക​യാ​ണെ​ങ്കിൽ, പ്രകൃ​തി​നി​യമം ആ അവിശ്വാ​സി​ക​ളു​ടെ മനസ്സാ​ക്ഷി​കളെ സ്വാധീ​നി​ക്കു​ക​പോ​ലും ചെയ്യും. അതു​കൊ​ണ്ടു പൗലോസ്‌ കൂടു​ത​ലാ​യി ഇങ്ങനെ പറഞ്ഞു: “ന്യായ​പ്ര​മാ​ണ​മി​ല്ലാത്ത ജാതികൾ ന്യായ​പ്ര​മാ​ണ​ത്തി​ലു​ള്ളതു സ്വഭാ​വ​ത്താൽ ചെയ്യു​മ്പോൾ ന്യായ​പ്ര​മാ​ണ​മി​ല്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായ​പ്ര​മാ​ണം ആകുന്നു. അവരുടെ മനസ്സാ​ക്ഷി​കൂ​ടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാ​രങ്ങൾ തമ്മിൽ കുറ്റം ചുമത്തു​ക​യോ പ്രതി​വാ​ദി​ക്ക​യോ ചെയ്‌തു​കൊ​ണ്ടു അവർ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​താ​യി കാണി​ക്കു​ന്നു.”—റോമർ 1:19, 20; 2:14, 15.

4 18-ാം നൂറ്റാ​ണ്ടിൽ, വിഖ്യാത ആംഗലേയ നിയമ​ജ്ഞ​നായ വില്യം ബ്ലാക്‌സ്റ്റോൺ ഇപ്രകാ​ര​മെ​ഴു​തി: “മനുഷ്യ​വർഗ​ത്തോ​ളം പഴക്കമു​ള്ള​തും [പ്രായ​മു​ള്ള​തും] ദൈവം തന്നേ വെച്ചി​രി​ക്കു​ന്ന​തു​മായ പ്രകൃ​തി​യു​ടെ ഈ നിയമം [പ്രകൃ​തി​നി​യമം], കടപ്പാ​ടി​ന്റെ കാര്യ​ത്തിൽ മറ്റേതു നിയമ​ത്തെ​ക്കാ​ളും ശ്രേഷ്‌ഠ​മാണ്‌. അതു ഗോള​ത്തി​ലെ​ങ്ങും, എല്ലാ രാജ്യ​ങ്ങ​ളി​ലും, എല്ലായ്‌പോ​ഴും പ്രാബ​ല്യ​ത്തി​ലു​ള്ള​താണ്‌: ഏതെങ്കി​ലും മാനു​ഷ​നി​യ​മങ്ങൾ അതിനു വിരു​ദ്ധ​മാ​ണെ​ങ്കിൽ അവയ്‌ക്കു യാതൊ​രു സാധു​ത​യു​മില്ല.” ബൈബി​ളിൽ കാണ​പ്പെ​ടുന്ന “വെളി​പ്പെ​ടു​ത്ത​പ്പെട്ട നിയമ”ത്തെക്കു​റി​ച്ചു തുടർന്നു പറഞ്ഞ ബ്ലാക്‌സ്റ്റോൺ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഈ രണ്ട്‌ അടിസ്ഥാ​ന​ങ്ങളെ, അതായത്‌ പ്രകൃ​തി​നി​യ​മ​ത്തെ​യും വെളി​പ്പെ​ടു​ത്ത​പ്പെട്ട നിയമ​ത്തെ​യും ആണ്‌, എല്ലാ മാനു​ഷ​നി​യ​മ​ങ്ങ​ളും ആശ്രയി​ച്ചി​രി​ക്കു​ന്നത്‌; ഇവയ്‌ക്കു കടകവി​രു​ദ്ധ​മാ​യി വരാൻ ഒരു മനുഷ്യ​നി​യ​മ​ത്തെ​യും [അനുവ​ദി​ക്ക​രുത്‌].” മർക്കൊസ്‌ 12:17-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​പ്ര​കാ​രം, ദൈവ​ത്തെ​യും കൈസ​രെ​യും കുറിച്ച്‌ യേശു പറഞ്ഞതി​നോ​ടു ചേർച്ച​യി​ലാ​ണിത്‌. വ്യക്തമാ​യും, ക്രിസ്‌ത്യാ​നി​യിൽനി​ന്നു കൈസർക്ക്‌ ആവശ്യ​പ്പെ​ടാൻ കഴിയു​ന്ന​തി​നെ ദൈവം പരിമി​ത​പ്പെ​ടു​ത്തുന്ന മണ്ഡലങ്ങ​ളുണ്ട്‌. യേശു​വി​നെ​ക്കു​റി​ച്ചുള്ള പ്രസംഗം നിർത്താൻ സൻഹെ​ദ്രീം അപ്പോ​സ്‌ത​ല​ന്മാ​രോ​ടു കൽപ്പി​ച്ച​പ്പോൾ അവർ അത്തര​മൊ​രു മണ്ഡലത്തിൽ കയ്യേറ്റം നടത്തു​ക​യാ​ണു ചെയ്‌തത്‌. അതു​കൊണ്ട്‌, “ഞങ്ങൾ മനുഷ്യ​രെ​ക്കാൾ അധിക​മാ​യി ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കേ​ണ്ട​താണ്‌” എന്ന്‌ അപ്പോ​സ്‌ത​ല​ന്മാർ ഉചിത​മാ​യി​തന്നെ പ്രതി​ക​രി​ച്ചു.—പ്രവൃ​ത്തി​കൾ 5:28, 29, NW.

‘ദൈവ​ത്തി​നു​ള്ളത്‌’

5, 6. (എ) 1914-ലെ രാജ്യ​ത്തി​ന്റെ ജനനത്തി​ന്റെ വീക്ഷണ​ത്തിൽ, ക്രിസ്‌ത്യാ​നി​കൾ എന്തു മനസ്സിൽ വളരെ സൂക്ഷ്‌മ​ത​യോ​ടെ നിർത്തേ​ണ്ട​താണ്‌? (ബി) താൻ ഒരു ശുശ്രൂ​ഷ​ക​നാ​ണെ​ന്ന​തിന്‌ ഒരു ക്രിസ്‌ത്യാ​നി എങ്ങനെ തെളിവു നൽകും?

5 പ്രത്യേ​കിച്ച്‌ 1914 മുതൽ, സർവശ​ക്ത​നായ യഹോ​വ​യാം ദൈവം, ക്രിസ്‌തു​വി​ന്റെ മിശി​ഹൈക രാജ്യ​ത്തി​ലൂ​ടെ രാജാ​വാ​യി ഭരിക്കാൻ തുടങ്ങി​യ​പ്പോൾ മുതൽ, ദൈവ​ത്തി​നുള്ള കാര്യങ്ങൾ കൈസർക്കു കൊടു​ക്കാ​തി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. (വെളി​പ്പാ​ടു 11:15, 17) മുമ്പൊ​രി​ക്ക​ലും ഉണ്ടായി​രു​ന്നി​ട്ടി​ല്ലാ​ത്ത​വി​ധം, “ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി”ക്കാൻ ദൈവ​നി​യമം ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. (യോഹ​ന്നാൻ 17:16, NW) തങ്ങളുടെ ജീവദാ​താ​വായ ദൈവ​ത്തി​നു സമർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ, അവർ തങ്ങൾക്കു​ള്ള​വരല്ല എന്നു വ്യക്തമാ​യി പ്രകട​മാ​ക്കണം. (സങ്കീർത്തനം 100:2, 3) പൗലോസ്‌ എഴുതി​യ​തു​പോ​ലെ “നാം യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌.” (റോമർ 14:8, NW) മാത്രമല്ല, ഒരു ക്രിസ്‌ത്യാ​നി സ്‌നാ​പ​ന​മേൽക്കു​മ്പോൾ അയാൾ ഒരു ദൈവ​ശു​ശ്രൂ​ഷ​ക​നാ​യി നിയോ​ഗി​ക്ക​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, ‘ദൈവം ഞങ്ങളെ ശുശ്രൂ​ഷ​ക​ന്മാർ ആകുവാൻ പ്രാപ്‌ത​രാ​ക്കി’ എന്നു പൗലോ​സി​നെ​പ്പോ​ലെ അയാൾക്കു പറയാൻ കഴിയും.—2 കൊരി​ന്ത്യർ 3:5, 6.

6 “ഞാൻ എന്റെ ശുശ്രൂ​ഷയെ പുകഴ്‌ത്തു​ന്നു” എന്നും പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതു​ക​യു​ണ്ടാ​യി. (റോമർ 11:14) തീർച്ച​യാ​യും നാമും അങ്ങനെ​തന്നെ ചെയ്യണം. ശുശ്രൂ​ഷ​യി​ലെ നമ്മുടെ പങ്കുപറ്റൽ മുഴു​സ​മ​യ​മാ​കട്ടെ, കുറച്ചു സമയമാ​കട്ടെ നമ്മെ യഹോ​വ​ത​ന്നെ​യാ​ണു നമ്മുടെ ശുശ്രൂ​ഷ​യ്‌ക്കു നിയമി​ച്ചി​രി​ക്കു​ന്ന​തെന്നു നാം മനസ്സിൽ പിടി​ക്കണം. (2 കൊരി​ന്ത്യർ 2:17) ചിലർ നമ്മുടെ നിലപാ​ടി​നെ ചോദ്യം ചെയ്‌തേ​ക്കാ​മെ​ന്നു​ള്ള​തു​കൊണ്ട്‌, സമർപ്പി​ച്ചു സ്‌നാ​പ​ന​മേറ്റ ഓരോ ക്രിസ്‌ത്യാ​നി​യും താൻ യഥാർഥ​ത്തിൽ സുവാർത്ത​യു​ടെ ശുശ്രൂ​ഷ​ക​നാ​ണെ​ന്നു​ള്ള​തി​നു സ്‌പഷ്ട​വും വസ്‌തു​നി​ഷ്‌ഠ​വു​മായ തെളിവു നൽകാൻ ഒരുങ്ങി​യി​രി​ക്കണം. (1 പത്രൊസ്‌ 3:15) അയാളു​ടെ നടത്തയി​ലും ശുശ്രൂ​ഷ​യു​ടെ തെളിവു ലഭിക്കണം. ദൈവ​ത്തി​ന്റെ ഒരു ശുശ്രൂ​ഷ​ക​നെന്ന നിലയിൽ ക്രിസ്‌ത്യാ​നി ശുദ്ധമായ ധാർമിക നിലവാ​രങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആചരി​ക്കു​ക​യും വേണം, കുടും​ബ​ത്തി​ന്റെ ഐക്യം ഉയർത്തി​പ്പി​ടി​ക്കണം, സത്യസ​ന്ധ​നാ​യി​രി​ക്കണം, ക്രമസ​മാ​ധാ​ന​ത്തോട്‌ ആദരവു കാണി​ക്കണം. (റോമർ 12:17, 18; 1 തെസ്സ​ലൊ​നീ​ക്യർ 5:15) ഒരു ക്രിസ്‌ത്യാ​നി​ക്കു ദൈവ​ത്തോ​ടുള്ള അയാളു​ടെ ബന്ധവും ദിവ്യ നിയുക്ത ശുശ്രൂ​ഷ​യു​മാ​ണു ജീവി​ത​ത്തി​ലെ സർവ​പ്ര​ധാന കാര്യങ്ങൾ. കൈസ​രു​ടെ ഉത്തരവി​ങ്കൽ അയാൾക്ക്‌ ഉപേക്ഷി​ക്കാ​വുന്ന കാര്യ​ങ്ങളല്ല ഇവ. വ്യക്തമാ​യും, അവയെ “ദൈവ​ത്തി​ന്നുള്ള” കാര്യ​ങ്ങ​ളു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തേ​ണ്ട​താണ്‌.

‘കൈസർക്കു​ള്ളത്‌’

7. നികു​തി​കൾ കൊടു​ക്കു​ന്നതു സംബന്ധി​ച്ചു യഹോ​വ​യു​ടെ സാക്ഷി​കൾക്കുള്ള സത്‌പേര്‌ എന്താണ്‌?

7 തങ്ങൾ “ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു,” ഗവൺമെൻറ്‌ ഭരണാ​ധി​കാ​രി​കൾക്ക്‌, “കീഴടങ്ങ”ണമെന്നു യഹോ​വ​യു​ടെ സാക്ഷി​കൾക്ക​റി​യാം. (റോമർ 13:1) അതു​കൊണ്ട്‌, കൈസർ അഥവാ രാഷ്ട്രം നിയമാ​നു​സൃ​ത​മായ കാര്യങ്ങൾ ആവശ്യ​പ്പെ​ടു​മ്പോൾ ആ ആവശ്യങ്ങൾ നിറ​വേ​റ്റാൻ അവരുടെ ബൈബിൾ പരിശീ​ലിത മനസ്സാക്ഷി അവരെ അനുവ​ദി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യിൽ നികു​തി​യ​ട​യ്‌ക്കു​ന്ന​വ​രിൽ ഏറ്റവും മാതൃ​കാ​യോ​ഗ്യ​രാ​യ​വ​രു​ടെ കൂട്ടത്തിൽപ്പെ​ടു​ന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾ. ജർമനി​യി​ലെ ഒരു പത്രമായ മ്യൂങ്ക്‌നെർ മെർക്കർ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഈ ഫെഡറൽ റിപ്പബ്ലി​ക്കിൽ ഏറ്റവു​മ​ധി​കം സത്യസ​ന്ധ​രും ഏറ്റവു​മ​ധി​കം നിഷ്‌ഠ​യോ​ടെ നികുതി കൊടു​ക്കു​ന്ന​വ​രും അവരാണ്‌.” ഇറ്റലി​യിൽ ലാ സ്റ്റാമ്പ നിരീ​ക്ഷി​ച്ചത്‌ ഇപ്രകാ​ര​മാണ്‌: “ആർക്കെ​ങ്കി​ലും അഭില​ഷി​ക്കാൻ കഴിയുന്ന ഏറ്റവും വിശ്വ​സ്‌ത​രാ​ണവർ [യഹോ​വ​യു​ടെ സാക്ഷികൾ]: അവർ നികുതി വെട്ടി​ക്കു​ക​യോ തങ്ങളുടെ സ്വന്തം ലാഭത്തി​നു വേണ്ടി അസൗക​ര്യ​പ്ര​ദ​മായ നിയമങ്ങൾ മറിക​ട​ക്കു​ക​യോ ചെയ്യു​ന്നില്ല.” യഹോ​വ​യു​ടെ ദാസന്മാർ ഇതു ചെയ്യു​ന്നതു തങ്ങളുടെ ‘മനസ്സാക്ഷി നിമി​ത്ത​മാണ്‌.’—റോമർ 13:5, 6.

8. നാം കൈസർക്കു കടപ്പെ​ട്ടി​രി​ക്കു​ന്നതു പണപര​മായ നികു​തി​ക​ളിൽ മാത്രം പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നു​വോ?

8 ‘കൈസർക്കു​ള്ളത്‌’ നികു​തി​കൾ കൊടു​ക്കു​ന്ന​തിൽ മാത്രം പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നു​വോ? ഇല്ല. ഭയവും ബഹുമാ​ന​വും പോലുള്ള മറ്റു കാര്യ​ങ്ങ​ളും പൗലോസ്‌ പട്ടിക​പ്പെ​ടു​ത്തി. മത്തായി​യു​ടെ സുവി​ശേ​ഷ​ത്തെ​ക്കു​റി​ച്ചുള്ള വിമർശ​നാ​ത്മക, വിശദീ​കരണ പരാമർശ​ഗ്ര​ന്ഥ​ത്തിൽ (ഇംഗ്ലീഷ്‌) ജർമൻ പണ്ഡിത​നായ ഹൈൻറിക്ക്‌ മേയർ ഇപ്രകാ​ര​മെ​ഴു​തി: “[കൈസർക്കുള്ള കാര്യങ്ങ]ളിൽ . . . പൊതു നികുതി മാത്ര​മേ​യു​ള്ളു​വെന്നു നാം മനസ്സി​ലാ​ക്ക​രുത്‌, പിന്നെ​യോ കൈസ​രു​ടെ നിയമ​പ​ര​മായ ഭരണാ​ധി​കാ​രം അർഹി​ക്കുന്ന സകലതും അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.” കടപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കിൽ ക്രിസ്‌ത്യാ​നി നികു​തി​കൾ കൊടു​ക്കു​മെ​ന്നും “അതു​പോ​ലെ ദൈവ​ത്തി​നുള്ള കാര്യങ്ങൾ കൈസർക്കു കൊടു​ക്കാൻ നിർബ​ന്ധി​ക്ക​പ്പെ​ടാ​ത്ത​പക്ഷം മറ്റെല്ലാ രാഷ്ട്ര​ക​ട​മ​ക​ളും അംഗീ​ക​രി​ക്കു​മാ​യി​രു​ന്നു​വെ​ന്നും” ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഉദയം (ഇംഗ്ലീഷ്‌) എന്ന കൃതി​യിൽ ചരി​ത്ര​കാ​ര​നായ ഇ. ഡബ്ലിയു. ബാൻസ്‌ അഭി​പ്രാ​യ​പ്പെട്ടു.

9, 10. കൈസർക്കു കടപ്പെ​ട്ടി​രി​ക്കു​ന്നതു കൊടു​ക്കു​ന്നതു സംബന്ധിച്ച്‌ ഒരു ക്രിസ്‌ത്യാ​നിക്ക്‌ എന്തു വൈമു​ഖ്യ​മു​ണ്ടാ​യേ​ക്കാം, എന്നാൽ ഏതു വസ്‌തു​തകൾ മനസ്സിൽ പിടി​ക്കേ​ണ്ട​തുണ്ട്‌?

9 ദൈവ​ത്തിന്‌ ഉചിത​മാ​യി അവകാ​ശ​പ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ​മേൽ കടന്നാ​ക്ര​മണം നടത്താതെ രാഷ്ട്ര​ത്തിന്‌ എന്തെല്ലാം ആവശ്യ​പ്പെ​ടാ​വു​ന്ന​താണ്‌? നികു​തി​ക​ളു​ടെ രൂപത്തിൽ കൈസർക്കു നിയമ​പ​ര​മാ​യി പണം നൽകു​ക​യ​ല്ലാ​തെ വേറൊ​ന്നും നൽകാ​നി​ല്ലെന്നു ചിലർക്കു തോന്നി​യി​ട്ടുണ്ട്‌. ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കാ​വുന്ന സമയം കൈസർക്കു നൽകേ​ണ്ടി​വ​രു​ന്ന​തിൽ അവർക്കു തീർച്ച​യാ​യും അസ്വസ്ഥത തോന്നു​ന്നു. നാം ‘പൂർണ ഹൃദയ​ത്തോ​ടും ദേഹി​യോ​ടും മനസ്സോ​ടും ശക്തി​യോ​ടും കൂടെ യഹോ​വയെ സ്‌നേ​ഹി​ക്കണ’മെന്നതു സത്യമാ​യി​രി​ക്കെ, നമ്മുടെ വിശുദ്ധ സേവന​ത്തി​ലൊ​ഴി​കെ​യുള്ള മറ്റു കാര്യ​ങ്ങ​ളിൽ സമയം ചെലവ​ഴി​ക്കാൻ യഹോവ തീർച്ച​യാ​യും പ്രതീ​ക്ഷി​ക്കു​ന്നു. (മർക്കോസ്‌ 12:30, NW; ഫിലി​പ്പി​യർ 3:3) ഉദാഹ​ര​ണ​ത്തിന്‌, ഒരു വിവാ​ഹിത ക്രിസ്‌ത്യാ​നി തന്റെ വിവാഹ ഇണയെ സന്തോ​ഷി​പ്പി​ക്കാൻ സമയം ചെലവ​ഴി​ക്ക​ണ​മെന്ന്‌ ഉപദേശിക്കപ്പെട്ടിരിക്കുന്നു. അത്തരം പ്രവർത്ത​നങ്ങൾ തെറ്റല്ല, എന്നാൽ അവ “കർത്താ​വി​ന്നു​ള്ളതു” അല്ല, മറിച്ച്‌ “ലോക​ത്തി​ന്നു​ള്ളതു” ആണ്‌ എന്നു അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രസ്‌താ​വി​ക്കു​ന്നു.—1 കൊരി​ന്ത്യർ 7:32-34; 1 തിമൊ​ഥെ​യൊസ്‌ 5:8 താരത​മ്യം ചെയ്യുക.

10 കൂടു​ത​ലാ​യി, നികു​തി​കൾ ‘കൊടു​ക്കാൻ’ ക്രിസ്‌തു തന്റെ അനുഗാ​മി​കളെ അധികാ​ര​പ്പെ​ടു​ത്തി, യഹോ​വ​യ്‌ക്കു സമർപ്പി​ത​മായ സമയം ഉപയോ​ഗി​ക്കു​ന്നത്‌ അതിൽ തീർച്ച​യാ​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു—കാരണം, നമ്മുടെ മുഴു ജീവി​ത​വും അവനു സമർപ്പി​ത​മാണ്‌. ഒരു രാജ്യത്ത്‌, വരുമാ​ന​ത്തി​ന്റെ 33 ശതമാ​ന​മാ​ണു (ചില രാജ്യ​ങ്ങ​ളിൽ അതു കൂടു​ത​ലാണ്‌) കൊടു​ക്കേണ്ട ശരാശരി നികു​തി​യെ​ങ്കിൽ, ഒരു ശരാശരി ജോലി​ക്കാ​രൻ നാലു​മാ​സത്തെ തന്റെ സമ്പാദ്യം പ്രതി​വർഷം രാജ്യ​ത്തി​ന്റെ ഖജനാ​വി​ലേക്കു കൊടു​ക്കു​ന്നു എന്നാണ്‌ അതിന്റെ അർഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരുവന്റെ തൊഴിൽ ആയുസ്സി​ന്റെ അവസാനം ശരാശരി തൊഴി​ലാ​ളി “കൈസർ” ആവശ്യ​പ്പെ​ടുന്ന നികു​തി​പ്പണം ഉണ്ടാക്കാൻ ഏതാണ്ട്‌ 15 വർഷം ജോലി ചെയ്‌തു​ക​ഴി​ഞ്ഞി​രി​ക്കും എന്നാണ്‌. വിദ്യാ​ഭ്യാ​സ​ത്തി​ന്റെ കാര്യ​വും പരിചി​ന്തി​ക്കുക. ചുരു​ങ്ങിയ നിർദിഷ്ട വർഷങ്ങൾ മാതാ​പി​താ​ക്കൾ കുട്ടി​കളെ സ്‌കൂ​ളിൽ വിടണ​മെന്നു മിക്ക രാജ്യ​ങ്ങ​ളി​ലെ​യും നിയമം ആവശ്യ​പ്പെ​ടു​ന്നു. നിർദിഷ്ട അധ്യയന വർഷങ്ങ​ളു​ടെ എണ്ണം രാജ്യ​ങ്ങൾതോ​റും വ്യത്യ​സ്‌ത​മാണ്‌. മിക്ക സ്ഥലങ്ങളി​ലും അതു ഗണ്യമായ ഒരു കാലയ​ള​വാണ്‌. അത്തരം വിദ്യാ​ഭ്യാ​സം പ്രയോ​ജ​ന​ക​ര​മാ​ണെ​ന്നതു സത്യമാണ്‌. എന്നാൽ കുട്ടി​യു​ടെ ആയുഷ്‌കാ​ല​ത്തി​ന്റെ ഏതു ഭാഗം ഈ വിധത്തിൽ ചെലവ​ഴി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​ന്നതു കൈസ​രാണ്‌, ക്രിസ്‌തീയ മാതാ​പി​താ​ക്കൾ കൈസ​രു​ടെ തീരു​മാ​ന​ത്തി​നു വഴങ്ങുന്നു.

നിർബ​ന്ധിത സൈനിക സേവനം

11, 12. (എ) പല ദേശങ്ങ​ളി​ലും കൈസർ എന്ത്‌ ആവശ്യ​മാ​ണു വെക്കു​ന്നത്‌? (ബി) സൈനി​ക​സേ​വ​നത്തെ ആദിമ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

11 ചില രാജ്യ​ങ്ങ​ളിൽ കൈസർ വെക്കുന്ന മറ്റൊ​രാ​വ​ശ്യ​മാ​ണു നിർബ​ന്ധിത സൈനിക സേവനം. ഇരുപ​താം നൂറ്റാ​ണ്ടിൽ, യുദ്ധകാ​ലത്തു മിക്ക രാജ്യ​ങ്ങ​ളും സമാധാ​ന​സ​മ​യ​ങ്ങ​ളിൽ ചില രാജ്യ​ങ്ങ​ളും ഈ ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഫ്രാൻസിൽ ഈ കടപ്പാ​ടി​നെ അനേക വർഷങ്ങ​ളോ​ളം രക്തനി​കു​തി എന്നു വിളി​ച്ചി​രു​ന്നു, രാഷ്ട്ര​ത്തി​നു വേണ്ടി ജീവൻ കൊടു​ക്കാൻ ഓരോ ചെറു​പ്പ​ക്കാ​ര​നും തയ്യാറാ​യി​രി​ക്ക​ണ​മെ​ന്നാണ്‌ അതിന്റെ അർഥം. യഹോ​വ​യ്‌ക്കു സമർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വർക്കു മനസ്സാ​ക്ഷി​പൂർവം കൊടു​ക്കാൻ കഴിയുന്ന എന്തെങ്കി​ലു​മാ​ണോ ഇത്‌? ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ഈ കാര്യത്തെ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

12 ആദിമ​കാ​ലത്തെ ക്രിസ്‌ത്യാ​നി​കൾ നല്ല പൗരന്മാ​രാ​യി​രി​ക്കാൻ ശ്രമി​ച്ച​പ്പോൾതന്നെ, മറ്റൊ​രാ​ളു​ടെ ജീവൻ ഒടുക്കു​ന്ന​തിൽനി​ന്നോ രാഷ്ട്ര​ത്തി​നു വേണ്ടി തങ്ങളുടെ സ്വന്തം ജീവൻ ബലിയർപ്പി​ക്കു​ന്ന​തിൽനി​ന്നോ അവരുടെ വിശ്വാ​സം അവരെ തടഞ്ഞു. മതവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “മനുഷ്യ​ജീ​വനെ ഹനിക്കു​ന്ന​തിൽനി​ന്നു ക്രിസ്‌ത്യാ​നി​കൾ വിലക്ക​പ്പെ​ട്ടി​രു​ന്ന​താ​യി തെർത്തു​ല്യൻ, ഓറിജൻ തുടങ്ങി​യ​വ​രുൾപ്പെ​ടെ​യുള്ള ആദിമ സഭാ പിതാ​ക്ക​ന്മാർ സ്ഥിരീ​ക​രി​ച്ചു, റോമൻ സൈന്യ​ത്തിൽനിന്ന്‌ അവരെ തടഞ്ഞ ഒരു തത്ത്വമാ​യി​രു​ന്നു ഇത്‌.” പുരാതന സഭയും ലോക​വും (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ പ്രൊ​ഫസർ സി. ജെ. കാഡൂ ഇങ്ങനെ എഴുതു​ന്നു: “ചുരു​ങ്ങി​യ​പക്ഷം, മാർക്കസ്‌ ഔറീ​ലി​യ​സി​ന്റെ [പൊ.യു. 161-180] ഭരണം​വരെ, സ്‌നാ​പ​ന​ത്തി​നു​ശേഷം ഒരു ക്രിസ്‌ത്യാ​നി​യും പട്ടാള​ക്കാ​ര​നാ​കു​മാ​യി​രു​ന്നില്ല.”

13. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലുള്ള മിക്കവ​രും സൈനി​ക​സേ​വ​നത്തെ ആദിമ ക്രിസ്‌ത്യാ​നി​കൾ വീക്ഷി​ച്ച​തു​പോ​ലെ വീക്ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

13 ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളിൽപ്പെട്ട അംഗങ്ങൾ കാര്യ​ങ്ങളെ ഈ വിധത്തിൽ വീക്ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? നാലാം നൂറ്റാ​ണ്ടിൽ സംഭവിച്ച ഒരു സമൂല പരിവർത്തനം നിമി​ത്ത​മാ​യി​രു​ന്നു അത്‌. ക്രിസ്‌തീയ സമിതി​ക​ളു​ടെ ചരിത്രം (ഇംഗ്ലീഷ്‌) എന്ന കത്തോ​ലി​ക്കാ കൃതി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “പുറജാ​തീയ ചക്രവർത്തി​മാ​രു​ടെ കീഴി​ലു​ണ്ടാ​യി​രുന്ന . . . പല ക്രിസ്‌ത്യാ​നി​കൾക്കും സൈനി​ക​സേ​വ​ന​ത്തോ​ടുള്ള ബന്ധത്തിൽ മതപര​മായ ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു, അവർ തീർച്ച​യാ​യും ആയുധ​ങ്ങ​ളേ​ന്താൻ കൂട്ടാ​ക്കി​യില്ല, അല്ലെങ്കിൽ സൈന്യ​ത്തിൽനിന്ന്‌ ഒളി​ച്ചോ​ടി. [പൊ.യു. 314-ൽ എയേഴ്‌സിൽ നടത്തിയ] സുന്നഹ​ദോസ്‌, കോൺസ്റ്റ​ന്റൈൻ ആവിഷ്‌ക​രിച്ച മാറ്റങ്ങൾ പരിചി​ന്തി​ച്ച​പ്പോൾ, ക്രിസ്‌ത്യാ​നി യുദ്ധത്തിൽ സേവി​ക്ക​ണ​മെന്ന കടമ മുന്നോ​ട്ടു​വെച്ചു, . . . കാരണം ക്രിസ്‌ത്യാ​നി​ക​ളോ​ടു സൗഹൃ​ദ​ഭാ​വ​മുള്ള ഒരു പ്രഭു​വി​ന്റെ കീഴിൽ സഭ രാഷ്ട്ര​വു​മാ​യി സമാധാ​ന​ത്തി​ലാണ്‌ (ഇൻ പാച്ചേ).” ചിലർ മനസ്സാ​ക്ഷി​പ​ര​മാ​യി വിസമ്മ​ത​മു​ള്ള​വ​രു​ടെ നിലപാ​ടു കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും, യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കളെ ത്യജി​ച്ച​തി​ന്റെ ഫലമായി, അന്നുമു​തൽ ഇന്നുവരെ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​ക​വർഗം, രാഷ്ട്ര​ങ്ങ​ളു​ടെ സൈന്യ​ങ്ങ​ളിൽ സേവി​ക്കാൻ തങ്ങളുടെ ആടുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു.

14, 15. (എ) ഏതെല്ലാം അടിസ്ഥാ​ന​ങ്ങ​ളി​ലാ​ണു ചില സ്ഥലങ്ങളി​ലുള്ള ക്രിസ്‌ത്യാ​നി​കൾ സൈനിക സേവന​ത്തിൽനി​ന്നുള്ള ഇളവ്‌ അവകാ​ശ​പ്പെ​ടു​ന്നത്‌? (ബി) ഇളവ്‌ ലഭ്യമ​ല്ലാ​ത്തി​ടത്ത്‌, സൈനി​ക​സേ​വ​ന​ത്തി​ന്റെ കാര്യ​ത്തിൽ ശരിയായ തീരു​മാ​നം ചെയ്യാൻ ഒരു ക്രിസ്‌ത്യാ​നി​യെ ഏതെല്ലാം തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ സഹായി​ക്കും?

14 ഇക്കാര്യ​ത്തിൽ ഭൂരി​പ​ക്ഷത്തെ അനുക​രി​ക്കാൻ ഇന്നു ക്രിസ്‌ത്യാ​നി​കൾക്കു കടപ്പാ​ടു​ണ്ടോ? ഇല്ല. മതശു​ശ്രൂ​ഷ​കർക്കു സൈനി​ക​സേ​വ​ന​ത്തിൽനിന്ന്‌ ഇളവു നൽകുന്ന രാജ്യത്തു ജീവി​ക്കുന്ന സമർപ്പി​ച്ചു സ്‌നാ​പ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഈ കരുതൽ ഉപയോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. കാരണം, വാസ്‌ത​വ​ത്തിൽ അയാൾ ഒരു ശുശ്രൂ​ഷ​ക​നാണ്‌. (2 തിമൊ​ഥെ​യൊസ്‌ 4:5) ഐക്യ​നാ​ടു​ക​ളും ഓസ്‌​ട്രേ​ലി​യ​യും ഉൾപ്പെടെ അനേകം രാജ്യങ്ങൾ യുദ്ധസ​മ​യ​ത്തു​പോ​ലും അത്തരം ഇളവുകൾ നൽകി​യി​ട്ടുണ്ട്‌. സമാധാ​ന​സ​മ​യത്ത്‌, നിർബ​ന്ധിത സൈനി​ക​സേ​വ​ന​മുള്ള പല ദേശങ്ങ​ളി​ലും മതശു​ശ്രൂ​ഷ​ക​രെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇളവു ലഭിച്ചി​ട്ടുണ്ട്‌. അങ്ങനെ തങ്ങളുടെ പൊതു​സേ​വ​ന​ത്താൽ അവർക്കു തുടർന്നും ആളുകളെ സഹായി​ക്കാ​വു​ന്ന​താണ്‌.

15 മതശു​ശ്രൂ​ഷ​കർക്ക്‌ ഇളവു നൽകാത്ത രാജ്യ​ത്താ​ണു ക്രിസ്‌ത്യാ​നി ജീവി​ക്കു​ന്ന​തെ​ങ്കി​ലോ? അപ്പോൾ തന്റെ ബൈബിൾ പരിശീ​ലിത മനസ്സാ​ക്ഷി​യെ അനുസ​രി​ച്ചു​കൊ​ണ്ടു വ്യക്തി​പ​ര​മായ ഒരു തീരു​മാ​നം അയാൾ കൈ​ക്കൊ​ള്ളേ​ണ്ട​തുണ്ട്‌. (ഗലാത്യർ 6:5) കൈസ​രു​ടെ അധികാ​രം കണക്കി​ലെ​ടു​ക്കു​മ്പോൾതന്നെ, താൻ യഹോ​വ​യ്‌ക്കു കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ അയാൾ അവധാ​ന​പൂർവം വിലയി​രു​ത്തും. (സങ്കീർത്തനം 36:9; 116:12-14; പ്രവൃ​ത്തി​കൾ 17:28) ഒരു യഥാർഥ ക്രിസ്‌ത്യാ​നി​യു​ടെ അടയാളം തന്റെ സഹവി​ശ്വാ​സി​ക​ളോ​ടുള്ള, മറ്റു ദേശങ്ങ​ളിൽ ജീവി​ക്കു​ക​യോ മറ്റു വർഗങ്ങ​ളിൽ പെട്ടവ​രോ ആയവ​രോ​ടുള്ള, സ്‌നേ​ഹ​മാ​ണെന്നു ക്രിസ്‌ത്യാ​നി ഓർക്കും. (യോഹ​ന്നാൻ 13:34, 35; 1 പത്രൊസ്‌ 2:17) കൂടു​ത​ലാ​യി, യെശയ്യവു 2:2-4; മത്തായി 26:52; റോമർ 12:18; 14:19; 2 കൊരി​ന്ത്യർ 10:4; എബ്രായർ 12:14 തുടങ്ങിയ ഭാഗങ്ങ​ളിൽ കാണുന്ന തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ അയാൾ മറക്കു​ക​യില്ല.

പൊതു​ജന സേവനം

16. ചില ദേശങ്ങ​ളിൽ, സൈനി​ക​സേ​വനം സ്വീക​രി​ക്കാ​ത്ത​വ​രിൽനി​ന്നു സൈനി​കേ​ത​ര​മായ എന്തു സേവന​മാ​ണു കൈസർ ആവശ്യ​പ്പെ​ടു​ന്നത്‌?

16 എന്നിരു​ന്നാ​ലും, മതശു​ശ്രൂ​ഷ​കർക്ക്‌ ഇളവുകൾ അനുവ​ദി​ക്കാ​തി​രി​ക്കു​ന്നെ​ങ്കി​ലും, ചില വ്യക്തികൾ സൈനിക സേവന​ത്തോട്‌ എതിർത്തേ​ക്കാ​മെന്നു സമ്മതി​ക്കുന്ന രാജ്യ​ങ്ങ​ളുണ്ട്‌. മനസ്സാ​ക്ഷി​ബോ​ധ​മുള്ള അത്തരം വ്യക്തി​കളെ സൈനി​ക​സേ​വ​ന​ത്തി​നു നിർബ​ന്ധി​ക്കാ​തി​രി​ക്കു​ന്ന​തി​നുള്ള കരുതൽ അത്തരം നാടു​ക​ളിൽ പലതി​ലു​മുണ്ട്‌. ചില സ്ഥലങ്ങളിൽ, സമൂഹ​ത്തിന്‌ ഉപയോ​ഗ​പ്ര​ദ​മായ ജോലി പോലുള്ള നിർബ​ന്ധിത പൊതു​സേ​വനം സൈനി​കേതര ദേശീയ സേവന​മാ​യി കരുത​പ്പെ​ടു​ന്നു. അത്തരം സേവനം ഒരു സമർപ്പിത ക്രിസ്‌ത്യാ​നിക്ക്‌ ഏറ്റെടു​ക്കാൻ സാധി​ക്കു​മോ? ഇവി​ടെ​യും, സ്‌നാ​പ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി തന്റെ ബൈബിൾ പരിശീ​ലിത മനസ്സാ​ക്ഷി​യു​ടെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​ന​മെ​ടു​ക്കണം.

17. സൈനി​കേതര പൊതു​ജ​ന​സേ​വ​ന​ത്തി​നു ബൈബിൾപ​ര​മായ ഒരു മുൻ മാതൃ​ക​യു​ണ്ടോ?

17 ബൈബിൾ കാലങ്ങ​ളിൽ നിർബ​ന്ധിത സേവനം ആചരി​ച്ചി​രു​ന്ന​താ​യി കാണുന്നു. ഒരു ചരി​ത്ര​ഗ്രന്ഥം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “യഹൂദ്യ​യി​ലെ നിവാ​സി​ക​ളിൽനി​ന്നു നികു​തി​ക​ളും കടപ്പെ​ട്ടി​രുന്ന സംഗതി​ക​ളും വാങ്ങി​യി​രു​ന്നതു കൂടാതെ, കൂലി​യി​ല്ലാ​വേ​ല​യും [പൊതു അധികാ​രി​കൾ കൂലി​യി​ല്ലാ​തെ ചെയ്യി​പ്പി​ച്ചി​രുന്ന വേല] ഉണ്ടായി​രു​ന്നു. ഇതു പൂർവ​ദേ​ശത്തെ ഒരു പുരാ​ത​നാ​ചാ​ര​മാ​യി​രു​ന്നു, ഗ്രീക്കു, റോമൻ അധികാ​രി​കൾ അതു തുടർന്നു നിലനിർത്തു​ക​യും ചെയ്‌തു. . . . അത്‌ എത്ര വ്യാപ​ക​മാ​യി​രു​ന്നു​വെന്നു കാട്ടി​ക്കൊ​ണ്ടു യഹൂദ​യി​ലെ കൂലി​യി​ല്ലാ​വേ​ല​യു​ടെ ഉദാഹ​ര​ണങ്ങൾ പുതിയ നിയമ​വും രേഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌. ഈ ആചാര​ത്തോ​ടുള്ള ചേർച്ച​യിൽ യേശു​വി​ന്റെ കുരിശ്‌ [ദണ്ഡനസ്‌തം​ഭം] ചുമക്കാൻ കുറേ​ന​ക്കാ​ര​നായ ശീമോ​നെ പട്ടാള​ക്കാർ നിർബ​ന്ധി​ച്ചു (മത്തായി 5:41; 27:32; മർക്കൊസ്‌ 15:21; ലൂക്കൊസ്‌ 23:26).”

18. സൈനി​കേ​ത​ര​വും മതേത​ര​വു​മായ ഏതു സാമൂ​ഹിക സേവന​വി​ധ​ങ്ങ​ളോ​ടാ​ണു യഹോ​വ​യു​ടെ സാക്ഷികൾ കൂടെ​ക്കൂ​ടെ സഹകരി​ക്കു​ന്നത്‌?

18 സമാന​മാ​യി, പലതരം സാമൂ​ഹിക സേവന​ങ്ങ​ളിൽ പങ്കുപ​റ്റാൻ രാഷ്ട്ര​മോ പ്രാ​ദേ​ശിക അധികാ​രി​ക​ളോ ചില രാജ്യ​ങ്ങ​ളി​ലെ പൗരന്മാ​രോട്‌ ഇന്ന്‌ ആവശ്യ​പ്പെ​ടു​ന്നു. ചില​പ്പോൾ ഇതു കിണറു​കൾ കുഴി​ക്കു​ന്ന​തോ റോഡു​കൾ നിർമി​ക്കു​ന്ന​തോ പോലുള്ള പ്രത്യേക ജോലി​യാണ്‌; മറ്റു ചില​പ്പോൾ റോഡു​ക​ളോ സ്‌കൂ​ളു​ക​ളോ ആശുപ​ത്രി​ക​ളോ വൃത്തി​യാ​ക്കു​ന്ന​തിൽ വാരം​തോ​റും പങ്കുപ​റ്റു​ന്ന​തു​പോ​ലെ ക്രമമായ അടിസ്ഥാ​ന​ത്തി​ലുള്ള ജോലി​യാണ്‌ അത്‌. അത്തരം പൊതു​സേ​വനം സമൂഹ​ത്തി​ന്റെ നന്മയ്‌ക്കു വേണ്ടി ആയിരി​ക്കു​ക​യും വ്യാജ​മ​ത​വു​മാ​യി ബന്ധമി​ല്ലാ​ത്ത​തോ മറ്റേ​തെ​ങ്കി​ലും വിധത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മനസ്സാ​ക്ഷിക്ക്‌ എതിര​ല്ലാ​ത്ത​തോ ആണെങ്കിൽ, അവർ മിക്ക​പ്പോ​ഴും വഴങ്ങി​ക്കൊ​ടു​ത്തി​ട്ടുണ്ട്‌. (1 പത്രൊസ്‌ 2:13-15) ഇതു പലപ്പോ​ഴും നല്ലൊരു സാക്ഷ്യ​ത്തിൽ കലാശി​ക്കു​ക​യും സാക്ഷികൾ ഗവൺമെൻറു​വി​രു​ദ്ധ​രെന്നു വ്യാജ​മാ​യി ആരോ​പി​ക്കു​ന്ന​വരെ നിശബ്ദ​രാ​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌.—മത്തായി 10:18 താരത​മ്യം ചെയ്യുക.

19. ഒരു കാലയ​ള​വി​ലേക്കു സൈനി​കേ​ത​ര​മായ ദേശീയ സേവനം നിർവ​ഹി​ക്കാൻ കൈസർ ആവശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കിൽ ക്രിസ്‌ത്യാ​നി അക്കാര്യ​ത്തെ എങ്ങനെ സമീപി​ക്കണം?

19 എന്നിരു​ന്നാ​ലും, ജനായത്ത രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ ദേശീയ സേവന​ത്തി​ന്റെ ഭാഗമാ​യി ഒരു നിശ്ചിത സമയ​ത്തേക്കു പൊതു​സേ​വനം ചെയ്യണ​മെന്നു രാഷ്ട്രം ക്രിസ്‌ത്യാ​നി​യോട്‌ ആവശ്യ​പ്പെ​ടു​ന്നെ​ങ്കി​ലോ? ഇവി​ടെ​യും ക്രിസ്‌ത്യാ​നി അറിവിൻപ്ര​കാ​ര​മുള്ള മനസ്സാ​ക്ഷി​യെ അടിസ്ഥാ​ന​മാ​ക്കി സ്വന്തം തീരു​മാ​നം കൈ​ക്കൊ​ള്ളണം. “നാം എല്ലാവ​രും ദൈവ​ത്തി​ന്റെ ന്യായാ​സ​ന​ത്തി​ന്നു മുമ്പാകെ നില്‌ക്കേ​ണ്ടി​വ​രും.” (റോമർ 14:10) കൈസ​രു​ടെ ഒരു വ്യവസ്ഥയെ അഭിമു​ഖീ​ക​രി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ ഇക്കാര്യം പ്രാർഥ​നാ​പൂർവം പഠിക്കു​ക​യും അതേക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും വേണം. a ഇക്കാര്യ​ത്തെ​ക്കു​റി​ച്ചു സഭയിലെ പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളു​മാ​യി സംസാ​രി​ക്കു​ന്ന​തും ജ്ഞാനമാ​യി​രി​ക്കും. അതിനു​ശേഷം, വ്യക്തി​പ​ര​മായ ഒരു തീരു​മാ​നം കൈ​ക്കൊ​ള്ളാ​വു​ന്ന​താണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 2:1-5; ഫിലി​പ്പി​യർ 4:5.

20. സൈനി​കേതര ദേശീയ പൊതു​സേ​വ​ന​ത്തി​ന്റെ കാര്യ​ത്തിൽ കാര്യ​കാ​രണ സഹിതം ചിന്തി​ക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ സഹായി​ക്കുന്ന ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു തത്ത്വങ്ങ​ളും ഏവ?

20 അത്തരം ഗവേഷ​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോൾ, ക്രിസ്‌ത്യാ​നി​കൾ അനേകം ബൈബിൾ തത്ത്വങ്ങൾ പരിചി​ന്തി​ക്കും. നാം ‘വാഴ്‌ച​ക​ളെ​യും അധികാ​രങ്ങ’ളെയും അനുസ​രി​ക്ക​ണ​മെ​ന്നും ‘സകലസൽപ്ര​വൃ​ത്തി​ക്കും ഒരുങ്ങി​യി​രി’ക്കണമെ​ന്നും ‘ശാന്തന്മാ​രാ​യി [“ന്യായ​യു​ക്ത​രാ​യി,” NW] സകലമ​നു​ഷ്യ​രോ​ടും പൂർണ്ണ​സൌ​മ്യത കാണിക്ക’ണമെന്നും പൗലോസ്‌ പറഞ്ഞു. (തീത്തൊസ്‌ 3:1, 2) അതേസ​മയം, നിർദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പൊതു​വേ​ല​യെ​ക്കു​റി​ച്ചു ക്രിസ്‌ത്യാ​നി​കൾ പരി​ശോ​ധി​ക്കു​ക​യും വേണം. അവർ അതു സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ, ക്രിസ്‌തീയ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കാൻ അവർക്കു കഴിയു​മോ? (മീഖാ 4:3, 5; യോഹ​ന്നാൻ 17:16) ഏതെങ്കി​ലും വ്യാജ​മ​ത​വു​മാ​യി അത്‌ അവരെ ഉൾപ്പെ​ടു​ത്തു​മോ? (വെളി​പ്പാ​ടു 18:4, 20, 21) അതു ചെയ്യു​ന്നതു ക്രിസ്‌തീയ ഉത്തരവാ​ദി​ത്വ​ങ്ങൾ നിവർത്തി​ക്കു​ന്ന​തിൽനിന്ന്‌ അവരെ തടയു​ക​യോ അനുചി​ത​മാ​യി പരിമി​ത​പ്പെ​ടു​ത്തു​ക​യോ ചെയ്യു​മോ? (മത്തായി 24:14; എബ്രായർ 10:24, 25) നേരേ​മ​റിച്ച്‌, തുടർന്ന്‌ ആത്മീയ പുരോ​ഗതി വരുത്താ​നും ഒരുപക്ഷേ നിർദിഷ്ട സേവനം ചെയ്യു​മ്പോൾതന്നെ മുഴു​സമയ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കാ​നും അവർക്കു കഴിയു​മോ?—എബ്രായർ 6:11, 12.

21. അയാളു​ടെ തീരു​മാ​നം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, സൈനി​കേതര ദേശീയ പൊതു​സേ​വ​ന​ത്തി​ന്റെ കാര്യം കൈകാ​ര്യം ചെയ്യുന്ന ഒരു സഹോ​ദ​രനെ സഭ എങ്ങനെ വീക്ഷി​ക്കണം?

21 അത്തരം ചോദ്യ​ങ്ങൾക്കുള്ള ക്രിസ്‌ത്യാ​നി​യു​ടെ സത്യസ​ന്ധ​മായ ഉത്തരങ്ങൾ, തനിക്ക്‌ അധികാ​രി​ക​ളോ​ടുള്ള അനുസ​ര​ണ​ത്തിൽ ചെയ്യാൻ കഴിയുന്ന ഒരു “നല്ല വേല”യാണ്‌ ആ ദേശീയ പൊതു​സേ​വ​ന​മെന്നു നിഗമനം ചെയ്യു​ന്ന​തി​ലേക്കു നയിക്കു​ന്നു​വെ​ങ്കി​ലെന്ത്‌? അതു യഹോ​വ​യു​ടെ മുമ്പാ​കെ​യുള്ള അയാളു​ടെ തീരു​മാ​ന​മാണ്‌. നിയമിത മൂപ്പന്മാ​രും മറ്റുള്ള​വ​രും ആ സഹോ​ദ​രന്റെ മനസ്സാ​ക്ഷി​യെ ആദരി​ക്കു​ക​യും നല്ല നിലയി​ലുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി അദ്ദേഹത്തെ തുടർന്നും കരുതു​ക​യും വേണം. എങ്കിൽത​ന്നെ​യും, പ്രസ്‌തുത പൊതു​സേ​വനം ചെയ്യാൻ സാധി​ക്കി​ല്ലെന്ന്‌ ഒരു ക്രിസ്‌ത്യാ​നി വിചാ​രി​ക്കു​ന്നു​വെ​ങ്കിൽ, അയാളു​ടെ നിലപാ​ടി​നെ​യും ആദരി​ക്കേ​ണ്ട​തുണ്ട്‌. അയാളും നല്ല നിലയിൽ നിലനിൽക്കു​ന്നു, സ്‌നേ​ഹ​പൂർവ​മായ പിന്തുണ അയാൾക്കും ആവശ്യ​മാണ്‌.—1 കൊരി​ന്ത്യർ 10:29; 2 കൊരി​ന്ത്യർ 1:24; 1 പത്രൊസ്‌ 3:16.

22. നമ്മെ എന്തു സാഹച​ര്യം അഭിമു​ഖീ​ക​രി​ച്ചാ​ലും, നാം തുടർന്നും എന്തു ചെയ്യും?

22 ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ, “മാനം കാണി​ക്കേ​ണ്ട​വന്നു മാനം” കാട്ടു​ന്നതു നാം ഒരിക്ക​ലും നിർത്തു​ക​യില്ല. (റോമർ 13:7) നാം ക്രമസ​മാ​ധാ​നത്തെ ആദരി​ക്കു​ക​യും ഒപ്പം സമാധാ​ന​മു​ള്ള​വ​രും നിയമാ​നു​സാ​രി​ക​ളു​മായ പൗരന്മാ​രാ​യി​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യും. (സങ്കീർത്തനം 34:14) ‘രാജാ​ക്ക​ന്മാ​രും സകല അധികാ​ര​സ്ഥ​ന്മാ​രും’ നമ്മുടെ ക്രിസ്‌തീയ ജീവി​ത​ത്തെ​യും വേല​യെ​യും ബാധി​ക്കുന്ന തീരു​മാ​നങ്ങൾ കൈ​ക്കൊ​ള്ളേ​ണ്ടി​വ​രു​മ്പോൾ അവർക്കു വേണ്ടി നാം പ്രാർഥി​ക്കു​ക​പോ​ലും ചെയ്യുന്നു. കൈസ​രി​നു​ള്ളതു കൈസർക്കു കൊടു​ക്കു​ന്ന​തി​ന്റെ ഫലമായി, ‘സാവധാ​ന​ത​യും സ്വസ്ഥത​യു​മുള്ള ജീവനം കഴിക്കാൻ’ നാം പ്രത്യാ​ശി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:1, 2) സർവോ​പരി, മനസ്സാ​ക്ഷി​പൂർവം ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നു കൊടു​ത്തു​കൊ​ണ്ടു മനുഷ്യ​വർഗ​ത്തി​ന്റെ ഏക പ്രത്യാ​ശ​യെന്ന നിലയിൽ രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ നാം തുടരും.

[അടിക്കു​റിപ്പ]

a 1964 മേയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 308-ാം പേജിലെ 21-ാം ഖണ്ഡിക കാണുക.

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​മോ?

◻ കൈസ​രോ​ടും യഹോ​വ​യോ​ടു​മുള്ള ബന്ധങ്ങൾ സമനി​ല​യിൽ നിർത്തു​ന്ന​തിൽ, ഒരു ക്രിസ്‌ത്യാ​നി​യു​ടെ പ്രഥമ താത്‌പ​ര്യം എന്തായി​രി​ക്കണം?

◻ നമുക്ക്‌ ഒരിക്ക​ലും കൈസർക്കു കൊടു​ക്കാൻ പറ്റാത്ത എന്താണു നാം യഹോ​വ​യ്‌ക്കു കടപ്പെ​ട്ടി​രി​ക്കു​ന്നത്‌?

◻ നാം കൈസർക്ക്‌ ഉചിത​മാ​യി കൊടു​ക്കുന്ന ചില സംഗതി​കൾ എന്തൊ​ക്കെ​യാണ്‌?

◻ നിർബ​ന്ധിത സൈനി​ക​സേ​വ​ന​ത്തി​ന്റെ കാര്യ​ത്തിൽ ശരിയായ തീരു​മാ​നം കൈ​ക്കൊ​ള്ളാൻ നമ്മെ സഹായി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ഏവ?

◻ സൈനി​കേതര ദേശീയ പൊതു സേവന​ത്തി​നു നാം വിളി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ, മനസ്സിൽ പിടി​ക്കേണ്ട ചില കാര്യങ്ങൾ ഏവ?

◻ യഹോ​വ​യെ​യും കൈസ​രെ​യും സംബന്ധിച്ച്‌, എന്തു ചെയ്യു​ന്ന​തിൽ നാം തുടരു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[16, 17 പേജു​ക​ളി​ലെ ചിത്രം]

അപ്പോസ്‌തലന്മാർ സൻഹെ​ദ്രീ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ മനുഷ്യ​രെ​ക്കാൾ അധിക​മാ​യി ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കേ​ണ്ട​താണ്‌”